ഇപ്പോൾ വരാനിരിക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പും അവിടെ ബി.ജെ.പി.-യ്ക്ക് തിരഞ്ഞെടുപ്പ് വിജയം സാധ്യമാകുമോ എന്നുമാണല്ലോ രാഷ്ട്രീയ നിരീക്ഷകർ ഉറ്റു നോക്കുന്നത്. കോൺഗ്രസിന് വരാനിരിക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിൽ വിജയിക്കാൻ സാധിച്ചാൽ 2019 -ലെ ലോക് സഭാ തിരഞ്ഞെടുപ്പിൽ അത് ആത്മ വിശ്വാസം പകരും എന്ന കാര്യത്തിൽ സംശയമില്ല. അത് കൊണ്ട് രാഹുൽ ഗാന്ധി തന്നെ ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണം നയിക്കുന്നു. മറുവശത്ത് പ്രധാന മന്ത്രി നരേന്ദ്ര മോഡിയിലൂടെ വാഗ്ദാനങ്ങളുടെ പെരുമഴ പെയ്യിക്കുകയാണ് ഗുജറാത്ത് ബി.ജെ.പി. ഘടകം.
അടുത്ത് നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി.-യ്ക്ക് തിരിച്ചടിയേറ്റിരുന്നു. ഇവിടെ കോൺഗ്രസ് വലിയ മുന്നേറ്റം ഉണ്ടാക്കുകയും ചെയ്തു. 193 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 113 -ഉം കോൺഗ്രസ് നേടിയിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ജയിച്ച് കയറിയ ഇരുപതോളം ബി.ജെ.പി. എം.എൽ.എ.-മാർ ചെറിയ വോട്ടിൻറ്റെ ഭൂരിപക്ഷത്തിൽ മാത്രമായിരുന്നു. ഇവർക്ക് അയ്യായിരത്തിൽ കുറവ് ഭൂരിപക്ഷം മാത്രമാണ് ലഭിച്ചത്. അന്ന് തന്നെ 20 വർഷം തുടർച്ചയായി ബി.ജെ.പി. ഭരിക്കുന്ന ഗുജറാത്ത് സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം ആരംഭിച്ചിരുന്നു.182 സീറ്റുള്ള നിയമസഭയി ലേക്കുള്ള തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ആത്മ വിശ്വാസം പകരുന്ന കാര്യവും ഇതാണ്.
പക്ഷെ എളുപ്പമല്ല കാര്യങ്ങൾ. നോട്ട് നിരോധനവും ജി.എസ്.ടി.-യുമെല്ലാം തിരിച്ചടിയാകും എന്ന തോന്നലുണ്ട്. സംവരണവുമായി ബന്ധപ്പെട്ട വിഷയങ്ങളും, ജി.എസ്.ടി.-യും ഗുജറാത്തിലെ പ്രമുഖരായ പട്ടേലന്മാരെ ബി.ജെ.പി.-യ്ക്ക് എതിരായി കഴിഞ്ഞതു പോലുള്ള തോന്നലുണ്ട്. ഗുജറാത്തിലെ വ്യാപാര മേഖലയിൽ ഏറ്റവും സജീവമായിട്ടുള്ളത് പട്ടേലന്മാരാണ്. ജി.എസ്.ടി.-യിലെ ആശയക്കുഴപ്പങ്ങൾ ഇവരെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. ഇതിനൊപ്പം ഗോ സംരക്ഷകരുടെ മർദനം ഏറ്റു വാങ്ങിയ ദളിതരും ഗുജറാത്തിൽ ബി.ജെ.പി.-യ്ക്ക് എതിരാണ്. ഇതൊക്കെ കൊണ്ട് കോൺഗ്രസിന് വീണ്ടും ഗുജറാത്ത് പ്രതീക്ഷയാവുകയാണ്.
ആശിഷ് താക്കൂറിൻറ്റെ നേതൃത്വത്തിലുള്ള ഒ.ബി.സി. ഏക്താ മഞ്ചും ബി.ജെ.പി.-യ്ക്ക് വെല്ലുവിളി ഉയർത്തുകയാണ്. ഗോ സംരക്ഷകർ ദളിതർക്ക് നേരെ നടത്തിയ അക്രമങ്ങൾ ഒൻപത് ശതമാനത്തോളമുള്ള ദളിത് വോട്ടുകൾ നഷ്ടമാക്കുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ. മുസ്ലീമുകൾക്കെ പൊതുവെ കോൺഗ്രസിനോടാണ് താൽപര്യവും. ജി.എസ്.ടി. വരുത്തിവെച്ച പ്രശ്നങ്ങൾ ബിസിനസുകാർക്കും ബി.ജെ.പി.-യോട് അകലാൻ കാരണമായിട്ടുണ്ട്.
