2017 മാർച്ച് 22, ബുധനാഴ്‌ച

ഇന്ത്യയിലെ നോൺ വെജിറ്റെറിയൻ ആഹാര രീതികൾ

ഇന്ത്യയിലെ നോൺ വെജിറ്റെറിയൻ ആഹാര രീതികൾ

ഇന്ന് ഉത്തരേന്ത്യക്കാരും നന്നായി ഇറച്ചിയും, മീനും, മുട്ടയും ഒക്കെ കഴിക്കും. ഞാൻ ഡൽഹിയിൽ പഠിച്ചപ്പോൾ എൻറ്റെ റൂം മേറ്റ്‌ ബീഹാറിലെ ദർഭംഗയിൽ നിന്നുള്ള ഒരു ബ്രാഹ്മണൻ മിശ്ര ആയിരുന്നു. പുള്ളി ബീഫ് അടക്കം എല്ലാം കഴിച്ചുട്ടെണ്ടെന്നാണ് എന്നോട് പറഞ്ഞത്. നല്ല വണ്ണവും, പൊക്കവുമുള്ള ആളായത് കൊണ്ട് ഒരു ഫുൾ ചിക്കനൊക്കെ പുള്ളി കഴിക്കുമായിരുന്നു. ഇന്ന് മിക്ക ഉത്തരേന്ത്യൻ നഗരങ്ങളിലും, ചെറു പട്ടണങ്ങളിലും ചിക്കൻ വറുത്തതും, ചിക്കൻ സൂപ്പും, മുട്ടയും, മീൻ ടിക്കയുമൊക്കെ കിട്ടും. സ്വന്തം വീട്ടിൽ നോൺ വെജിറ്റേറിയൻ ഉണ്ടാക്കാത്തവർ പോലും പുറത്തു പോയി കഴിക്കുന്നത് ഞാൻ ഇഷ്ടം പോലെ കണ്ടിട്ടുണ്ട്. 

ആധുനികവൽകരിക്കപെട്ട എല്ലാ സമൂഹങ്ങളിലും നോൺ വെജിറ്റെറിയൻ ആഹാരത്തോടും, ഫാസ്റ്റ് ഫുഡ്സ് - നോടും പ്രതിപത്തി കാണിക്കുന്നുണ്ട്. ഇന്ത്യയിൽ തന്നെ പല നഗരങ്ങളിലും നിന്നുള്ള നാഷണൽ സാമ്പിൾ സർവേകൾ ഇതാണ് കാണിക്കുന്നത്. 2016 - ൽ കേന്ദ്ര സർക്കാർ തന്നെ പുറത്തിറക്കിയ കണക്കുകളിൽ പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന, ഗുജറാത്ത്, മധ്യ പ്രദേശ് എന്നീ സംസ്ഥാനങ്ങൾ മാറ്റി നിർത്തിയാൽ ബാക്കി എല്ലാ സംസ്ഥാനങ്ങളിലും നോൺ വെജിറ്റേറിയൻ ആഹാരം കഴിക്കുന്നവരാണ് ഭൂരിപക്ഷം. ആന്ധ്ര, തെലുങ്കാന, പശ്ചിമ ബംഗാൾ, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ എന്നിങ്ങനെ പതിനഞ്ചോളം സംസ്ഥാനങ്ങളിൽ 90 ശതമാനത്തിൽ ഏറെയും പേർ നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവരാണെന്നാണ് കേന്ദ്ര സർക്കാർ കണക്കുകളിൽ തന്നെ ഉള്ളത്. സസ്യാഹാരം കഴിക്കുന്ന സംസ്ഥാനങ്ങളിൽ പോലും 30 മുതൽ 40 ശതമാനം വരെ ആളുകൾ സസ്യേതര ഭക്ഷണം കഴിക്കുന്നവരുമാണ്.

