സോഷ്യൽ മീഡിയയിലെ പ്രമുഖ ആക്റ്റിവിസ്റ്റായ ജയന്ത് മാമൻ ജോൺ എബ്രഹാമിനെ പ്രകീർത്തിച്ചു കൊണ്ട് ഒരു പോസ്റ്റിട്ടിരുന്നു. കൂടെ ഷിൻറ്റോ പോളും ചേർന്നു. ഇതെഴുതുന്നയാൾക്ക് ഈ രണ്ടു പേരോടും ഒരു വിരോധവുമില്ല. ജോൺ എബ്രഹാമിൻറ്റെയും, കവി അയ്യപ്പൻറ്റെയും ജീവിത രീതികൾ ആരാധിക്കുന്ന കണ്ടമാനം പേർ മലയാളികൾക്കിടയിൽ ഉണ്ട്. അതാണ് കൂടെ കൂടെ ഈ രണ്ടു പേരെയും പ്രകീർത്തിച്ചു കൊണ്ട് പോസ്റ്റുകൾ വരുന്നത്.
ഇതെഴുതുന്നയാൾ ജോൺ എബ്രഹാമിൻറ്റെ 'ചെറിയാച്ചൻറ്റെ ക്രൂര കൃത്യങ്ങൾ' (1986) കണ്ടിട്ടുണ്ട്. പണ്ട് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന ഒരു ചെറുകഥയും വായിച്ചിട്ടുണ്ട്. ഓർമ ശരിയാണെങ്കിൽ മല്ലയ്യ എന്ന വിപ്ലവകാരിയുടെ (നക്സലയിറ്റ്) കഥയാണെന്ന് തോന്നുന്നു. 'ചെറിയാച്ചൻറ്റെ ക്രൂര കൃത്യങ്ങൾ' മുഖ്യ കഥാപാത്രത്തിൻറ്റെ മാനസിക വിഹ്വലതയുടെ കഥയായിരുന്നു. അടൂർ ഭാസി വേഷമിട്ട ആ ചിത്രത്തിൽ ക്ളൈമാക്സിൽ ചെറിയാച്ചനെന്ന അടൂർ ഭാസി തെങ്ങിൻറ്റെ മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുന്നത് ഇപ്പോഴും ഓർമ്മിക്കുന്നു. കണ്ടിരിക്കാവുന്ന ഒരു ചിത്രം എന്നല്ലാതെ വലിയ മഹത്ത്വം ഒന്നും ആ സിനിമയെ കുറിച്ച് പറയാനില്ലാ. ജോൺ എബ്രഹാമിൻറ്റെ 'ദോസ്താന', 'വിദ്യാർത്ഥികളെ ഇതിലെ ഇതിലെ', 'അമ്മ അറിയാൻ', 'അഗ്രഹാരത്തിലെ കഴുത' - ഇവയെ കുറിച്ചൊക്കെ ആരും വലിയ അഭിപ്രായമൊന്നും ഒരിടത്തും പറഞ്ഞു കേട്ടിട്ടില്ല. പരസ്പരം ബന്ധമില്ലാതെ ഫിലോസഫികൾ പറഞ്ഞു കൊണ്ടേയിരിക്കുന്ന സിനിമകൾ എന്നാണു പലരും അഭിപ്രായപ്പെട്ടിട്ടുള്ളത്. ഇവയിലൊക്കെ സീനുകൾ മൂഴച്ചു നിൽക്കുന്നത് പോലെ തോന്നും. സാങ്കേതികപരമായും ദൃശ്യവൽക്കരണത്തിലും മോശമായ സിനിമകളായിട്ടാണ് ഇവയൊക്കെ കണ്ട പലരും വിലയിരുത്തിയിട്ടുള്ളത്.
