ജാതിയിൽ അധിഷ്ഠിതമായി സംവരണത്തിന് വേണ്ടി വാദിക്കുന്നവർ ഇന്ത്യയിൽ തൊഴിൽ സൃഷ്ടിക്കുന്ന പ്രവണതകൾ കാണുന്നില്ല. മത വാദങ്ങളിൽ കൂടി സാമ്പത്തിക സംവരണം എന്ന വാദം ഉയർത്തുന്നവരും അവരുടെ കമ്യുണിറ്റിയിൽ നിന്ന് എത്ര പേർക്ക് ഈ സാമ്പത്തിക സംവരണം മൂലം തൊഴിൽ ലഭിക്കുന്നുണ്ടെന്ന് മനസിലാക്കുന്നില്ല. ന്യൂനപക്ഷ പ്രീണനം എന്ന വാദം സ്ഥിരമായി ഉയർത്തി 'ഹിന്ദുവിനെ പറ്റിച്ചേ' എന്ന് വലിയ വായിൽ അലമുറ ഇടുന്നവർ 90 ശതമാനത്തിലേറെ തൊഴിൽ ഇന്ത്യയിലെ അസംഘടിത മേഖലയിലാണുള്ളത് എന്ന ലളിതമായ സത്യവും കാണുന്നില്ല. 'മെയ്ക്ക് ഇൻ ഇന്ത്യ' പദ്ധതി പറഞ്ഞു മോഡി ഇന്ത്യയിലെ ജനത്തെ വടിയാക്കുമ്പോൾ അപ്പുറത്ത് ചൈനീസ് കമ്പനികൾ ഇന്ത്യയിൽ കേറി മേയുകയാണ്. രാജ്യ സ്നേഹം ഒക്കെ പറയുന്നത് നല്ലതാണ്. പക്ഷെ രാജ്യ സ്നേഹം പറയുമ്പോഴും യാതാർഥ്യ ബോധം എന്ന് പറയുന്നത് വേണം. ഇന്ത്യയിൽ കഴിഞ്ഞ കുറെ വർഷങ്ങളായി ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഒരു ഉപകരണമാണ് 'സ്മാർട്ട് ഫോൺ'. 2018 അവസാനിച്ചപ്പോൾ ഇന്ത്യയിലെ 'സ്മാർട്ട് ഫോൺ' വിപണിയിലെ 60 ശതമാനവും ചൈനീസ് കമ്പനികൾ സ്വന്തമാക്കി എന്നാണ് ലേറ്റസ്റ്റ് റിപ്പോർട്ടുകൾ. ഇന്ത്യൻ കമ്പനികളായ മൈക്രോമാക്സ്, കാർബൺ, ലാവാ ഇൻറ്റെക്‌സ് - ഇവയെ ഒക്കെ ചൈനീസ് കമ്പനികൾ 'സ്മാർട്ട് ഫോൺ' വിപണിയിൽ ബഹുദൂരം പിന്നിലാക്കി കഴിഞ്ഞു. കൊറിയൻ കമ്പനിയായ സാംസങിന് പോലും ഇപ്പോൾ ചൈനീസ് കമ്പനികളോട് മൽസരിക്കാനാവുന്നില്ലാ. ഇന്ത്യൻ കമ്പനികളായ മൈക്രോമാക്സ്, കാർബൺ, ലാവാ ഇൻറ്റെക്‌സ് - ഇവയുടെ മാർക്കറ്റ് ഷെയർ കേവലം 9 ശതമാനമായി 2018 അവസാനിച്ചപ്പോൾ ഇന്ത്യയിൽ ഇടിഞ്ഞു എന്നതാണ് ലേറ്റസ്റ്റ് റിപ്പോർട്ടുകൾ. ആകെ 'ജിയോ' മാത്രമാണ് എന്തെങ്കിലും മൽസരം കാഴ്ച വെക്കുന്നത്. പക്ഷെ ജിയോക്ക് പോലും ഫീച്ചർ ഫോൺ രംഗത്തേ മൽസരം കാഴ്ച വെക്കാനാകുന്നുള്ളൂ; സ്മാർട്ട് ഫോൺ രംഗം ചൈനീസ് കമ്പനികൾ കയ്യടക്കി കഴിഞ്ഞു.
