അമൃതാന്ദമയീ മഠത്തിൽ നിന്ന് മറ്റൊരു മർദന കഥയുടെ വാർത്ത കൂടി വരുന്നൂ. മഠത്തിലെ അന്തേവാസിയായ അമേരിക്കക്കാരൻ യുവാവ് അതിക്രുരമായി മർദ്ദനമേറ്റ നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നു. കെട്ടിയിട്ട് മർദ്ദിച്ചതായി സൂചിപ്പിക്കുന്ന തരത്തിൽ ഐ.സി.യു.-വിൽ കഴിയുന്ന യുവാവിൻറ്റെ കാര്യത്തിൽ മാധ്യമ റിപ്പോർട്ടുകൾ പറയുന്നത് ഇവയൊക്കെയാണ്: ഇരു കൈകളിലും കയർ വലിഞ്ഞു മറുക്കിയ പാടുകൾ; വയറിലും നെഞ്ചിലും നട്ടെല്ലിലും കിഡ്നിയിലും വരെ മുറിവുകൾ. മുപ്പത്തേഴു കാരനായ വിദേശി പീഡനത്തിന് ഇരയായത് ഇന്ത്യയുടെ രാഷ്ട്രപതി എത്തുന്നതിന് തൊട്ട് മുമ്പ്.
അമേരിക്കയിൽ നിന്നെത്തിയ മുപ്പത്തേഴുകാരനായ മാരിയോ പോളിനെ ആണ് ശനിയാഴ്ച അർധരാത്രി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചത്. കഴിഞ്ഞ ദിവസം മഠത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് എത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങൾ നടക്കുമ്പോഴാണ് യുവാവിനെ ആശുപത്രിയിൽ കൊണ്ടു വന്നതെന്നതും ശ്രദ്ധേയമാണ്. അപ്പോൾ ന്യായമായും ഒരു ചോദ്യം വരും. കളക്ടറും, പോലീസ് സൂപ്രണ്ടും ഒക്കെ അടങ്ങിയ ഉന്നത ഉദ്യോഗസ്ഥർക്ക് ഈ വിഷയം അറിയാമായിരുന്നില്ലേ? രാഷ്ട്രപതി ആണല്ലോ ഇന്ത്യയിലെ സർവ സൈന്യാധിപൻ. ആ സർവ സൈന്യാധിപൻ വരുമ്പോൾ ആഴ്ചകൾക്കും, മാസങ്ങൾക്കും മുമ്പേ പഴുതടച്ചുള്ള സുരക്ഷ ഒരുക്കേണ്ടതല്ലേ? ഇപ്പോൾ മാധ്യമ റിപ്പോർട്ടുകൾ പറയുന്നത് കഞ്ചാവിനും ലഹരിമരുന്നുകൾക്കും അടിമയായിരുന്നു ഈ യുവാവെന്നാണ്. മത്തിലെ അന്തേവാസിക്ക് ഇത്തരം ലഹരി വസ്തുക്കൾ എവിടെ നിന്നും കിട്ടുന്നു? രാഷ്ട്രപതി വരുന്നതിനു മുമ്പും കഞ്ചാവും, ലഹരി വസ്തുക്കളും മഠത്തിന് സമീപത്ത് ഒഴുകുകയാണോ? നമ്മുടെ സെക്യൂരിറ്റി ഏജൻസികൾ മറുപടി പറയേണ്ട ചോദ്യങ്ങളാണ്.
ഇത്തരം ചോദ്യങ്ങൾക്കൊന്നും മറുപടി കിട്ടില്ല എന്നത് ഇന്നത്തെ ഇന്ത്യയുടെ അവസ്ഥ അറിയാവുന്ന എല്ലാവർക്കും അറിയാം. ഇന്ന്, ചെറുകിട, വന്‍കിട ദൈവങ്ങള്‍ ഓരോ സംസ്ഥാനത്തും, നഗരങ്ങളിലും പല വിധത്തില്‍ മുളക്കുകയും വളരുകയും ചെയ്യുന്നു. ഈ ആള്‍ദൈവങ്ങള്‍ക്കും അവരുടെ കേന്ദ്രങ്ങളായ ആശ്രമങ്ങള്‍ക്കും പൊതുവായുള്ള ഒരു കാര്യമുണ്ട്: ലൈംഗികതയും, ക്രിമിനലിസവും, അധികാര കേന്ദ്രങ്ങളുമായുള്ള ബന്ധങ്ങളും. നിയവിരുദ്ധത, നികുതി വെട്ടിപ്പ്, ഭൂമി കൈയേറ്റം, അക്രമം, കൊലപാതകങ്ങൾ, ബലാത്സംഗങ്ങൾ, ദുരൂഹത - എന്നിവയുമായി ബന്ധപ്പെട്ട പലവിധ വര്‍ത്തമാനങ്ങള്‍ ഓരോ ആള്‍ദൈവത്തിനും പറയാനുണ്ടാവും. ഭക്തി, ആത്മീയത, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ മറ എല്ലാ ആള്‍ദൈവങ്ങളും പൊതുവായി ഉപയോഗിക്കുന്നുമുണ്ട്. ദേരാ സച്ച സൗദ തലവൻ ഗുർമീത് റാം റഹിം സിങ്ങിൻറ്റെ ലീലാ വിലാസങ്ങൾ നാം കണ്ടതാണ്. ഗുർമീതിനെതിരെ കോടതിവിധി വന്നതിനെ തുടർന്നു പഞ്ച്കുളയിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ 38 പേർ ആണ് കൊല്ലപ്പെട്ടത്. ബലാത്സംഗത്തിന് അകത്തായ ആള്‍ ദൈവമായ ഗുർമീത്തിനെ കുറിച്ച് ഇപ്പോൾ കേൾക്കുന്നതെല്ലാം നാറ്റക്കഥകൾ മാത്രമാണ്.
