ഉത്തർ പ്രദേശ് തിരഞ്ഞെടുപ്പ് - ഒരു അവലോകനം
ഏവരും ഉറ്റുനോക്കിയ തിരഞ്ഞെടുപ്പ് ആയിരുന്നു ഉത്തർ പ്രദേശിലേത്. ഇന്ത്യയിലെ ഏറ്റവും വലുതും, 80 ലോക് സഭാ സീറ്റുകൾ ഉള്ളതുമായ ഉത്തർ പ്രദേശിലെ തിരഞ്ഞെടുപ്പിൽ 321 സീറ്റുകൾ നേടി ബി. ജെ. പി. വെന്നിക്കൊടി പാറിച്ചു. സമാജ് വാദി പാർട്ടിക്ക് 47 സീറ്റു നേടാനേ സാധിച്ചുള്ളൂ. ബി.എസ. പി.-യ്ക്ക് 19 -തും. കോൺഗ്രെസ്സാവട്ടെ വെറും 7 സീറ്റിലൊതുങ്ങി.
ജയിച്ച സീറ്റുകളിൽ നിന്ന് വ്യത്യസ്തമായി പോൾ ചെയ്ത വോട്ടുകളുടെ ശതമാന കണക്ക് നോക്കുമ്പോൾ കാര്യങ്ങൾ വ്യത്യസ്തമാണ്. മൊത്തം ബി. ജെ. പി.-യ്ക്ക് മൊത്തം പോൾ ചെയ്ത വോട്ടുകളുടെ ശതമാനം നോക്കുമ്പോൾ 39.7 ആണ് കണക്ക്. സമാജ് വാദി പാർട്ടിക്ക് 21.8 ശതമാനം വോട്ടുണ്ട്. ബി.എസ. പി.-യ്ക്ക് 22.2 ശതമാനം വോട്ടുണ്ട്. കോൺഗ്രെസ്സാവട്ടെ കേവലം 6 .2 ശതമാനത്തിലൊതുങ്ങി. പക്ഷെ ബി. ജെ. പി. ഇതര പോൾ ചെയ്ത വോട്ടുകളുടെ ശതമാനം നോക്കുമ്പോൾ 21.8 + 22.2 + 6 .2 = 50.2 ആണ്. എന്ന് വെച്ചാൽ സമാജ് വാദി പാർട്ടിയും, ബഹുജൻ സമാജ് പാർട്ടിയും, കോൺഗ്രസ്സും ഒന്നിച്ചു നിന്നിരുന്നെങ്കിൽ ബി. ജെ. പി.- യെക്കാൾ ഉന്നത വിജയം നേടാമായിരുന്നു എന്ന് സാരം.
എന്തുകൊണ്ട് ഈ മൂന്നു കൂട്ടരും ഒന്നിച്ചില്ല എന്നത് സങ്കീർണമായ ഒരു സമസ്യയാണ്. ബീഹാറിൽ നിതീഷും, ലാലുവും കൈ കോർത്തത് പോലെ പ്രായോഗിക ബുദ്ധി തോന്നാത്തതിന് അഖിലേഷ് യാദവും, മായാവതിയും ഇപ്പോൾ സ്വയം ശപിക്കുന്നുണ്ടാവണം. സമാജ് വാദി പാർട്ടിയുടെയും, ബഹുജൻ സമാജ് പാർട്ടിയുടെയും രാഷ്ട്രീയ തന്ത്രങ്ങൾ പഴകിയെന്ന സൂചനയാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തോടൊപ്പം കൂട്ടി വായിക്കേണ്ടത്. കോൺഗ്രസിൻറ്റെ നിലയെ പരിതാപകരം; ശോചനീയം എന്നൊക്കെ മാത്രമേ വിശേഷിപ്പിക്കാനാവൂ. ഇന്നത്തെ അവസ്ഥയിൽ ഉത്തർ പ്രദേശിൽ കോൺഗ്രസിന് ഒരു തിരിച്ചു വരവ് നടത്തണമെങ്കിൽ വെല്ലോ അൽഭുതങ്ങൾ സംഭവിയ്ക്കണം.
