എന്തായിരുന്നു ഇൻഡ്യാ-പാക്കിസ്ഥാൻ വിഭജനത്തിന് പിന്നിലുള്ള യതാർത്ഥ കാരണങ്ങൾ?? ഇതൊരു മില്യൺ ഡോളർ ചോദ്യമാണ്. നൂറു കണക്കിന് പുസ്തകങ്ങൾ ഈ വിഷയത്തിൽ എഴുതപ്പെട്ടു; അനേകം പേർ ഈ വിഷയത്തിൽ ആരോപണങ്ങൾ കേട്ടു; രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തുന്നതിനും ഇൻഡ്യാ-പാക്കിസ്ഥാൻ വിഭജനം ഒരു കാരണമായി തീരുകയും ചെയ്തു. 10 ലക്ഷത്തിലേറേ പേരുടെ മരണത്തിനും, ഒരു കോടി 70 ലക്ഷത്തിലേറേ പേർ അഭയാർത്ഥികളുമായ ഇൻഡ്യാ-പാക്കിസ്ഥാൻ വിഭജനം മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ മാനുഷിക ദുരന്തങ്ങളിലൊന്നായിരുന്നു. ആ ദുരന്തത്തിൻറ്റെ ബാക്കി പത്രം ഇന്നും ഇരു രാജ്യങ്ങളും പേറുന്നു.
70 വർഷങ്ങൾക്കു മുമ്പ് ഒരു രാജ്യമായിരുന്നു ഇന്ത്യയും, പാക്കിസ്ഥാനും, ബംഗ്ളാദേശും. ആയിര കണക്കിന് വർഷങ്ങളുടെ സൗഹാർദത്തിൻറ്റെ കഥയുണ്ട് ഇന്നത്തെ ഇന്ത്യയുടെയും, പാക്കിസ്ഥാൻറ്റെയും, ബംഗ്ളാദേശിൻറ്റേയും പ്രദേശങ്ങൾ തമ്മിൽ. ഇന്നത്തെ പാക്കിസ്ഥാനിലുള്ള മോഹൻജദാരോയും, ഹാരപ്പയും അടക്കമുള്ള സ്ഥലങ്ങളിലാണ് ഇന്ത്യക്ക് മുഴുവൻ അവകാശപ്പെടാവുന്ന നാഗരികത ഒരു കാലത്ത് പടർന്നു പന്തലിച്ചത്. അത് പോലെ തന്നെ ഇന്ത്യയുടെ ഏറ്റവും വലിയ നദിയായ ഗംഗ ഒഴുകിയെത്തുന്നത് ഇന്നത്തെ ബംഗ്ളാദേശിലെ പദ്മയിലാണ്. പദ്മയ്ക്ക് അപ്പുറവും, ഇപ്പുറവും വിഭജിക്കപ്പെട്ടവരുടെ വിഹ്വലതകളൊക്കെ റീഥ്വിക് ഘട്ടക്കിൻറ്റെ സിനിമകളിൽ ധാരാളമായി ഉണ്ട്.
സത്യത്തിൽ സാധാരണക്കാരായ ഹിന്ദുക്കളും, മുസ്ലീങ്ങളും വിഭജത്തിൻറ്റെ ഭാരം ഒരു പോലെ പേറിയവരാണ്; അവർ ഇരു കൂട്ടരും ഇക്കാര്യത്തിൽ തുല്യ ദുഖിതരുമായിരുന്നു. പാക്കിസ്ഥാന് വേണ്ടി അവകാശ വാദം ഉന്നയിച്ച ജിന്ന വെറും അധികാര മോഹിയായിരുന്നു. പാക്കിസ്ഥാൻ സ്ഥാപനത്തിന് വേണ്ടി ജിന്ന മതത്തെ സമർത്ഥമായി ഉപയോഗപ്പെടുത്തി. ദരിദ്രരും, നിരക്ഷരരുമായിരുന്നു 1947 -ലെ ഇന്ത്യയിലെ മുസ്‌ലിം ജനത. ദരിദ്രരും, നിരക്ഷരരുമായിരുന്ന 1947-ലെ മുസ്‌ലിം ജന വിഭാഗത്തെ പറഞ്ഞു പറ്റിക്കാൻ ജിന്നക്ക് വളരെ എളുപ്പത്തിൽ സാധിച്ചു. സത്യത്തിൽ ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കൽ തന്ത്രത്തിൽ ജിന്ന വീണുപോയതാണ്.
