ആർത്തവവും, ആരാധനാ സ്വാതന്ത്ര്യവും
ആർത്തവം അശുദ്ധമാണെന്നും അതുണ്ടാകുന്ന സമയത്ത് സ്ത്രീകൾ ക്ഷേത്രങ്ങളിൽ പോകരുതെന്നും എം.എം. ഹസൻ പറഞ്ഞപ്പോൾ ആ സ്ത്രീവിരുദ്ധ പരാമർശത്തെ വേദിയിൽ കയറി ചോദ്യംചെയ്തു മിടുമിടുക്കിയായ ഒരു പെൺകുട്ടി. രക്തം അശുദ്ധമാണെങ്കിൽ ഞാനും താങ്കളും അതിൻറ്റെ ഭാഗമല്ലേയെന്ന ചോദ്യത്തിനു മുന്നിൽ ഉത്തരമില്ലാതെ കെ.പി.സി.സി. അധ്യക്ഷൻ നിന്ന് പോയി. കെ.പി.സി.സി. അധ്യക്ഷനായി ചുമതലയേറ്റശേഷം ഇന്നലെ യുവജന ക്ഷേമ ബോർഡ് സംഘടിപ്പിച്ച യുവ മാധ്യമ പ്രവർത്തക ക്യാമ്പിൽ പങ്കെടുക്കവേയാണ് ഹസൻ ഈ പരാമർശം നടത്തിയത്. അശുദ്ധിയുള്ള സമയങ്ങളിൽ സ്ത്രീകൾ ക്ഷേത്രങ്ങളിലും പള്ളികളിലും പോകരുതെന്നാണ് എം.എം. ഹസൻ അഭിപ്രായപ്പെട്ടത്.
എന്നാൽ ചടങ്ങിൽ പങ്കെടുത്ത പെൺകുട്ടി ഹസൻറ്റെ നിലപാടിനെ വേദിയിൽ ചോദ്യം ചെയ്തു. ഏത് തരം അശുദ്ധിയാണ് താങ്കൾ ഉദേശിക്കുന്നതെന്നായിരുന്നു പെൺകുട്ടിയുടെ ചോദ്യം. പെൺകുട്ടികളായാൽ ഇങ്ങനെ തന്നെ വേണം. ഇങ്ങനെ ചോദ്യം ചെയ്താൽ മാത്രമേ ചില കിഴങ്ങന്മാരുടെ തലയിൽ ബോധമുദിക്കൂ. ആർത്തവത്തെ സംബന്ധിച്ചുള്ള അസംബന്ധങ്ങൾ ലോകത്തെല്ലായിടത്തുമുണ്ട്. ശരീരത്തിൻറ്റെ സ്വോഭാവികമായ ഒരു പ്രക്രിയയെ ചൊല്ലിയാണ് ഇത്രയും വിവാദങ്ങൾ ഉണ്ടാക്കുന്നത്. നേരത്തേ രാജ്യത്തെ പരമോന്നത കോടതിയായ ബഹുമാനപ്പെട്ട സുപ്രീം കൊടതിയും ശബരിമല ക്ഷേത്ര പ്രവേശനം സംബന്ധിച്ച് ആർത്തവത്തെ ചൊല്ലിയുള്ള നീതി നിഷേധത്തെ കുറിച്ച് തുറന്നു ചോദിച്ചു. വിശ്വാസത്തെയും, ആചാരത്തെയും പൊക്കി പറയുന്നതല്ലാതെ ആർക്കും ബഹുമാനപ്പെട്ട സുപ്രീം കൊടതിയുടെ ചോദ്യങ്ങൾക്കു മറുപടി ഉണ്ടായിരുന്നില്ല. ഇതൊക്കെ തുറന്നു ചോദിച്ചതിന് സുപ്രീം കൊടതിയും ഇനി ഹിന്ദുവിന് എതിരാണെന്ന് പറഞ്ഞു തുടങ്ങുമോ ആവോ? ഇപ്പോൾ ഹിന്ദുവിന് എതിരാണെന്ന് പറയുന്നതാണല്ലോ ഫാഷൻ.
