2017 മാർച്ച് 2, വ്യാഴാഴ്‌ച

കേരളത്തിലെ യക്ഷികളുടെ കഥ

കേരളത്തിലെ യക്ഷികളുടെ കഥ

പണ്ട് നമ്പൂതിരിമാർ ആയിരുന്നു പെണ്ണ് പിടുത്തത്തിൽ 'ഉസ്താദുമാർ'. നായർ തറവാടുകളിൽ അവർക്കുണ്ടായിരുന്നു 'സംബന്ധത്തിൻറ്റെ' കഥകൾ വളരെ പ്രസിദ്ധമാണല്ലോ. ഇങ്ങനെ യാതൊരു ഉത്തരവാദിത്ത്വ ബോധവുമില്ലാതെ പെണ്ണ് പിടുത്തത്തിനു വേണ്ടി മാത്രം നടന്നിരുന്ന നമ്പൂതിരിമാരെ പതുക്കെ നായർ യുവാക്കൾ 'കൈകാര്യം' ചെയ്യാൻ തുടങ്ങി. അങ്ങനെയാണല്ലോ 60-80 വർഷങ്ങൾക്കു മുമ്പ് കേരളത്തിൽ ഇഷ്ടം പോലെ യക്ഷികൾ ഉണ്ടായിരുന്നത്!!!

യക്ഷി പിടിച്ചാൽ കേസില്ല. അതായിരുന്നു പഴയ രീതി. രാജശേഖരൻ നായർ പറയുന്നത് പോലെ ഏതോ ഒരു പോലീസുദ്യോഗസ്ഥനൻ യക്ഷിക്കു തുമ്പുണ്ടാക്കാൻ പോയി. അതോടെ യക്ഷികൾ പിടിച്ചുതിന്ന നമ്പൂതിരിമാരുടെ കഥകൾ പുറത്തുവന്നു.

നമ്പൂതിരിമാരിൽ മൂത്തയാൾക്കാണ് വിവാഹം കഴിക്കാൻ കഴിയുക. അത് എത്ര വേണമെങ്കിലും ആകാം. അനുജന്മാർ 'അഫ്ഫൻ 'മാരായി നടക്കും. അവരാണ് സംബന്ധത്തിനായി പഴയ നായർ തറവാടുകളിലെത്തുന്നത്. മരുമക്കത്തായ കാലഘട്ടത്തിലെ നായർ സ്ത്രീകൾക്കും മൂത്ത നമ്പൂതിരിയുടേത് പോലെ ഒരു പ്രത്യേക യോഗമുണ്ട്. അവർക്ക് എത്ര നമ്പൂതിരിമാരുമായും സംബന്ധമാകാം. ഒന്നിനെ മാറ്റി മറ്റൊന്നിനെ സ്വീകരിക്കാം. ഇങ്ങനെ പല നായർ സ്ത്രീകളാലും തഴയപ്പെട്ട നമ്പൂതിരിമാർ താഴ്ന്ന ജാതിക്കാർ താമസിക്കുന്ന സ്ഥലങ്ങളിലേക്ക് രാത്രിയിൽ പോകന്നു. സെക്സിന് ജാതിയില്ല. ആത്മാവിനു പോലും ജാതി നിർണ്ണയിച്ചിരിന്ന നമ്പൂതിരി കണ്ടെത്തിയ മഹത്തായ സാംസ്കാരിക വിപ്ലവമായിരുന്നു അത്. നമ്പൂതിരിമാർ വന്നാൽ ചെറ്റ തുറന്നുകൊടുക്കാതിരിക്കുന്നത് മഹാപാപമാണെന്ന് കൂടി പ്രചരിപ്പിക്കപ്പെട്ടതോടെ, ചെറ്റപ്പുരകളിലെ പുരുഷന്മാർ കൂടിയാലോചിച്ചു. രാത്രിയിൽ വന്നിരുന്ന നമ്പൂതിരിയെ അവർ പതിയിരുന്ന് ആക്രമിച്ചു കൊലപ്പെടുത്തി. തലമുടിയും നഖവും പനമരച്ചുവട്ടിൽ ഇട്ടു. ശരീരം തോട്ടിലും കായലിലും അഴുകാനിട്ടിരുന്ന തൊണ്ട് കൂനയുടെ താഴെ ചവിട്ടിത്താഴ്ത്തി.

