കേരള പോലീസിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യൂസിൻറ്റെ സർവീസ് സ്റ്റോറിയാണ് 'നിർഭയം' എന്ന പേരിൽ പുറത്തു വന്ന പുസ്തകം. പ്രമാദമായ നിരവധി കേസുകളിലെ അന്വേഷണോദ്യാഗസ്ഥനായിരുന്ന അദ്ദേഹത്തിൻറ്റെ വെളിപ്പെടുത്തലുകൾ ഈ പുസ്തകത്തിലൂടെ പുറത്തു വരുന്നു. കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്തം, കേരള രാഷ്ട്രീയത്തില്‍ ഏറെ വിവാദമുണ്ടാക്കിയ ISRO ചാര കേസ്, ജോളി വധം, കരിക്കൻ വില്ല കൊല കേസ്, സൂര്യ നെല്ലി കേസ് - ഇങ്ങനെ കേരളത്തിൻറ്റെ സമീപ കാല ചരിത്രത്തിൽ ഏറ്റവും ശ്രദ്ധേയമായ ക്രിമിനൽ കേസന്വേഷണങ്ങൾക്ക് ചുക്കാൻ പിടിച്ച പോലീസ് ഓഫീസറാണ് സിബി മാത്യൂസ്. 310 രൂപയ്ക്ക് തൃശൂരുള്ള ഗ്രീൻ ബുക്സ് ആണ് 'നിർഭയം' പ്രസിദ്ധീകരിക്കുന്നത്.
"എൻറ്റെ യാത്ര സത്യത്തിലേക്കു തന്നെ എത്തിച്ചേരുമെന്ന് വിശ്വസിച്ചുകൊണ്ട് ഞാൻ പ്രവർത്തിച്ചു" - കേരളം കണ്ട മികച്ച കുറ്റാന്വേഷകനായ IPS ഓഫിസർ സിബി മാത്യൂസ് 'നിർഭയം' എന്ന തൻറ്റെ ആത്മകഥ തുടങ്ങുന്നത് ഇങ്ങനെയാണ്. അത് കൊണ്ട് തന്നെ നിർഭയമായി കുറ്റാന്വേഷണം നടത്തുന്ന ഒരു പോലീസ് ഓഫീസറെയാണ് പുസ്തകത്തിലുടനീളം കാണുവാൻ സാധിക്കുന്നത്. നേരത്തെ പുറത്തു വന്നിട്ടുള്ള മുൻ DGP കൃഷ്ണൻ നായരുടെ സർവീസ് സ്റ്റോറിയുടെ സാഹിത്യഭംഗി 'നിർഭയം' എന്ന പുസ്തകത്തിനില്ല. പക്ഷെ സത്യാന്വേഷണം അല്ലെങ്കിൽ കുറ്റ കൃത്യങ്ങളുടെ പിന്നാമ്പുറം 'അട്ജെസ്റ്റ്‌മെൻറ്റുകൾക്ക്' തയാറാവാതെ അന്വേഷിക്കുന്ന ഒരു പോലീസ് ഓഫീസറെ ഈ പുസ്തകത്തിൽ കാണാം. വസ്തുതാ കഥനത്തിൽ ഈ പുസ്തകം മുമ്പിൽ നിൽക്കുന്നു.
