കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലും, ഉത്തരാഖണ്ഡിലും വ്യാജമദ്യം കഴിച്ചു 52 പേർ മരിച്ചു. ഉത്തർപ്രദേശിലെ സാഹാരൻപൂർ, ഖുശിനഗർ ജില്ലകളിലും, ഉത്തരാഖണ്ഡിലെ അതിർത്തി ജില്ലകളിലുമാണ് വ്യാജ മദ്യ ദുരന്തം ഉണ്ടായത്. ഇന്ത്യയിൽ ഇത്തരത്തിൽ വ്യാജ മദ്യ ദുരന്തങ്ങൾ ഉണ്ടാകുന്നത് തീർത്തും സാധാരണമാണ്. തീർത്തും സാധാരണമായത് കൊണ്ടാണെന്ന് തോന്നുന്നു മാധ്യമങ്ങൾ ഒക്കെ ഈ വാർത്തയെ അവഗണിച്ചത്. കേരളത്തിൽ വൈപ്പിനിലും മറ്റു പല സ്ഥലങ്ങളിലും വ്യാജമദ്യ ദുരന്തങ്ങൾ ഉണ്ടായിട്ടുണ്ടല്ലോ. ദളിതരും, ആദിവാസികളും, സാധാരണക്കാരും ആണ് കൂടുതലായും മദ്യ ദുരന്തങ്ങളുടെ ഇരകൾ.
ദളിത് ആക്റ്റിവിസ്റ്റുകൾ ദളിത്-ആദിവാസി വിഭാഗങ്ങൾക്കുള്ളിലെ സ്ത്രീ വിരുദ്ധതയും, ഇത്തരത്തിലുള്ള മദ്യപാനാസക്തിയും കാണുന്നതേ ഇല്ലാ. ഇവർക്കൊക്കെ മറ്റുള്ളവരെ കുറ്റം പറയാനാണ് താൽപര്യം; അല്ലാതെ സ്വയം നന്നാവുവാനല്ലാ. ദളിതരുടെ ഉയർച്ചക്ക് അവശ്യം വേണ്ടത് അവരുടെ ഇടയിലുള്ള സ്ത്രീ വിരുദ്ധതയും മദ്യപാനാസക്തിയും മാറ്റേണ്ടതാണ്. കഴിഞ്ഞ ഈസ്റ്ററിൽ എറണാകുളത്തും, കേരളത്തിലെ മിക്ക ബിവറേജസ് ഔട്ലെറ്റുകളുടെ മുമ്പിലും പൊരിവെയിലത്ത് മണിക്കൂറുകളോളം ആളുകൾ ക്യൂ നിൽക്കുന്ന കാഴ്ച എല്ലാവരും കണ്ടതാണ്. ഈസ്റ്ററിന് മാത്രമല്ല; കേരളത്തിലെ ഏതു വിശേഷ ദിവസമായാലും ഇത് തന്നെ സ്ഥിതി - അത് ഓണമായായാലും, ക്രിസ്മസായാലും. ദിവസക്കൂലി കേരളത്തിൽ കൂടിയിട്ടുണ്ടെങ്കിലും തദനുസൃതമായി ദിവസ വേതനക്കാരുടെ കുടുംബങ്ങളിൽ ആരോഗ്യം, വിദ്യാഭ്യാസം, പോഷകാഹാരത്തിൻറ്റെ അളവ് - ഇവയൊന്നും കൂടിയിട്ടില്ല. ഇത്തരം 'ക്വാളിറ്റി ഓഫ് ലൈഫ്' കൂടാത്തതിന് പുറകിലുള്ള വില്ലൻ മദ്യം തന്നെ. ഇത് ചൂണ്ടിക്കാട്ടിയപ്പോൾ ഒരു ദളിത് ബുദ്ധിജീവി ഇതെഴുതുന്ന ആളോട് പറഞ്ഞത്, "നിങ്ങൾ മദ്യപിക്കാനുള്ള ദളിതൻറ്റെ അവകാശത്തെ ചോദ്യം ചെയ്യുകയാണെന്നാണ്"!!!! ഇന്ന് ദളിതരുടെ യഥാർത്ഥ പ്രശ്നങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിയും അഭിമുഖീകരിക്കുന്നില്ല. ദളിതരുടെയും, ആദിവാസികളുടെയും പ്രശ്നങ്ങൾക്കുള്ള യാഥാർഥ പരിഹാരം