ശരിക്കു പറഞ്ഞാൽ ആൾ ദൈവം എന്ന സങ്കൽപം തന്നെ തീർത്തും തെറ്റാണ്. ആൾ ദൈവത്തിൽ ദൈവവും, മനുഷ്യനും ഉണ്ട്. മനുഷ്യനാണെങ്കിൽ വിമർശിക്കാം. കാരണം മനുഷ്യന് തെറ്റു പറ്റുക സ്വോഭാവികം മാത്രമാണല്ലോ. പക്ഷെ ദൈവത്തെ വിമർശിക്കാൻ പാടില്ലല്ലോ. കാരണം ദൈവത്തിന് തെറ്റു പറ്റില്ലല്ലോ. ഉപനിഷത്തിനും, ബ്രഹ്മ സൂത്രത്തിനും വ്യാഖ്യാനങ്ങൾ എഴുതിയ ശ്രീ ശങ്കരാചാര്യരായിരുന്നു ഇന്ത്യ കണ്ട ഏറ്റവും വലിയ തത്വജ്ഞാനികളിൽ ഒരാൾ. പക്ഷെ അദ്ദേഹം ഒരിക്കലും ആൾ ദൈവമായി സ്വയം അവകാശപെട്ടില്ല. അദ്ദേഹം നില നിന്നിരുന്ന രാഷ്ട്രീയ വ്യവസ്ഥിതിയിൽ അധികാര സ്ഥാപനങ്ങളോട് അടുക്കാനും ശ്രമിച്ചില്ല. പക്ഷെ ഇന്ന് അധികാരത്തിനും, സമ്പത്തിനും വേണ്ടി പരക്കം പായുകയാണ് ആൾ ദൈവങ്ങൾ. മന്ത്രിമാരും, ഉദ്യോഗസ്ഥ പ്രമുഖരും, പണ ചാക്കുകളും കാൽക്കൽ വീഴുന്ന ആൾ ദൈവങ്ങൾക്ക് അവരെ കളിയാക്കുകയോ, അവരുടെ അപ്രമാദിത്വം ചോദ്യം ചെയ്യുകയും ചെയ്യുന്ന ഒന്നും രസിക്കില്ലല്ലോ. അത് കൊണ്ട് ഇന്നത്തെ സാഹചര്യത്തിൽ ആൾ ദൈവങ്ങൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഉയർത്താൻ പാടില്ല.
ഞാൻ വായിച്ചുട്ടള്ളതിൽ ഏറ്റവും നല്ല പുസ്തകങ്ങളിൽ ഒന്നാണ് 'HOLY HELL – A Memoir of Faith, Devotion and Pure Madness '. അത് വായിച്ചതിനു ശേഷം അമൃതാനന്ദമയിയെ പിന്തുണയ്ക്കുന്നവർക്ക് ചിന്താശേഷി ഇല്ലന്നേ ഞാൻ പറയുകയുള്ളൂ. ഗെയിൽ ട്രെട്ദ്വെൽ വളരെ ഗ്രാഫിക് വിവരണത്തോട് കൂടിയാണ് അമ്രിതാനന്ദമയി മഠത്തിനെതിരെ ആരോപണം ഉന്നയിക്കുന്നത് എന്ന് തന്നെ കാരണം. ബലാത്സംഗങ്ങൾ നടന്ന രീതി, സ്ഥലം, സമയം - ഇതെല്ലാം കൃത്യമായി ഗെയിൽ ട്രെട്ദ്വെൽ എഴുതി വെച്ചിട്ടുണ്ട്. അമൃതാനന്ദമയി മഠം നേരത്തേ ഇറക്കിയ അമൃതാനന്ദമയിയുടെ ജീവ ചരിത്രം ഞാൻ വായിച്ചിട്ടുണ്ട്. എന്തെല്ലാം അൽഭുതങ്ങളാണ് അതിൽ നിരത്തിയിട്ടുള്ളത്? എന്തെല്ലാം രോഗ ശാന്തിയുടെ അൽഭുത കഥകൾ ആണ് ആ ജീവ ചരിത്രം വിവരിക്കുന്നത്!!! ഗെയിൽ ട്രെട്ദ്വലും, മറ്റു പലരും അതൊക്കെ ശുദ്ധ തട്ടിപ്പാണെന്നു സ്ഥാപിച്ചപ്പോൾ അമൃതാനന്ദമയി മഠം തന്നെ ആ ജീവ ചരിത്രം പിൻവലിച്ചു. സുധാമണിയെ ശ്രീ മാതാ അമൃതാനന്ദമയി ദേവിയാക്കുന്നത് ചില വിദേശികളും, ആത്മീയ വ്യാപാരം ലക്ഷ്യം വെച്ചുള്ള സ്വദേശികളായ ചില നിഷിപ്ത താൽപര്യക്കാരുമാണ്. രാഷ്ട്രീയ, ഉദ്യോഗസ്ഥ പിൻബലം കൂടി വരുമ്പോൾ എല്ലാം ശരിയായി. പക്ഷെ ഇതൊന്നും പുറത്തു പറയാൻ പാടില്ല.
ശ്രീ മാതാ അമൃതാനന്ദമയി ദേവിയെ പോലുള്ള ആൾ ദൈവങ്ങളുടെ കാൽക്കൽ വീഴുന്ന ഭക്തരുടെ തെറിയുടെ പൂരമായിരിക്കും പിന്നെ!!!!!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