മിക്ക കേസന്വേഷണങ്ങളും വിജയത്തിലെത്തിക്കുവാൻ സിബി മാത്യൂസിന് സാധിച്ചെങ്കിലും അദ്ദേഹത്തിന് വലിയ അപകീർത്തി ഉണ്ടാക്കിയ കേസാണ് ISRO ചാര കേസ്. അതു അവിടെ നിന്ന് തുടങ്ങാം. രമൺ ശ്രീവാസ്തവയുടെ ഉന്നത ബന്ധങ്ങൾ, പ്രധാന മന്ത്രിയായിരുന്ന നരസിംഹ റാവുവിൻറ്റെ മകനായ പ്രഭാകര റാവുവിൻറ്റെ ബന്ധം IB കണ്ടെത്തിയത്, ISRO -യിലെ തന്നെ ഉന്നതരുടെ ഇടപെടൽ, തൻറ്റെ തന്നെ ചില ഗുരുതരമായ പാളിച്ചകൾ - ഇതെല്ലാം ആണ് ISRO ചാര കേസിൽ വലിയ തിരിച്ചടികൾ ഉണ്ടാകാൻ ഉള്ള കാരണമായി സിബി മാത്യൂസ് നിരത്തുന്നത്. ഇതിൽ പ്രധാന മന്ത്രിയായിരുന്ന നരസിംഹ റാവുവിൻറ്റെ മകനായ പ്രഭാകര റാവുവിൻറ്റെ ബന്ധം IB കണ്ടെത്തിയതിനെ കുറിച്ച് 'നിർഭയത്തിൽ' പറയുന്നില്ലെങ്കിലും മലോയ് കൃഷ്ണ ധർ എന്ന മുൻ intelligence ഓഫീസർ എഴുതിയ 'ഓപ്പൺ സീക്രട്സ്' എന്ന പുസ്തകം സമൃദ്ധമായി ഉദ്ധരിക്കുന്നുണ്ട്. മലോയ് കൃഷ്ണ ധർ യാതൊരു ആവശ്യവുമില്ലാതെ IB പ്രധാന മന്ത്രിയായിരുന്ന നരസിംഹ റാവുവിൻറ്റെ മകനായ പ്രഭാകര റാവുവിൻറ്റെ പേര് ഈ കേസിലേക്ക് വലിച്ചിട്ടത് കൊണ്ടാണ് CBI-യുടെ നെത്ര്വത്ത്വത്തിൽ ഈ കേസൊതുക്കിയത് എന്ന് പറയുന്നുണ്ട്. എന്തായാലും ISRO ചാര കേസ് വെറും ഒരു സാധാരണ കേസല്ലായിരുന്നു. പലതും ഇനിയും പുറത്തു വരാനുണ്ട്.
മലോയ് കൃഷ്ണ ധർ എന്ന മുൻ intelligence ഓഫീസർ എഴുതിയ പുസ്തക പ്രകാരം സമഗ്രമായ അന്വേഷണം നടത്തുകയായിരുന്നു വേണ്ടത്. പക്ഷെ മുഖ്യ മന്ത്രിയായിരുന്ന കരുണാകരനെ ഒതുക്കാൻ മാത്രം ഈ കേസ് കുത്തി പൊക്കിയ രാഷ്ട്രീയകാർക്കും, മഞ്ഞ പതങ്ങൾക്കും അതിലൊന്നും താൽപര്യമില്ല. ISRO ചാര കേസിൽ ഏറ്റവും വൃത്തികെട്ട നിലപാട് എടുത്തത് ഇതൊരു പെണ്ണ് കേസാക്കി മാറ്റിയ കേരളത്തിലെ മഞ്ഞ പത്രങ്ങളാണ്. "മറിയം റഷീദയ്ക്ക് എയ്ഡ്സ്"; "മറിയം റഷീദ ഏഴ് കല്യാണം കഴിച്ചു"; "ട്യൂണ പോലെ പിടയ്ക്കുന്ന മറിയം റഷീദ"; "മറിയം റഷീദയുടെ അടങ്ങത്ത തൃഷ്ണ" - ഇങ്ങനെ തലസ്ഥാന നഗരിയിലെ ഓഫീസിലിരുന്ന് മാലിയിലെ തെരുവുകളുടെ കഥ പറയുകയായിരുന്നു മലയാളത്തിലെ പ്രമുഖ പത്രലേഖകർ. മറിയം റഷീദയുടെയും, ഫൗസിയാ ഹുസൻറ്റെയും അറിയാക്കഥകളും, ഇക്കിളിക്കഥകളും ചികഞ്ഞെടുത്ത് ഈ കേസ് പത്ര ലേഖകർ ഒരു പൈങ്കിളി കഥയാക്കുകയായിരുന്നു. മാലി ദ്വീപിലെ രണ്ടു സ്ത്രീകളുടെ പൂർവ കാല ചരിത്രം അറിയാനായിരുന്നു അവർകൊക്കെ താൽപര്യം. രണ്ടു ശാസ്ത്രഞ്ഞരിൽ ഒരാളായ നമ്പി നാരായണനെ അത്ര വിശുദ്ധനായിട്ടല്ല സിബി മാത്യൂസ് അവതരിപ്പിക്കുന്നത്. അദ്ദേഹത്തിൻറ്റെ ഫോണിൽ നിന്ന് പല വിദേശ രാജ്യങ്ങളിലേക്കും വിളികൾ പോയിട്ടുണ്ട് എന്ന് 'നിർഭയത്തിൽ' പറയുന്നു. ഒരു വമ്പൻ വ്യവസായിയുടെ പേരിലായിരുന്നു ആ ഫോൺ എടുത്തത് തന്നെ. കുറെ നാൾ മുമ്പ് ഒരു ടി.