ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു ക്യാമ്പയിനുണ്ട് - പാക്കിസ്ഥാൻറ്റെ ഭീകരാക്രമണങ്ങളെ പിന്തുണയ്ക്കുന്ന ചൈനയുടെ നടുവൊടിക്കുവാൻ അഭ്യർത്ഥിച്ചുകൊണ്ട്. നാം വാങ്ങിക്കുന്ന ഓരോ ചൈനീസ് ഉൽപന്നത്തിലും നമ്മുടെ ധീര ജവാൻമാരുടെ ചോരയുടെ ഗന്ധമുണ്ട് എന്നാണ് ഇത്തരം ക്യാമ്പയിൻ സംഘടിപ്പിക്കുന്നവരുടെ അവകാശവാദം. 'കിക്ക് ചൈന ഔട്ട്' - എന്ന ക്യാമ്പയിൻ സംഘടിപ്പിക്കുന്നവർ യാഥാർഥ്യ ബോധമുള്ളവരാണോ??? അല്ലെന്നാണ് ഇതെഴുതുന്നയാളുടെ അഭിപ്രായം. നമ്മുടെ ധീര ജവാൻമാരുടെ ചോരയ്ക്ക് പ്രണാമം അർപ്പിച്ചുകൊണ്ട് തന്നെയാണിത് പറയുന്നതും.
ചൈനയുമായുള്ള വ്യാപാരം നിർത്താൻ പറയാൻ നല്ല എളുപ്പമാണ്. ഇന്ത്യയുടെ ലാർജസ്റ്റ് ട്രേഡിങ്ങ് പാർട്ണർ ആണ് ചൈന. വ്യാപാരം നിർത്തിയാൽ സാധനങ്ങളുടെ ഒക്കെ വില കുത്തനെ കൂടും. അത് കൂടാതെ നമ്മുടെ കർഷകർക്കും, അസംഘടിത മേഖലയിലെ സംരംഭകർക്കും ഉൽപന്നങ്ങൾ വിൽക്കാൻ സാധിക്കുകയില്ല. ഇന്ത്യയിലെ പല ബിസിനസ്സും പൂട്ടി പോകാൻ സാധ്യതയുണ്ട്. തൊഴിലില്ലായ്മ ഇപ്പോൾ തന്നെ കണ്ടമാനം ഉള്ള ഇന്ത്യക്ക് അതുകൂടി താങ്ങാൻ ആകുമോ??? ഇന്ത്യൻ നിർമ്മിതമെന്നു പറഞ്ഞു വിപണിയിൽ വരുന്ന ഉൽപന്നങ്ങളുടെ സ്‌പെയർ പാർട്സ് മുഴുവനും ചൈനീസ് നിർമ്മിതമാണ്. അതൊക്കെ ഉപേക്ഷിക്കുവാൻ നമ്മെ കൊണ്ടാകുമോ??? നമ്മുടെ രാജ്യത്ത് കൂണ് പോലെയുള്ള അസംഘടിത മേഖലയിൽ അനേകം ഉൽപന്നങ്ങൾ ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്. നമ്മുടെ അസംഘടിത മേഖലയെ കുറിച്ച് കൃത്യമായ 'ഡേറ്റാ' പോലും നമുക്കില്ല. പലപ്പോഴും വ്യാജ ചൈനീസ് ലേബൽ പതിപ്പിച്ചു വിടുന്നത് നമ്മുടെ അസംഘടിത മേഖലയിൽ ഉള്ളവർ തന്നെയാണ്. ചൈനയുടെ ഉൽപാദനത്തിൻറ്റെ ഏതാണ്ട് 2 ശതമാനം മാത്രമാണ് ഇന്ത്യ വാങ്ങുന്നത്. അത് നമ്മൾ വേണ്ടെന്നു വെച്ചാൽ ചൈനക്ക് വലിയ കോട്ടമൊന്നും സംഭവിക്കാൻ പോകുന്നില്ല. ഈ 'കിക്ക് ചൈന ഔട്ട്' - എന്ന ക്യാമ്പയിൻറ്റെ ഫലമായി ചൈനയിലേക്കുള്ള ഇന്ത്യൻ കയറ്റുമതി ചൈന ബഹിഷ്കരിച്ചാൽ നമുക്കാണ് നഷ്ടം മുഴുവൻ സംഭവിക്കാൻ പോകുന്നത്.