സ്മാർട്ട് ഫോൺ രംഗത്തു മാത്രമല്ലാ; ഇപ്പോൾ മിക്ക ഇലക്ട്രോണിക് ഉൽപന്നങ്ങളും, കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളും ചൈനയിൽ നിന്നാണ് വരവ്. 2015 - 2016-ലെ കണക്കനുസരിച്ച് ഇലക്ട്രിക്കൽ മെഷിനറിയും, ജൈവ വളങ്ങളും, ഇരുമ്പും, സ്റ്റീലും, മറ്റു വസ്തുക്കളും ചൈനയിൽ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്യുകയായിരുന്നു. ചൈനീസ് കമ്പനികളായ വിവോ, ജിയോനി, ഷവോമി, എസ്യൂസ്, വൺ പ്ലസ് വൺ തുടങ്ങിയവ ഇന്ത്യയിൽ നേരിട്ട് വിപണനം നടത്തുമ്പോൾ ഇന്ത്യൻ നിർമിത മൊബൈൽ ഫോണുകൾ മിക്കതും ചൈനീസ് നിർമ്മിതം മാത്രമാണ്. അത് വെറുതെ റീബ്രാൻഡ് ചെയ്ത് കാർബൺ, ലാവ - എന്ന പേരിൽ ഒക്കെ വരുന്നു എന്ന് മാത്രം. ചുരുക്കത്തിൽ നമ്മൾ ഉടുക്കുന്ന തുണിയിലും, ഉപയോഗിക്കുന്ന ഇന്ത്യൻ ഫോണിലും, കാറിലും, ബൈക്കിലും ഒക്കെ ഇപ്പോൾ ചൈനയുടെ ഒരംശമുണ്ട്.
ചൈനയുടെ സോഷ്യൽ മീഡിയയിലെ വീഡിയോ പരിപാടിയായ 'ടിക്ക്-ടോക്ക്' ഒക്കെ ഇൻഡ്യാക്കാരാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. വീഡിയോ പരിപാടിയായ 'ടിക്ക്-ടോക്ക്' ഉപയോഗിക്കുന്ന 500 മില്യൺ ആളുകളിൽ ഏതാണ്ട് 39 ശതമാനം ഇൻഡ്യാക്കാരാണ് എന്നാണ് കണക്കുകൾ പറയുന്നത്. ചൈനീസ് കമ്പനികൾ ഇപ്പോൾ ഡിജിറ്റൽ ടെക്നോളജിയിലൂടെ ഇന്ത്യയിലെ പല പ്രാദേശിക ഭാഷകളിലും അവരുടെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. 2017 - ൽ മാത്രം ചൈനീസ് കമ്പനികൾ 2 ബില്യൺ ഡോളർ ഇന്ത്യയിലെ 'സ്റ്റാർട്ട്-അപ്പുകൾക്ക്' വേണ്ടി മുടക്കി എന്ന് പറയുമ്പോൾ ഇന്ത്യയിലുള്ള ചൈനീസ് സ്വാധീനവും, ചൈനീസ് കമ്പനികളുടെ വളർച്ചയും ഊഹിക്കാം. ചുരുക്കം പറഞ്ഞാൽ മോഡിയുടെ ഇന്ത്യയിൽ ഇപ്പോൾ ചൈനീസ് സ്വാധീനവും, ചൈനീസ് കമ്പനികളുടെ വളർച്ചയും ആണ് ഉയരുന്നത്.
ചൈന ഇപ്പോൾ ഷി ജിൻപിങ്ങിൻറ്റെ കീഴിൽ 55 കിലോമീറ്റർ കടൽപ്പാലം നിർമാണം കഴിഞ്ഞു ഇപ്പോൾ ലോകത്തെ ഏറ്റവും വലിയ ഡബിൾഡക്കർ സസ്പെൻഷൻ ബ്രിഡ്ജുമായി ലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കയാണ്. എത്ര വലിയ രാജ്യസ്നേഹം പറഞ്ഞാലും ഇന്ത്യയിലെ മദ്ധ്യ വർഗം വില കുറവുള്ള ചൈനീസ് സാധനങ്ങൾ തന്നെയായിരിക്കും വാങ്ങുന്നത്.
