ധ്യാനം കൂടുന്നവരോട് ധ്യാന ഗുരുക്കൻമാർ മറ്റുള്ളവരെയും ധ്യാനത്തിന് കൊണ്ട് വരണമെന്ന് പറയും. ആശ്രമത്തിലും സത്-സങ്കിലും ഒക്കെ പോകുന്നവരും മറ്റുള്ളവരെ അതിലേക്കൊക്കെ ആകർഷിക്കുവാൻ നോക്കും. ഇതു പോലെ ഭക്ഷണ കാര്യത്തിൽ വെജിറ്റേറിയൻ ആകാൻ വേണ്ടി ഉപദേശിക്കുന്ന ധാരാളം ആളുകൾ ഇന്നത്തെ ഇന്ത്യയിൽ ഉണ്ട്. പണ്ട് ടൈമ്സ് ഓഫ് ഇന്ത്യയിലൊക്കെ ദിവസവും മുട്ട കഴിക്കാൻ പറഞ്ഞു കൊണ്ട് പുഴുങ്ങിയ മുട്ടയുടെ പടം വരുമായിരുന്നു. ബി. ജെ. പി. അധികാരത്തിൽ കേറിയത്തിൽ പിന്നെ മുട്ട പരസ്യങ്ങൾ കാണാറില്ല. ഒരു മുട്ടയടിച്ചാൽ പോലും ഹിന്ദു അല്ലാതാകുന്ന രീതിയാണ് ഇപ്പോൾ!!!!
വെജിറ്റേറിയനിസത്തെ കുറിച്ച് ഉപദേശിക്കുന്ന ഇഷ്ടം പോലെ ടീമുകൾ ഇന്നത്തെ ഇന്ത്യയിൽ ഉണ്ട്. പണ്ട് എനിക്കും ഇത് പോലെ വെജിറ്റേറിയനിസമാണോ അതോ നോൺ വെവെജിറ്റേറിയനിസമാണോ നല്ലതെന്ന സംശയം ഉണ്ടായിരുന്നു. വൈദ്യ മേഖലയിലെ അനേകം പേരെ കണ്ടു സംസാരിച്ചപ്പോഴാണ് ആ സംശയമൊക്കെ മാറിയത്. ഇന്ത്യയിൽ സസ്യാഹാരികൾ (vegetarians ) ആണ് കൂടുതൽ രോഗികൾ എന്നാണ് ബാന്ഗ്ലൂരിലെ പ്രസിദ്ധമായ ‘Institute of Naturopathy & Yogic Sciences’ - ലെ ചീഫ് ഫിസിഷ്യൻ എന്നോട് നേരിട്ട് പറഞ്ഞിട്ടുള്ളത്. കാരണം ലളിതം. സസ്യാഹാരത്തിൻറ്റെ പേരിൽ ഇവിടെ അങ്ങേയറ്റം , മസാലയുള്ളതും എണ്ണ മയമുള്ളതും ആയിട്ടുള്ള ആഹാരം ആളുകൾ കഴിക്കുന്നു. കൂടാതെ കണ്ടമാനം മധുരം കഴിക്കുന്നതുകൊണ്ട് ലോകത്തിലെ 'പ്രമേഹത്തിൻറ്റെ തലസ്ഥാനം' കൂടിയാണ് ഇന്ത്യ മഹാരാജ്യം. അപ്പോൾ പിന്നെ ഇന്ത്യയിലെ സസ്യാഹാരത്തിന് എന്ത് മഹത്വമാണ് ഉള്ളത്? ഭക്ഷണ കാര്യത്തിൽ conclusion ഒന്നേയുള്ളൂ. നിങ്ങൾക്ക് ദഹന ശക്തിയുണ്ടോ - എന്തും കഴിക്കാം. കല്ലും ദഹിക്കണം എന്നാണ് ആയുർവേദ ആചാര്യന്മാർ പറയുന്നത്. പല ആയുർവേദ ഡോക്ടർമാരും എന്നോടിത് നേരിട്ടു പറഞ്ഞിട്ടുണ്ട്. യോഗാചാര്യന്മാരും, സന്യാസികൾ പോലും പറഞ്ഞിട്ടുണ്ട്. കുമയൂൺ യോഗ സംസ്ഥാൻ സ്ഥാപിച്ച ഡോക്ടറായ സ്വാമി ഗ്യാൻ വിജയ് സരസ്വതി നേരിട്ടിത് എന്നോട് പറഞ്ഞിട്ടുണ്ട് - "ദഹന ശക്തിയുണ്ടോ എന്തും കഴിക്കാം" - എന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷെ ഇപ്പോൾ ഇതൊന്നും പറയാൻ പാടില്ലല്ലോ. സംസ്കാരത്തിൻറ്റെ സംരക്ഷകരായ കുറെ ആളുകളും, സസ്യാഹാരത്തെ (vegetarianism) മഹത്വവൽകരിച്ച് സംസാരിക്കുന്നവരും വന്നിട്ടുണ്ടല്ലോ.
