കോൺഗ്രസ്സുകാർ കണ്ടു പഠിക്കേണ്ട മാതൃക
പദവിയുടെ ഉത്തരവാദിത്വവും മാന്യതയും മനസിലാക്കി പക്വതയോടെ പ്രവർത്തിക്കുന്നതിൽ എ. കെ. ശശീന്ദ്രനെന്ന മന്ത്രി ദയനീയമായി പരാജയപ്പെട്ടു എന്ന വസ്തുത നിഷ്പക്ഷമതികൾ ആരും സമ്മതിക്കണം. പക്ഷെ ഈ വാർത്ത പുറത്തു വന്ന ഉടനെ തന്നെ മംഗളം ചാനൽ എം.ഡി. അജിത് കുമാറിനെ സമ്മർദ്ദത്തിലാക്കാൻ ഇടതു മുന്നണിയ്ക്കു കഴിഞ്ഞു എന്നതാണ് അവരുടെ നേട്ടം. ഭരണ കക്ഷി എന്ന നിലയിലുള്ള അധികാരം ഉപയോഗിച്ചും, ഫെയ്‌സ് ബുക്കിലും, ടി.വി. ചാനലുകളിലും ചർച്ച നടക്കുമ്പോൾ ഇടതു പക്ഷത്തിൻറ്റെ കുഴലൂത്തുകാരും, കൊട്ടി പാട്ടുകാരും 'സ്വകാര്യതാ വാദം' കൊണ്ടു വന്നും ശരിക്കും മംഗളം പത്രാധിപരെ സമ്മർദ്ദത്തിലാക്കി. അത് കൂടാതെ ഗുണ്ടായിസവും, സ്വാധീനവും പത്രാധിപരെ ഒതുക്കാൻ ശരിക്കും ഉപയോഗിച്ചു. ഈ വിഷയത്തിൽ തിരുവനന്തപുരം പ്രസ് ക്ലബ്ബിന് സമീപത്ത് നടന്ന മീറ്റിങ്ങിൽ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതിനെ തുടർന്ന് അജിത് കുമാറിന് ഓടേണ്ടി വന്നു. അതും കൂടാതെ അജിത് കുമാറിനെ പത്രപ്രവർത്തക യൂണിയനിൽനിന്ന് പുറത്താക്കാൻ സമ്മർദ്ദം ചെലുത്തി. പോലീസിനേയും, രഹസ്യാന്വേഷണ സംഘത്തെയും ഉപയോഗിച്ചും മംഗളം ചാനലിനെ വേട്ടയാടി. ഇതിനോടകം അജിത് കുമാർ മാപ്പു പറഞ്ഞു; ഇനി കേസുകളും പുറകെ വരുന്നു.
ഇതൊക്കെ കാണുമ്പോഴാണ് നാം പഴയ 'സരിതായനം' ഓർമിക്കേണ്ടത്. വാസ്ഥവത്തിൽ സരിത എസ്. നായരും നടത്തിയത് 'ഹണീ ട്രാപ്പ്' തന്നെയല്ലായിരുന്നുവോ? രണ്ടു കുട്ടികളുടെ മാതാവും, 30 -35 വയസ്സിനു മീതെ പ്രായമുള്ള ഒരു സ്ത്രീയും ആകയാൽ സരിതയ്ക്ക് പുരുഷ കേസരിയുടെ ഫോൺ വരുമ്പോൾ അതിൻറ്റെ പിന്നിലെ ഉദ്ദേശം അറിയില്ലായിരുന്നോ? സരിതയും ഫോൺ വിളികളെ പ്രോത്സാഹിപ്പിച്ചു. എന്നിട്ടു അവയൊക്കെ റിക്കോർഡ് ചെയ്തു 'ബ്ളാക് മെയിൽ' ചെയ്യാൻ തുടങ്ങി. ബ്ലാക്ക് മെയിൽ ചെയ്യാനും അതിലൂടെ പണം തട്ടാനും, അതിലൂടെ പ്രസിദ്ധി നേടാനും ശ്രമിച്ച സരിത എസ്. നായരെ പൊക്കി പിടിച്ച കൈരളി ചാനലിനും, ഏഷ്യാനെറ്റിനും ഇപ്പോൾ 'സ്വകാര്യത വാദം' പറയുവാൻ എന്ത് ധാർമിക അവകാശം ആണുള്ളത്? ഇരുമ്പ് കാന്തത്തോടെന്ന പോലെയല്ലായിരുന്നുവോ നേരത്തെ ഈ ചാനലുകളൊക്കെ സരിതയോടു ആകർഷിക്കപ്പെട്ടിരിന്നത്! വ്യക്തി ഹത്യ നടത്തി അധികാരം നേടിയിട്ട് ഇടതു പക്ഷത്തിൻറ്റെ കുഴലൂത്തുകാരും, കൊട്ടി പാട്ടുകാരും 'സ്വകാര്യതാ വാദം' കൊണ്ടു വരുന്നത് തീർത്തും പരിഹാസ്യമാണ്.