ഗുജറാത്തിൽ ബി.ജെ.പി.-യ്ക്ക് തിരിച്ചടിയുണ്ടാകും എന്ന തിരിച്ചറിവിലാണ് കോൺഗ്രസിൽ നിന്നും ശങ്കർ സിങ് വഗേലയെ അവർ ചാക്കിട്ടു പിടിച്ചത്. വഗേലയുടെ പക്ഷത്തുള്ള എം.എൽ.എ.-മാരെ മറുപക്ഷത്ത് എത്തിച്ച ബി.ജെ.പി. തന്ത്രത്തിന് രാജ്യസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായിരുന്നു. അഹമ്മദ് പട്ടേൽ രാജ്യസഭയിലേക്ക് എത്തിയത് കോൺഗ്രസിന് പുത്തൻ ഉണർവും സമ്മാനിച്ചു. പക്ഷെ ഇപ്പോഴും ശങ്കർ സിംഗ് വഖേല ബി.ജെ.പി.-യിലേക്ക് പോയിട്ടില്ല. അദ്ദേഹത്തിൻറ്റെ അനുയായികൾ രൂപീകരിച്ച 'ജൻ വികൽപ്' എന്ന പുതിയ പാർട്ടിയിൽ ചേർന്നു കൊണ്ട് ഒരു മൂന്നാം മുന്നണിയ്ക്കു വേണ്ടിയുള്ള ശ്രമത്തിലാണ്. അങ്ങനെയൊരു മുന്നണി വന്നാൽ വോട്ട് ഭിന്നിക്കുവാൻ സാധ്യതയുണ്ട്. അത് കോൺഗ്രസിന് ഗുണമാണോ, ദോഷമാണോ ചെയ്യാൻ പോകുന്നതെന്ന് കണ്ടു തന്നെ അറിയണം.
ഗുജറാത്ത് നിയമസഭയിലെ 182 എം.എൽ.എ.-മാരിൽ 58 പേരെയും സംഭാവന ചെയ്തിരിക്കുന്നത് സൗരാഷ്ട്ര മേഖലയാണ്. പട്ടേൽ ഉൾപ്പെടെയുള്ള പിന്നാക്ക വിഭാഗത്തിന് വലിയ സ്വാധീനമുള്ള മേഖലയാണ് സൗരാഷ്ട്ര. അതുകൊണ്ട് തന്നെ ഇവരുടെ പിന്തുണ ഉറപ്പാക്കി ബി.ജെ.പി.-യെ നേരിടാനാണ് കോൺഗ്രസിൻറ്റെ ലക്ഷ്യം. ഗുജറാത്തിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുജറാത്തിലെ പട്ടേൽ വിഭാഗത്തിൻറ്റെ പിന്തുണ കോൺഗ്രസ് ഉറപ്പാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ പട്ടീദാർ സമര നായകൻ ഹാർദിക് പട്ടേൽ അടക്കം സംസ്ഥാന സർക്കാരിന് അടുത്തകാലത്ത് പ്രതിസന്ധിയുണ്ടാക്കിയ ജാതി നേതാക്കളെ മത്സരിപ്പിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. പട്ടേൽ സമുദായ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ഹർദിക് പട്ടേൽ, ദളിത് നേതാവ് ജിഗ്നേഷ് മേവാനി, ഠാക്കൂർ സമുദായ നേതാവ് അൽപേഷ് ഠാക്കുർ എന്നിവരെയാണ് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിപ്പിക്കാനൊരുങ്ങുന്നത്. ഇതിൽ ഹർദിക് പട്ടേൽ മത്സരത്തിനില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു. എന്നാൽ കോൺഗ്രസിന് ഉറച്ച പിന്തുണ നൽകുമെന്നും അറിയിച്ചു. ദളിതരും, പട്ടേലന്മാരും, ഠാക്കൂർമാരും കൂടെ നിൽക്കുമെന്ന് കോൺഗ്രസ് കരുതുന്നു. ഇങ്ങനെ സംഭവിച്ചാൽ ജാതി സമവാക്യമെല്ലാം ബി.ജെ.പി.-യ്ക്ക് എതിരാവുകയാണ്. അതാണ് കോൺഗ്രസിന് ഗുജറാത്തിൽ പ്രതീക്ഷ നൽകുന്നതും.
