കേരളത്തിൽ ഇത്രേം സ്ത്രീകൾ ഉണ്ടായിട്ട്, അതും കാശും സമയവും ഉള്ള സ്ത്രീകൾ ഉണ്ടായിട്ട്, ഒരു ആൾട്ടർനേറ്റ് സിനിമ എടുക്കാൻ പറ്റിയില്ല എന്ന് ഫ്രാൻസിസ് നസറത് ചോദിക്കുന്നു. സ്ത്രീയുടെ കണ്ണിൽ നിന്നു - കണ്ണിലൂടെ പ്രണയവും കാമവും രതിയും ഹിംസയും ഉന്മാദവും ക്രൂരതയും അലസതയും ഒക്കെ പറയുന്ന സിനിമകൾ ഒന്നും വന്നില്ല എന്ന് കൂടി അദ്ദേഹം പറയുന്നു.
സത്യത്തിൽ മലയാള സിനിമകൾ എല്ലാം അല്ലെങ്കിൽ മിക്കതും നായകന് അമിത പ്രാധാന്യം കൊടുക്കുന്ന സിനിമകളാണ്. സർവ ജ്ഞാനിയും, സർവ വ്യാപിയും, 10-20 ഗുണ്ടകളെ അടിച്ചൊതുക്കിയതിനു ശേഷം വളരെ കൂളായി പച്ച മുട്ടയും, സോഡയും കഴിച്ചിട്ട് പോകുന്ന അമാനുഷികരാണ് മലയാള നായകന്മാർ. ചരിത്രം പറയുന്ന എത്രയോ സിനിമകൾ നമുക്കുണ്ട്. പക്ഷെ യഥാർത്ഥ ചരിത്രം ഈ സിനിമകളിൽ പ്രദിപാദിക്കുന്നുണ്ടോ? നാലു കെട്ടുകളും, എട്ടു കെട്ടുകളും, കൊട്ടാരങ്ങളും ആണ് സ്ഥിരം ചരിത്രത്തിൻറ്റെ ഭാഗമായി കാണിക്കുന്നത്. ചാണകം മെഴുകിയ മുറ്റങ്ങളും, വീടുകളും 40-50 വർഷങ്ങൾക്കു മുമ്പ് കേരളത്തിൽ ഇഷ്ടം പോലെ ഉണ്ടായിരുന്നു. സിനിമാ തിയേറ്ററുകളൊക്കെ ഓല കൊട്ടകങ്ങളായിരുന്നു. അത്താഴ പട്ടിണിക്കാർ ഇഷ്ടം പോലെ എഴുപതുകളിലും, അറുപതുകളിലും അതിനു മുമ്പും കേരളത്തിൽ ഉണ്ടായിരുന്നു. ഗൾഫ് പണത്തിൻറ്റെ കുത്തൊഴുക്കിനു ശേഷമാണ് കേരളത്തിൻറ്റെ മുഖഛായ മാറുന്നത്. ഇതൊക്കെ ഏതെങ്കിലും സിനിമകൾ കാണിക്കുന്നുണ്ടോ?
മോഹൻലാൽ സിനിമകളും, എം.ടി. സിനിമകളും കണ്ടിട്ടുള്ള പലരുടെയും വിചാരം കേരളത്തിൻറ്റെ ചരിത്രം നാലുകെട്ടുകളുടേയും, കോവിലകങ്ങളുടേയും, കൊട്ടാരങ്ങളുടെയും കഥയാണെന്നാണ്. പക്ഷെ പത്തൊൻപതാം നൂറ്റാണ്ടിൻറ്റെ അവസാന ദശകങ്ങളിൽ പോലും കേരളത്തിൽ ജീവിച്ചിരുന്ന മഹാ ഭൂരിപക്ഷം പേരും ഓടു മേഞ്ഞ വീടുകളിൽ താമസിചിരിന്നില്ല എന്നതാണ് യാഥാർത്ഥ്യം. വളരെ ചുരുക്കം പ്രഭു കുടുംബങ്ങളെ മാറ്റി നിർത്തിയാൽ ബാക്കി എല്ലാവരും ഓല മേഞ്ഞ വീടുകളിൽ ആയിരിന്നു താമസം. ദളിതരും, ആദിവാസികളും, പാവപ്പെട്ടവരും കുടിലുകളിലും, പുല്ലു മേഞ്ഞ ചെറ്റ പുരകളിലും ആയിരിന്നു താമസം എന്നാണു സെൻസസ് റിപ്പോട്ടുകൾ വ്യക്തമായി പറയുന്നത്. ഇതൊക്കെ സിനിമകളുടെ മായാജാലങ്ങളിൽ പെട്ടുപോയിട്ടുള്ള എത്ര പേർക്ക് അറിയാം?