ബി. ജെ. പി. ഉത്തർ പ്രദേശിലെ മുസ്ലിം ഭൂരിപക്ഷ മേഖലകളിൽ കാഴ്ചവച്ചത് കീഴ്‌നടപ്പില്ലാത്ത പ്രകടനമാണ്; ജയിച്ചു കയറിയത് മുസ്ലിംകൾ നിർണായകമായ 72 മണ്ഡലങ്ങളിൽ; തോറ്റമ്പിയത് സമാജ് വാദി പാർട്ടിയുടെയും, ബഹുജൻ സമാജ് പാർട്ടിയുടെയും സിറ്റിങ് എം. എൽ.എ.- മാർ. കാൽമണ്ണ് വഴുതിപ്പോകുന്നത് തിരിച്ചറിഞ്ഞാൽ അഖിലേഷിനും, മായാവതിയ്ക്കും കൊള്ളാം. മുസ്‌ലിം സമുദായത്തിന് സ്വാധീനം കൂടുതലുള്ള 72 മണ്ഡലങ്ങളിലാണ് ബി.ജെ.പി. ജയിച്ചത്. ഇതുവരെ മുസ്ലിംഭൂരിപക്ഷ മേഖലകളിൽ സ്വാധീനം ചെലുത്തിയിരുന്നത് സമാജ് വാദി പാർട്ടിയും, ബഹുജൻ സമാജ് പാർട്ടിയുമാണ്.
2014 - ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.- യ്ക്ക് ലഭിച്ചത് 80 -ൽ 73 സീറ്റായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പു കാലത്ത് വർഗീയ കലാപമുണ്ടായ മുസഫർ നഗറും ബീഫിൻറ്റെ പേരിൽ വയോധികൻ കൊല്ലപ്പെട്ട ദാദ്രിയും അടക്കം ബി.ജെ.പി. പിടിച്ചെടുക്കുകയാണ് ഈ തിരഞ്ഞെടുപ്പിൽ ഉണ്ടായത്. മുസഫർ നഗറിലെ ആറു നിമയസഭാ മണ്ഡലങ്ങളും ബി.ജെ.പി.- ക്കൊപ്പമായിരിക്കുന്നു. ദിയോബന്ദ്, ബറെയ്‌ലി, ബിജ്‌നൂർ തുടങ്ങിയ പ്രധാന മുസ്ലിം ഭൂരിപക്ഷ കേന്ദ്രങ്ങളാണ് ബി.ജെ.പി.- ക്കൊപ്പം ചുവടുറപ്പിച്ചത്.
കലാപത്തിൽ 60 പേർ കൊല്ലപ്പെട്ട മുസഫർ നഗറിൽ രണ്ടു സമുദായങ്ങൾ തമ്മിൽ ഏറെ അകൽച്ചയിലായിരുന്നു. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഹിന്ദുക്കളെല്ലാം തന്നെ ബി.ജെ.പി.- ക്കു വോട്ടുചെയ്യുകയുമുണ്ടായി. എന്നാൽ കലാപ സമത്ത് മുഖ്യമന്ത്രി അഖിലേഷ് വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്ന ആക്ഷേപം മുസ്ലിംകൾക്കുണ്ടായിരുന്നു. മുസഫർപൂരിൽ ലഹള നടന്നപ്പോൾ ബലാത്സംഗ വീരന്മാരെ ആരും വിലങ്ങു വയ്ക്കുന്നില്ല. പോലീസ് ചെന്നപ്പോൾ പോലീസിനെ കല്ലെറിഞ്ഞ് ഓടിച്ചു. അവിടെ യാദവ രാഷ്ട്രീയമാണ്. ശരിക്കും ജാതി രാഷ്ട്രീയം. ഇത്തരം വിഷയങ്ങളിലുള്ള രോഷം മുസ്ലിം നേതാക്കൾ പലപ്പോഴായി ഉയർത്തിക്കാട്ടുകയുമുണ്ടായി. ഇതടക്കമുള്ള കാര്യങ്ങളാണ് ഭരണകക്ഷിയായ സമാജ് വാദി പാർട്ടിക്കു തിരിച്ചടിയായതെന്നു വിലയിരുത്തപ്പെടുന്നത്. എന്നാൽ മുസ്ലിം സമുദായം സമാജ് വാദി പാർട്ടിയിൽനിന്ന് അകലുന്നത് മായാവതിയുടെ ബഹുജൻ സമാജ് പാർട്ടിക്കു ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. മായാവതിക്കൊപ്പം ചേരാനും തങ്ങൾക്കു താൽപര്യമില്ലെന്നാണ് മുസ്ലിം സമുദായം തെരഞ്ഞെടുപ്പു ഫലത്തിലൂടെ നൽകുന്നത്.
പാർട്ടിയിലെ പരമ്പരാഗത മുസ്ലിം വോട്ടുകൾ കൊഴിഞ്ഞുപോകുന്നതിൽ സമാജ് പാർട്ടി നേതാവ് മുലായം സിങ് യാദവ് തന്നെ മകൻ അഖിലേഷിനു മുന്നറിയിപ്പു നൽകിയിരുന്നു. ഇത് തിരിച്ചറിഞ്ഞ അഖിലേഷ് കലാപത്തിനിരയായവർക്ക് വൻ നഷ്ടപരിഹാര പാക്കേജുകൾ പ്രഖ്യാപിക്കുകയുണ്ടായി. അഖിലേഷിൻറ്റെ നടപടികൾ തെരഞ്ഞെടുപ്പിൽ മുസ്ലിം വോട്ടുകൾ വാരിക്കൂട്ടുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നതെങ്കിലും കാര്യങ്ങൾ ഫലവത്തായില്ല.
