ഇസ്രായേലിനെ പടിക്ക് പുറത്ത് നിർത്താതെ ഇന്ത്യ ഇപ്പോൾ ഇസ്രായേലുമായി കൂട്ട് കൂട്ടുകയാണ്. പല രീതിയിലും അത് നല്ലതാണെന്നു തന്നെയാണ് ഇതെഴുതുന്നയാളുടെ അഭിപ്രായം. പ്രധാന കാരണം പ്രതിരോധ മേഖലയിൽ നിന്നുള്ള വെല്ലുവിളികൾ തന്നെയാണ്. ഇസ്രായേൽ എന്ന ഒരു രാജ്യം ഒരു രീതിയിലും അനുവദിക്കില്ല എന്ന് പറഞ്ഞാണ് അയൽ രാജ്യങ്ങളായ ഈജിപ്റ്റ്, സൗദി അറേബ്യാ, ഇറാൻ, ഇറാഖ് - ഇങ്ങനെ പല രാജ്യങ്ങളും ഇസ്രായേലിൻറ്റെ രൂപീകരണം തൊട്ട് നിലപാടെടുത്തിരുന്നത്. അവരിൽ പലരും ഇപ്പോൾ ഇസ്രയേലുമായി സൗഹൃദത്തിലായി കഴിഞ്ഞു. അറബികൾക്ക് ഇല്ലാത്ത ശത്രുത ഇന്ത്യക്ക് ഇസ്രയേലിനോട് എന്തിനാണ്? ഇന്ത്യയിൽ; പ്രത്യേകിച്ച് കേരളത്തിൽ ചില തീവ്രവാദ ആശയങ്ങളുള്ളവർ ഇസ്രായേൽ വിരോധം പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരത്തിലുള്ളവർ പണ്ട് ശശി തരൂരിനെതിരെ പ്രചാരണം നടത്തിയതാണ്. എന്നിട്ട് എന്ത് സംഭവിച്ചു? ശശി തരൂർ വൻ ഭൂരിപക്ഷത്തിൽ ജയിച്ചു.
നമ്മുടെ ഇടതു പക്ഷക്കാരുടെ അനേകം പിന്തിരിപ്പൻ നയങ്ങളിൽ ഒന്നാണ് ഇസ്രയേലിനെതിരേ ഉള്ള നിലപാട്. സത്യത്തിൽ ഇടതു പക്ഷവും, തീവ്ര മത ബോധമുള്ളവരും കാര്യങ്ങൾ നേരായ രീതിയിൽ മനസിലാക്കുന്നുണ്ടെന്നു തോന്നുന്നില്ല. ഇന്ത്യ എപ്പോഴും പാലസ്‌തീന് അനുകൂലമായി നിലപാടെടുത്തിരുന്നിരുന്ന ഒരു രാജ്യമായിരുന്നു. പക്ഷെ സമീപ കാലത്ത് 'ഹമാസിനെ' പോലുള്ള തീവ്രവാദ ഗ്രൂപ്പുകൾ പാലസ്‌തീന് വേണ്ടി രംഗത്തു വരുന്ന കാഴ്ചകൾ കാണാതിരുന്നുകൂടാ. അവർക്ക് ഇന്ത്യയോട് പ്രത്യേകിച്ച് ഒരു മമതയും ഇല്ലാ. കാശ്മീർ പ്രശ്നത്തിൽ 'ഹമാസ്' ഇന്ത്യക്ക് എതിരും ആണ്. കാശ്മീരിൽ പട്ടാളവുമായി ഏറ്റുമുട്ടി കൊല്ലപ്പെട്ട ഫോറിൻ ജിഹാദികളിൽ പാലസ്തീൻകാരും ഉണ്ടായിരുന്നത് ചിലപ്പോൾ ഇതു കൊണ്ടായിരിക്കും. മുംബൈ ആക്രമണത്തിൻറ്റെ സൂത്രധാരനായിരുന്ന ഹാഫിസ് സയിദുമായി അടുത്തിടെ പാകിസ്ഥാനിലെ പാലസ്തീൻ സ്ഥാനപതി വേദി പങ്കിട്ടു. ഇന്ത്യ ഇതിൽ പ്രതിഷേധിച്ചു. അംബാസിഡറെ പാലസ്തീൻ സർക്കാർ ആദ്യം തിരിച്ചു വിളിച്ചുവെങ്കിലും രണ്ടു ദിവസം കഴിഞ്ഞ് അയാൾ പഴയ സ്ഥാനത്ത് വീണ്ടും തിരിച്ചെത്തി. പാലസ്തീനിൻറ്റ ഈ നിലപാട് മാറ്റവും, തീവ്രവാദികൾക്ക് കിട്ടുന്ന സ്വീകാര്യതയും ഇന്ത്യ കാണാതിരുന്നുകൂടാ.