രാജ്യ സ്നേഹം ഒക്കെ പറയുന്നത് നല്ലതാണ്. പക്ഷെ രാജ്യ സ്നേഹം പറയുമ്പോഴും യാതാർഥ്യ ബോധം എന്ന് പറയുന്നത് വേണം. എത്ര വലിയ രാജ്യസ്നേഹം പറഞ്ഞാലും ഇന്ത്യയിലെ മദ്ധ്യ വർഗം വില കുറവുള്ള ചൈനീസ് സാധനങ്ങൾ തന്നെയായിരിക്കും വാങ്ങുന്നത്. ഇത് മനസ്സിലാക്കണമെങ്കിൽ 'വൺ പ്ലസ് വൺ' മൊബയിൽ ഇന്ത്യയിൽ വിറ്റഴിക്കപ്പെട്ട ചരിത്രം അറിഞ്ഞാൽ മതി. ആദ്യം 'വൺ പ്ലസ് വൺ' മൊബയിലിന് ഇന്ത്യയിൽ 'ഡയറക്റ്റ് സെയിൽ' ഇല്ലായിരുന്നു. പക്ഷെ വിദേശ രാജ്യങ്ങളിൽ നിന്ന് ഏതാണ്ട് 5000 രൂപ ടാക്സ് കൊടുത്തു 'വൺ പ്ലസ് വൺ' മൊബയിൽ വാങ്ങാൻ അനേകം ഇൻഡ്യാക്കാർ തയാറായി. അപ്പോഴാണ് കമ്പനി ഇന്ത്യയിൽ 'ഡയറക്റ്റ് സെയിൽ' തുടങ്ങുന്നത് ആലോചിച്ചത് തന്നെ. ഇത് പോലെ ഗുണ മേന്മയും, വിലക്കുറവും ഉള്ള ചൈനീസ് മൊബയിലുകൾ, ലാപ്ടോപ്പ്, കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ, ഇലട്രോണിക്ക് ഉപകരണങ്ങൾ - ഇവയോക്കെ ഉപേക്ഷിക്കുവാൻ എത്ര ഇന്ത്യൻ 'കൺസ്യുമേഴ്‌സ്' തയാറാകും എന്നത് യാഥാർഥ്യ ബോധമില്ലാതെ ദേശീയ വാദം പറയുന്നവർ ആലോചിക്കുന്നില്ല. നമ്മുടെ അസംഘടിത മേഖലയെ വളർത്തുന്നതിന് പകരം ഇത്തരം ദേശീയ വാദങ്ങൾ ഒരു പ്രശ്നവും പരിഹരിക്കുന്നില്ല. ചൈനയോട് കിടപിടിക്കുവാൻ വേണ്ടി നാം ശ്രദ്ധിക്കേണ്ടത് ഇരുപത്തൊന്നാം നൂറ്റാണ്ടിൻറ്റെ വസ്തുതകളുമായി ഒട്ടും യോജിക്കാത്ത വിദ്യാഭ്യാസത്തെ മാറ്റി നിറുത്തി നമ്മുടെ യുവാക്കളെ തൊഴിൽ നിപുണരാക്കാനാണ്.