ബ്രട്ടീഷുകാർക്ക് ശീത യുദ്ധത്തിൻറ്റെ സമയത്ത് മുൻ സോവിയറ്റ് യൂണിയനെ ചെറുക്കണമായിരുന്നു. ഇങ്ങനെ റഷ്യൻ സ്വാധീനത്തെ ചെറുക്കുവാൻ വേണ്ടി ചർച്ചിൽ ജിന്നയുമായി വളരെ നാൾ കത്തിടപാടുകൾ നടത്തിയതായി നാഷണൽ ജ്യോഗ്രഫിക് ചാനൽ പറയുന്നുണ്ട്. നാഷണൽ ജ്യോഗ്രഫിക് ഈയിടെ പ്രക്ഷേപണം ചെയ്ത പരിപാടിയിൽ ബ്രട്ടീഷ് ജനറൽമാർ കമ്യുണിസ്റ്റ് സ്വാധീനത്തെ ചെറുക്കുന്നതിനെ കുറിച്ച് തയാറാക്കിയ അതീവ രഹസ്യമായ രേഖകൾ കാണിക്കുന്നുമുണ്ട്. പിൽക്കാലത്ത് പാക്കിസ്ഥാൻ പാശ്ചാത്യ രാജ്യങ്ങളുമായി ഇന്ത്യക്കെതിരേ കൂട്ട് കൂടുകയുമുണ്ടായി. സൊവിയറ്റ് യൂണിയൻറ്റെ അഫ്ഗാൻ അധിനിവേശക്കാലത്ത് അമേരിക്ക സമർത്ഥമായി പാക്കിസ്ഥാനെ ഉപയോഗപ്പെടുത്തുകയായിരുന്നല്ലോ. പാക്കിസ്ഥാനിലെ ഇന്നത്തെ അസ്ഥിരതക്കും, മുസ്‌ലിം തീവ്രവാദത്തിനും തുടക്കം അവിടെ നിന്നാണ്. സോഷ്യലിസ്റ്റ് പ്ലാനിങ്ങിനോടും, പഞ്ചവത്സര പദ്ധതികളോടും ആഭിമുഖ്യം കാണിച്ച നെഹ്‌റുവിനെ പോലുള്ള നേതാക്കളോട് പാശ്ചാത്യ രാജ്യങ്ങൾക്ക് ഒരു താൽപര്യവും ഉണ്ടായിരുന്നില്ല.