ചൈനയെ എങ്ങനെ തടയിടാൻ സാധിക്കും??? ആദ്ദ്യമായി ഇരുപത്തൊന്നാം നൂറ്റാണ്ടിൻറ്റെ വസ്തുതകളുമായി ഒട്ടും യോജിക്കാത്ത വിദ്യാഭ്യാസത്തേയും തൊഴിലിനേയും കുറിച്ചുള്ള മൂഢ സങ്കൽപങ്ങൾ മാറ്റുക എന്നതാണ് വേണ്ടത്. ഷീ ജിങ് പിംഗ് ഓരോ ഇരുപത്തിനാല് മണിക്കൂറും അനേകായിയിരം പേർക്ക് തൊഴിൽ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ടു നീങ്ങുമ്പോൾ നമ്മൾ സർക്കാർ ജോലി, സംവരണം - എന്നൊക്കെ പറഞ്ഞു വെറുതെ വായിട്ടലച്ചു സമയം കളയുകയാണ്. 'വൊക്കേഷനൽ എജുക്കേഷൻ' എന്നത് ഇന്ത്യയിൽ സ്‌കൂൾ തലത്തിൽ തന്നെ പ്രോൽസാഹിപ്പിക്കേണ്ടിയിരിക്കുന്നു. 'പ്ലസ് റ്റു' തലത്തിൽ നിന്നെങ്കിലും തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായം ആണ് നമുക്ക് വേണ്ടത്. നേരത്തെ 'വൊക്കേഷനൽ എജുക്കേഷൻ' എന്നത് ഇന്ത്യയിൽ പ്രോൽസാഹിപ്പിക്കുവാൻ വേണ്ടി ഡോക്റ്റർ മൻമോഹൻ സിങ് പ്രധാന മന്ത്രി ആയപ്പോൾ മുതൽ ആസൂത്രണ കമ്മീഷൻ ധാരാളം പഠനങ്ങൾ നടത്തിയിരുന്നു. പഠനങ്ങളും ആസൂത്രണവും നടന്നതല്ലാതെ 'ഇബ്ബ്ളിമെൻറ്റേഷൻ' എന്ന തലത്തിലേക്ക് വന്നപ്പോൾ നാം പിന്നോക്കം പോയി. 'ജാപ്പനീസ് മോഡലും', 'ജർമ്മൻ മോഡലും' ഒക്കെ പറഞ്ഞു കേട്ടതല്ലാതെ ഒന്നും നടപ്പായില്ല. അതല്ലെങ്കിലും അങ്ങനെയാണല്ലോ. ഇൻഡ്യാക്കാർ എന്നും 'ഇബ്ബ്ളിമെൻറ്റേഷൻ' തലത്തിലാണല്ലോ എപ്പോഴും പിന്നോക്കം പായുന്നത്. ചുരുക്കം പറഞ്ഞാൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായം ഇന്ത്യയിൽ നടപ്പിലാകുന്നില്ല.
തൊഴിൽ ദാതാക്കൾ ഓരോ തൊഴിലിനും വേണ്ട 'സ്കിൽസ്' ആണ് ഉദ്യോഗാർഥിയിൽ ഉറ്റു നോക്കുന്നത്. 'ആർട്ട്സ് ആൻഡ് സയൻസ്' പാസായ ഇഷ്ടം പോലെ ഉദ്യോഗാർഥികൾ ഇന്ത്യയിൽ ഉള്ളപ്പോഴും തൊഴിലിനു വേണ്ട 'സ്‌കിൽ' അതല്ലെങ്കിൽ 'പാടവം സിദ്ധിച്ച' ഉദ്യോഗാർഥികൾ ഇന്ത്യയിൽ ഇപ്പോഴും നന്നേ ചുരുക്കം. മോദിയുടെ ഇന്ത്യയിൽ തൊഴിലിൻറ്റെ കാര്യത്തിലും, തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിൻറ്റെ കാര്യത്തിലും 'വഞ്ചി ഇപ്പോഴും തിരുനക്കര തന്നെ' എന്ന മട്ടിലാണ്. നോട്ട് നിരോധനം മൂലം പല അസംഘടിത മേഖലകളിലെയും വിപണി സാധ്യത നഷ്ടപ്പെട്ടു; പലർക്കും ജോലി നഷ്ടപ്പെട്ടു. അതുകൊണ്ട് 1972 - 73 കാലഘട്ടത്തിനു ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മാ നിരക്കാണ് നോട്ടു നിരോധനത്തിനു ശേഷം ഉണ്ടായത്. 