ഓരോ രാഷ്ട്രവും അന്താരാഷ്ട്ര ബന്ധങ്ങൾ കെട്ടിപ്പടുക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നത് അവരുടെ താൽപര്യങ്ങളിൽ ഊന്നിയാണ്. തീവ്രവാദം ഇന്ന് ലോകത്തെ പിടിമുറുക്കുമ്പോൾ തീവ്രവാദത്തിനെതിരേ ശക്തമായി പൊരുതിയ ഇസ്രായേൽ നമ്മുടെ കൂടെ ഉണ്ടാകുന്നത് എന്തുകൊണ്ടും നല്ലതാണ്. അവരുടെ അനുഭവ പരിചയം ഭീകരാക്രമണത്തെ ചെറുക്കുന്നതിന് ഇന്ത്യക്ക് വലിയ മുതൽകൂട്ടാകും. പ്രതിരോധ, ശാസ്ത്ര-സാങ്കേതിക മേഖലകളിൽ കുഞ്ഞു രാജ്യമായ ഇസ്രായേൽ വൻ ശക്തിയുമാണ്. കാർഷിക മേഖലയുടെ നവീകരണത്തിനും, ആധുനികവൽക്കരണത്തിനും ഇന്ത്യക്ക് വലിയ തോതിൽ ഇസ്രായേലിൻറ്റെ സാങ്കേതിക വിദ്യ ഉപയോഗിക്കാവുന്നതാണ്. കാരണം ഡ്രിപ് Irrigation നല്ല രീതിയിൽ നടപ്പാക്കി മരുഭൂമികൾ പോലും വിള ഭൂമിയാക്കി ആക്കി മാറ്റിയ രാജ്യമാണ് ഇസ്രയേൽ.
യഹൂദരും, ഇന്ത്യയും തമ്മിൽ ചരിത്രപരമായി വലിയ ബന്ധമുണ്ട്. സോളമൻറ്റെ കാലത്തു തന്നെ മലബാറിൽ നിന്ന് സുഗന്ധ വ്യജ്ഞനങ്ങളും, കുരുമുളകും പോയതായി ചരിത്ര രേഖകളിൽ ഉണ്ടല്ലോ. അത് കൂടാതെയാണ് കൊച്ചി ഉൾപ്പെടെയുള്ള നഗരങ്ങൾ ചിതറി പോയ യഹൂദരെ സ്വീകരിച്ച ചരിത്രം. ഇതെഴുതുന്നയാൾ മോഡി ഭക്തനോ, ബി.ജെ.പി.-യെ പിന്താങ്ങുന്ന ആളോ അല്ലെങ്കിൽ കൂടി ഇസ്രായേൽ പ്രധാന മന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ എല്ലാ പ്രോട്ടോക്കോൾ കീഴ്വഴക്കങ്ങളും മറികടന്ന് വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഈ പോസ്റ്റിലൂടെ അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നു. അതേ സമയം തന്നെ പാലസ്തീൻ അഭയാർത്ഥി പ്രശ്നം കാണാതിരിക്കുന്നും ഇല്ലാ. പക്ഷെ പാലസ്തീൻ അഭയാർത്ഥി പ്രശ്നത്തിൽ ഇടപെടുന്ന 'ഹമാസിനെ' പോലുള്ള തീവ്രവാദികൾ പ്രശ്നം രൂക്ഷമാകാൻ മാത്രമേ സഹായിക്കൂ. ലോകത്തെവിടെയായാലും വംശീയ പ്രശ്നങ്ങൾ സമാധാനപരമായ ചർച്ചയിലൂടെ പരിഹരിക്കുകയാണ് വേണ്ടത്. തീവ്രവാദികൾ ഒരിടത്തും പ്രശ്നങ്ങൾ പരിഹരിച്ചിട്ടില്ല. അവരുടെ ഇടപെടൽ മൂലം പ്രശ്നങ്ങൾ എന്നും വഷളായിട്ടേ ഉള്ളൂ. റോഹിൻഗ്യൻ അഭയാർഥികളുടെ കാര്യത്തിൽ ഇത് നാം കണ്ടതല്ലേ??

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