കഴിഞ്ഞ രണ്ടു ദിവസമായി മഹാരാഷ്ട്രയിലെ പല നഗരങ്ങളിലും തെരുവ് യുദ്ധം നടക്കുകയാണ്. പ്രധാന പട്ടണങ്ങളായ കോൽഹാപ്പൂർ, പർബാനി, ലത്തൂർ, കൊങ്കൺ, അഹമ്മദാബാദ്, ഔറംഗബാദ്, ഹിങ്കോലി, നാന്ദെണ്ട, താനെ - അടക്കമുള്ള പ്രദേശങ്ങളിലെല്ലാം പ്രശ്നമാണ്. സത്യത്തിൽ രണ്ടു നൂറ്റാണ്ടു മുമ്പുള്ള ചരിത്രപരമായ ഒരു യുദ്ധം ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഒരു വിഷയമാകേണ്ട കാര്യമില്ല. ശരിക്കും നമ്മുടെ ഇൻഡ്യാ മഹാരാജ്യത്തിൻറ്റെ വികസന വൈരുധ്യങ്ങളാണ് ഈ പ്രതിഷേധങ്ങളിലൂടെ പുറത്തു വരുന്നത്. പട്ടിണിയും, ദാരിദ്ര്യവും ഇന്നും മഹാരാഷ്ട്രയിലും, ഉത്തരേന്ത്യയിലും ഉള്ള മുസ്‌ലിം ന്യൂനപക്ഷത്തിനേയും, ദളിത്, ആദിവാസി വിഭാഗങ്ങളേയും അലട്ടുന്നു. ദളിത് സമൂഹത്തിൻറ്റെ ഉന്നമനത്തിനായി വികസനവും, തൊഴിലും സൃഷ്ടിക്കേണ്ട ദീർഘ വീക്ഷണമുള്ള നേതാക്കളാണ് നമുക്കാവശ്യം. പക്ഷെ എന്തു ചെയ്യാം - വ്യത്യസ്ത സമുദായങ്ങൾ തമ്മിലുള്ള മുറിവുകൾ ഉണക്കാൻ ശ്രമിയ്ക്കേണ്ട നേതാക്കൾ അൽപ്പ ലാഭത്തിനായി ജാതി-മത ശക്തികളെ പ്രോത്സാഹിപ്പിച്ചു കൊണ്ട് എരിതീയിൽ എണ്ണ ഒഴിയ്കുന്നു. അപ്പോൾ പിന്നെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമോ?? തീർച്ചയായും ഇല്ലാ.
ഇതെഴുതുന്ന ആൾ ഇഷ്ടം പോലെ തവണ പൂനെ, മുംബൈ, കൊൽഹാപ്പൂർ, രത്നഗിരി, സാംലി - ഇവിടെയൊക്കെ പോയിട്ടുണ്ട്. സാംലിയിൽ കിർലോസ്കർ കമ്പനിക്ക് 'കിർലോസ്കർ വാഡി' എന്നറിയപ്പെടുന്ന വലിയ 'ടൗൺഷിപ്പ്' തന്നെയുണ്ട്. അവർക്കു സ്വന്തമായി സ്പോട്സ് സ്റ്റേഡിയവും, ഗോൾഫ് കോഴ്‌സുമുണ്ട്. പക്ഷെ അവിടുത്തെ ഗ്രാമങ്ങളുടെ സ്ഥിതിയോ?? - തീർത്തും കഷ്ടം. ഇന്ത്യയിലെ ഏറ്റവും പോഷകാഹാരക്കുറവാണ് മഹാരാഷ്ട്രയിലെ പല ജില്ലകളിലും. അനേകം വാർത്തകൾ മഹാരാഷ്ട്രയിലെ പല ജില്ലകളിൽ നിന്നും പോഷകാഹാര കുറവിനെ കുറിച്ച് വന്നിട്ടുണ്ട്. അത് കൂടാതെ ഇന്ത്യയിലെ ഫ്യുഡൽ അടിമ മനോഭാവം ഏറ്റവും കൂടുതൽ നില നിൽക്കുന്ന ഒരു സംസ്ഥാനം കൂടിയാണ് മഹാരാഷ്ട്ര ഏന്നാണ് ഇതെഴുതുന്ന ആൾക്ക് തോന്നിയിട്ടുള്ളത്.