ഇതിൽ ഏറ്റവും പ്രധാനം ഗുജറാത്തിലെ വോട്ട് ബാങ്കായ പട്ടേൽ സമുദായം കോൺഗ്രസിനോട് അടുക്കുകയാണ് എന്നതാണ്. പട്ടേൽ സംവരണ പ്രക്ഷോഭ നേതാവ് ഹാർദിക് പട്ടേൽ, ദലിത് നേതാവ് ജിഗ്‌നേഷ് മെവാനി, പിന്നാക്കദലിത്ആദിവാസി ഐക്യവേദി നേതാവ് അൽപേഷ് താക്കൂർ ഇവരുടെയെല്ലാം പിന്തുണ ഉറപ്പാക്കിയാൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് ജയിക്കാൻ നല്ല സാധ്യതയുണ്ട്. ഈ യുവജന നേതാക്കൾ കോൺഗ്രസിനോട് എന്തുകൊണ്ട് അടുക്കുന്നു എന്ന് ചോദിക്കുമ്പോഴാണ് 'ഗുജറാത്ത് വികസന മോഡലിലെ' പ്രശ്നങ്ങൾ നാം കാണുന്നത്.
വികസനം, വികസനം എന്ന് പറഞ്ഞാൽ ബഹു നില കെട്ടിടങ്ങളും, വീതിയേറിയ റോഡുകളും, ഫ്ലൈ ഓവറുകളും മാത്രമല്ല. അത് സാധാരണ ജനങ്ങളുടെ ആരോഗ്യവും, വിദ്യാഭ്യാസപരമായ പുരോഗതിയും കൂടിയാണ്. 20 വർഷം BJP ഗുജറാത്ത് ഭരിച്ചിട്ട് അവിടെ സ്ത്രീ പുരുഷ അനുപാതം വളരെ മോശമാണ്. പെൺ ഭ്രൂണഹത്യ വ്യാപകമായി നടക്കുന്നു. വിവാഹ പ്രായമായ ആണുങ്ങൾക്ക് പെണ്ണു പോലും കിട്ടുന്നില്ല. ഇതൊക്കെയാണോ വികസനം എന്ന് പറഞാൽ?പട്ടേൽ സമുദായത്തിൽ പെട്ടവർ അന്യ സംസ്ഥാനങ്ങളിൽ നിന്ന് പെൺകുട്ടികളെ ഗുജറാത്തിൽ ഇറക്കുമതി ചെയ്യുകയാണ്. ഈയിടെ 42 ഒറിയ പെൺകുട്ടികൾക്ക് വേണ്ടി ക്യൂ നിന്നത് 5000 പേരാണ്. വെറുതെയല്ല അമർത്യ സെൻ ഈയിടെ പൊതു ജനാരോഗ്യവും, വിദ്യാഭ്യാസവും സൃഷ്ടിക്കാതെ വ്യവസായ പുരോഗതി നേടാൻ യത്നിക്കുന്ന ലോകത്തിലെ ഒരേ ഒരു രാജ്യം ഇന്ത്യയാണെന്ന് പറഞ്ഞത്.
ഇതു കൂടാതെയാണ് കാർഷിക മേഖലയിലെയും, വ്യാവസായിക മേഖലയിലെയും പ്രശ്നങ്ങൾ. ഹാർദിക് പട്ടേൽ തന്നെ ഈ കാര്യം പറഞ്ഞു കഴിഞ്ഞു. കർഷകർ ആത്മഹത്യ ചെയ്യുന്നു. തൊഴിൽ വളർച്ചാ നിരക്കുകൾ വളരെ കുറവാണ്. ഗുജറാത്തിൽ ഒരു പോലീസ് കോൺസ്റ്റബിൾ ആയി ജോലി കിട്ടാൻ 25 ലക്ഷം രൂപാ കൈക്കൂലി കൊടുക്കണമെന്നാണ് ഹാർദിക് പട്ടേൽ പറയുന്നത്. കഴിഞ്ഞ 20 വർഷങ്ങൾക്കുള്ളിൽ 2 ലക്ഷം കർഷകർ ആത്മഹത്യ ചെയ്തു എന്നാണ് നാഷണൽ ക്ര്യം റെക്കോർഡ്സ് ബ്യൂറോ പറയുന്നത്. റഷ്യൻ T .V . പോലും ഇന്ത്യൻ കർഷകരുടെ ദുരിത കഥകൾ പ്രക്ഷേപണം ചെയ്തു. എന്നിട്ടും നമ്മൾ ഇന്ത്യാക്കാർ അറിയുന്നില്ല. UPA ആദ്യം ഭരണത്തിലേറിയപ്പോൾ എല്ലാ എതിർപ്പുകളേയും മറി കടന്നാണ് കാർഷിക കടങ്ങൾ എഴുതി തള്ളാൻ മൻമോഹൻ സിംഗ് തയാറായത് എന്ന് സഞ്ജയ് ബാറു തന്റ്റെ 'Accidental Prime Minister' എന്ന പുസ്തകത്തിൽ സാക്ഷ്യ പെടുത്തുന്നു. കാർഷിക കടങ്ങൾ എഴുതി തള്ളൂമ്പോൾ 'Social Good' എന്ന മഹത്തായ ആശയം ആണ് മുൻ പ്രധാന മന്ത്രി മുന്നോട്ടു വെച്ചത്. പക്ഷെ കഴിഞ്ഞ കുറെ വർഷങ്ങളായി ആയിര കണക്കിന് കർഷകർ ആത്മഹത്യ ചെയ്യുന്നു. BJP ഭരിക്കുന്ന മഹാരാഷ്ട്രയിൽ കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ നൂറു കണക്കിന് കർഷകരാണ് ആത്മഹത്യ ചെയ്തത്.