നേരത്തെ ഉമ്മൻ ചാണ്ടിയെയും, യൂ. ഡി. എഫ്. ഗവൺമെൻറ്റിനേയും താഴെ ഇറക്കാൻ മാധ്യമങ്ങളും, പ്രതി പക്ഷവും, പ്രതി പക്ഷ നേതാവും തട്ടിപ്പുകാരിയേയും, കൊലപാതകിയേയും, കള്ള് കച്ചവടക്കാരേയും ആണ് കൂട്ട് പിടിച്ചത്. ഇത്തരത്തിൽ കൂട്ട് പിടിക്കുന്നത് ഒരു നല്ല പ്രവണത അല്ല എന്നത് സാമാന്യ യുക്തി മാത്രമാണ്. ഉമ്മൻ ചാണ്ടിയും, യു. ഡി. എഫും. വിമർശിക്കപെടണമായിരുന്നു. പക്ഷെ അത് ഒരിക്കലും ബിജു രമേശിൻറ്റെയും, സരിത എസ്. നായരുടെയും, ബിജു രാധാകൃഷ്ണൻറ്റെയും പേരിലായിരിക്കാൻ പാടില്ലായിരുന്നു. ബിജു രാധാകൃഷ്ണനും, സരിത എസ്. നായർക്കും സോളാർ തട്ടിപ്പിന് മുമ്പ് തന്നെ തട്ടിപ്പിൻറ്റെയും, വെട്ടിപ്പിൻറ്റെയും, അപഥ സന്ജാരത്തിൻറ്റെയും, കുറ്റ കൃത്യങ്ങളുടെയും നീണ്ട നിര തന്നെ ഉണ്ടായിരുന്നു ഉണ്ടെന്നുള്ള കാര്യം പലരും നേരത്തെ സൗകര്യ പൂർവ്വം മറന്നു. പല പേരുകളിലാണ് സരിത അറിയപ്പെട്ടിരുന്നത് തന്നെ. ശരിയായ പേര് സരിത എസ്. നായര്. എറണാകുളത്തും പത്തനംതിട്ടയിലും ലക്ഷ്മി നായര്, തിരുവനന്തപുരത്തു നന്ദിനി നായര്, ആലപ്പുഴയില് ശ്രീലക്ഷ്മി. സോളാർ തട്ടിപ്പു കേസിലെ മുഖ്യപ്രതി സരിത എസ്. നായരുടെ ആദ്യ തട്ടിപ്പിന് ഇരയായതു ഭർത്താവ്. സോളാർ തട്ടിപ്പിലെ കേന്ദ്ര ബിന്ദുവുമായ ബിജു രാധാകൃഷ്ണനാണെങ്കിൽ ഭാര്യയെ മൃഗീയമായി കൊലപ്പെടുത്തിയതിന് ജീവ പര്യന്തം ശിക്ഷ അനുഭവിക്കുന്ന കൊല പുള്ളി. സരിത ചാണ്ടി ഉമ്മനെ കുറിച്ചുള്ള ആരോപണം എല്ലാം ഉന്നയിച്ചു കഴിഞ്ഞ് സി. ഡി. -യെ കുറിച്ച് മാധ്യമ പ്രവർതകർ ചോദിച്ചപ്പോൾ "ചാണ്ടി ഉമ്മനെതിരെ ഉന്നയിച്ചത് മറ്റൊരാൾ പറഞ്ഞു കേട്ട അറിവ്; അതു ഞാൻ വിട്ടു