അധികാരത്തിനു വേണ്ടി മത കാർഡ് കളിച്ച വ്യകതിയാണ് ജിന്ന. ജിന്നക്ക് ഒന്നും ഇൻഡ്യാ-പാക്കിസ്ഥാൻ വിഭജനത്തിലൂടെ നഷ്ടമായില്ല; സാധാരണ മുസ്ലീങ്ങൾക്കാണ് എല്ലാം നഷ്ടമായത്. ലക്ഷ കണക്കിന് മുസ്ലീങ്ങൾക്ക് കിടപ്പാടവും, സ്വത്തും, ജീവനും നഷ്ടപ്പെട്ടു. അനേകം സ്ത്രീകൾ ബലാത്സംഗത്തിനിരയായി. ഡെൽഹിയിലേയും, കൽക്കട്ടയിലേയും, ബോംബെയിലേയും ചുവന്ന തെരുവുകൾ അഭയാർത്ഥികളും, ബലാത്സംഗം ചെയ്യപ്പെട്ടവരുമായ സ്ത്രീകളെ കൊണ്ട് നിറഞ്ഞു കവിഞ്ഞു. വിഭജനത്തിനു ശേഷം പ്രധാന മന്ത്രിയായ നെഹ്‌റു ഓൾ ഇൻഡ്യാ റേഡിയോയിലൂടെ പല തവണ ഇത്തരം സ്ത്രീകളെ കുടുംബങ്ങളിലേക്കു തിരിച്ചു വിളിച്ചു കൊണ്ട് സന്ദേശമയച്ചു. പക്ഷെ ഫലമുണ്ടായില്ല; പല കുടുംബങ്ങളും സ്ത്രീകളെ തിരികെ പ്രവേശിപ്പിക്കുവാൻ വിമുഖത കാണിച്ചു. ചുരുക്കത്തിൽ ഏതോരു മാനുഷിക ദുരന്തത്തിലുമെന്നത് പോലെ ഇൻഡ്യാ-പാക്കിസ്ഥാൻ വിഭജനം സ്ത്രീകളെയാണ് ഏറ്റവും ബാധിച്ചതെന്നു പറയാം.
മാനുഷിക ദുരന്തം ഒരു പോലെയാണ് ഹിന്ദുവിനേയും, മുസ്ലീമിനേയും, സിക്കുകാരേയും ബാധിച്ചത്. മുഹമ്മദാലി ജിന്ന പാക്കിസ്ഥാൻ രൂപീകരണത്തിന് ശേഷവും തൻറ്റെ ആഡംബര ജീവിതം തുടർന്നു. യാഥാസ്ഥിതികരായ മുസ്ലീങ്ങൾക്ക് 'ഹറാമായ' പന്നിയിറച്ചി കഴിക്കുന്നതിനോ, മുന്തിയ സ്കോച്ച് കുടിക്കുന്നതിനോ ജിന്നക്ക് ഒരു പ്രശ്നവും ഉണ്ടായില്ല. മുഹമ്മദാലി ജിന്നയുടെ മകളായ ദീന വാഡിയ കോടീശ്വരനായ നെവിൽ വാഡിയയെയാണ് വിവാഹം കഴിച്ചത്. ബോംബെ ഡെയിങ്ങിൻറ്റെ ഉടമസ്ഥനായ നുസ്ലി വാഡിയ മുഹമ്മദാലി ജിന്നയുടെ മകളായ ദീന വാഡിയയുടെ മകനാണ്. സ്വന്തം മകളെ മുസ്ലീമിനെ കൊണ്ട് പോലും വിവാഹം കഴിപ്പിക്കുവാൻ ജിന്നയ്ക്ക് ആയില്ല. പക്ഷെ നിരക്ഷരും, ദരിദ്രരും ആയ ലക്ഷ കണക്കിന് മുസ്ലീങ്ങളെ പാക്കിസ്ഥാൻറ്റെ പേരിൽ വഴി തെറ്റിപ്പിക്കുവാൻ മുഹമ്മദാലി ജിന്നക്ക് സാധിച്ചു!!! കാരണം അവർ നിരക്ഷരരും അജ്ഞരുമായിരുന്നല്ലോ.