കാശ്മീർ വിഷയത്തിൽ നരേന്ദ്ര മോഡി ഇന്നുവരെ സമാധാനത്തിനായി ശ്രമിച്ചിട്ടില്ല. അവിടെയാണ് കുഴപ്പം മുഴുവനും. മഹാത്മാ ഗാന്ധി ചെയ്തത് പോലെ എല്ലാവരുടേയും വിശ്വാസം ആർജിക്കാനുള്ള പണിയൊന്നുമില്ല നരേന്ദ്ര മോഡിയും അമിത് ഷായും ഇത്രയും നാൾ കാണിച്ചു കൂട്ടിയത്. വിഭജനത്തിൻറ്റെ കാലുഷ്യം നിറഞ്ഞ അന്തരീക്ഷത്തിൽ പോലും പാക്കിസ്ഥാനിൽ എന്ത് സംഭവിച്ചാലും ഇന്ത്യയിൽ മുസ്ലീങ്ങൾ കൊല്ലപ്പെടരുതെന്ന് മഹാത്മാ ഗാന്ധി നിലപാടെടുത്തു. മഹാത്മാ ഗാന്ധി അന്നെടുത്ത ധീരവും ശക്തവുമായ മത സൗഹാർദപരമായ നിലപാടാണ് ഇൻഡ്യാ മഹാരാജ്യത്തിൻറ്റെ അടിത്തറ. അതൊന്നും മനസിലാക്കാതെ ന്യൂനപക്ഷങ്ങളെ ശത്രുക്കളായിട്ടാണ് ബി.ജെ.പി. - യും, സംഘ പരിവാറും ഇത്രയും നാൾ നോക്കി കണ്ടത്. ഏറ്റവും ഒടുവിലായി അയോധ്യയിൽ രാമ ക്ഷേത്രത്തിനും, ആസാമിൽ പൗരത്വ ബില്ലിനായും ബി.ജെ.പി. വാദിച്ചു. പൗരത്വ ബിൽ മുഖേന ഒരു പ്രശ്നവും ഇല്ലാത്ത വടക്കു കിഴക്കൻ മേഖലകളിൽ കൂടി വർഗീയ സംഘർഷം ഉണ്ടാക്കാനും അങ്ങനെ പാർട്ടിയെ വളർത്താനുമാണ് മോഡിയും, അമിത് ഷായും ലക്ഷ്യമിട്ടത്. പൗരത്വ ബിൽ പാസാക്കുകയും അതിൽ പറയുന്ന കാര്യങ്ങൾ നടപ്പിലാക്കുകയും ചെയ്‌താൽ വടക്കു കിഴക്കൻ മേഖല ഒന്നടങ്കം കത്തും എന്ന് ആർക്കാണ് അറിയാത്തത്??? ഗുജറാത്തിൽ നടപ്പിലാക്കിയത് പോലുള്ള സംഘ പരിവാർ അജണ്ടകൾ രാജ്യത്തിൻറ്റെ എല്ലാ ഭാഗത്തും നടപ്പാകില്ല എന്ന വസ്തുതയാണ് ബി.ജെ.പി. നേത്ര്വത്ത്വം ആദ്യം തിരിച്ചറിയേണ്ടത്. പോലീസിനേയും പട്ടാളത്തെയും ഇറക്കിയില്ല ജനങ്ങളുടെ ഹൃദയം കവരേണ്ടതും.
ബി.ജെ.പി. നേതാക്കൾ കാശ്മീരിൽ തീർത്തും അവസര വാദപരമായി പി. ഡി. പി. - യുമായി കൂട്ട് ചേർന്നു. തീവ്ര മതക്കാരായ ചില കശ്മീർ മുസ്ലിം പണ്ഡിതരും, രാഷ്ട്രീയക്കാരും അവരെ പിന്താങ്ങുന്നവരും ഒഴിച്ചാൽ ജമ്മു കശ്മീരിൽ ഭൂരിഭാഗം ജനങ്ങൾക്കും ഇന്ത്യയുടെ കൂടെ നിൽക്കാൻ തന്നെയാണ് ആഗ്രഹം. പക്ഷെ വിശ്വാസം എന്നൊന്ന് പറയുന്നത് വേണം. അതാണ് മോഡിയും അമിത് ഷായും ഒക്കെ ഇല്ലാതാക്കിയത്. കാശ്മീരിലെ മുസ്ലിങ്ങൾ മുഴുവന്‍ തീവ്രവാദികളും, ഇന്ത്യാ വിരുദ്ധരും അല്ലാ. കാശ്മീര്‍ പ്രശ്നം സങ്കീര്‍ണ്ണമാണ്. കാശ്മീർ വിഷയത്തെ കുറിച്ച് സംസാരിക്കുമ്പോൾ ജമ്മുവിൻറ്റെ പ്രശ്നമുണ്ട്; ലഡാക്കിൻറ്റെ പ്രശ്നമുണ്ട്; പാക് അധീന കാശ്മീരിൻറ്റെ പ്രശ്നമുണ്ട്; മറ്റു മേഖലയുടെയും പ്രശ്നമുണ്ട്. 