എന്തിനു സ്ത്രീകളെ ആരാധനാലയങ്ങളിൽ നിന്ന് അകറ്റി നിർത്തണം എന്ന ചോദ്യത്തിന് സാമാന്യ യുക്തിയിൽ അധിഷ്ടിതമായ മറുപടി ഇല്ല. കാലമെത്രമാറിയാലും മാറാത്ത സങ്കുചിത മനസ്സിനുടമകളായ ആളുകളെ മാറ്റി നിർത്തി ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ആരാധനാലയങ്ങളെല്ലാം സ്ത്രീകൾക്ക് തുറന്നു കൊടുക്കുകയാണ് വേണ്ടത്. പക്ഷെ ഇതൊക്കെ പറഞ്ഞാൽ വിശാല ഹിന്ദു ഐക്യത്തിനും, ഹിന്ദുക്കളുടെ സർവതോന്മുഖമായ ഉയർച്ചക്കും വേണ്ടി 24 മണിക്കൂറും പ്രവർത്തിക്കുന്ന ചിലർ ഇതു പറയുന്നവരുടെ നെഞ്ജത്തു കേറാൻ വരും. ഇങ്ങനെ നെഞ്ജത്തു കേറാൻ വരുന്നവർ നായാടി മുതൽ നമ്പൂതിരി വരെയുള്ള ഹിന്ദുക്കളെ ഓർത്ത് വിഷമം സഹിക്ക വയ്യാതെ ആണല്ലോ ഇങ്ങനെ നെഞ്ജത്തു കേറാൻ വരുന്നന്നതെന്നോർക്കുംബോഴാണ് ആകെ കൂടി ഒരാശ്വാസം ഉള്ളത്.
ഏതു വികസിത രാജ്യത്തും സ്ത്രീയും, പുരുഷനും തോളോടു തോൾ ചേർന്നാണ് രാഷ്ട്ര നിർമാണ പ്രക്രിയയിൽ അധ്വാനിക്കുന്നത്. ഇന്ത്യയിൽ ആണെങ്കിൽ ഇപ്പോൾ സൈന്യത്തിലെ കോംബാറ്റ് Roles - ൽ പോലും സ്ത്രീകളെ നിയമിക്കാൻ പോകുന്നു. അപ്പോൾ ആരാധനയുടെ കാര്യത്തിൽ മാത്രം എന്തിനു സ്ത്രീകളോട് വിവേചനം കാണിക്കണം? ശബരി മലയുടെ കാര്യത്തിൽ മാത്രമല്ല; ഒരു സ്ഥലത്തും ആർതവത്തിന്റ്റെ പേരിൽ സ്ത്രീകളോട് വിവേചനം കാണിക്കുന്നത് ശരിയല്ല. രാജ്യത്തെ പരമോന്നത കോടതിയായ ബഹുമാനപ്പെട്ട സുപ്രീം കോടതി ഇതു ചൂണ്ടി കാണിക്കുക മാത്രമാണ് ചെയ്തത്. ഇതിൻറ്റെ പേരിൽ സുപ്രീം കോടതിയെ വിമർശിക്കുന്നത് ശരിയല്ല.