എന്തായിരുന്നു ഇൻഡ്യാ-പാക്കിസ്ഥാൻ വിഭജനത്തിൻറ്റെ പിന്നിൽ പ്രവർത്തിച്ച പ്രധാന കാരണം?? അനേകം കാരണങ്ങൾ നിരത്താമെങ്കിലും ഏറ്റവും മുന്നിൽ നിൽക്കുന്നത് ദരിദ്രരും, നിരക്ഷരരുമായിരുന്ന 1947-ലെ ഇന്ത്യയിലെ മുസ്‌ലിം ജന വിഭാഗങ്ങളുടെ മത ബോധം തന്നെയായിരുന്നു. ആ മത ബോധം കുടില ബുദ്ധിയോടെ ചൂഷണം ചെയ്യാൻ അന്നത്തെ മുസ്‌ലിം ലീഗിനും, ജിന്നക്കും ആയി. 'ഭിന്നിപ്പിച്ചു ഭരിക്കുക' എന്ന പോളിസിയുടെ ഭാഗമായി 'ഡയറക്ട് ആക്ഷൻ' സമയത്ത് കാണിച്ച അക്രമങ്ങൾക്കെതിരെ സൈന്യത്തെ ഇറക്കാൻ ബ്രട്ടീഷ് ഭരണകൂടം തയാറായില്ല. ഹിന്ദു-മുസ്‌ലിം വർഗീയ സംഘർഷം 'ഡയറക്ട് ആക്ഷനെ' തുടർന്നു മൂർദ്ധന്യത്തിലെത്തി. അവസാനത്തെ വൈസ് റോയിയായി ഇന്ത്യയിലെത്തിയ മൗൺഡ്ബാറ്റൻ പ്രഭുവിന് അധികമൊന്നും ചെയ്യാനില്ലായിരുന്നു എന്നതായിരുന്നു യാതാർഥ്യം. മൗൺഡ്ബാറ്റൻ പ്രഭു അവസാനവട്ട ചർച്ചകൾ ജിന്നയും, മഹാത്മാ ഗാന്ധിയും, പട്ടേലുമായും ഒക്കെ നടത്തിയെങ്കിലും അവയൊക്കെ പരാജയത്തിലേക്കാണ് എത്തിയത്.
എന്തായാലും ഇൻഡ്യാ-പാക്കിസ്ഥാൻ വിഭജനം ചരിത്രത്തിനും, മനുഷ്യനും വലിയ പാഠമാണ് നൽകുന്നത്. പാക്കിസ്ഥാൻ രൂപീകരണത്തെ അനുകൂലിച്ചു എന്ന ഒറ്റ കാരണത്താൽ ഇന്ത്യൻ മുസ്ലീങ്ങൾ പിന്നീട് എന്നും സംശയത്തിൻറ്റെ നിഴലിലായി. തന്ത്ര പ്രധാനമായ മേഖലകളിൽ മുസ്‌ലിം വിഭാഗത്തിൽ നിന്നുള്ള ആളുകളെ നിയമിക്കുവാൻ ഇന്ത്യൻ ഭരണകൂടം ഇന്നും വിമുഖത കാട്ടുന്നു. 1947-നു ശേഷം രാഷ്ട്രപതിയും, ഉപ രാഷ്ട്രപതിയും, ചീഫ് ജസ്റ്റിസുമൊക്കെയായി അനേകം മുസ്ലീങ്ങൾ വന്നിട്ടുണ്ടെങ്കിലും വിഭജനത്തിൻറ്റെ ആ കരിനിഴൽ ഇന്നും മുസ്‌ലിം സമുദായത്തിൻറ്റെ മുകളിൽ നിന്ന് മാഞ്ഞിട്ടില്ല. സാധാരണ മുസ്ലീമിന് ദുരിതം മാത്രം സമ്മാനിച്ച ആ വിഭജനത്തിൻറ്റെ പേരിൽ ഇന്നും മുസ്‌ലിം സമുദായം പഴി കേൾക്കുകയാണ്!!!! വർഗീയത കൊണ്ട് നേട്ടമുണ്ടാക്കിയവരൊക്കെ സാധാരണക്കാരൻറ്റെ വയറ്റത്തടിക്കുകയാണ് ചെയ്തത്. ഇന്നും വർഗീയത പ്രസംഗിക്കുന്നവർ അത് തന്നെയാണ് ചെയ്യുന്നത്. നമ്മുടെ ടി.വി. ചാനലുകളിൽ വന്നിരുന്ന് വർഗീയം പറയുന്നവരാരും സാധാരണക്കാരല്ലാ. സാധാരണക്കാരുടെ അജ്ഞതയെയാണ് എന്നും വർഗീയ വാദികൾ മുതലാക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