1947-ൽ പാകിസ്ഥാനോടൊപ്പം ചേരണമെന്ന് പറഞ്ഞ് പ്രക്ഷോഭം നടത്തിയ കാശ്മീർ ജനതയ്ക്ക് നേരെ ഹരിസിംഗ് രാജാവ് നിറയൊഴിക്കാൻ ഉത്തരവിട്ടു. ആയിരക്കണക്കിനാളുകൾ കൊല്ലപ്പെട്ടു. ഇതിന് ഒരു മാസം മുമ്പുതന്നെ ജമ്മുവിൽ ഹിന്ദുക്കളും സിഖുകാരും രാജഭരണത്തിൻറ്റെ സഹായത്തോടെ തിരിച്ചടിയ്ക്കാൻ തുടങ്ങിയിരുന്നു. പതിനായിരക്കണക്കിന് മുസ്ലീംങ്ങൾ ജമ്മുവിൽ നിന്ന് പ്രക്ഷോഭത്തിൻറ്റെ പ്രഭവകേന്ദ്രമായ പുഞ്ചിൽ നിന്ന് പാകിസ്ഥാനിലേക്ക് പലായനം ചെയ്തു. 1947ഒക്ടോബര് 22 ന് പുഞ്ചിലെ വിപ്ലവകാരികളുടെ സഹായത്തോടെ ആയുധധാരികളായ ആയിരക്കണക്കിന് പഠാൻ ഗോത്രവർക്കാർ കാശ്മീരിനെ ആക്രമിച്ചു. ഹിന്ദുക്കളെയും സിഖുകാരെയും കൊന്നു. ശേഷിച്ചവരിൽ 60,000 ലേറെ പേർ ജമ്മുവിലേക്കു ഓടിരക്ഷപ്പെട്ടു. ഹിന്ദു വിരുദ്ധപ്രക്ഷോഭം അയൽ പ്രദേശങ്ങളായ മിർപൂറിലേക്കും മുസാഫറബാദിലേക്കും പടർന്നു. 1947 ഒക്ടോബർ 24 ന് പുഞ്ചിലെ വിപ്ലവകാരികൾ 'ആസാദ് കാശ്മീർ' എന്ന പേരിൽ സ്വതന്ത്ര രാജ്യം പ്രഖ്യാപിച്ചു. ഇവർക്ക് പാകിസ്ഥാൻറ്റെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ലയിഖത്ത് അലിഖാൻറ്റെ സർവ്വ വിധ സഹായങ്ങളും ഉണ്ടായിരുന്നു. പഠാൻ ഗോത്ര വർഗ്ഗക്കാരുടെ ആക്രമണത്തെ തടയാൻ ജമ്മു-കാശ്മീർ രാജാവ് ഇന്ത്യാ ഗവണ്മെൻറ്റിൻറ്റെ സഹായം തേടി. എന്നാൽ, ഇന്ത്യയുടെ ഭാഗമല്ലാത്തതുകൊണ്ട് ഇന്ത്യൻ പട്ടാളത്തെ അയയ്ക്കാൻ നിർവ്വാഹമില്ലെന്ന് ഇന്ത്യാ ഗവണ്മെൻറ്റ് ഹരി സിംഗിനെ അറിയിച്ചു. ഇതിനെ തുടർന്ന്, 1947 ഒക്ടോബർ 26 - ന്, 75 ശതമാനം മുസ്ലീം ജനതയുള്ള ജമ്മു -കാശ്മീർ ഇന്ത്യയുടെ ഭാഗമായി മാറാനുള്ള Instrument of Accession (IOA) ഹരി സിംഗും ഇന്ത്യാ ഗവണ്മെൻറ്റിനെ പ്രതിനിധീകരിച്ച് ലോർഡ് മൗണ്ട് ബാറ്റണും ഒപ്പുവച്ചു. അടിസ്ഥാനപരമായി കാശ്മീരിൽ നിന്നു ഭീഷണിയാൽ ഓടി പോരേണ്ടി വന്ന കാശ്മീരി പണ്ഡിറ്റുകളുടെ പ്രശ്നമുണ്ട്; ജമ്മുവിൽ നിന്ന് ഭീഷണിയാൽ ഓടി പോരേണ്ടി വന്ന മുസ്ലീങ്ങളുടെയും പ്രശ്നമുണ്ട്.