നിങ്ങളും വിട്ടേക്കാൻ" എന്ന് സരിത. ആളുകളെ ബ്ലാക്ക് മെയിൽ ചെയ്യാൻ വേണ്ടി എന്ത് കള്ളവും പറയാൻ മടിക്കാത്ത ആളാണ് സരിത എസ്. നായർ എന്ന് പറയുന്നത് വർഷങ്ങളായി അവരെ അറിയാവുന്ന ടീം സോളാറിൻറ്റെ മുൻ മാനേജർ പി. രാജശേഖരൻ നായർ.
ഇതൊന്നും അധികം മാധ്യമങ്ങളിലും, ചാനലുകളിലും ചർച്ച ആകത്തില്ല. അച്ചുതാനന്ദനും, പിണറായിക്കും, കൊടിയേരിക്കും നികേഷ് കുമാറിനും, കൈരളിക്കും ഇതൊന്നും പ്രശ്നവുമല്ല. തട്ടിപ്പിൻറ്റെയും, വെട്ടിപ്പിൻറ്റെയും, അപഥ സൻജാരത്തിന്റ്റെയും, കുറ്റ കൃത്യങ്ങളുടെയും കഥകൾ മാധ്യമങ്ങൾ ആഖോഷിച്ചു. പക്ഷെ ഇതൊന്നും ഇന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. കോൺഗ്രെസ്സിനുള്ളിലെ തമ്മിൽ തല്ലും, തൊഴുത്തിൽ കുത്തും, ഗ്രൂപ്പ് കളിയും കൊണ്ടാണ് ഈ ആരോപണങ്ങൾ ഒക്കെ നേരത്തെ വന്നത് എന്നത് രാഷ്ട്രീയമറിയാവുന്ന ആർക്കും അറിയാം. യു.ഡി.എഫ്. ഭരണകാലത്ത് പി. സി. ജോർജിനും, ബാല കൃഷ്ണ പിള്ളക്കും ഒക്കെ പിന്തുണ കൊടുത്തത് ആരൊക്കെയാണ് എന്നും രാഷ്ട്രീയം അറിയാവുന്ന ആളുകൾക്കൊക്കെ അറിവുണ്ടായിരുന്നു. അല്ലെങ്കിൽ തന്നെ ഒരു നക്ഷത്ര വേശ്യയും, ഒരു ബാർ മുതലാളിയും ഒക്കെ ഒരു സർക്കാരിനെ വെള്ളം കുടിപ്പിച്ച ചരിത്രം ഉണ്ടോ? ഭരിക്കുന്ന സർക്കാരിൻറ്റെ പിന്തുണയില്ലാതെ ഒരു അബ്‌കാരിക്ക് പിടിച്ചു നിൽക്കുവാൻ സാധിക്കുമോ? സർക്കാരിനെ വെള്ളം കുടിപ്പിച്ചതിനു ശേഷം മദ്യ മുതലാളിയുടെ മകളുടെ വിവാഹത്തിൽ കോൺഗ്രസ്സ് നേതാക്കന്മാർ എല്ലാം ആഘോഷപൂർവം പങ്കെടുത്തു. കോൺഗ്രസിലെ ഉന്നതരുടെ പിന്തുണ ഈ ആരോപണങ്ങൾക്ക് പിമ്മിൽ ഉണ്ടായിരുന്നു എന്നതിന് മറ്റെന്തു തെളിവ് വേണം?