2017 -18 കാലഘട്ടത്തിൽ 45 വർഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കാണ് ഉണ്ടായിരിക്കുന്നതെന്നാണ് രണ്ടു മാസം കേന്ദ്ര സർക്കാർ പൂഴ്ത്തിവെച്ച നാഷണൽ സാമ്പിൾ സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നത്. റിപ്പോർട്ട് സർക്കാർ പുറത്തുവിടാത്തതിൽ പ്രതിഷേധിച്ച് ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ ആക്ടിങ് ചെയർ പേഴ്സണും മലയാളിയുമായ പി.സി.മോഹനൻ, അംഗം ജെ.വി.മീനാക്ഷി എന്നിവർ കഴിഞ്ഞ മാസം രാജി വെക്കുകയും ചെയ്തു. ആറിലൊന്ന് ഗ്രാമീണ യുവാക്കളും തൊഴില്‍ രഹിതരാണ് എന്ന് ആ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. നേരത്തേ സെൻറ്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി (CMIE) തൊഴിലുണ്ടാക്കുന്നതിൽ രാജ്യത്ത് വളരെ മോശം അവസ്ഥയാണെന്ന് ചൂണ്ടി കാണിച്ചിരുന്നു. 2018 - ൽ ഏതാണ്ട് 11 മില്യൺ അതല്ലെങ്കിൽ 1 കോടി 10 ലക്ഷം തൊഴിലവസരങ്ങൾ നഷ്ടപ്പെടും എന്ന് CMIE പ്രവചിച്ചിരുന്നു.
തൊഴിൽ സൃഷ്ടിക്കുന്നതിൽ നിന്നും, ചൈനയുടെ വികസനത്തിൽ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്. ചൈനയെ അപേക്ഷിച്ചു നോക്കുമ്പോൾ ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി അടിസ്ഥാന സൗകര്യ വികസനത്തിലാണ്. അടിസ്ഥാന സൗകര്യ വികസനത്തിൻറ്റെ കാര്യത്തിൽ നാം ഇനി ഒട്ടും അമാന്തിച്ചു കൂടാ. അത് പോലെ തന്നെ ഇൻഫ്രാസ്ട്രക്ചർ. ഇൻഫ്രാസ്ട്രക്ചർ ഇല്ലെങ്കിൽ വ്യവസായവും, വാണിജ്യവും ഒന്നും പുഷ്ടിപ്പെട്ടില്ല. അതുപോലെ നമ്മൾ ഉണ്ടാക്കുന്ന ഉൽപന്നങ്ങളുടെ ക്വാളിറ്റിയും, വിലക്കുറവും നിലനിർത്തിയില്ലെങ്കിൽ ചൈനീസ് ഉൽപന്നങ്ങളോട് മൽസരിക്കുവാൻ നമുക്ക് ആവില്ല. നമ്മുടെ എച്.എം.ടി. വാച്ചും, അംബാസിഡർ കാറും ഒക്കെ ക്വാളിറ്റിയിൽ മോശക്കാരല്ലായിരുന്നു. പക്ഷെ കാലത്തിൻറ്റെ കുത്തൊഴുക്കിൽ പുതിയ പരിഷ്കാരങ്ങൾ ഉൾക്കൊണ്ടില്ല എന്നു മാത്രം.