ഇന്ത്യയിലാണെങ്കിൽ അർത്ഥ നാരീശ്വര സങ്കൽപം ആണ് പണ്ട് മുതലേ ഉള്ള ശിവ സങ്കൽപം. ലോപ മുദ്ര, മീര, ഗാർഗി, മൈത്രേയി - ഇങ്ങനെ ഒള്ള എത്രയോ സ്ത്രീകൾ പുരാതന ഭാരതത്തിൽ ഉന്നതമായ ദൈവിക അനുഭവം ഉള്ളതായി പറയപ്പെടുന്നു. കഴിഞ്ഞ നൂറ്റാണ്ടിലെ ഇന്ത്യ കണ്ട ഏറ്റവും വലിയ ദൈവാനുഭവം സിദ്ധിച്ച ഒരാളായിരുന്നു ബെന്ഗാളിൽ നിന്നുള്ള ശ്രീ ആനന്ദമയി. മാതൃ ദേവതാ സങ്കൽപ്പങ്ങൾ ഇവിടെ ഇഷ്ടം പോലെ ഉണ്ട്. പിന്നെ, എന്തിനു സ്ത്രീകളെ ആരാധനാലയങ്ങളിൽ നിന്ന് അകറ്റി നിർത്തണം? കാലമെത്രമാറിയാലും മാറാത്ത സങ്കുചിത മനസ്സിനുടമകളായ ആളുകളെ മാറ്റി നിർത്തി ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ മാറ്റത്തിൻറ്റെ മണികൾ മുഴങ്ങുകയാണ് വേണ്ടത്.
ഗുരു നിത്യ ചൈതന്യ യതി സ്ത്രീകളോട് ധൈര്യമായി ശബരി മല കേറാനും, ആർതവ സമയത്ത് അമ്പലത്തിൽ പോകാനും പറഞ്ഞു. ഉത്തമ സന്യാസിമാർ ഇങ്ങനെയാണ്. അവർ എന്നും സ്ത്രീകളെയും, അമ്മമാരെയും ഏതവസ്ഥയിലും ബഹുമാനിച്ചിട്ടെയുള്ളൂ. ഹിന്ദു മതത്തിൻറ്റെയും, ആത്മീയതയുടെയും കാര്യത്തിൽ ഗുരു നിത്യ ചൈതന്യ യതിയുടെ അത്രയും വിവരമുള്ള എത്ര പേർ ഇവിടുണ്ട്? പി. പരമേശ്വരൻ പോലും ഗുരു നിത്യ ചൈതന്യയതിയെ നമിക്കുന്നതാണ് നേരിൽ കണ്ടിട്ടുള്ളത്.
ചിലർ ചൂണ്ടി കാണിക്കുന്നത് പോലെ കാനന പാതയായ ശബരി മല സ്ത്രീകൾക്ക് ദുർഖടം പിടിച്ചതാണെങ്കിൽ അതിലും എത്രയോ ദുർഖടം പിടിച്ച കൈലാസ് യാത്ര, ആദി കൈലാസ് യാത്ര, സതോപന്ത് തടാകത്തിലേക്കുള്ള യാത്ര - ഇവയിലൊക്കെ സ്ത്രീകൾ പങ്കെടുക്കുന്നില്ലേ? മലയാളി സ്ത്രീകൾ അടക്കം അനേകം പേർ വളരെയേറെ അപകടം പിടിച്ച ഹിമാലയൻ യാത്രകളിൽ പങ്കെടുക്കുന്നു. പിന്നെയാണോ ശബരി മല യാത്ര?
മറ്റു ചിലർ പറയുന്നത് സ്വാമി അയ്യപ്പൻ ശബരി മലയിൽ ബ്രഹ്മ ചര്യ വ്രതത്തിലാനെന്നാണ്. ബ്രഹ്മചര്യം എന്ന് പറഞ്ഞാൽ ബ്രഹ്മത്തോടു കൂടുത്തൽ അടുത്തിരിക്കുന്നു അല്ലെങ്കിൽ ഉയർന്ന ദൈവാവസ്ഥ പ്രാപിച്ചിരിക്കുന്നു എന്നേ അർത്ഥമുള്ളൂ. ക്രിസ്തുവിനു മഗ്ദലനാ മറിയത്തെ ശിഷ്യയാക്കാനോ , ബുദ്ധനു അമ്രപാലിയെ ശിഷ്യയാക്കാനോ ഒരു പ്രശ്നവും ഇല്ലായിരുന്നു. പിന്നെ ശബരി മല അയ്യപ്പനെ മാത്രം എന്തിനു സ്ത്രീ വിരോധിയാക്കണം?