ഇപ്പോൾ കേരളത്തിലും ഇന്ത്യയിൽ തന്നെയും ബീഫിനെതിരെ എന്തെല്ലാം കോലാഹലങ്ങൾ ആണ് നടക്കുന്നത്!!! വാജീകരണ ചികിത്സയിൽ ഗോമാംസം അത്യുത്തമമാണ് എന്നാണ് ആയുർവേദ പണ്ഡിതന്മാർ തന്നെ പറയുന്നത്. ചില രോഗികൾക്ക് ഓജസ്സും, ശക്തിക്കും വേണ്ടി മാംസ ഭക്ഷണം വേണ്ടി വരും. അങ്ങനെയുള്ള രോഗികൾ സസ്യാഹാരികളായ രോഗികൾ ആണെങ്കിൽ അവർ അറിയാതെ മാംസ ഭക്ഷണം കൊടുക്കണമെന്നാണ് അഷ്ടവൈദ്യൻ വൈദ്യമഠം ചെറിയ നാരായണൻ നമ്പൂതിരിയെ പോലുള്ളവർ പറയുന്നത്. ചരക സംഹിതയിൽ തന്നെ ഗോമാംസത്തിൻറ്റെ ഗുണ ഗുണങ്ങൾ അടങ്ങിയ ഉദ്ധരിണികൾ ഉണ്ട്. ഞങ്ങളുടെ അടുത്തുള്ള വെജിറ്റേറിയൻ ആയ ഒരു സ്ത്രീക്ക് വൈദ്യൻ കർശനമായി ആട്ടു സൂപ്പ് വിധിച്ചു. അവർ കണ്ണുമടച്ചിരുന്നായിരുന്നു അത് കഴിച്ചത്. എന്തായാലും കൃത്യമായി അവരത് കഴിച്ചു. കേരളത്തിൻറ്റെ പ്രാദേശിക സസ്കാരത്തിൽ അല്ലെങ്കിലും മൽസ്യത്തിലും, മാംസത്തിലും, മുട്ടയിലും ഒക്കെ അധിഷ്ഠിതമായ ഒരു വിപുലമായ ഭക്ഷ്യ സംസ്കാരം ഉണ്ടായിരുന്നു; കേരളീയമായ വൈദ്യ സംസ്കാരത്തിൽ പോലും ഉണ്ടായിരുന്നു. കേരളത്തിൽ മിക്ക വീടുകളിലും പണ്ട് കോഴിയും, കോഴി കൂടും ഉണ്ടായിരുന്നു. കുട്ടനാട്ടിൽ മിക്ക വീടുകളിലും താറാവും, താറാവു കൃഷിയും ഉണ്ടായിരിന്നു. കേരളത്തിൽ മിക്ക ആളുകളും, പ്രത്യേകിച്ച് തീര പ്രദേശങ്ങളിൽ ഉള്ളവർ മീൻ കഴിക്കുന്നവരാണെന്ന് ആർക്കാണ് അറിയാത്തത്??? പ്രസവ ശേഷം പല സ്ത്രീകൾക്കും പണ്ട് ആട്ടിൻ സൂപ്പ് കൊടുക്കുമായിരുന്നു. താറാമുട്ടയിൽ മുക്കുറ്റി ചേർത്ത് കൊടുക്കുന്ന രീതി, താറാമുട്ടയിൽ കങ്കായനം ഗുളികയും, കരിയാംബൂവും ചേർത്ത് കൊടുക്കുന്ന രീതി, ആമ ഇറച്ചി, കോഴി മരുന്ന് - അങ്ങനെ എത്രയോ പ്രയോഗങ്ങൾ നമ്മുടെ ആയുർവേദത്തിലും, നാട്ടു വൈദ്യത്തിലും, ആദിവാസി വൈദ്യത്തിലും ഉണ്ടായിരുന്നു.
ആധുനികവൽകരിക്കപെട്ട എല്ലാ സമൂഹങ്ങളിലും നോൺ വെജിറ്റെറിയൻ ആഹാരത്തോടും, ഫാസ്റ്റ് ഫുഡ്സ് - നോടും പ്രതിപത്തി കാണിക്കുന്നുണ്ട്. ഇന്ത്യയിൽ തന്നെ പല നഗരങ്ങളിലും നിന്നുള്ള നാഷണൽ സാമ്പിൾ സർവേകൾ ഇതാണ് കാണിക്കുന്നത്. 2016 - ൽ കേന്ദ്ര സർക്കാർ തന്നെ പുറത്തിറക്കിയ കണക്കുകളിൽ പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന, ഗുജറാത്ത്, മധ്യ പ്രദേശ് എന്നീ സംസ്ഥാനങ്ങൾ മാറ്റി നിർത്തിയാൽ ബാക്കി എല്ലാ സംസ്ഥാനങ്ങളിലും നോൺ വെജിറ്റേറിയൻ ആഹാരം കഴിക്കുന്നവരാണ് ഭൂരിപക്ഷം. ആന്ധ്ര, തെലുങ്കാന, പശ്ചിമ ബംഗാൾ, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ എന്നിങ്ങനെ പതിനഞ്ചോളം സംസ്ഥാനങ്ങളിൽ 90 ശതമാനത്തിൽ ഏറെയും പേർ നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവരാണെന്നാണ് കേന്ദ്ര സർക്കാർ കണക്കുകളിൽ തന്നെ ഉള്ളത്. സസ്യാഹാരം കഴിക്കുന്ന സംസ്ഥാനങ്ങളിൽ പോലും 30 മുതൽ 40 ശതമാനം വരെ ആളുകൾ സസ്യേതര ഭക്ഷണം കഴിക്കുന്നവരുമാണ്.
