വിദേശ നിക്ഷേപത്തെ കുറിച്ചുള്ള മോഹിപ്പിക്കുന്ന വാർത്തകൾ
മോദി സർക്കാർ അധികാരത്തിലേറി രണ്ടുമാസത്തിനിടെ ഉണ്ടായ 36,045 കോടി രൂപയുടെ വിദേശ നിക്ഷേപമാണ് ഇതേവരെയുണ്ടായിരുന്ന ഏറ്റവും കൂടിയ നിക്ഷേപം. 2014 ജൂലൈയിലായിരുന്നു അത്. എന്നാൽ, ഉത്തർ പ്രദേശ് തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷമുണ്ടായ നിക്ഷേപം സർവ പ്രതീക്ഷകളെയും തകർത്ത് മുന്നേറുകയാണ് എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ ഓഹരികളിലും കടപ്പത്രങ്ങളിലുമായി വിദേശത്തുനിന്ന് മാർച്ചിൽ നിക്ഷേപിക്കപ്പെട്ടത് 54,255 കോടി രൂപയാണ്. ഒരുമാസത്തിനിടെയുണ്ടായുണ്ടാവുന്ന എക്കാലത്തെയും വലിയ വിദേശ നിക്ഷേപമാണിത്. പക്ഷെ സത്യത്തിൽ ഈ വിദേശ നിക്ഷേപം ഒരു വലിയ സംഭവം അല്ല. ലോക വ്യാപാരത്തിൻറ്റെ (ഗ്ലോബൽ ട്രേഡ്) 2 ശതമാനം മാത്രമേ ഇന്ത്യയുടെ സംഭാവന ആയിട്ടുള്ളൂ. നമ്മുടെ ദേശിയ വരുമാനത്തിൻറ്റെ (GDP) 1-2 ശതമാനമേ foreign direct investments കൊണ്ട് വരുന്നുള്ളൂ. Japan - ഉം, അമേരിക്കയും ഒന്നും അല്ല ഇന്ത്യയിൽ വ്യവസായിക വളർച്ച സ്രിഷിടിക്കേണ്ടതും, തൊഴിൽ അവസരങ്ങൾ നൽകേണ്ടതും. അത് ഇന്ത്യക്കാർ തന്നെ ചെയ്യേണ്ട ഒന്നാണ്. ചെറുകിട, ഇടത്തരം, അസന്ഖിടിത മേഖലകളാണ് ഇന്ത്യയിൽ വ്യവസായിക വളർച്ച സ്രിഷിടിക്കുന്നതും, തൊഴിൽ അവസരങ്ങൾ നൽകുന്നതും. പഠനങ്ങൾ എത്ര വേണമെങ്കിലും ഉണ്ട്. നമ്മുടെ savings rate ദേശിയ വരുമാനത്തിന്റെ (GDP) 30 ശതമാനത്തോളം വരും. അത് ഉപയോഗപെടുത്തി ഇന്ത്യയിലെ ചെറുകിട, ഇടത്തരം, അസന്ഖിടിത മേഖലകളെ പുഷ്ടിപെടുത്തുകയാണ് വേണ്ടത്. മോഹൻലാൽ സിനിമയായ 'മിഥുന’- ത്തിൽ ദാക്ഷായണി ബിസ്ക്കറ്റ് എന്ന കമ്പനി തുടങ്ങാൻ electricity connection, loan, pollution സർട്ടിഫിക്കറ്റ്, drainage - തുടങ്ങിയ കാര്യങ്ങളിൽ മോഹൻലാൽ നെട്ടോട്ടമോടി കുത്തുപാളയുടെ വക്കത്തത്തെിയപോലെ ഇത്തരം കാര്യങ്ങളിൽ ഇന്നും സംരംഭകരെ സഹായിക്കാൻ ആരും ഇല്ല. അത് നന്നാക്കിയെടുക്കനാണ് നാം ആദ്യം ചെയ്യേണ്ടത്. അല്ലാതെ അമേരിക്കകാരൻറ്റെയോ, ജപ്പാൻകാരൻറ്റെയോ, കാനഡക്കാരൻറ്റെയോ, ഓസ്റ്റ്രലിയക്കാരൻറ്റെയോ കയ്യടി നേടാനല്ല നോക്കേണ്ടത്. ചുരുക്കം പറഞ്ഞാൽ ഈ വിദേശ നിക്ഷേപം ദേശാടന കിളികളെ പോലെയാണ്. റിതു ഭേദമനുസരിച്ച് ആ കിളി പറന്നു പോകും. മറ്റു രാജ്യങ്ങളിലെ സാഹചര്യം മാറുന്നതനുസരിച്ച് വിദേശ നിക്ഷേപം അങ്ങോട്ട് പോകും. ഇപ്പോൾ അമേരിക്കയിൽ ട്രംപും, റഷ്യയിൽ പുടിനും പഴയ 'പ്രൊട്ടെക്ഷനിസ്റ്റ്' രീതിയിലേക്ക് മടങ്ങി പൊയ്ക്കൊണ്ടിരിക്കയാണ്. അത് കൊണ്ട് തന്നെ മാധ്യമങ്ങളുടെ ഒരു വല്ലാത്ത സൃഷ്ടിയാണ് ഈ വിദേശ നിക്ഷേപത്തെ കുറിച്ചുള്ള മോഹിപ്പിക്കുന്ന വാർത്തകൾ എന്ന് പറയേണ്ടി വരും. നമ്മുടെ രാജ്യത്തു സ്ഥായിയായ നിക്ഷേപം ഉണ്ടാകണമെങ്കിൽ നാം തന്നെയാണ് മുൻകൈ എടുക്കേണ്ടത്. (കടപ്പാട്: http://www.marunadanmalayali.com/money/focus/up-69516)

Very true
മറുപടിഇല്ലാതാക്കൂ