ഇന്ത്യയിൽ എന്നല്ല; ലോകത്ത് തന്നെ പുരോഹിത വർഗം ആധിപത്യം സ്ഥാപിക്കാൻ തുടങ്ങിയപ്പോൾ മുതലാണ് എല്ലാ മതങ്ങളിലും സ്ത്രീകൾക്ക് തുല്യ നീതി നിഷേധിക്കപ്പെടാൻ തുടങ്ങിയത്. പുരാതന ഗ്രീസിലും, വേദ കാലത്തും സ്ത്രീ പുരോഹിതകൾ ഉണ്ടായിരുന്നു. ചില ക്രൈസ്തവ സഭകൾ ആ രീതിയിൽ മാറ്റങ്ങൾ തുടങ്ങി കഴിഞ്ഞു. എല്ലാ കാര്യങ്ങളിലും സ്ത്രീകൾക്ക് തുല്യ നീതി ഉറപ്പാക്കാതെ ഒരിക്കലും നമ്മുടെ രാജ്യം വികസിക്കാൻ പോകുന്നില്ല. ആ തുല്യ നീതിയുടെ ഭാഗം തന്നെയാണ് ആരാധനാ സ്വാതന്ത്ര്യവും.
പല ക്രിസ്ത്യൻ സഭകളിലും സ്ത്രീകളെ പുരോഹിതരായി നിയമിക്കുന്നത് തുടങ്ങി കഴിഞ്ഞു. കഴിഞ്ഞ ഈസ്റ്റർ ദിനത്തിന്റ്റെ ഭാഗമായി ഫ്രാൻസീസ് മാർപാപ്പ സ്ത്രീകളുടെയും, അന്യ മതസ്തരുടെയും കാൽ കഴുകി ചുംബിച്ചു. കേരളത്തിലും പല പള്ളിയിലും ഇതു നടന്നു. വത്തിക്കാൻറ്റെ കീഴിലുള്ള ക്രിസ്ത്യൻ സഭയിൽ സ്ത്രീ പുരോഹിതർ ഇല്ലെങ്കിൽ കൂടി ക്രിസ്തു മതത്തിൽ സന്യാസിനികൾക്ക് ഉന്നതമായ പദവിയുണ്ട്. അനേകം കന്യാ സ്ത്രീകൾ സാരി ഉടുക്കുകയും മുടി മറയ്ക്കാതിരിക്കയും ചെയ്യുന്നു. ഡോക്ടർമാരായും, വക്കീലന്മാരായും ജോലി ചെയ്യുന്നു. സ്കൂളുകളുടെയും, കോളേജുകളെയും അവർ നയിക്കുന്നു. ക്രിസ്ത്യൻ സഭയിലെ കോൺവെൻറ്റുകളിൽ മദർ സുപ്പീരിയറും, പ്രൊവിൻഷ്യൽ മദറും ഒക്കെ ഉന്നതമായ സ്ഥാനങ്ങളാണ്. ക്രിസ്ത്യൻ സഭ സ്ത്രീകളുടെ കാര്യത്തിൽ ഇനിയും വളരെ അധികം മാറേണ്ടതുണ്ട്. മാറ്റങ്ങൾ താമസിയാതെ പ്രതീക്ഷിക്കാം എന്നാശിക്കാനേ ഇന്നത്തെ സാഹചര്യത്തിൽ കഴിയൂ.