നഗരങ്ങളിലെ പോലെ ഗുജറാത്തിലെ ഗ്രാമങ്ങളിൽ വളർച്ചയുടെ ഗുണഫലങ്ങൾ എത്തിയിട്ടില്ല. ഹാർദിക് പട്ടേൽ ഈയിടെ പറഞ്ഞത് ഗുജറാത്തിൽ 24 മണിക്കൂറും വൈദ്യുതി കിട്ടുന്ന ഒരു ഗ്രാമം പോലുമില്ല എന്നാണ്. 20 വർഷം തുടർച്ചയായി ബിജെപി ഗുജറാത്ത് ഭരിച്ചിട്ട് അവിടെ ഗ്രാമ പ്രദേശങ്ങളിലുള്ള പലർക്കും ഇപ്പോഴും കക്കൂസില്ല. കൃഷിയുടെ കാര്യത്തിലാണെങ്കിൽ ഹാർദിക് പട്ടേൽ പറയുന്നത് പോലെ ഭൂമി പല തലമുറകൾ ആയി വീതിക്കപെട്ടു പോയത് കൊണ്ട് ഇന്നത്തെ തലമുറയിൽ ഉള്ള ആളുകൾക്ക് കൃഷി ചെയ്യാൻ ഭൂമിയില്ല. കൃഷി നാശം വന്നാൽ അവരെ സംരക്ഷിക്കാൻ സർക്കാരുകൾ തയാറാകുന്നില്ല. തൊഴിലെടുക്കാമെന്നു കരുതിയാൽ തൊഴിൽ രംഗത്ത് വളർച്ചയില്ല. സർക്കാർ ജോലിക്കാവട്ടെ, മുടിഞ്ഞ കൈക്കൂലിയും. പിന്നെങ്ങനെ യുവാക്കളിൽ നിരാശയും, അമർഷവും വരാതിരിക്കും?
ബി.ജെ.പി. യുവാക്കളിലെ ഈ നിരാശയും, അമർഷവും വളരെ തന്ത്രപൂർവം വഴി മാറ്റി വിട്ടത് 'സോഷ്യൽ എൻജിനീയറിങ്ങിൽ' കൂടി അല്ലെങ്കിൽ വേറൊരു രീതിയിൽ പറയുകയാണെങ്കിൽ ജനങ്ങളെ ഭിന്നിപ്പിച്ചു കൊണ്ടായിരുന്നു. 2001-ൽ ഗുജറാത്തിൽ നിയമ സഭാതിരഞ്ഞെടുപ്പിന് ഒരു വർഷം ബാക്കി നിൽക്കെ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ മുന്നേറ്റമുണ്ടായി. കേശുഭായി പട്ടേലിൻറ്റെ നേതൃത്വത്തിലുള്ള ബി.ജെ.പി. മന്ത്രിസഭക്കെതിരെ ഭരണ വിരുദ്ധ വികാരം ശക്തമെന്നു കേന്ദ്രം തിരിച്ചറിയുന്നു. അപ്പോൾ നേതൃ മാറ്റത്തിലൂടെ നരേന്ദ്ര മോഡിയെ മുഖ്യമന്ത്രിയാക്കുന്നു. 2002-ൽ ഗോധ്രയിൽ ട്രെയിൻ കത്തിക്കപ്പെടുന്നു. അടുത്ത ദിവസങ്ങളിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ സംഘടിത ആക്രമണം. ഗോന്ധ്ര കലാപം, വ്യാജ ഏറ്റു മുട്ടൽ, മുസ്ലീങ്ങൾക്ക് നേരെ നിരന്തരമായ അധിക്ഷേപം - ഇവയിലൂടെ സമൂഹത്തെ ഭിന്നിപ്പിച്ചു. ഇപ്പോൾ ഗുജറാത്തിൽ മുസ്ലിംസിനു താമസിക്കാൻ ഒരു ഏരിയ, ഹിന്ദുവിന് വേറെ ഏരിയ എന്നീ രീതിയാണ്. ഗോന്ധ്ര കലാപത്തിന് ശേഷമുള്ള തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നരേന്ദ്ര മോദിയെ ഇന്ത്യ റ്റുഡേ വിശേഷിപ്പിച്ചത് 'ദ ഗ്രെയ്റ്റ് ഡിവൈഡർ' എന്നായിരുന്നു.