1948-ലെ Instrument of Accession-നോടൊപ്പമുള്ള ധവള പത്രത്തിൽ വ്യക്തമാക്കിയ കാര്യങ്ങളനുസരിച്ച് പ്രതിരോധം, വാർത്താ വിനിമയം, വിദേശം എന്നീ മേഖലകളിൽ ആണ് ഇന്ത്യയ്ക്ക് അധികാരം കൈമാറിയത്. 1947 ഒക്ടോബർ 27 ന് ഇന്ത്യൻ പട്ടാളം ജമ്മു-കാശ്മീരിൽ പ്രവേശിച്ചു. അന്ന് തൊട്ടിന്നു വരെ പട്ടാളത്തിൻറ്റെ നിയന്ത്രണത്തിലാണ് ജമ്മു ആൻഡ് കാശ്മീർ. 1948 ജനുവരി ഒന്നാം തീയതി ഇന്ത്യ കാശ്മീർ പ്രശ്നം ഐക്യരാഷ്ട്രസഭയുടെ മുന്നിലെത്തിച്ചു. തുടർന്ന് പാകിസ്ഥാനും ഇതേ ആവശ്യവുമായി ഐക്യരാഷ്ട്രസഭയെ സമീപിച്ചു. ഇന്ത്യയുടെയും പാകിസ്ഥാൻറ്റെയും ഭാഗങ്ങൾ വിശദമായി കേട്ടശേഷം 1948 ഏപ്രിൽ ഇരുപത്തി ഒന്നാം തീയതി പ്രമേയം (നമ്പർ 47) പാസാക്കി. ഇതിനെ തുടർന്ന്, പ്രശ്നം പഠിച്ചു റിപ്പോർട്ട് ചെയ്യാൻ അർജൻറ്റിന, ബെൽജിയം, കൊളംബിയ, ചെക്കോസ്ലോവാക്കിയ, അമേരിക്ക എന്നീ അഞ്ചു രാജ്യങ്ങളുടെ പ്രതിനിധികളെ നിയോഗിച്ചു. ഈ കമ്മീഷൻറ്റെ ഇടപെടലിനെ തുടർന്നാണ് കാശ്മീരിൽ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് ആദ്യവിജയം കണ്ടെത്തിയത്. കമ്മീഷൻറ്റെ നിർദ്ദേശങ്ങളിൽ പ്രധാനപ്പെട്ടവ ഇവയാണ്: ജമ്മു കാശ്മീർ ഇന്ത്യയുടെ ഭാഗമാണോ കാശ്മീരിൻറ്റെ ഭാഗമാണോ എന്നത് സ്വതന്ത്രമായി നടത്തുന്ന ഹിതപരിശോധന തീരുമാനിക്കും; ഇതിനു വേണ്ടി ഒരു Plebiscite അഡ്മിനിസ്ട്രേറ്റർ-നെ ഐക്യ രാഷ്ട്രസഭ നാമ നിർദ്ദേശം ചെയ്യും; അന്തിമ തീരുമാനം ഹിത പരിശോധന അനുസരിച്ചായിരിക്കും; പലായനം ചെയ്ത മുഴുവൻ ജനതയെയും തിരിച്ചുകൊണ്ടുവന്ന് ഹിതപരിശോധനയിൽ പങ്കെടുപ്പിക്കണം; രണ്ടു രാജ്യങ്ങളും വെടിനിർത്തൽ പ്രഖ്യാപിക്കണം.
1949 ജനുവരി ഒന്നാം തീയതി വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ തുടർന്ന് കാശ്മീരിൻറ്റെ ഭൂരിഭാഗവും - ജമ്മുവും, ലഡാക്കും ഇന്ത്യയുടെ അധീനതയിലായി. ആസാദ് കാശ്മീർ എന്ന പ്രദേശവും ചില വടക്കൻ പ്രവിശ്യകളും പാകിസ്ഥാൻറ്റെ അധീനതയിലും. പാകിസ്ഥാൻറ്റെ കൈവശം ഇരിക്കുന്ന ഭൂമിയെയാണ് ഇന്ത്യ പാക് അധീന കാശ്മീർ (POK) എന്ന് പറയുന്നത്. ഇന്ത്യയും, പാക്കിസ്ഥാനും വെടിനിർത്തൽ നടപ്പിലാക്കി. പക്ഷെ, രണ്ടു രാജ്യങ്ങളും അവരവരുടെ കൈയ്യിലെ ഭൂപ്രദേശം സ്വന്തമായി കണക്കാക്കി. രണ്ടു രാജ്യങ്ങളിലെയും പട്ടാളത്തിൻറ്റെ നിയന്ത്രണത്തിലാണ് ജമ്മു ആൻഡ് കാശ്മീരും, പാക് അധീന കാശ്മീരും.
പിന്നീട് കാശ്മീർ പ്രശ്നം വഷളായത് നെഹ്റു ഷെയ്ക്ക് അബ്ദുള്ളയെ തടവിലാക്കുകയും, 1966-ലെ യുദ്ധത്തിന് ശേഷവുമായിരുന്നു. 1966-ലെ യുദ്ധം വരെയും പ്രശ്ന പരിഹാരങ്ങൾക്ക് പല നിർദേശങ്ങളും ഉണ്ടായിരുന്നു. അനാവശ്യമായി 1966-ൽ പാക്കിസ്ഥാൻ ആക്രമിച്ചതിന് ശേഷം പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രി ഇനി പാക്കിസ്ഥാനുമായി കാശ്മീർ പ്രശ്നത്തിൽ ചർച്ച സാധ്യമല്ല എന്ന് ഷെയ്ക്ക് അബ്ദുള്ളയോട് പറയുന്നുണ്ട്. ചരിത്രകാരൻ രാമ ചന്ദ്ര ഗുഹ തൻറ്റെ 'ഇന്ത്യ ആഫ്റ്റർ ഗാന്ധി' എന്ന പുസ്തകത്തിൽ ലാൽ ബഹാദൂർ ശാസ്ത്രിയും ഷെയ്ക്ക് അബ്ദുള്ളയുമായുള്ള ചർച്ച സവിസ്തരം പ്രദിപാദിക്കുന്നുണ്ട്. 1988-ൽ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സോവിയറ്റ് സൈനിക പിന്മാറ്റത്തിനു ശേഷം അഫ്ഗാനിസ്ഥാൻ, ചെച്നിയ എന്നിവിടങ്ങളിൽ നിന്നൊക്കെയുള്ള തീവ്ര ഇസ്ലാമിക സംഘടനകളിൽ പെട്ട ആയുധ ധാരികളായ തീവ്ര വാദികളുടെ കാശ്മീരിലേക്കുള്ള കടന്നു കയറ്റം ആണ് പിന്നീട് കാശ്മീർ പ്രശ്നം തീർത്തും വഷളാക്കിയത്. 'ദ കാർപ്പറ്റ് വാഴ്സ്' എന്ന പുസ്തകത്തിൽ ഈ വിദേശ തീവ്രവാദികളുടെ ഇടപെടൽ നന്നായി പറയുന്നുണ്ട്.
