പ്ളേറ്റോയുടെ റിപ്പബ്ലിക്കും മന്ത്രി എ. കെ. ശശീന്ദ്രനും
പാശ്ചാത്യ തത്ത്വചിന്തയിലെ ആചാര്യന്മാരിൽ പ്രമുഖനാണ് പ്ളേറ്റോ. അക്കാഡമി സ്‌ഥാപിച്ച് “Those who don’t know mathematics are not allowed to enter here” എന്ന് എഴുതി വെച്ച മഹാൻ. ആരായിരിക്കണം നമ്മെ ഭരിക്കേണ്ടത്? ഇക്കാര്യത്തിലും പ്ളേറ്റോയ്ക്ക് കൃത്യമായ വീക്ഷണമുണ്ടായിരുന്നു. 'ഫിലോസഫർ കിംഗ്' ആണ് ഭരിക്കേണ്ടത് എന്നായിരുന്നു ഉത്തരം. ചെറുപ്പത്തിൽ ജിംനാസ്റ്റിക്സിൽ നിന്ന് തുടങ്ങി അതി വിപുലമായ ഒരു പാഠ്യ പദ്ധതി ആണ് 'ഫിലോസഫർ കിങ്ങിനു' വേണ്ടി പ്ളേറ്റോ ആവിഷ്കരിച്ചത്.
ഭാരതീയ തത്ത്വചിന്തയിലും രാജ ധർമത്തെ കുറിച്ച് വളരെ വിപുലമായ പ്രതിപാദ്യമുണ്ട്. ഭരിക്കുന്നയാൾ രാജർഷിയായിരിക്കണം എന്നാണ് ഒരു പ്രബലമായ വീക്ഷണം. എന്ന് വെച്ചാൽ രാജാവും, ഋഷിയുമായിരിയ്ക്കണം. രാജധർമം പരിപാലിക്കുന്നയാൾ കാമം, ഭയം, പൊങ്ങച്ചം, കീർത്തി മോഹം - ഇതിനൊക്കെ ഉപരിയായിരിയ്ക്കണം; അതല്ലെങ്കിൽ അതിനൊക്കെ അടിമപ്പെട്ടയാൾ ആയിരിയ്ക്കരുത്. പ്ളേറ്റോയുടെ 'ഫിലോസഫർ കിങ്ങും', ഭാരതീയ തത്ത്വചിന്തയിലെ 'രാജർഷിയും' തമ്മിൽ വലിയ സാദൃശ്യമുണ്ട്. വികാരങ്ങളെ നിയന്ത്രിക്കുന്നതിൽ ശേഷിയുള്ളവരായിരിക്കണം ഭരിക്കേണ്ടത് എന്ന് തന്നെയാണ് ഈ പൗരസ്ത്യ - പാശ്ചാത്യ ചിന്താഗതികൾ സൂചിപ്പിയ്ക്കുന്നത്.
ഈ മാനദണ്ഡങ്ങൾ അനുസരിച്ച് നമ്മുടെ മിക്ക ഭരണാധികാരികളും നമ്മെ ഭരിക്കാൻ അർഹതയില്ലാത്തവരാണ്. കാമം, ഭയം, പൊങ്ങച്ചം, കീർത്തി മോഹം - ഇതിനൊക്കെ അടിമപ്പെട്ടവർ തന്നെയാണ് ഇന്നുള്ള മിക്ക ഭരണാധികാരികളും. ഏറ്റവും ഒടുവിലായി മന്ത്രി എ. കെ. ശശീന്ദ്രനും ആ അടിമത്വം നമ്മെ ബോധ്യപ്പെടുത്തുന്നു. 'ഹണീ ട്രാപ്' ആണ് നടന്നതെന്ന് പറഞ്ഞു മന്ത്രിക്കു സ്വന്തം ഉത്തരവാദിത്ത്വത്തിൽ നിന്ന് മാറി നിൽക്കാൻ ആവില്ല. ഋഷിയോ, 'ഫിലോസഫർ കിങ്ങോ' ആയിരുന്നെങ്കിൽ മന്ത്രി പ്രലോഭനങ്ങൾക്ക് വഴങ്ങില്ലായിരുന്നു. "രാജാവ് ഒരിക്കലും സാധാരണക്കാരനെ പോലെ പെരുമാറരുത്" - എന്നാണ് പ്ളേറ്റോ പറയുന്നത്. രാജാവിന് രാജ ധർമം നിർവഹിക്കുമ്പോൾ പല പ്രലോഭനങ്ങളും പല ഭാഗങ്ങളിൽ നിന്ന് വരാം. രാജാവ് തത്ത്വത്തിൽ അതിനൊക്കെ അതീതനായിരിയ്ക്കണം. പക്ഷെ ഇവിടെ ഒരുവൾ ശ്രിങ്ഗാര ഭാവത്തോടെ സംസാരിക്കുകയും, പെരുമാറുകയും ചെയ്തപ്പോൾ മന്ത്രി എ. കെ. ശശീന്ദ്രൻ തൻറ്റെ കടമയും, മന്ത്രി പദവിയും മറന്നു. ഏതെങ്കിലും ഒരുവൾ ശ്രിങ്ഗാര ഭാവത്തോടെ സംസാരിക്കുകയും, പെരുമാറുകയും ചെയ്യുമ്പോൾ കടമയും, മന്ത്രി പദവിയും മറക്കാനല്ല എ. കെ. ശശീന്ദ്രനെ ഇടതു പക്ഷ മുന്നണിയും, ആ മുന്നണിയിൽ വിശ്വാസമർപ്പിച്ച ജനവും മന്ത്രിയാക്കിയത്. ഉന്നതമായ സ്ഥാനത്തിരിക്കുമ്പോൾ ആ പദവിയുടെ ഉത്തരവാദിത്വവും മാന്യതയും മനസിലാക്കി പക്വതയോടെ പ്രവർത്തിക്കണം. ആ കാര്യത്തിൽ എ. കെ. ശശീന്ദ്രനെന്ന മന്ത്രി ദയനീയമായി പരാജയപ്പെട്ടു. ചുരുക്കം പറഞ്ഞാൽ എ. കെ. ശശീന്ദ്രൻ രാജധർമ്മമനുസരിച്ച് മാന്തി പദവിയ്ക്ക് യോഗ്യനല്ല.

Rajadharmam anusarichallallo chetta innu janadhipathya samvidhanathil alle nethakkale thiranjedukkunne. Porenkil ivide bharanakhadana, penal code thudangiya sangathikal okke ille. Appo ee Plato okke aayulla parallels ivide cherunnundo
മറുപടിഇല്ലാതാക്കൂ