യക്ഷികൾ മനുഷ്യരുടെ ചോര കുടിച്ചതിനു ശേഷം  നഖവും മുടിയും പാലച്ചുവട്ടിൽ ഇട്ടിട്ട് പാലമരത്തിൻറ്റെ കാണാക്കയങ്ങളിൽ ഒളിച്ചിരിക്കുമായിരുന്നു. യക്ഷികൾക്ക് ഒരു പ്രത്യേകതയുണ്ട്. ഏറ്റവും ശക്തമായ ജാതിചിന്തയുള്ളവരായിരുന്നു യക്ഷികൾ. അവർ ബ്രാഹ്മണപുരുഷൻറ്റെ രക്തം മാത്രമേ കുടിച്ചിരുന്നുള്ളു. രക്തം കുടിക്കുന്നതിന് മുമ്പ് യക്ഷി സുന്ദരിയായ സ്ത്രീയുടെ രൂപത്തിൽ വന്ന് നമ്പൂതിരിയോട് ചുണ്ണാമ്പു ചോദിക്കും. രസികനായ നമ്പൂതിരി ചുണ്ണാമ്പു കൊടുക്കും. അതോടെ യക്ഷി  സ്വന്തം രൂപത്തിലാകും. പിന്നെ നമ്പൂതിരിയെ ഓടിച്ചിട്ട് പിടിച്ച് രക്തം കുടിച്ച്, തലമുടിയും നഖവുമൊഴിച്ച് ബാക്കിയെല്ലാം ശാപ്പിടും. (മനുഷ്യർക്കെന്നപോലെ മുടിയും നഖവും യക്ഷിക്കും ദഹിക്കില്ല.)

യക്ഷി പിടിച്ചാലും പോലീസും കേസും അറസ്റ്റും ചോദ്യം ചെയ്യലും വിധി നടപ്പാക്കലുമെല്ലാം ഉണ്ടാകും എന്നു വന്നതോടെ, യക്ഷികൾ കൂട്ടത്തോടെ നാടുവിട്ടുപോയി. ഇപ്പോൾ വിനയൻറ്റെയും, മറ്റു തമാശ പാടങ്ങളിലും, മന്ത്രവാദ നോവലുകളിലും, സീരിയലുകളിലും മാത്രമേ യക്ഷിയുള്ളൂ. നമ്പൂരിക്ക് കിട്ടിയ പോലെ നല്ല തല്ലു കിട്ടിയാൽ ക്രിസ്ത്യൻ പുരോഹിതന്മാരുടെയും പെണ്ണ് പിടുത്തവും, ഹോമോ സെക്ഷ്വാലിറ്റിയുമൊക്കെ മാറുമെന്ന് പ്രതീക്ഷിക്കാം. (കടപ്പാട്: രാജശേഖരൻ നായർ)

2 അഭിപ്രായങ്ങൾ:

  1. കേരളത്തിലെ യക്ഷികളുടെ കഥ പറയാനാണ് എൻറ്റെ ഈ ബ്ലോഗ്. ചരിത്ര സംബന്ധമായ അനേകം പോസ്റ്റുകൾ നേരത്തെയും ഇട്ടിട്ടുണ്ടല്ലോ. ഇപ്പോൾ സജീവ ചർച്ചയിലുള്ള ക്രിസ്ത്യൻ പുരോഹിതന്മാരുടെയും പെണ്ണ് പിടുത്തവും, ഹോമോ സെക്ഷ്വാലിറ്റിയുമൊക്കെ വന്നത് യാദൃശ്ചികം മാത്രം. ചരിത്രത്തെ കുറിച്ച് പറയുമ്പോൾ ആരും വികാരാവേശം കൊള്ളേണ്ട ഒരു കാര്യവുമില്ല. അല്ലെങ്കിലും ഇരുപതാം നൂറ്റാണ്ടിലെ ആദ്യ പകുതിയിലും അതിനു മുമ്പും നടന്ന കാര്യങ്ങളെ കുറിച്ച് എന്തിനാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ആളുകൾ ആത്മരോഷം പ്രകടിപ്പിക്കുന്നത്? അവരെ ഏതെങ്കിലും രീതിയിൽ ബാധിക്കുന്നതാണോ ചരിത്ര വസ്തുതകൾ? എത്ര ആത്മരോഷം പ്രകടിപ്പിച്ചാലും ചരിത്ര വസ്തുതകൾ നമുക്ക് മായ്ച്ചു കളയാനും സാധിക്കുകയില്ല. 'യക്ഷി പറമ്പുകളും' 'ബ്രഹ്മ ഹത്യ' നടന്ന സ്ഥലങ്ങളും ഒരു നൂറ്റാണ്ടു മുമ്പ് കേരളത്തിൽ ഇഷ്ടം പോലെ ഉണ്ടായിരുന്നു. പത്ര പ്രവർത്തകനായ രാജശേഖരൻ നായർ ഇതിനെ കുറിച്ച് ദീർഘമായി എഴുതിയിട്ടുണ്ട്. രാജശേഖരൻ നായരുടെ എഴുത്തിൽ നിന്ന് കാര്യങ്ങൾ ഉൾക്കൊണ്ടാണ് ഞാനും എഴുതിയത്. പി. വി. തമ്പി മുതൽ ഏറ്റുമാനൂർ ശിവകുമാർ വരെ അനേകം പേര് മലയാളത്തിൽ 'യക്ഷി കഥകൾ' എഴുതിയിട്ടുണ്ട്. 'ഭാർഗവീനിലയം' തൊട്ട് 'മണിചിന്ത്രത്താഴ്‌' വരെ അനേകം സിനിമകളും ഉണ്ട്. ഈ സാഹിത്യ സൃഷ്ടികളിലെല്ലാം അതി ഭാവുകത്ത്വം ഉണ്ട്. അതി ഭാവുകത്ത്വത്തിന് അപ്പുറം യഥാർത്ഥത്തിൽ നടന്നതെന്തെന്ന് യുക്തി ഭദ്രമായി വിശകലനം ചെയ്യുന്നതിൽ എന്തെങ്കിലും കുഴപ്പം ഉണ്ടെന്നു തോന്നുന്നില്ല. നമ്മുടെ മിക്ക സിനിമകളും, നോവലുകളും, കഥകളും ഒക്കെ കേരളത്തിലെ സാമൂഹ്യ വ്യവസ്ഥിതിയെ ആഢ്യത്വത്തിൻറ്റെയും, പ്രഭുത്വത്തിൻറ്റെയും ഒക്കെ അവശേഷിപ്പുകളായിട്ടാണ് കാണുന്നത്. യഥാർത്ഥ വസ്തുതകൾ പരിശോധിക്കുന്നില്ല. ആഢ്യത്വത്തിനും, പ്രഭുത്വത്തിത്തിനും അപ്പുറം യഥാർത്ഥ വസ്തുതകൾ കുറെയൊക്കെ മനസ്സിലാക്കുവാൻ പി. കെ ബാലകൃഷ്ണൻറ്റെ 'ജാതി വ്യവസ്ഥിതിയും കേരളം ചരിത്രവും' എന്ന പുസ്തകം വായിക്കുന്നത് നന്നായിരിക്കും.

    മറുപടിഇല്ലാതാക്കൂ