പക്ഷെ എന്നാലും ജോൺ എബ്രഹാം വിഗ്രഹവൽക്കരിക്കപ്പെടുന്നു; ജോൺ എബ്രഹാമവും, കവി അയ്യപ്പനും ഒക്കെ ആരാധിക്കപ്പെടുന്നു. കേരളത്തിലുള്ളത് പോലെ അരാജകവാദികൾ ലോകത്തൊരിടത്തും ഇല്ലാത്തതു കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത് എന്നാണ് ഇതെഴുതുന്നയാൾക്ക് കാരണമായി തോന്നുന്നത്. ഞങ്ങളൊക്കെ കോളേജിൽ പഠിച്ചപ്പോൾ പലർക്കും ജോൺ എബ്രാഹം ആയിരുന്നു റോൾ മോഡൽ. ശരിക്കു പറഞ്ഞാൽ കള്ളു കുടിച്ച് മുഷിഞ്ഞ വേഷവും, മുഷിഞ്ഞ സഞ്ചിയുമായി നടന്ന് അവസാനം കള്ളിൽ മുങ്ങി ടെറസിൽ നിന്ന് വീണു മരിച്ച ഒരാൾ. ജോൺ എബ്രാഹം കഴിഞ്ഞു കവി അയ്യപ്പനായി മാറി അരാജകവാദികളുടെ റോൾ മോഡൽ.
സന്തോഷവും, സംതൃപ്തിയും, സമാധാനവും ഉള്ള ഒരാൾ എന്തിന് കള്ളിൻറ്റേയും, കഞ്ചാവിൻറ്റേയും, പുകവലിയുടെയും ഒക്കെ പുറകെ പോണം എന്ന് ഇത്തരക്കാരുടെ ഓർമപ്പെടുത്തൽ കാണുമ്പോൾ സുബോധത്തോടെ ചിന്തിക്കുന്നത് നന്നായിരിക്കും. സ്വന്തം മനസിനുള്ളിൽ സമാധാനക്കേട് ഉള്ളത് കൊണ്ടല്ലേ അരാജക വാദികൾ കള്ളിൻറ്റേയും, കഞ്ചാവിൻറ്റേയും, പുകവലിയുടെയും ഒക്കെ പുറകെ എപ്പോഴും പോകുന്നത്? അരാജക വാദികൾ പലപ്പോഴും സന്തോഷം അഭിനയിക്കുക മാത്രമാണ് ചെയ്യുന്നത്. പലപ്പോഴും കള്ളും, കഞ്ചാവും അടിച്ചു കഴിയുമ്പോഴാണ് ഇവരുടെ ഉള്ളിൽ കെട്ടി കിടക്കുന്ന ദുഖങ്ങളും, വിഷമങ്ങളും, 'ഫ്രസ്റ്റ്രേഷനും' ഒക്കെ പുറത്തു വരുന്നത്. ഡൽഹിയിലെ ഒരു യൂണിവേഴ്സിറ്റിയിൽ ഇത്തരത്തിലുള്ള രണ്ടു മലയാളികൾ കഞ്ചാവടിച്ചതിനു ശേഷം കെട്ടിപിടിച്ച് കരയുമായിരുന്നു. പലരും അത് കണ്ടിട്ടുണ്ട്. രണ്ടു പേരും വലിയ പണ്ഡിതരുമായിരുന്നു. പക്ഷെ എന്ത് പ്രയോജനം? ജോൺ എബ്രഹാമിനെ പോലെ തന്നെ പലരുമായി ഉടക്കുണ്ടാക്കി; തല്ലു കൂടി; പ്രണയ നൈരാശ്യങ്ങളിൽ ഏർപ്പെട്ടു.