ഇന്നത്തെ യുവ തലമുറക്ക് മെച്ചപ്പെട്ടതും തൊഴിലധിഷ്ഠിതവുമായ വിദ്യാഭ്യാസം കൊടുക്കുന്നതാണ്; അവർക്കിടയിൽ സമ്പാദ്യ ശീലം വളർത്തുന്നതുമാണ്. ഇന്ന് ജാതിയെ നിരാകരിക്കാൻ പറയുന്നവർ തന്നെയല്ലേ ജാതിയും, മതവും നിരന്തരമായി ഇന്ത്യയുടെ പൊതു വേദികളിൽ ഉയർത്തുന്നത്? ദളിതരുടെ സാമ്പത്തിക പരാധീനതക്കു പരിഹാരം കാർഷിക, വ്യവസായിക വളർച്ചയാണ്. കുറെ വർഷങ്ങൾക്കു മുമ്പ് 'ദളിത് കോടീശ്വരന്മാർ' എന്ന തലക്കെട്ടോടെ 'ഇന്ത്യ റ്റുഡേ' കവർ സ്റ്റോറി പ്രസീദ്ധീകരിച്ചായിരുന്നു. 3000 ദളിത് ലക്ഷാധിപധികളാണ് ആദ്യത്തെ 'ദളിത് ഇന്ത്യൻ ചെയ് നംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്ട്രി' സ്ഥാപിച്ചത്. ഇത്തരത്തിൽ ഇന്നത്തെ ഉദാരവൽക്കരിക്കപ്പെട്ട ഇന്ത്യയിൽ സാധാരണക്കാരുടെ ഇടയിൽ നിന്ന് ഉയർന്നുവന്ന അനേകം ലക്ഷാധിപതികളെ കാണാം. 'ബൈജു ആപ്പ്' സ്ഥാപിച്ച മലയാളിയായ ബൈജു രവീന്ദ്രനും അത്തരത്തിൽ ഉയർന്നു വന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഒരു ലക്ഷാധിപതിയാണ്. ടാറ്റയ്ക്കും, ബിർളക്കും, ബാജാജിനും മാത്രമല്ല ഇന്ത്യയുടെ പുതിയ സാമ്പത്തിക സാഹചര്യത്തിൽ ഉയർന്നു വരാനാകുന്നത്; മറ്റു പലർക്കും ഉയർന്നു വരാം. ക്യാപ്പിറ്റലിസം സൃഷ്ടിക്കുന്ന ഈ അവസരങ്ങളാണ് സാമൂഹ്യ-സാമ്പത്തിക മാറ്റങ്ങളിലേക്ക് രാജ്യത്തെ കൈപിടിച്ച് ഉയർത്തുന്നത്. പലരും ഇത് മനസിലാക്കുന്നതേ ഇല്ലാ.
ദളിതർ അത്തരത്തിൽ ഇന്നത്തെ ഉദാരവൽക്കരണത്തിൻറ്റെ സാധ്യതകൾ ഉപയോഗപ്പെടുത്തണമെന്നാണ് മുൻ പ്ളാനിങ് കമ്മീഷൻ മെമ്പറും, പ്രമുഖ ദളിത് ചിന്തകനും ആയ ഡോക്ടർ നരേന്ദ്ര ജാദവിനെ പോലുള്ളവർ പറയുന്നത്. ഇപ്പോൾ ദേശീയ തലത്തിൽ 'ദളിത് ചെയ്മ്പർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്റ്ററി' ഉണ്ട്. അത് സംസ്ഥാന തലങ്ങളിൽ കൂടി വ്യാപിപ്പിക്കുവാനുള്ള ശ്രമങ്ങൾ നടക്കുന്നുമുണ്ട്. വ്യവസായവൽക്കരണമോ, വികസനമോ ചർച്ച ചെയ്യാതെ കേരളത്തിലെ ദളിത് ബുദ്ധി ജീവികളും, ഇടതു പക്ഷക്കാരും രോഹിത് വെമൂല, ഹിന്ദു ഫാസിസം, സവർണ മേധാവിത്ത്വം - ഇതൊക്കെ ധാരാളം ചർച്ച ചെയ്തിട്ട് ഇവിടെ ആർക്കാണ് പ്രയോജനം ഉള്ളത്? വളരെ ഗൗരവത്തിൽ ചർച്ച ചെയ്യപ്പെടേണ്ടതാണ് ദളിതരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ഇടയിൽ വർധിച്ചു വരുന്ന മദ്യപാനാസക്തി. കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം അങ്ങേയറ്റം സ്ത്രീ വിരുദ്ധമാണ്. അതുകൊണ്ടാണ് വർധിച്ചു വരുന്ന മദ്യപാനാസക്തിയെ കുറിച്ച് വലിയ പുരോഗമനം നടിക്കുന്നവർ പോലും ഒന്നും മിണ്ടാത്തത്. വർധിച്ചു വരുന്ന മദ്യപാനാസക്തിയൊക്കെയാണ് കേരളത്തിലെ യഥാർത്ഥ പ്രശ്നങ്ങൾ. കുടുംബങ്ങളിലെ സ്ത്രീകളോ കുട്ടികളോ പുരുഷന്മാരുടെ മദ്യപാനാസക്തി എന്നെങ്കിലും സ്വാഗതം ചെയ്യുമോ?? കുടുംബങ്ങളിൽ പുലരേണ്ട സമാധാനത്തേയും ശാന്തതയേയും കുറിച്ച് ഇവിടെ ആരും ചർച്ച ചെയ്യാത്തതെന്തേ?? എല്ലുമുറിയെ പണിയെടുത്ത് കിട്ടിയ പണവും വീട്ടിലെ സ്ത്രീകൾ അധ്വാനിച്ചുണ്ടാക്കിയ പണവും മടിക്കുത്തിൽ തിരുകി പുരുഷന്മാര് നേരം അന്തിയാവുമ്പോഴേക്കും ബിവറേജസ് കോർപറേഷൻ വിൽപനശാലകൾക്ക് മുന്നിലെ ക്യൂവിൽ സ്ഥാനം പിടിക്കുന്നതിനെ കുറിച്ച് ഇവിടെ ആരും ചർച്ച ചെയ്യുന്നില്ല. മദ്യത്തിൻറ്റെ ലഹരി പോരാത്തവർ മയക്കുമരുന്ന് കിട്ടുന്ന ഇടനാഴികളും തിയറ്ററുകളുടെയും ബസ്സ്റ്റാൻറ്റുകളുടെയും പിന്നാമ്പുറങ്ങൾ തേടിപ്പോകുന്നതിനെ കുറിച്ചും ഇവിടെ ആരും ചർച്ച ചെയ്യുന്നില്ല. ഇന്ത്യയിൽ അനേകം വർഷങ്ങളായി ദിവസ വേതനം കൂടിയിരിക്കുന്നത് കേരളത്തിലാണ്. പക്ഷെ ഉയർന്ന കൂലി വാങ്ങിക്കുന്നുണ്ടെങ്കിലും ഈ കാശൊക്കെ പോകുന്നത് കള്ളിനാണ്. കരൾ വീക്കവും, മദ്യപിച്ചതിനെ തുടർന്നുള്ള വാഹനാപകടങ്ങളും കേരളത്തിൽ സർവ സാധാരണമാണ്. മലയാളികൾ അച്ചടക്കം പാലിക്കുന്നത് ബിവറേജസ് ഔട്ലെറ്റുകളുടെ മുമ്പിൽ മാത്രമാണെന്ന് പറയുന്നത് തമാശയായിട്ട് തള്ളി കളയേണ്ട കാര്യമല്ല. അമിത മദ്യപാനാസക്തി എന്ന വിഷയം അഭിമുഖീകരിക്കാത്തിടത്തോളം നാം യാഥാർഥ്യങ്ങൾക്കെതിരെ പുറം തിരിഞ്ഞു നിൽക്കുകയാണ്. ക്യാപ്പിറ്റലിസം സൃഷ്ടിക്കുന്ന അവസരങ്ങൾ കാണാത്തിടത്തോളം കാലവും ബഹുഭൂരിപക്ഷം പാർശ്വവൽക്കരിക്കപ്പെട്ട ജനതക്ക് അഭിവൃദ്ധി ഉണ്ടാകാനും പോകുന്നില്ലാ.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