ബി. ജെ. പി. , സിപിഎം - ഇവ കേഡർ സംവിധാനത്തിലുള്ള പാർട്ടികളായതു കൊണ്ട് ഇവരൊക്കെ സന്ഖടനാ സംവിധാനം ഉപയോഗിച്ച് കൊണ്ട് പെണ്ണ് കേസും, അഴിമതി കേസുകളും ഒക്കെ ഒതുക്കി തീർക്കും. ആസക്തിക്കും, കാശ് പിരിക്കുന്നതിനും അങ്ങനെ പാർട്ടി ഭേദമൊന്നുമില്ല. എല്ലാ പാർട്ടികളിലുമുണ്ട് ആസക്തരും, കാശ് പിരിക്കുന്നവരും. "രാത്രിയിൽ വിശുദ്ധരില്ല" എന്ന് മദന മോഹിനിയായ വിക്ടോറിയയുടെ കാര്യത്തിൽ നോവലിസ്റ്റ് മാത്യു മറ്റം പറയുന്നതുപോലെ ഇന്നത്തെ രാഷ്ട്രീയത്തിലും വിശുദ്ധരില്ല. വിശുദ്ധർക്കുള്ള പണിയല്ല ഇന്നത്തെ രാഷ്ട്രീയം.
അഴിമതി ആരോപണവും, ലൈംഗിക അപവാദങ്ങളും ഉണ്ടായാൽ രാജി വയ്ക്കേണ്ടത് കൊണ്ഗ്രസ്സുകാർക്ക് മാത്രം മാധ്യമങ്ങളും, പ്രതി പക്ഷവും ചാർത്തി കൊടുത്തിരിക്കുന്ന ഒരു പ്രത്യേക തരം ധാർമ്മികത ആണല്ലോ. ബി. ജെ. പി. കാർക്കും, കമ്മ്യൂനിസ്റ്റുകാർക്കും അതൊന്നും ബാധകമല്ലല്ലോ. ടോട്ടൽ ഫോർ യു തട്ടിപ്പ് വന്നപ്പോൾ ഡോക്ടർ രമണി പരസ്യമായി ആണ് ബിനീഷ് കോടിയേരിക്കെതിരെ എഷ്യാനെറ്റ് ന്യൂസിൽ ആരോപണം ഉന്നയിച്ചത്. ഒരു അന്വേഷണം നടത്താൻ പോലും വി. എസ്. അച്യുതാനന്തന്റ്റെ നെത്ര്വത്തിലുള്ള ഇടതു മുന്നണി സർക്കാർ തയാറായില്ല. ലോട്ടറി കേസും നമ്മൾ കണ്ടതാണ്. വ്യാപം ആഴിമതി കേസിൽ നീളുന്ന കൊലപാതകങ്ങളും, കള്ളപണത്തിന്റ്റെ ആശാനായ ലളിത് മോടിയുമായുള്ള ബന്ധവും നാം കണ്ടതാണല്ലോ.
ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ സ്വയം വിഴുപ്പലക്കി കോൺഗ്രെസ്സുകാർ ജനങ്ങളുടെ മുമ്പിൽ അപഹാസ്യരാകുകയാണ്. 24 മണിക്കൂറും ചാനലുകളും, ഓൺലെയിൻ പത്രങ്ങളും, ഫെയ്‌സ്ബുക്കും ഒക്കെ ഉള്ളപ്പോൾ ശ്കതമായ സംഘടനാ സംവിധാനം തീർത്തില്ലെങ്കിൽ പാർട്ടിയുടെ നില നിൽപ്പ് തന്നെ അപകടത്തിലാവുമെന്ന കാര്യം ഇനിയെങ്കിലും കോൺഗ്രെസ്സുകാർ മനസ്സിലാക്കണം.