ഇന്ത്യയിലെ പല നഗരങ്ങളിലും നിന്നുള്ള നാഷണൽ സാമ്പിൾ സർവേകൾ നോൺ വെജിറ്റെറിയൻ ആഹാരത്തോടും, ഫാസ്റ്റ് ഫുഡ്സ് - നോടും ഇൻഡ്യാക്കാർക്കും പ്രതിപത്തി ഏറി വരുന്നതായിട്ടാണ് കാണിക്കുന്നത്. നൂഡിൽസും അതു പോലുള്ള ആഹാരങ്ങളും വീടുകളിൽ മാത്രമല്ല; കവലകളിലും കിട്ടും. ഉത്തരേന്ത്യയിലെ അനേകം നഗരങ്ങളിലും, ചെറു പട്ടണങ്ങളിലും ഞാനിതു നേരിട്ട് കണ്ടിട്ടുണ്ട്. അത് കൂടാതെ ഭാര്യയും, ഭർത്താവും ജോലി ചെയ്യുന്ന ഇന്ത്യയിലെ ഇന്നത്തെ അണു കുടുംബങ്ങളിൽ ആർക്കാണ് പാരമ്പര്യ ഭക്ഷണ രീതികൾ കർശനമായി പിന്തുടരാൻ സമയമുള്ളത്? അത് കൊണ്ട് തന്നെ ബ്രെഡ്ഡും, ബട്ടറും, ജാമും, ഓംലെറ്റും ഒക്കെ ഇന്ത്യയിലെ പല കുടുംബ ആഹാര ക്രമങ്ങളിലും സ്ഥാനം പിടിച്ചു കഴിഞ്ഞു. ഇന്നത്തെ കുട്ടികൾക്കാണെങ്കിൽ ഐസ്ക്രീമിനോടും, പിസയോടും, നൂഡിൽസിനോടും ഒക്കെ താൽപര്യം നല്ലതു പോലെ ഉണ്ട്.
കേരളത്തിൽ നോൺ വെജിറ്റെറിയൻ വിളമ്പിയിരുന്ന മിക്ക ഹോട്ടെലുകളിലും, തട്ടു കടകളിലും കിട്ടിയിരുന്ന വിഭവം ആയിരുന്നു ബീഫ്. കേരളത്തിലും, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ഇപ്പോഴും ബീഫിന് യാതൊരു വിലക്കും ഇല്ല. ബംഗാളികളും നോൺ വെജിറ്റെറിയൻ ആഹാരത്തിൻറ്റെ കാര്യത്തിൽ ഒട്ടും മോശക്കാരല്ല. മീനൊക്കെ ജാതി മത ഭേദമെന്യേ ബംഗാളി സംസ്കാരത്തിൻറ്റെ ഭാഗം തന്നെയാണ്. വലിയ മീൻ പട്ടിൽ പൊതിഞ്ഞു വിവാഹ വാഗ്ദാനം കൊടുക്കുന്നവരാണ് ബംഗാളി ബ്രാഹ്മണർ. പഞ്ഞാബികൾക്കാണെങ്കിൽ തന്തൂരി ചിക്കനടക്കം പല മംസാഹാരങ്ങളും ഉണ്ട്. കാശ്മീരിൽ ആണെങ്കിൽ അനവധി മാംസാഹാര വിഭവങ്ങളുണ്ട്. 27 തരം മട്ടൻ വിഭവങ്ങളുണ്ടെന്നാണ് വായിച്ചിട്ടുള്ളത്. തമിഴർക്കാനെങ്കിൽ ചെട്ടിനാടൻ ചിക്കനുണ്ട്. കുറെ വർഷങ്ങൾക്ക് മുമ്പുള്ള CSDS സർവ്വേ പറയുന്നത് 69% ഇന്ത്യാക്കാരും മാംസാഹാരികൾ ആണെന്നാണ്. 45% ബ്രാഹ്മണർ പോലും മാംസാഹാരികൾ ആണെന്നാണ് CSDS സർവ്വേ പറയുന്നത്. അത് കൊണ്ട് സസ്യാഹാരത്തെ (vegetarianism ) മഹത്വവൽകരിച്ചു പറയുകയും അതൊക്കെ ഹിന്ദു സമൂഹത്തിൻറ്റെ അഭിവാജ്യ ഖടകങ്ങളായി കാണുകയും ചെയ്യേണ്ട ഒരു കാര്യവുമില്ല. ഇതൊക്കെ വെജിറ്റേറിയനിസത്തിനു വേണ്ടി ഘോര ഘോരം വാദിക്കുന്നവർ ഒന്നോർത്തിരിക്കുന്നതു നല്ലതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