വി. ചർച്ചയിൽ നമ്പി നാരായണന് തമിഴ്‌നാട്ടിൽ വൻ ഭൂസ്വത്ത് ഉണ്ടെന്നുള്ള കാര്യവും ഒരു മുൻ IB ഉദ്യോഗസ്ഥനും പറഞ്ഞു. IB-യും, RAW -യും തുടങ്ങി വെച്ച കേസന്വേഷണം ഏറ്റെടുക്കുക മാത്രമാണ് കേരളാ പോലീസ് ചെയ്തത്. ചാരക്കേസ് കാലത്ത് പോലീസ് ഉദ്യോഗസ്ഥനായിരുന്ന രമൺ ശ്രീവാസ്തവയെ കേന്ദ്ര ഇൻറ്റലിജൻസ് ബ്യുറോ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും താനാണ് അറസ്റ്റ് ചെയാതിരുന്നതെന്ന് സിബി മാത്യുസ് ആത്മകഥയിൽ വെളിപ്പെടുത്തിയിട്ടുണ്ട്. രമൺ ശ്രീവാസ്തവയുടെ കാര്യത്തിൽ അന്വേഷണം നടത്താതിരുന്നതും, ISRO -യിലെ ഉന്നതനായ ഒരു ശാസ്ത്രഞ്ജൻറ്റെ വളരെ വിശദമായ മൊഴി കേസ് ഡയറിയിൽ അദ്ദേഹത്തിൻറ്റെ അഭ്യർത്ഥന പ്രകാരം ഉൾപെടുത്താതിരുന്നതും തനിക്കു സംഭവിച്ച വലിയ വീഴ്ചയായി സിബി മാത്യുസ് ആത്മകഥയിൽ സമ്മതിക്കുന്നു. എന്തായാലും രാജ്യ സുരക്ഷയെക്കാളേറെ നമ്മുടെ രാഷ്ട്രീയക്കാർ കലക്ക വെള്ളത്തിൽ മീൻ പിടിക്കാനാണ് നോക്കിയത്. നമ്മുടെ രാഷ്ട്രീയത്തിലെ നിലവാരമില്ലായ്മയും, അന്വേഷണ ഏജൻസികളിലെ പ്രൊഫെഷണലിസത്തിൻറ്റെ അഭാവവും ആണ് ISRO ചാര കേസ് കാണിക്കുന്നത്.
സൂര്യ നെല്ലി കേസിൽ വളരെ വിശദമായ അന്വേഷണങ്ങൾക്ക് ശേഷം പി. ജെ. കുര്യനെതിരെ ഒരു തെളിവും കണ്ടെത്താനായിട്ടില്ല എന്ന് മുഖ്യ മന്ത്രിയായിരുന്ന സഖാവ് ഇ.കെ. നയനാരുടെ മുമ്പിൽ അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യൂസ് പറഞ്ഞപ്പോൾ എങ്ങനെയെങ്കിലും ഒന്ന് പ്രതി പട്ടികയിൽ കേറ്റിയാൽ മാത്രം മതി എന്നാണ് ചില ഇടതു നേതാക്കൾ പറഞ്ഞെതെന്നാണ് സിബി മാത്യൂസ് സർവീസ് സ്റ്റോറിയായ 'നിർഭയത്തിൽ' പറയുന്നത്. മുഖ്യ മന്ത്രിയായ സഖാവ് ഇ.കെ. നയനാർ മാത്രം ഒന്നും മിണ്ടിയില്ല. "കോടതിയിൽ നിന്ന് പി. ജെ. കുര്യൻ രക്ഷപെട്ടോട്ടെ" - എന്നും പലരും പറഞ്ഞു. എന്നാലും പി. ജെ. കുര്യനെ പ്രതിയാക്കണം എന്ന കാര്യത്തിൽ പല ഇടതു നേതാക്കളും കനത്ത സമ്മർദം ചെലുത്തി എന്നും, അതിന് എത്ര വ്യാജ സാക്ഷികളെ വേണമെങ്കിലും തരാനും തയാറായിരുന്നു എന്നുമാണ് സിബി മാത്യൂസ് പറയുന്നത്. ഇന്നത്തെ NSS ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ മൊഴി, ഫോൺ കോൾ റെക്കോർഡുകൾ, പോലീസ് ഡ്രൈവറുടെ മൊഴി - ഇതെല്ലാം പി. ജെ. കുര്യന് അനുകൂലമായിരുന്നു. അതു കൊണ്ട് തന്നെ പി. ജെ. കുര്യനെ പ്രതിയാക്കുവാൻ സിബി മാത്യൂസ് തയാറായില്ല. അതു മൂലം പി. ജെ. കുര്യനെതിരെ പ്രസംഗിച്ചു നടന്ന പല ഇടതു നേതാക്കളുടെയും അപ്രീതിക്ക് താൻ കാരണമായി എന്നും സിബി മാത്യൂസ് പറയുന്നുണ്ട്. തങ്ങൾക്കു ഇഷ്ടമില്ലാത്ത മറ്റു പാർട്ടികളിലെ നേതാക്കളെ ലൈംഗിക അപവാദ പ്രചാരണങ്ങളിലൂടെ തറ പറ്റിക്കുക എന്നതാണല്ലോ അല്ലെങ്കിലും ഇടതു മുന്നണിയുടെ സ്ഥിരം രീതി.