സ്ത്രീകളുടെ കാര്യത്തിലുള്ള പ്രതിലോമകരമായ മനോഭാവമാണ് ഇന്ത്യയുടെ വികസനത്തിന് തടസ്സം നിൽക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തിൽ തകർന്നടിഞ്ഞ ജെർമനിയും, ജപ്പാനും പിന്നീട് ലോകത്തിലെ വൻ സാമ്പത്തിക ശക്തികളായി. രണ്ടാം ലോക മഹാ യുദ്ധത്തിൽ തകർന്നു തരിപ്പണമായ മറ്റു രാജ്യങ്ങളും വൻ ശക്തികളായി. വളരെ ചെറിയ രാജ്യങ്ങളായ ദക്ഷിണ കൊറിയ, ജപ്പാൻ - ഇവരൊക്കെ എത്ര അന്തർ ദേശീയ നിലവാരത്തിലുള്ള ബ്രാൻഡുകൾ സൃഷ്ടിച്ചു - L .G ., സാംസങ്ങ്, ഡേവൂ, ഹ്യുണ്ടായ്, ടൊയോട്ട, മിറ്റ് സുബുഷി - അങ്ങനെ പല അന്തർ ദേശീയ നിലവാരത്തിലുള്ള ബ്രാൻഡുകൾ. ഇവുടുത്തെ ആളുകൾ വാചകമടിയുടെ കാര്യത്തിൽ മാത്രമാണ് ഒട്ടും മോശക്കാർ അല്ലാത്തത്. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പ്ലാസ്റ്റിക് സർജറിയും, ജെനെറ്റിക് എന്ജിനീറിങ്ങും ഒക്കെ കണ്ടു പിടിച്ചതും, വികസിപ്പിച്ചതും ഇന്ദ്യക്കാരാണെന്നാണ് ഇവുടുത്തെ ചിലർ പറയുന്നതും, പ്രചരിപ്പിക്കുന്നതും. ഇന്നും നമുക്ക് നോബൽ സമ്മാനങ്ങൾ ഒന്നും കിട്ടുന്നില്ല. നമ്മുടെ അത്ലട്ടുകൾക്ക് ഒളിമ്പിക് മെഡലുകൾ ഒന്നും കിട്ടുന്നില്ല. നമുക്ക് അന്തർ ദേശീയ നിലവാരത്തിലുള്ള ബ്രാൻഡുകൾ ഒന്നും തന്നെയില്ല. നമുക്ക് അന്തർ ദേശീയ നിലവാരത്തിലുള്ള പഠന കേന്ദ്രങ്ങളോ, ഗവേഷണ സ്ഥാപനങ്ങളോ, യൂണിവേഴ്സിറ്റികളോ ഇല്ല. ആകെ കൂടിയുള്ള നേട്ടം ബഹിരാകാശ രംഗത്ത് മാത്രമാണ്.
ഇന്ത്യ പുരുഗതിക്കാത്തതിനു കാരണം മറ്റൊന്നുമല്ല - ജാതിയുടെയും മതത്തിൻറ്റെയും പേരിലുള്ള വേർതിരിവും, സ്ത്രീകൾക്ക് തുല്യ പങ്കാളിത്തം എല്ലാ മേഖലകളിലും കൊടുക്കാത്തതുമാണ്. മതത്തിൻറ്റെയോ, ജാതിയുടെയോ പേരിൽ രാഷ്ട്രീയ പാർടികൾ ആളുകളെ തമ്മിൽ തല്ലിക്കാൻ നോക്കുന്നു. സ്ത്രീകളെ പലരും വീട്ടിലിരുത്തുന്നു. മത സ്പർധയും, ജാതി സ്പർധയും,സ്ത്രീ വിരോധവും ആണ് നമ്മുടെ രാജ്യത്തെ പുറകോട്ടടിക്കുന്നത്. സുബോധമുള്ള ഇന്ത്യാക്കാർ മിധ്യാഭിമാനങ്ങളൊക്കെ മാറ്റി വെച്ച്, മത - ജാതി കോമരങ്ങളെയും, സ്ത്രീ വിരോധികളെയും അവഗണിച്ചു കൊണ്ട് രാഷ്ട്ര നിർമാണ പ്രക്രിയയിൽ എർപെടുകയാണ് വേണ്ടത്. ആ രാഷ്ട്ര നിർമാണ പ്രക്രിയയുടെ ഭാഗം തന്നെയാണ് എല്ലാ പ്രായത്തിലുള്ള സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യവും.