പൊതുവെ പശു ഇറച്ചി ആരും കഴിക്കാറ് ഇല്ല എന്നൊക്കെ പറയുന്നത് വലിയ തെറ്റാണ്. മലയാളികളും, ബംഗാളികളും മീൻ കഴിക്കുന്നത് പോലെ ഇന്ത്യയിൽ ദളിത്, ആദിവാസി വിഭാഗങ്ങളിൽ പെട്ടവർ പശു ഇറച്ചി കഴിക്കും. അവരെ സംബന്ധിച്ച് ബീഫ് വില കുറഞ്ഞ മാംസം ആണ്. നല്ല പ്രോട്ടീൻ കിട്ടുന്ന വില കുറവുള്ള ഭക്ഷണം. ബീഫിൽ പശു ഇറച്ചിയും പെടും. പശു ഇറച്ചിയും, പോത്തിറച്ചിയും, എരുമയുടെ ഇറച്ചിയും കൂടി ചേരുന്നതാണ് ഇന്ത്യയിൽ ബീഫ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ത്യയുടെ പല ഭാഗങ്ങളിലും ദളിതരും, പാവപെട്ടവരും, മുസ്ലീങ്ങളും വില കുറഞ്ഞ മാംസം എന്ന രീതിയിൽ ബീഫ് കഴിക്കുന്നവരാണ്.മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളിൽ പെട്ടവർക്കാണെങ്കിൽ ഉത്തരേന്ത്യയിൽ പോലും ബീഫ് കഴിക്കുന്നതിനു മതപരമായ വിലക്കില്ല. ചരിത്രകാരന്മാർ തന്നെ പറയുന്നത് ദയാനന്ദ സരസ്വതിയുടെ നെത്ര്വത്തത്തിൽ ഈ പശു സംരക്ഷണം ഒരു വലിയ വിഷയം ആക്കുന്നതിനു മുൻപ് ഇതൊരു വലിയ വിഷയമേ ആയിരുന്നില്ല എന്നാണ്.

പട്ടി ഇറച്ചിയും, എലിയെ റോസ്റ്റ് ചെയ്തും കഴിക്കുന്നവർ ആണ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്ര വർഗ ജനത. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പശു ഇറച്ചി ഒരു പ്രശ്നമേ അല്ല. ഇന്ത്യയിലെ ഗോത്ര വർഗ ജനതകൾക്ക് അവർ അധിവസിക്കുന്ന പ്രദേശങ്ങളിലെ പ്രകൃതിയോടിണങ്ങിയ പ്രത്യേക ആഹാര ക്രമങ്ങൾ ഉണ്ട്. നാഷണൽ ജ്യോഗ്രഫിക് ഇതൊക്കെ കാണിച്ചിട്ടുമുണ്ട്. ഇന്ത്യയിലെ ആദിവാസി സമൂഹത്തിൽ പെട്ടവർ എലിയെ ചുട്ടു കഴിക്കുന്നതൊക്കെ നാഷണൽ ജ്യോഗ്രഫിക് വളരെ നന്നായി കാണിച്ചിട്ടുണ്ട്.