ഇതൊക്കെ കൂടാതെയാണ് ഗുജറാത്തിലെ സാമൂഹ്യ പ്രശ്നങ്ങൾ. മദ്യനിരോധന സംസ്ഥാനമായ ഗുജറാത്തിലാണ് ഏറ്റവും കുടുതൽ ചാരായമുള്ള സംസ്ഥാനങ്ങളിലൊന്ന് എന്നാണ് ഗുജറാത്തിൽ പോയിട്ടുള്ള പലരും പറയുന്നത്. ചാരായത്തിന് ഗുജറാത്തിൽ വില വളരെ കുറവാണെന്നതാണ് കാരണം. പല സ്ഥലങ്ങളിലും അടുക്കളയിൽ കോട കലക്കി വാറ്റിയാണ് ചാരായം കൊടുക്കുന്നത്. എല്ലാ മാസവുംപോലീസ് വരും - പടി വാങ്ങാൻ. ഒരു പ്രശ്നവും ഇല്ല. ഇങ്ങനെ അഴിമതിയും, മദ്യപാനവും ഒരു പ്രത്യേക മാഫിയാ സംസ്കാരം സൃഷ്ടിക്കുന്നു.
പക്ഷെ ഇത്തരം സാമ്പത്തിക, സാമൂഹ്യ പ്രശ്നങ്ങളും, യുവാക്കളിലുള്ള നിരാശയും, അമർഷവും ഒക്കെ ഉണ്ടെങ്കിലും അതൊക്കെ വോട്ടായി മാറുമെന്ന് ഒരു ഉറപ്പും ഇല്ലാ. കോൺഗ്രസിൽ എവിടെയും ഉള്ളപോലത്തെ തമ്മിൽ തല്ലും, തൊഴുത്തിൽ കുത്തും തന്നെ കാരണം. 1976 -ൽ ആദ്യമായി മുഖ്യമന്ത്രിപദത്തിലെത്തിയ മാധവ് സിങ് സോളങ്കി മൂന്നു തവണ മുഖ്യമന്ത്രിയായി ഉരുക്കു മുഷ്ടിയോടെ ഗുജറാത്ത് ഭരിച്ചു. ഇന്നങ്ങനെയുള്ള നേതാക്കന്മാർ ഗുജറാത്തിൽ കോൺഗ്രെസിനില്ല. ഗുജറാത്തിലെ ഇപ്പോഴത്തെ കോൺഗ്രസ് അധ്യക്ഷൻ മാധവ് സിങ് സോളങ്കിയുടെ മകൻ ഭരത് സിങ് സോളങ്കിയാണ്. അദ്ദേഹത്തെ കൂടാതെ സോണിയാ ഗാന്ധിയോട് വളരെ അടുപ്പമുള്ള അഹമ്മദ് പട്ടേലിൻറ്റെ ഗ്രൂപ്പുമുണ്ട് ഗുജറാത്തിൽ. ഇങ്ങനെ വ്യത്യസ്‍തരായ ഗ്രൂപ്പുകൾ കേരളത്തിലെന്നതു പോലെ ഗുജറാത്തിലും കോൺഗ്രസിന് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. പ്രശ്നങ്ങൾ അനവധി ഉള്ളപ്പോഴും ഒറ്റക്കെട്ടായി മുന്നേറുന്ന ബി.ജെ.പി.-യെ അതുകൊണ്ടു തന്നെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തോൽപ്പിക്കുക കോൺഗ്രസിന് വലിയ വെല്ലുവിളിയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