ഇനി ചില സമുദായങ്ങളിലുള്ളവരെ അവതരിപ്പിക്കുന്നത് നോക്കൂ: നമ്പൂതിരിമാരെ ജന്മികളായും, മുസ്ലീങ്ങളെ സ്ഥിരം കോഴി ബിരിയാണി കഴിക്കുന്നവരായുമാണ് ചിത്രീകരിക്കുന്നത്. പക്ഷെ വാസ്തവമെന്താണ്? പി. കെ ബാലകൃഷ്ണൻറ്റെ 'ജാതി വ്യവസ്ഥിതിയും കേരളം ചരിത്രവും' എന്ന പുസ്തകം പറയുന്നത് നാലിലൊന്നു നമ്പൂതിരിമാരോ, അതിൽ താഴെയോ മാത്രമേ കേരളത്തിൽ ജന്മിമാർ ആയിരിന്നിട്ടുള്ളൂ എന്നാണ്. എന്ന് വെച്ചാൽ മഹാ ഭൂരിപക്ഷം നമ്പൂതിരിമാരും ദരിദ്ര നാരായണന്മാർ ആയിരുന്നെന്നു സാരം. കുടുംബ ക്ഷേത്രങ്ങളിൽ നിന്നുള്ള ഭക്ഷണം കൊണ്ട് ജീവിച്ച നമ്പൂതിരിമാരായിരുന്നു ഭൂരിപക്ഷവും എന്ന് വേണം കരുതാൻ. മുസ്ലീങ്ങളെ സ്ഥിരം കോഴി ബിരിയാണി കഴിക്കുന്നവരായി ചിത്രീകരിക്കുന്നതാണ് ഏറെ കഷ്ടം. വെല്ലോ പെരുന്നാളിനോ, വിശേഷ ദിവസങ്ങളിലോ മാത്രമേ അവർക്ക് ബിരിയാണി കണി കാണാൻ കിട്ടൂ എന്നാണു പല മുസ്‌ലിം സുഹൃത്തുക്കളും പറഞ്ഞിട്ടുള്ളത്. ഗൾഫ് പണത്തിൻറ്റെ കുത്തൊഴുക്കിനു മുമ്പ് മുസ്ലീങ്ങളിലെ മഹാ ഭൂരിപക്ഷവും തീർത്തും ദരിദ്രരും ആയിരുന്നു. പക്ഷെ നമ്മുടെ മലയാളം സിനിമകളിൽ ചിത്രീകരിക്കപ്പെടുന്നത് ഇതിനൊക്കെ നേർ വിപരീതമായിട്ടാണ്.
'പരിണയത്തിൽ' തിലകൻറ്റെ കഥാപാത്രം പറയുന്നതെന്താണ്? "ആ പ്രഭുത്ത്വം, ആ ആഢ്യത്വം - അത് പാലക്കുന്നത്തേയുള്ളൂ" - എന്നാണ്. അതുപോലെ 'വടക്കൻ വീരഗാഥയിൽ' "പൊൻ വാണിഭക്കാർ ചെട്ടിമാർക്കു പണം പലിശക്ക് കൊടുത്തിരുന്ന പുത്തൂരം വീട്" എന്ന് പറഞ്ഞു കൊമ്പനാന മേഞ്ഞു നിൽക്കുന്ന പുത്തൂരം വീടിൻറ്റെ ചിത്രം തെളിയുമ്പോൾ പ്രേക്ഷകൻറ്റെ മനസിലും പൂത്തിരി കത്തും. പക്ഷെ ഇന്ന് എവിടെയാ ആന ഉള്ളത്? മുറ്റത്തു നിൽക്കുന്ന കൊമ്പനാനയുടെ ഓർത്താണെന്നു തോന്നുന്നു - ചിലരൊക്കെ ആന മാഹാത്മ്യം പറയുന്നത് കാണാം. പഴയ ഫ്യുഡൽ സംസ്കാരത്തിൻറ്റെ ചിഹ്നങ്ങളിലൊന്നാണ് മുറ്റത്തു പനമ്പട്ട തിന്നുകൊണ്ടിരിക്കുന്ന ആന. ഇങ്ങനെ ആനയെ നിർത്തുന്നത് പണ്ട് കാലത്തു തറവാട്ടു മഹിമയുടെയും, രാജ ചിഹ്നത്തിൻറ്റെയും ഒക്കെ പ്രതീകമായിരുന്നു. പക്ഷെ ഇപ്പോൾ എവിടെയാ ആന ഉള്ളത്? പഴയ നാലുകെട്ടും, എട്ടു കെട്ടുകളും, കൊട്ടാരങ്ങളും ഒക്കെ പലരും പൊളിച്ചു വിറ്റുകഴിഞ്ഞു. പുരാവസ്തു വകുപ്പ് ഏറ്റെടുത്തില്ലെങ്കിൽ തടി കൊണ്ട് പണിത പഴയ വീടുകൾ സംരക്ഷിക്കുന്നത് ഒട്ടും എളുപ്പമല്ല എന്ന് സുബോധമുള്ളവർക്കൊക്കെ അറിയാം. ആ വീടുകളൊക്കെ വൃത്തിയാക്കുന്നതിന് തന്നെ നല്ല മിനക്കേടുണ്ട്. സ്ഥിരം വൃത്തിയാക്കിയില്ലെങ്കിൽ ചിതലെടുക്കും. ഇന്ന് പഴയ പോലെ അത്തരം വീടുകൾ വൃത്തിയാക്കുവാൻ ജോലിക്കാരെ കിട്ടുമോ? ജോലിക്കാരെ കിട്ടിയാൽ തന്നെ അവർക്കു ചിലവിന് കൊടുക്കാനുള്ള സാമ്പത്തിക ശേഷി എത്ര പേർക്കുണ്ട്? നമ്മുടെ സിനിമകൾ മൂലമാണ് ആ പഴയ ഫ്യുഡൽ സംസ്കാരത്തിൻറ്റെ ചിഹ്നങ്ങൾ വീണ്ടും മലയാളിയിലേക്ക് എത്തുന്നത്. സിനിമയുടെ മായാജാലത്തിൽ വീണ ചില മലയാളികളെങ്കിലും മിഥ്യാഭിമാനത്തിൽ അഹങ്കരിക്കുന്നു. എം.ടി. കഥയിലെ കട്ടി കഞ്ഞിവെള്ളം കുടിച്ചിട്ട് കിടക്കുന്ന അപ്പുണ്ണിയുടേയും, ഊണിൻറ്റെ വിളിയോർത്ത് തറവാട് മുറ്റത്തു കുത്തിയിരിക്കുന്നവരുടേയും ചിത്രം ഒന്നും ഇങ്ങനെ തറവാട്ടു മാഹാത്മ്യമോർത്ത് മിഥ്യാഭിമാനം കൊള്ളുന്നവരുടെ മനസിലേക്ക് വരില്ല.
ദളിതർ, ആദിവാസികൾ, മൽസ്യ തൊഴിലാളികൾ, തോട്ടം തൊഴിലാളികൾ - ഇങ്ങനെ അനേകം പേരുടെ ജീവിത പ്രശ്നങ്ങൾ തുറന്നു കാണിക്കേണ്ട മലയാള സിനിമകൾ വരേണ്ട കാലം പണ്ടേ അതിക്രമിച്ചിരിക്കുന്നു. 'ചെമ്മീനും', അമരവും' ഒക്കെ മൽസ്യ തൊഴിലാളികളെ കുറിച്ച് വന്നിട്ടുണ്ടെങ്കിലും അതൊന്നും യഥാർത്ഥ ജീവിത ചിത്രങ്ങളായിരുന്നില്ല. അത് പോലെ തന്നെ അടിസ്ഥാനപരമായി പ്രവാസി ആയ മലയാളികളെ കുറിച്ചും ചിത്രങ്ങൾ വരേണ്ടിയിരിക്കുന്നു. മുംബയിൽ പത്തു ലക്ഷത്തിലധികം മലയാളികൾ ഉണ്ട്. ഡൽഹിയിലും അതിനടുത്തുള്ള സംഖ്യ ഉണ്ട്. മദ്രാസ്, ബാൻഗ്ലൂർ, ഹൈദരാബാദ് - ഇവിടങ്ങളിൽ ഒക്കെ ലക്ഷ കണക്കിന് മലയാളികൾ ഉണ്ട്. ഇവരെ കുറിച്ചൊക്കെ ചിത്രങ്ങൾ വന്നിട്ടുണ്ടെങ്കിലും ഈ മേഖലയിൽ ഇനിയും നല്ല 'സ്കോപ്' ഉണ്ട്. ഗൾഫിലും, യൂറോപ്പിലും, അമേരിക്കയിലും ഒക്കെയുള്ള മലയാളികളെ കുറിച്ചും സിനിമകൾ ഉണ്ടായാൽ തീർച്ചയായും അന്താരാഷ്‌ട്ര തലത്തിൽ തന്നെ അത്തരം സിനിമകൾ അംഗീകരിക്കപ്പെടുകയും ചെയ്യും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