ആരോപണങ്ങളെ പ്രതിരോധിക്കണമെങ്കിൽ സംഘടനാ തലത്തിൽ നല്ല കെട്ടുറപ്പ് വേണം. ബി. ജെ. പി. , സിപിഎം - ഈ പാർട്ടികൾക്ക് സംഘടനാ തലത്തിൽ നല്ല കെട്ടുറപ്പുണ്ട്. സി.പി.എം., ബി.ജെ.പി. - ഇവ കേഡർ സംവിധാനത്തിലുള്ള പാർട്ടികളായതു കൊണ്ട് അവരെ പറഞ്ഞാൽ തല്ലാനും, കൊല്ലാനും അണികൾ മുന്നോട്ടു വരും. കഴിഞ്ഞ നവംബർ 8-ന് നോട്ടു നിരോധനം നടപ്പാക്കിയപ്പോൾ ഉണ്ടായ പ്രശ്നങ്ങളെ ബി. ജെ. പി. വളരെ സംഘടിതമായി പ്രതിരോധിച്ചു. ബി.ജെ.പി. -ക്കുള്ളിൽ ഈ നോട്ടു നിരോധനം നടപ്പാക്കിയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ അഭിപ്രായ വിത്യാസങ്ങളുണ്ടായിരുന്നെങ്കിലും നേതാക്കന്മാർ ആരും പരസ്യ പ്രതികരണത്തിന് തയാറായില്ല. നേരെ മറിച്ച് ഇരുനൂറിനടുത്ത് ആളുകൾ ഈ നോട്ടു നിരോധനം മൂലം മരണപ്പെട്ടിട്ടും, അനേകം പേർക്ക് ക്യൂ നിൽകുമ്പോൾ മർദ്ദനമേറ്റിട്ടും ക്രിയാത്മകമായി പ്രതികരിക്കാൻ കോൺഗ്രെസ്സ് ഉൾപ്പെടെയുള്ള പ്രതിപക്ഷത്തിന് സാധിച്ചില്ല. അതിനു കാരണം അവരുടെ സംഘടനാ ദൗർബല്യം തന്നെയാണ്. സംഘടനാ തലത്തിൽ പാലിക്കേണ്ട ഒരു മിനിമം അച്ചടക്കം കോൺഗ്രസ്സുകാർ ഇനിയും പാലിക്കുന്നില്ല. കോൺഗ്രസ്സ് നന്നാവണമെങ്കിൽ കോൺഗ്രെസ്സുകാർ തമ്മിലുള്ള തൊഴുത്തിൽ കുത്തും, പാര പണിയും ആദ്യം തീരണം. കോൺഗ്രെസ്സുകാർക്ക് ഇനിയെങ്കിലും സംഘടനാ തലത്തിൽ പാലിക്കേണ്ട ഒരു അച്ചടക്കത്തെ കുറിച്ചും, മര്യാദയെ കുറിച്ചും, മാന്യതയെ കുറിച്ചും ബി. ജെ. പി. , സിപിഎം - ഈ പാർട്ടികളിൽ നിന്ന് പഠിക്കാം. ഇവരുടെ ഒക്കെ അച്ചടക്കം കോൺഗ്രസിനും മാതൃകയാവേണ്ടതാണ്. "എന്നെ തല്ലണ്ടമ്മാവാ, ഞാൻ നന്നാക്കത്തില്ല" എന്ന മനോഭാവമാണെങ്കിൽ കോൺഗ്രെസ്സുകാർ തമ്മിലുള്ള തൊഴുത്തിൽ കുത്തും, പാര പണിയും ഇനിയും തുടരാം. ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിൽ അല്ലെങ്കിലും കോൺഗ്രെസ്സുകാർ പ്രസിദ്ധരാണല്ലോ!!!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