എന്തായാലും പി. ജെ. കുര്യനെ പ്രതിയാക്കിയില്ലെങ്കിലും മുൻ മുഖ്യ മന്ത്രിയായ സഖാവ് ഇ.കെ. നയനാർ സിബി മാത്യൂസിൻറ്റെ കഴിവ് അംഗീകരിച്ചിരുന്നു എന്നതിൻറ്റെ തെളിവാണ് 35 പേരുടെ മരണത്തിനിടയാക്കുകയും, 500 -ലേറെ പേരുടെ കണ്ണും, കരളും വൃക്കയും തകര്‍ത്ത കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്തം അന്വേഷിക്കുവാൻ സിബി മാത്യൂസിനെ ചുമതലപ്പെടുത്തിയത്. ഐ. ജി. സിബി മാത്യൂസ്, ഡി. വൈ. എസ്. പി. കെ. കെ. ജോഷ്വ , എം.ജി. മണിലാല്‍ തുടങ്ങി കേസിന് വേണ്ടി പ്രത്യേകം നിയോഗിക്കപ്പെട്ട ടീം വൻ ഓഫറുകളുണ്ടായിട്ടും അതിനൊന്നും അടിമപ്പെടാതെ പ്രതികളെ അറസ്റ്റു ചെയ്തു.
27 ഷാപ്പുകളായിരുന്നു അന്ന് മുഖ്യ പ്രതിയായിരുന്ന മണിച്ചന് ഉണ്ടായിരുന്നത്. കൂറ്റന്‍ ബംഗ്ലാവും, ആഡംബര വാഹനങ്ങളുമായി നിയമവ്യവസ്ഥയെ അടക്കം വെല്ലുവിളിച്ചാണ് മണിച്ചൻ ആഡംബര ജീവിതം നയിച്ചിരുന്നത്. വൻ മദ്യ സാമ്രാജ്യത്തിന് ഉടമയായിരുന്നു മുഖ്യ പ്രതിയായിരുന്ന മണിച്ചൻ. മണ്ണിനടിയിൽ 5000 ലിറ്റർ ചാരായം കൊള്ളുന്ന 18 ടാങ്കുകളാണ് മണിച്ചന് ഉണ്ടായിരുന്നത്. ഈ വസ്തുതയിൽ നിന്ന് തന്നെ മണിച്ചൻറ്റെ 'ബഫർ സ്റ്റോക്കിൻറ്റെ' വ്യാപ്തി മനസിലാക്കാം. മണിച്ചൻറ്റെ കൂറ്റൻ പ്ലാസ്റ്റിക്ക് ടാങ്കുകൾ - സിൻറ്റക്സ് ഇൻഡസ്ട്രീസ്, കാലോൾ ഗുജറാത്ത് - ഇവിടങ്ങളിൽ നിന്ന് പ്രത്യേക ഓർഡർ മുഖാന്തിരം നിർമിച്ച ഡബിൾ വാൾ ടാങ്കുകൾ ആയിരുന്നു. ഇത്തരം വലിയ ടാങ്കുകൾ സാധാരണ ആവശ്യമില്ലാത്തതിനാൽ, Special ഓർഡർ പ്രകാരം മാത്രമേ കമ്പനി നിർമ്മിച്ച് സപ്ലേ ചെയ്തിരുന്നുള്ളൂ.