ചൈന തൊഴിൽ സൃഷ്ടിക്കുന്ന കാര്യം പറയുമ്പോൾ ചൈനീസ് തൊഴിൽ മേഖലയിൽ നിലനിന്നിരുന്ന ചൂഷണം പലരും ചൂണ്ടി കാട്ടും. ഇങ്ങനെ ചൂണ്ടി കാട്ടുന്നവർക്ക് ഇന്ത്യയിലെ അസംഘടിത മേഖലയിൽ നിലനിന്നിരുന്ന ചൂഷണത്തെ കുറിച്ച് ഒരു രൂപവുമില്ല. 8-10 വർഷങ്ങൾക്ക് മുമ്പ് ഇതെഴുതുന്ന ആൾ 'മെറ്റൽ ഇൻഡസ്ട്ട്രിയിൽ' ഒരു സർവേ നടത്തിയിരുന്നു അന്ന് 2000-3000 രൂപയായിരുന്നു ഡ്രിൽ മെഷീനും, വെൽഡിങ് മെഷീനും ഉപയോഗിച്ച് ജോലി ചെയ്തിരുന്ന മിക്ക തൊഴിലാളികൾക്കും ശമ്പളം. ഇന്ത്യയിലെ തുകൽ, ടെക്സ്റ്റയിൽ മേഖലയിലും ചൂഷണത്തിന് ഒരു കുറവും ഇല്ലാ. കഴിഞ്ഞ ദിവസം തന്നെ ബ്രട്ടീഷ് പത്രമായ 'ഗാർഡിയൻ' പുറത്തു വിട്ട ഒരു റിപ്പോർട്ടിൽ പറയുന്നത് ഇപ്രകാരമാണ്: "In northern India, one in 10 people were trapped in forced labour. Almost 6% were in bonded labour, where a person is forced to work to pay off a debt.......... Across India, the vast majority of workers were women and girls from the most marginalised communities. None belonged to a trade union or had a written contract, leaving them with no way of seeking redress for unfair or abusive treatment." ആളുകൾ ഇതൊന്നും കാണാതെ ചൈനയുടെ തൊഴിൽ മേഖലയിൽ പണ്ട് നിലനിന്നിരുന്ന ചൂഷണത്തെ കുറിച്ച് വാചകമടിച്ചിട്ട് ഒരു കാര്യവുമില്ല. ഇതെഴുതുന്നത് ചൈനയുടെ അത്യന്തം ഏകാധിപത്യത്തിലൂന്നിയ രാഷ്ട്രീയ വ്യവസ്ഥയെ ന്യായീകരിക്കാനോ, ചൈനയിലെ അടിച്ചമർത്തലുകളെയോ കൊലപാതകങ്ങളെയോ ഏതെങ്കിലും രീതിയിൽ വെള്ള പൂശാനോ അല്ലാ.
അസംഘടിത മേഖലയാണ് ഇന്ത്യൻ സമ്പത് വ്യവസ്ഥയുടെ ഗതി നിർണയിക്കുന്ന പ്രധാന ചാലക ശക്തി. ഇന്ന് നമ്മുടെ ജനസംഖ്യയിൽ 50 ശതമാനത്തിൽ കൂടുതൽ യുവാക്കൾ ആണുള്ളത്. നമ്മുടെ രാജ്യത്തെ യുവത്ത്വവുമായി താരതമ്യപ്പെടുത്തുമ്പോൾ മറ്റു പല വികസിത രാജ്യങ്ങളും പിന്നിലാണ്. ഇന്ത്യയിൽ ഈ 'ഡെമോഗ്രാഫിക് ഡിവിഡൻറ്റ്' നാം വേണ്ട രീതിയിൽ പ്രയോജനപ്പെടുത്തണം. ചൈനയിൽ പോലും ഇത്ര വലിയ ഒരു യുവജനങ്ങളുടെ നിര അവരുടെ ജനസംഖ്യയിൽ കാണിച്ചു തരാനില്ലാ. അവിടെ ജോലി ചെയ്യുന്ന ആളുകൾ പ്രായമായി വരുന്നത് കൊണ്ട് അടുത്ത 15-20 വർഷം ഇന്ത്യയുടെ വളർച്ചയെ സംബന്ധിച്ച് നിർണായകമാണ്. യുവതീ-യുവാക്കളുടെ ഈ കർമശേഷിയെ അസംഘടിത മേഖലയിലെ ആവശ്യങ്ങൾക്കനുസൃതമായി പ്രയോജനപ്പെടുത്തിയാൽ മാത്രമേ ഇന്ത്യയിൽ തൊഴിലവസരങ്ങൾ കൂടുകയുള്ളൂ. അപ്പോഴേ ഇന്ത്യൻ സമ്പത് വ്യവസ്ഥയും ശക്തി പ്രാപിക്കുകയുള്ളൂ.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