(കടപ്പാട്: http://www.marunadanmalayali.com/news/keralam/mm-hassan-69303)

ഈ പോസ്റ്റിൽ മത വിഭാഗീയ ചിന്തകൾ ഒന്നും ഇല്ല. ആരും ഈ വിഷയത്തിൽ മത വിഭാഗീയ ചിന്തകൾ കൊണ്ടുവരാതിരുന്നാൽ മാത്രം മതി. മത വിഭാഗീയ ചിന്തകൾ കൊണ്ടു വന്ന് ആരും എന്നെ ദയവായി 'ഹിന്ദു വിരുദ്ധനാക്കാൻ' ശ്രമിക്കരുത്. ഇപ്പോൾ ഹിന്ദുവിന് എതിരാണെന്ന് പറയുന്നത് ഫാഷനായി മാറിയതിനാലാണ് ഇത് പറയുന്നത്. ആർത്തവത്തെ സംബന്ധിച്ചുള്ള അസംബന്ധങ്ങൾ ചരിത്രത്തിൽ തിരഞ്ഞാൽ ലോകത്തെല്ലായിടത്തുമുണ്ടായിട്ടുണ്ട്. എല്ലാ മതങ്ങളിലുമുണ്ടായിട്ടുണ്ട്. പക്ഷെ ഇന്നും ഇത് ശക്തമായി നില നിൽക്കുന്ന ഒരു മതമാണ് ഹിന്ദു മതം. ഗെയിൽ ട്രെട്ദ്വെലിൻറ്റെ 'HOLY HELL – A Memoir of Faith, Devotion and Pure Madness ' എന്ന പുസ്തകത്തിൽ ആർത്തവ കാലത്ത് കേരളത്തിൽ താനനുഭവിക്കേണ്ടി വന്ന വിവേചനത്തെ കുറിച്ച് കൃത്യമായി പറയുന്നുണ്ട്. ഇതൊക്കെ നമ്മുടെ ജീവിത രീതിയുടെ ഭാഗം തന്നെയാകയാൽ ഒരു പക്ഷെ കേരളത്തിലും, ഇന്ത്യയിലുള്ളവർക്കും ഇത് വലിയ സംഭവമായി തോന്നാൻ വഴിയില്ല. കേരളത്തിൻറ്റെ അത്രയൊന്നും സാമൂഹ്യ മാറ്റം വരാത്ത ചില ഉത്തരേന്ത്യൻ കൂട്ടു കുടുംബ വ്യവസ്ഥിതിയിൽ ഇപ്പോഴും ആർത്തവ കാലത്ത് സ്ത്രീകൾക്ക് അടുക്കളയിൽ കയറാൻ സാധിക്കുകയില്ല. ഡൽഹിയിൽ എൻറ്റെ കൂടെ ജോലി ചെയ്യുന്ന ആളുകൾ തന്നെയാണ് എന്നോടിത് പറഞ്ഞിട്ടുള്ളത്. പക്ഷെ ആർത്തവമാണെന്ന് പറഞ്ഞു ജോലിയിൽ നിന്ന് മാറി നിൽക്കുന്ന ലേഡീ ഡോക്ടർമാരേയും, വക്കീലന്മാരായും, എഞ്ചിനീയർമാരെയും,ഐ .എ.സ്. ഓഫീസർമാരെയും ഇന്ന് കാണാൻ പറ്റുമോ? ഇന്ത്യയിൽ ആണെങ്കിൽ ഇപ്പോൾ സൈന്യത്തിലെ കോംബാറ്റ് Roles - ൽ പോലും സ്ത്രീകളെ നിയമിക്കാൻ പോകുന്നു. അപ്പോൾ ആർത്തവത്തിൻറ്റെ കാര്യത്തെ ചൊല്ലി മാത്രം എന്തിനു സ്ത്രീകളോട് വിവേചനം കാണിക്കണം?
മറുപടിഇല്ലാതാക്കൂ