അച്ചടക്കമില്ലാത്ത മനസ്സിൽ നിന്ന് സന്തോഷവും, സംതൃപ്തിയും, സമാധാനവും ഒരിക്കലും ഉണ്ടാവില്ല. അരാജകവാദികൾക്ക് എപ്പോഴും ഭ്രാന്തൻ സ്വൊപ്നങ്ങളുമായി ജീവിക്കാൻ ലഹരി വേണം. അക്കാരണം കൊണ്ടാണ് അവർ ലഹരിക്ക് അടിമപ്പെടുന്നത്. വ്യവസ്ഥിതിക്കെതിരെ ഇത്തരം കൂട്ടർ പൊരുതുന്നു എന്ന് ചിലരൊക്കെ പറയുന്നത് അങ്ങേയറ്റം മൂഢമായ സങ്കൽപ്പമാണ്. ചെലവ് കുറഞ്ഞ വീടുകൾ നിർമിച്ച ലാറി ബക്കറും, കന്യാസ്ത്രീ മഠത്തിൻറ്റെ വേലിക്കെട്ടുകൾക്കപ്പുറത്ത് ജീവിതം സമർപ്പിച്ച മദർ തെരേസയും, സാധാരണ ജനങ്ങളോട് താദാത്മ്യപ്പെടാൻ വസ്ത്രം പോലും ഉപേക്ഷിച്ച മഹാത്മാ ഗാന്ധിയും ഒക്കെ നിലനിൽക്കുന്ന വ്യവസ്ഥാപിത ജീവിത രീതികളോട് പൊരുതിയവരാണ്. കള്ളിലും, പുകവലിയിലും, കഞ്ചാവിലും മുങ്ങി നടന്നവർക്ക് വേണ്ടി അത്തരം അവകാശവാദങ്ങൾ ഉന്നയിക്കുന്നവരോട് സഹതപിക്കാനും, പരിതപിക്കുവാനും മാത്രമേ സുബോധമുള്ളവർക്ക് സാധിക്കുകയുള്ളൂ. ഇത്തരക്കാർ ബന്ധുക്കൾക്കും, സുഹൃത്തുക്കൾക്കും, വഴിയിൽ കാണുന്നവർക്കും ഒക്കെയാണ് പലപ്പോഴും ദുരിതങ്ങൾ സമ്മാനിക്കുന്നത്. ജന്മനാ ഉള്ള കലയെപ്പോലും കള്ള് ഷാപ്പിനും, പട്ട ഷാപ്പിനും അപ്പുറം ഒരു ജീവിതമില്ലാതെ ഇക്കൂട്ടർ നശിപ്പിക്കുന്നു. എന്തായാലും ജോൺ എബ്രഹാമിനും, കവി അയ്യപ്പനും കുടുംബവും കുട്ടികളും ഇല്ലാതിരുന്നതു ഭാഗ്യം!!! കുടുംബത്തിലുള്ള സ്ത്രീകളും ഇത്തരം അരാജക ജീവിതം നയിക്കുകയാണെങ്കിൽ കുടുംബം പുലരുമോ?? അരാജക ജീവിതത്തെ ആരാധിക്കുന്നവർ കുടുംങ്ങളിലുള്ള സ്ത്രീകൾക്ക് ഇത്തരം സ്വാതന്ത്ര്യം അനുവദിക്കുമോ?? സ്ത്രീ പക്ഷത്തു നിന്ന് അരാജകവാദത്തെ നോക്കി കാണുമ്പോഴാണ് ഇതിൻറ്റെയൊക്കെ പൊള്ളത്തരം മനസിലാക്കാൻ സാധിക്കുന്നത്. ജോൺ എബ്രഹാമിനേയും, കവി അയ്യപ്പനേയും പോലെയൊക്കെയുള്ളവരെ വലിയ സംഭവമായി അവതരിപ്പിക്കുന്നത് പ്രധാനമായും കേരളത്തിലെ കുറെ 'ഫ്രസ്റ്റ്രേറ്റഡ്' മാധ്യമ പ്രവർത്തകരാണ്. ബുദ്ധിജീവി നാട്യം നടിക്കുന്ന ഒട്ടും ബുദ്ധിയില്ലാത്തവർ. എപ്പോഴും സമൂഹത്തിൽ വിവാദമുണ്ടാക്കണം എന്ന ഒറ്റ ചിന്ത മാത്രമേ ഇവർക്കുള്ളൂ. ക്രിയാത്മകമായ ഒരു നിർദേശവും ഇവരിൽ നിന്ന് ഉണ്ടാകാറുമില്ല.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