2004 -ല്‍ ജില്ലാ കോടതിയുടെ ശിക്ഷ ഹൈക്കോടതി ശരി വെച്ചു. പ്രതികള്‍ക്ക് ജീവപര്യന്തം വിധിച്ചു. തുടര്‍ന്ന് 2011 ഏപ്രില്‍ മാസത്തില്‍ സുപ്രീം കോടതി മണിച്ചന്‍, സഹോദരന്മാരായ കൊച്ചനി, വിനോദ് എന്നിവരുള്‍പ്പെട്ട പ്രതിഭാഗത്തിൻറ്റെ ശിക്ഷ ശരിവെച്ചു. കേസ് വിസ്താരത്തിനിടെ പലപ്രാവശ്യം രേഖകളും തെളിവും കൃത്രിമമാണ് എന്ന് കാട്ടി ജഡ്ജിമാരെ തെറ്റിദ്ധരിപ്പിക്കാന്‍ പല ശ്രമങ്ങളും നടന്നുവെങ്കിലും ഒന്നും ഫലം കണ്ടില്ല. ജഡ്ജിക്ക് തന്നെ പ്രതികളെ വെറുതെ വിടാൻ കോടികളുടെ ഓഫറുകളുണ്ടായിരുന്നതായിട്ടാണ് സിബി മാത്യൂസ് വെളിപ്പെടുത്തുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യൂസിനെ കൊലപ്പെടുത്താൻ മണിച്ചൻ പല രീതിയിൽ പലവട്ടം ശ്രമിച്ച കഥകളും 'നിർഭയത്തിൽ' വെളിവാക്കുന്നുണ്ട്. രാഷ്ട്രീയക്കാരുമായി മുഖ്യ പ്രതിയായിരുന്ന മണിച്ചനുള്ള ബന്ധവും പിന്നീട് പുറത്തു വന്നു. ഈ കേസുമായി ബന്ധപ്പെട്ട് CPI(M) തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരുന്ന സത്യനേശനെ പുറത്താക്കുകയും, ഇപ്പോളത്തെ മന്ത്രി കടകംപള്ളി സുരേന്ദ്രനെ താക്കീത് ചെയ്യുകയും ചെയ്തു.
കരിക്കൻ വില്ല കൊലക്കേസിലെ മുഖ്യ പ്രതിയായിരുന്ന റെനി പിന്നീട് തടവുകാരുടെ ക്ഷേമ പ്രവർത്തനത്തിലേക്ക് തിരിഞ്ഞത് തനിക്ക് വലിയ സംതൃപ്തി പകർന്ന ഒന്നാണ് എന്നാണ് സിബി മാത്യൂസ് പറയുന്നത്. റെനിയുമായി ആത്മബന്ധം ഇപ്പോഴും സൂക്ഷിക്കുന്നു. കേരളത്തിലെ ആത്മഹത്യാ പ്രവണതയെ കുറിച്ചും 'നിർഭയം' ചർച്ച ചെയ്യുന്നു. കനകമല കേസും മുസ്‌ലിം തീവ്ര വാദത്തിൻറ്റെ വളർച്ചയും, കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും, പി. ജയരാജൻറ്റെ കൈ വെട്ടിയതും അതിനെ തുറന്നുണ്ടായ സംഭവങ്ങളും ചർച്ച ചെയ്യുന്നു. പി. ജെ. കുര്യനെ പ്രതിയാക്കിയില്ലെങ്കിലും മുൻ മുഖ്യ മന്ത്രിയായ അച്യുതാനന്ദനും സിബി മാത്യൂസിൻറ്റെ കഴിവിനെ അംഗീകരിച്ചിരുന്നു. അതു കൊണ്ടാണ് IAS ലോബിയുടെ സമ്മർദത്തെ മറി കടന്ന് അച്യുതാനന്ദൻറ്റെ നെത്ര്വത്തത്തിലുള്ള ഇടതു മുന്നണി സർക്കാർ സിബി മാത്യൂസിനെ മുഖ്യ വിവരാവകാശ കമ്മീഷണറായി നിയമിച്ചത്. മുപ്പതിലേറെ വർഷങ്ങളുടെ ഔദ്യോഗിക ജീവിതത്തിന് അങ്ങനെ തിരശീല വീണു. എന്തായാലും സമീപ കാല കേരളത്തിലെ കുറ്റാന്വേഷണ ചരിത്രത്തിന് ഒരു വലിയ മുതൽ കൂട്ടാണ് സിബി മാത്യൂസിൻറ്റെ 'നിർഭയം' എന്ന സർവീസ് സ്റ്റോറി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