മീർപുർ, പർഖ്വാസി, ചരത്വാൾ തുടങ്ങിയ പ്രധാന മുസ്ലിം ഭൂരിപക്ഷ മേഖലകളിൽ ബി.ജെ.പി. വെന്നിക്കൊടി പാറിക്കുന്ന ചിത്രമാണ് തെരഞ്ഞെടുപ്പു ഫലങ്ങൾ കാണിക്കുന്നത്. എല്ലായിടത്തും തോൽപ്പിക്കപ്പെട്ടത് സമാജ് വാദി പാർട്ടിയുടെയും, ബഹുജൻ സമാജ് പാർട്ടിയുടെയും സിറ്റിങ് എം.എൽ.എ.- മാർ ആയിരുന്നു.
ചെറു കിട കർഷകർ ധാരാളം ഉള്ള ഉത്തർ പ്രദേശിൽ നോട്ടു നിരോധനത്തിനിടെ വിളവെടുപ്പ് നടന്ന സമയത്ത് കൂലി നൽകാൻ കർഷകരുടെ കയ്യിൽ പണമില്ലായിരുന്നു. കാർഷിക മേഖല പ്രതിസന്ധിയിലേക്ക് പോകാൻ മറ്റെന്തു വേണം? പല ഉൽപന്നങ്ങളുടെയും വില മുൻ വർഷത്തേക്കാൾ വളരെ കുറഞ്ഞു. പക്ഷെ രാഹുൽ ഗാന്ധിക്കോ, മറ്റ് പ്രതിപക്ഷ കക്ഷികൾക്കോ ഈ നോട്ടു നിരോധനത്തിൽ കഷ്ടപ്പെട്ട ജനത്തിൻറ്റെ ദുരിതം ഉയർത്തി കാട്ടാൻ സാധിച്ചില്ല എന്നത് ഒരു വസ്തുതയാണ്. ഇരുനൂറിനടുത്ത് ആളുകൾ നോട്ടു നിരോധനം മൂലം മരണപ്പെട്ടിട്ടും, അനേകം പേർക്ക് ക്യൂ നിൽകുമ്പോൾ മർദ്ദനമേറ്റിട്ടും ക്രിയാത്മകമായി പ്രതികരിക്കാൻ കോൺഗ്രെസ്സ് ഉൾപ്പെടെയുള്ള പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ല. കോൺഗ്രെസിൽ ഇപ്പോഴും തമ്മിൽ തല്ലും, തൊഴുത്തിൽ കുത്തുമാണ്. സംഘടനാ തലത്തിൽ പാലിക്കേണ്ട മിനിമം അച്ചടക്കമില്ല. അതാണ് റീത്താ ബഹുഗുണ ഉത്തർ പ്രദേശിലെ കോൺഗ്രസിൽ നിന്ന് രാജി വെച്ച് ബി.ജെ.പ്പിയിൽ ചേർന്നത്. ഷീലാ ദീക്ഷിതിനെ പുറത്തു നിന്ന് കെട്ടിയിറക്കി. പ്രതീക്ഷിച്ച യാതൊരു ഗുണവും ഉണ്ടായില്ല. നോട്ടുനിരോധനം അടക്കമുള്ള വിഷയങ്ങളിൽ പ്രതികരിക്കാതിരുന്നതും, കർഷകർക്കായി കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ച പല ക്ഷേമ പദ്ധതികളും മുസ്ലിം വോട്ടർമാരെയും, കർഷകരെയും സമാജ് വാദി പാർട്ടിയിൽ നിന്നും, ബഹുജൻ സമാജ് പാർട്ടിയിൽ നിന്നും അകറ്റി ബി.ജെ.പി. ക്യാമ്പിലെത്തിച്ചുവെന്ന് കരുതണം. നോട്ടു നിരോധനത്തിൽ വരുമാനം നഷ്ടപ്പെട്ട വള നിർമാണം, കാൺപൂരിലെ തുകൽ നിർമാണം - ഇതു പോലുള്ള മേഖലകളിൽ പ്രവർത്തിക്കുന്ന അസംഘടിത തൊഴിലാളികളെ ബി.ജെ.പി. ഏങ്ങനെ സ്വാധീനിച്ചുവെന്നത് ഇനിയും കണ്ടത്തേണ്ടിയിരിയ്ക്കുന്നു.
സാമ്പത്തിക വളർച്ചയെ തുടർന്ന് ഉയർന്നു വരുന്ന മധ്യ വർഗ്ഗവും ബി.ജെ.പ്പി - യ്ക്ക് ഒപ്പമാണെന്നു വേണം കരുതാൻ. ഇതെഴുതുന്ന ആൾ രണ്ടു വർഷം മുമ്പ് ഗ്രയ്റ്റർ നോയിഡ, ദാദ്രി, കസ്‌ന റോഡ്, ഗാസിയാബാദ് - എന്നിങ്ങനെ ഉത്തർ പ്രദേശിലെ പല ഭാഗങ്ങളിലും വിപുലമായ ഇന്ഡസ്ട്രിയൽ സർവേ നടത്തുകയുണ്ടായി. ഗ്രയ്റ്റർ നോയിഡയിലെ യമഹാ ഫാക്റ്ററിയിൽ HRD മാനേജർ എന്നോട് നേരിട്ട് പറഞ്ഞത് 10000 - 15000 രൂപാ കൊടുക്കാതെ ഇവിടെ ആരെയും പണിക്കു കിട്ടില്ലെന്നാണ്. 'സ്കിൽഡായ' തൊഴിലാളികൾക്ക് യമഹാ ഫാക്റ്ററിയിൽ തുടക്കത്തിൽ തന്നെ 40000 രൂപയാണ് ശമ്പളം. ഇങ്ങനെ വ്യവസായവൽക്കരണം വന്ന പല മേഖലകളും ഉത്തർ പ്രദേശിൽ ഇന്നുണ്ട്. 'വികസന മുദ്രാവാക്യം' ഉയർത്തിയ ബി.ജെ.പ്പി - യെ അത് കൊണ്ട് തന്നെ മധ്യ വർഗ്ഗവും, യുവാക്കളും പിന്തുണച്ചു എന്ന് വേണം കരുതാൻ.
പക്ഷെ ഇതൊക്കെയാണെങ്കിലും ബി.ജെ.പി.-യുടെ ഇനിയുള്ള മുമ്പോട്ടുള്ള പോക്ക് ഉത്തർ പ്രദേശിൽ ഒട്ടും സുഖകരമായിരിക്കില്ല. ക്രമ സമാധാന പ്രശ്നമാണ് ബി.ജെ.പി. സമാജ് വാദി പാർട്ടിയ്ക്കെതിരെ മുഖ്യമായി ഉയർത്തിയ വിഷയം എന്നാണു കാരണം. സാംലി, മുസഫർ നഗർ - ഇവിടങ്ങളിൽ ഉണ്ടായ വർഗീയ കലാപം പോലൊന്ന് ഭാവിയിൽ ഉണ്ടായാൽ ബി.ജെ.പ്പി -യുടെ എല്ലാ അവകാശ വാദങ്ങളും പൊളിയും. കുറെ വർഷങ്ങൾക്കു മുൻപ് ഉത്തർ പ്രദേശിലെ ഉധം സിങ് നഗറിൽ ഇതെഴുതുന്ന ആൾ സർവേ നടത്തിയപ്പോൾ അവിടുത്തെ ജില്ലാ പഞ്ചായത്ത് അധ്യക്ഷനായ പണ്ഡിറ്റ് ജനക് രാജ് ശർമയെ നേരിൽ കാണുകയുണ്ടായി. പോലീസും, ഡബിൾ ബാരൽ തോക്കേന്തിയ സഹായികളും ഒരുമിച്ച് ആ നേതാവിനെ സംരക്ഷിക്കുന്ന കാഴ്ചയാണ് നേരിട്ട് കണ്ടത്. പണ്ഡിറ്റ് ജനക് രാജ് ശർമയെ പോലെ ക്രിമിനൽ പശ്ചാത്തലമുള്ള ഡി.പി. യാദവ്, മുക്തർ അൻസാരി - ഇങ്ങനെ അനേകം നേതാക്കൾ ഉത്തർ പ്രദേശിൽ ഉണ്ട്. മായാവതിയും, മുലായം സിങ്ങും, രാജ്‌നാഥ് സിങ്ങും അവിടെ സഞ്ചരിക്കുന്നത് തോക്കേന്തിയ കമാണ്ടോകളുടെ പിൻബലത്തിൽ മാത്രമാണ്. ഈ തോക്കിൻറ്റെ സംസ്കാരത്തിൽ നിന്ന് ഉത്തർ പ്രദേശിനെ ശുദ്ധീകരിക്കാൻ ബി.ജെ.പ്പി - യ്ക്ക് സാധിക്കുമോയെന്ന് കാത്തിരുന്നു കാണാം.
(കടപ്പാട്: http://www.marunadanmalayali.com/politics/elections/bjp-shining-in-muslim-stronghold-a-big-jolt-to-mayawati-akhilesh-yadav-68144)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