മഹാത്മാ ഗാന്ധിയുടെ ലാളിത്യത്തെ കുറിച്ചും, ശക്തമായ മത ബോധത്തെ കുറിച്ചും ഇപ്പോൾ കണ്ടമാനം വിമർശനങ്ങൾ ഉയരുന്നുണ്ട്. ഗാന്ധിയുടെ ലാളിത്യം പലപ്പോഴും 'സിംബോളിക്' ആയ ഒന്നായിരുന്നു. അത്തരം 'സിംബലിസം' തന്നെയായിരുന്നു ശക്തമായ മതബോധമുള്ള ഇന്ത്യയിൽ പ്രാർഥനാ സമ്മേളനങ്ങളിലൂടെ കാര്യങ്ങൾ വിശദീകരിക്കാൻ ഗാന്ധിയെ പ്രേരിപ്പിച്ചത്. ഗാന്ധിയുടെ മതം ആത്മീയതയിലും, ധാർമികതയിലും അധിഷ്ടിതമായിരുന്നു. അത് ഒരിക്കലും ഇന്നുള്ളത് പോലെ ജനങ്ങളെ ഭിന്നിപ്പിക്കാൻ വേണ്ടിയുള്ള ഒന്നല്ലായിരുന്നു. ഈ ലാളിത്യവും, മതബോധവും വൻ വിജയമായിരുന്നു എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
1947-ൽ കൽക്കട്ടയിലേക്ക് അയച്ചപ്പോൾ 'വൺ മാൻ ആർമി' എന്നാണു മൗൺഡ്ബാറ്റൻ മഹാത്മാ ഗാന്ധിയെ വിശേഷിപ്പിച്ചത്. ഗാന്ധിയുടെ നിരാഹാര സത്യാഗ്രഹം മൂലം കൽക്കട്ടയിലും, ബംഗാളിലും ശാന്തത കൈവന്നത് ചരിത്ര സത്യം. അതുപോലെ തന്നെ പഞ്ചാബിലെ 50000 സൈനികർക്ക് സാധിക്കാതിരുന്നതാണ് ഗാന്ധി ഡൽഹിയിലെ തൻറ്റെ അവസാനത്തെ നിരാഹാര സത്യാഗ്രഹം മൂലവും, രക്തസാക്ഷിത്ത്വത്തിലൂടെയും സാധിച്ചെടുത്തത്. ഉപ്പു സത്യാഗ്രഹം പോലുള്ള സമരങ്ങൾ വളരെ ലളിതമായിരിക്കുമ്പോൾ തന്നെ അത് ബ്രട്ടീഷ് സാമ്രാജ്യത്തിൻറ്റെ അടിത്തറ ഇളക്കാൻ പര്യാപ്തമായിരുന്നു എന്ന ചരിത്ര വസ്തുത ആർക്കും നിഷേധിക്കുവാൻ സാധിക്കില്ല. ഇന്ത്യൻ സാമൂഹിക യാതാർഥ്യം മനസിലാക്കാതിരിക്കുന്ന കമ്യുണിസ്റ്റുകാർക്കും, ഹിന്ദു വാദികൾക്കും പലപ്പോഴും മഹാത്മാ ഗാന്ധിയെ ഉൾക്കൊള്ളാനാവില്ല. ഇപ്പോൾ ദളിത് ബുദ്ധിജീവികളും ആ കൂട്ടത്തിൽ കൂടുകയാണ്.
തീവ്ര മത ബോധമുള്ള ഒരു സമൂഹത്തിൽ താഴെക്കിടയിലുള്ള സമൂഹത്തെ ഉയർത്താൻ വേണ്ടിയാണ് അവരെ ഈശ്വരൻറ്റെ അല്ലെങ്കിൽ ഹരിയുടെ പേരിൽ 'ഹരിജനങ്ങൾ' എന്ന് വിളിക്കാൻ ഗാന്ധി നിഷ്കർഷിച്ചത്. ഇത് പലപ്പോഴും ദളിത് ബുദ്ധിജീവികൾ മനസിലാക്കുന്നില്ല. അവരുടെ ദാരിദ്ര്യത്തെ മഹാത്മാ ഗാന്ധി ഒരിക്കലും പുച്ഛിച്ചില്ല. അവരെ 'ദരിദ്ര നാരായണന്മാർ' എന്ന് അഭിസംബോധന ചെയ്തതും തീവ്ര മതബോധമുള്ള ഇന്ത്യയിൽ ദാരിദ്ര്യത്തിൻറ്റെ പ്രശ്നം മറ്റുള്ളവരെ അംഗീകരിപ്പിക്കാൻ കൂടിയായിരുന്നു. “As far as poverty elimination was concerned, Gandhi was the most sincere Man” - എന്ന് ദളിത് ചിന്തകനും, 2006-2011 കാലയളവിൽ യു.ജി.സി. വൈസ് ചെയർമാനുമായ പ്രൊഫെസ്സർ സുഖ്ദേവ് തോരാട്ട് പറയുന്നത് ഇതെഴുതുന്ന ആൾ നേരിട്ട് കേട്ടിട്ടുണ്ട്. എന്തായാലും ഇന്നത്തെ കലികാലത്തിൽ ചിലരെങ്കിലും ഗാന്ധിയുടെ മഹത്ത്വം തിരിച്ചറിയുന്നു എന്നുള്ളത് സ്വാഗതാർഹമാണ്. മുൻ നക്സലയിറ്റ് നേതാവായ കെ. വേണു ഇപ്പോൾ ഗാന്ധിയുടെ മഹത്ത്വം അംഗീകരിക്കുന്നു. ഇന്ത്യൻ സാമൂഹിക യാതാർഥ്യo മനസ്സിലാക്കുന്നതിൽ ഗാന്ധി കമ്മ്യുണിസ്റ്റുകാരെക്കാൾ വളരെ, വളരെ മുന്നിലായിരിന്നു എന്ന കാര്യം 'ഒരു കമ്മ്യൂണിസ്റ്റുകാരൻറ്റെ ജനാധിപത്യ സങ്കൽപ്പങ്ങൾ' എന്ന പുസ്തകത്തിൽ കെ. വേണു തുറന്നു സമ്മതിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