മൽസ്യ മേഖലയിലെ വൻ പ്രതിസന്ധി
ചെറു മീനുകളെയും, പൊടി മീനുകളെയും വാരി കൊണ്ട് പോകുകയും, മീൻ മുട്ടകളെ നശിപ്പിക്കുകയും ചെയ്യുന്ന 'ബോട്ടം ട്രോളിംഗ്' എന്ന മൽസ്യ ബന്ധന രീതി വലിയ ആപത്താണ് വരുത്തി വെയ്ക്കുന്നത്. മൽസ്യ മേഖലയിൽ യന്ത്രവൽകൃത ബോട്ടുകളും, വിദേശ കപ്പലുകളും ഈ രീതിയിൽ മീൻ കോരി കൊണ്ട് പോകുന്നത് വഴി തുറകളിൽ വളരെയധികം സംഘർഷങ്ങൾ ഉണ്ട്. ഇവിടെ യഥാർത്ഥത്തിലുള്ള പ്രശ്നം മീനിൻറ്റ ദൗർലഭ്യം ആണ്. ശശികല ടീച്ചറിനെ പോലുള്ളവർ മൽസ്യ മേഖലയിലെ യഥാർത്ഥ പ്രശ്നം അഭിമുഖീകരിക്കാതെ അതിനെ ഹിന്ദു-ക്രിസ്ത്യൻ എന്ന രീതിയിൽ ജനങ്ങളെ തമ്മിൽ തല്ലിക്കാനാണ് നോക്കുന്നത്. യന്ത്രവൽകൃത ബോട്ടുകളേയും, വിദേശ കപ്പലുകളേയും നിയന്ത്രിക്കേണ്ടത് വളരെ അത്യാവശ്യമായ കാര്യം ആണ്. വിദേശ കപ്പലുകൾ നമ്മുടെ മത്സ്യ സമ്പത്ത് കോരി കൊണ്ട് പോകാൻ തുടങ്ങിയിട്ട് കാലം കുറെ ആയി. മുപ്പതു, മുപ്പത്തഞ്ചു വർഷം മുൻപ് ഒരു രൂപക്ക് 100-150 മത്തി കിട്ടുമായിരുന്നു. ഇന്ന് 100 രൂപ കൊടുത്താൽ പോലും അതിൻറ്റെ പകുതി കിട്ടത്തില്ല. പണ്ട് തെങ്ങിന് വളമായി പോലും മത്തി ഉപയോഗിക്കുമായിരുന്നു. ഇന്ന് മനുഷ്യന് കഴിക്കാൻ പോലും മത്തി കിട്ടത്തില്ല. മത്സ്യ ഉൽപാദനം കൂടിയത് കൊണ്ട് വിദേശികൾക്ക് മെച്ചം. സ്വദേശികൾക്ക് ദാരിദ്ര്യം. അത് കൊണ്ട് ചെറു മൽസ്യങ്ങളേയും, മീൻ കുഞ്ഞുങ്ങളേയും ഇല്ലാതാക്കുന്ന ഇന്നത്തെ കൊല്ലി വലയും, ട്രോളിങ്ങും നിർത്തലാക്കണം. അതിനു വേണ്ടി കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ സമ്മർദം ചെലുത്തുന്നതാണ് യഥാർത്ഥ പ്രശ്ന പരിഹാരം. ആഴ കടൽ മൽസ്യ മേഖലയിൽ നിയന്ത്രണങ്ങൾ ഉണ്ടായാൽ മൽസ്യ മേഖലയിൽ വൻ നിക്ഷേപമുള്ള മുതലാളിമാർ പിണങ്ങും. അവർ രാഷ്ട്രീയ പാർട്ടികൾക്ക് പിന്നെ തുട്ട് കൊടുക്കത്തില്ല. അത് കൊണ്ട് കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ സമ്മർദം ചെലുത്താതെ ശശികല ടീച്ചറെ പോലുള്ളവർ വർഗീയം പറയുന്നു. ഞായറാഴ്ചയും, ദുഃഖ വെള്ളിയാഴ്ചയും കടലിൽ പോകാത്തത് കൊണ്ടാണ് മീനിൻറ്റെ ദൗർലഭ്യം എന്ന് വരെ ചിലർ സോഷ്യൽ മീഡിയയിൽ എഴുതി പിടിപ്പിക്കുന്നുണ്ട്!!!!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