കേരളത്തിൽ നോൺ വെജിറ്റെറിയൻ വിളമ്പിയിരുന്ന മിക്ക ഹോട്ടെലുകളിലും, തട്ടു കടകളിലും കിട്ടിയിരുന്ന വിഭവം ആയിരുന്നു ബീഫ്. കേരളത്തിലും, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ഇപ്പോഴും ബീഫിന് യാതൊരു വിലക്കും ഇല്ല. ബംഗാളികളും നോൺ വെജിറ്റെറിയൻ ആഹാരത്തിൻറ്റെ കാര്യത്തിൽ ഒട്ടും മോശക്കാരല്ല. മീനൊക്കെ ജാതി മത ഭേദമെന്യേ ബംഗാളി സംസ്കാരത്തിൻറ്റെ ഭാഗം തന്നെയാണ്. വലിയ മീൻ പട്ടിൽ പൊതിഞ്ഞു വിവാഹ വാഗ്ദാനം കൊടുക്കുന്നവരാണ് ബംഗാളി ബ്രാഹ്മണർ. പഞ്ഞാബികൾക്കാണെങ്കിൽ തന്തൂരി ചിക്കനടക്കം പല മംസാഹാരങ്ങളും ഉണ്ട്. കാശ്മീരിൽ ആണെങ്കിൽ അനവധി മാംസാഹാര വിഭവങ്ങളുണ്ട്. 27 തരം മട്ടൻ വിഭവങ്ങളുണ്ടെന്നാണ് വായിച്ചിട്ടുള്ളത്. തമിഴർക്കാനെങ്കിൽ ചെട്ടിനാടൻ ചിക്കനുണ്ട്. 2006 -ലെ CSDS സർവ്വേ പറയുന്നത് 69% ഇന്ത്യാക്കാരും മാംസാഹാരികൾ ആണെന്നാണ്. 45% ബ്രാഹ്മണർ പോലും മാംസാഹാരികൾ ആണെന്നാണ് CSDS സർവ്വേ പറയുന്നത്. അത് കൊണ്ട് സസ്യാഹാരത്തെ (vegetarianism ) മഹത്വവൽകരിച്ചു പറയുകയും അതൊക്കെ ഹിന്ദു സമൂഹത്തിൻറ്റെ അഭിവാജ്യ ഖടകങ്ങളായി കാണുകയും ചെയ്യേണ്ട ഒരു കാര്യവുമില്ല. ഇതൊക്കെ വെജിറ്റേറിയനിസത്തിനു വേണ്ടി ഘോര ഘോരം വാദിക്കുന്നവർ ഒന്നോർത്തിരിക്കുന്നതു നല്ലതാണ്.

2 അഭിപ്രായങ്ങൾ:

  1. ഇന്നത്തെക്കാലത്ത് മായം ചേര്‍ക്കല്‍ വ്യാപകമായതിനാല്‍ പലരും ഇത്തരം ഭക്ഷണ രീതികള്‍ ഉപേക്ഷിച്ചതായും കാണുന്നു

    മറുപടിഇല്ലാതാക്കൂ
  2. ഇന്ത്യയിലെ പല നഗരങ്ങളിലും നിന്നുള്ള നാഷണൽ സാമ്പിൾ സർവേകൾ നോൺ വെജിറ്റെറിയൻ ആഹാരത്തോടും, ഫാസ്റ്റ് ഫുഡ്സ് - നോടും ഇൻഡ്യാക്കാർക്കും പ്രതിപത്തി ഏറി വരുന്നതായിട്ടാണ് കാണിക്കുന്നത്. നൂഡിൽസും അതു പോലുള്ള ആഹാരങ്ങളും വീടുകളിൽ മാത്രമല്ല; കവലകളിലും കിട്ടും. ഉത്തരേന്ത്യയിലെ അനേകം നഗരങ്ങളിലും, ചെറു പട്ടണങ്ങളിലും ഞാനിതു നേരിട്ട് കണ്ടിട്ടുണ്ട്. അത് കൂടാതെ ഭാര്യയും, ഭർത്താവും ജോലി ചെയ്യുന്ന ഇന്ത്യയിലെ ഇന്നത്തെ അണു കുടുംബങ്ങളിൽ ആർക്കാണ് പാരമ്പര്യ ഭക്ഷണ രീതികൾ കർശനമായി പിന്തുടരാൻ സമയമുള്ളത്? അത് കൊണ്ട് തന്നെ ബ്രെഡ്ഡും, ബട്ടറും, ജാമും, ഓംലെറ്റും ഒക്കെ ഇന്ത്യയിലെ പല കുടുംബ ആഹാര ക്രമങ്ങളിലും സ്ഥാനം പിടിച്ചു കഴിഞ്ഞു. ഇന്നത്തെ കുട്ടികൾക്കാണെങ്കിൽ ഐസ്ക്രീമിനോടും, പിസയോടും, നൂഡിൽസിനോടും ഒക്കെ താൽപര്യം നല്ലതു പോലെ ഉണ്ട്.

    മറുപടിഇല്ലാതാക്കൂ