ഈയടുത്ത കാലം വരെ മഹാരാഷ്ട്ര യിൽ ദേവദാസി സമ്പ്രദായം വ്യാപകമായി ഉണ്ടായിരുന്നു. പ്രത്യേക സ്ക്വാഡിനെ ഇറക്കിയാണ് മഹാരാഷ്ട്രയിൽ പോലീസ് ദേവദാസി സമ്പ്രദായം അമർച്ച ചെയ്തത്. ഈ പ്രത്യേക സ്ക്വാഡിനോട് പൊരുതാൻ ഗുണ്ടാ സംഘങ്ങളും, തൽപര കക്ഷികളും എത്തി. ഇതൊക്കെ ഈയടുത്ത് നടന്ന സംഭവങ്ങളാണ്. അത് കൂടാതെ വർഗീയത - അതിൽ മുംബൈയും, മഹാരാഷ്ട്രയും കഴിഞ്ഞിട്ടേ ഇന്ത്യയിൽ വേറെ സംസ്ഥാനമുള്ളൂ. 'റൂറൽ-അർബൻ ഡിഫറൻസ്' - ഇത്രയധികം നില നിൽക്കുന്ന വേറൊരു സംസ്ഥാനമുണ്ടോ? 'ഡിസ്പാരിറ്റി' അല്ലെങ്കിൽ സാമ്പത്തിക അസമത്ത്വം മഹാരാഷ്ട്രയിലെ പോലെ ഇത്രയധികം നില നിൽക്കുന്ന വേറൊരു സംസ്ഥാനമുണ്ടോ?
പലപ്പോഴും വികസന പ്രശ്നങ്ങളും, തൊഴിലില്ലായ്മയും ആണ് നിലനിൽക്കുന്ന വ്യവസ്ഥിതിയോട് ഒരു സുപ്രഭാതത്തിൽ പ്രതിഷേധത്തിൻറ്റെ രൂപത്തിൽ പുറത്തു വരുന്നത്. ഒരു വശത്ത് ഇന്ത്യയിൽ നമുക്ക് വലിയ ഷോപ്പിംഗ് മാളുകളും, മെട്രോ സൗകര്യങ്ങളും, ഓവർ ബ്രിഡ്ജുകളും, അണ്ടർ പാസുകളുമൊക്കെ ഉണ്ട്. മറുവശത്ത് പോഷകാഹാര കുറവ്, പാർപ്പിട പ്രശ്നങ്ങൾ, വികസന മുരടിപ്പ്, തൊഴിലില്ലായ്മ, ഇൻഫ്രാസ്ട്രക്ച്ചർ പ്രശ്നങ്ങൾ - ഇവയും ഉണ്ട്. സ്വാതന്ത്ര്യം കിട്ടി 70 വർഷം കഴിഞ്ഞിട്ടും 5 വയസിനു താഴെയുള്ള 44 ശതമാനം കുട്ടികളിലും തൂക്ക കുറവുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. 72 ശതമാനം കുഞ്ഞുങ്ങളിലും 52 ശതമാനം കുടുംബിനികളിലും രക്തക്കുറവ് കാണപ്പെടുന്നു. പോഷകാഹാര കുറവ് മൂലമാണ് പ്രസവ സംബന്ധമായ മരണവും, നവജാത ശിശുക്കളിലെ വൈകല്യവും ഇന്ത്യയിൽ പ്രധാനമായും ഉണ്ടാകുന്നത്. അനേകം ഹ്യുമൻ ഡെവലപ്മെൻറ്റ് റിപ്പോർട്ടുകൾ ഇന്ത്യയുടെ ഈ ശോചനീയാവസ്ഥ വളരെ നന്നായി വിവരിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും അപ്പോൾ പിന്നെ ഇതിനൊക്കെ എതിരേ നിലനിൽക്കുന്ന വ്യവസ്ഥിതിയോട് താഴെക്കിടയിലുള്ള ദളിതരുടെ പ്രതിഷേധങ്ങൾ ഉണ്ടാവാതിരിക്കുമോ??? ഈ ഇൻഡ്യാ മഹാരാജ്യത്തിൽ വികസന പ്രശ്നങ്ങൾ പരിഹരിച്ച് ഏല്ലാ മതങ്ങളും, ജാതികളും തമ്മിലുള്ള മുറിവുകൾ ഉണക്കി അവരെ ഒന്നിപ്പിക്കുവാനുള്ള ശ്രമങ്ങൾ നടത്താത്തിരിക്കുന്നതു വരെ ഇത്തരം പ്രശ്നങ്ങൾ ആവർത്തിച്ചു കൊണ്ടേയിരിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