ഇപ്പോൾ സൗദിയുടെ പിന്തുണയോടെ വഹാബിസം കാശ്മീരിലെ ഓരോ ഗ്രാമങ്ങളിലും ചുവട് പിടിക്കുകയാണ്. ഇതനുസരിച്ച് ദിവസം ചെല്ലുന്തോറും കാശ്മീർ മൗലികവാദ ആശയത്തോട് അടുക്കുകയാണ്. ഈ മത തീവ്രവാദത്തോടൊപ്പം 1988-ൽ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സോവിയറ്റ് സൈനിക പിന്മാറ്റത്തിനു ശേഷം തീവ്ര ഇസ്ലാമിക സംഘടനകളുടെ കാശ്മീരിലേക്കുള്ള കടന്നു കയറ്റം കൂടി ഉണ്ടായി. 1948-ലെ 'ഇൻസ്ട്രമെൻറ്റ് ഓഫ് അക്‌സെഷൻ' പ്രകാരവും ഇന്ത്യ- പാക്കിസ്ഥാൻ അതിർത്തി നിർണയിച്ച റാഡ്ക്ലിഫ് എഗ്രിമെൻറ്റ് ' പ്രകാരവും പാക്കിസ്ഥാന് കാശ്മീരിൽ ഒരവകാശവും ഇല്ലാ. അതുകൊണ്ട് തന്നെ കാശ്മീരിൻറ്റെ കാര്യത്തിൽ അവകാശ വാദവും പറഞ്ഞു കൊണ്ട് പാക്കിസ്ഥാൻ വരുന്നത് ശുദ്ധ മൗഢ്യമാണ്.
പരസ്പര വിശ്വാസം വളര്‍ത്താനുളള നടപടികള്‍ ഉണ്ടാവണം. സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പേ തുടങ്ങിയതാണ് കാശ്മീരിലെ പ്രശ്നങ്ങൾ. ഏതാണ്ട് 70 വർഷത്തിലേറെ പഴക്കമുണ്ട് കാശ്മീരിലെ പ്രശ്നങ്ങൾക്ക്. യഥാര്‍ത്ഥത്തില്‍ ഭൂപടത്തില്‍ കാണുന്ന കാശ്മീരിന്‍റെ പകുതി ഭാഗം മാത്രമാണ് ഇന്ത്യയുടെ അധീനതയിലുളളത്. വടക്ക് ഭാഗം പാക്കിസ്താൻറ്റെയും, കിഴക്ക് ഭാഗത്തുളള അക്സായി ചിന്‍ എന്ന പ്രദേശം ചൈനയുടെയും അധീനതയിലാണുളളത്. കാശ്മീര്‍ സംസ്ഥാനം മുഴുവന്‍ മുസ്ലിങ്ങളല്ല. ജമ്മുവില്‍ ഹിന്ദുക്കളും ലഡാക്കില്‍ ബുദ്ധ മതക്കാരുമാണ് ഭൂരിപക്ഷം. ഇറക്കു കുപ്പായം ധരിക്കുന്ന കാശ്മീരിലെ മുസ്ലിങ്ങള്‍ തന്നെ മറ്റു മുസ്ലീങ്ങളിൽ നിന്ന് ഭാഷാപരമായും സാംസ്കാരികമായും വ്യത്യസ്തരാണ്. കശ്മീര്‍ പോലെ തന്നെ സ്വാതന്ത്ര്യത്തിന് ശേഷം പിന്നീട് ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ന്ന സംസ്ഥാനങ്ങളാണ് ത്രിപുര, മണിപ്പൂര്‍, നാഗാലാൻറ്റ്, ഗോവാ, സിക്കിം - തുടങ്ങിയവ. ആ സംസ്ഥാനങ്ങളെയും, ജനങ്ങളെയും ഒരുമിപ്പിക്കുവാൻ നമുക്ക് കഴിഞ്ഞു. ദീർഘ വീക്ഷണമുള്ള ഭരണാധികാരികൾക്ക് മാത്രമേ ജനങ്ങളുടെ വിശ്വാസം ആർജിക്കാനുള്ള നടപടികൾ എടുക്കാനാവൂ. ദീർഘ വീക്ഷണമില്ലാത്ത ഭരണാധികാരികൾ ഭരിക്കുമ്പോൾ ഒരുമിപ്പിക്കൽ പ്രക്രിയക്ക് ആക്കം കൂട്ടേണ്ടതിന് പകരം വിദ്വേഷ പ്രചാരണങ്ങൾ നടക്കും. അതാണിപ്പോൾ ഇന്ത്യയിൽ നടക്കുന്നത്. അവിടെയാണ് കുഴപ്പം മുഴുവനും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