ഇന്നലെ വളപട്ടണത്ത് പൊലീസിൻറ്റെ പിടിയിലായ കെ.വി. അബ്ദുൾ റസാഖ്, എം.വി. റാഷിദ്, കെ.സി. മിത്ലജ്, എന്നിവരുടെ ശരീര ഭാഷ ടി.വി.-യിൽ കാണിച്ചത് ഒന്ന് നോക്കൂ. ഒരു കൂസലും ഇല്ലാത്ത രീതിയിലായിരുന്നു അവരുടെ ഇരിപ്പ്. പോലീസ് സ്റ്റേഷൻറ്റെ ബെഞ്ചിലിരുന്ന് ടി.വി. ക്യാമറകളുടേയും, പത്രക്കാരുടേയും നേരെ അവരൊക്കെ പുഞ്ചിരിക്കുന്നും ഉണ്ടായിരുന്നു. കൈവെട്ട് കേസിലെ പ്രതികളും ശിക്ഷ പ്രഖ്യാപിച്ചു കഴിഞ്ഞു കോടതിക്ക് പുറത്തേക്കു വന്നത് ചിരിച്ചു മറിഞ്ഞു കൊണ്ടായിരുന്നു. ഈ കൂസലില്ലായ്മ ഒക്കെ കാണിക്കുന്നത് ഇവർക്കൊക്കെ വൻ സംഘടനാ പിൻബലം ഉണ്ടെന്നല്ലേ? സാമ്പത്തികമായും, സംഘടനാപരമായും വൻ പിന്തുണ ഉള്ളപ്പോൾ ഇവരൊക്കെ എന്തിനാണ് പോലീസിനേയും, കോടതികളേയും ഭയക്കുന്നത്??? കേരളത്തിൽ ഇസ്ലാമിക തീവ്രവാദം പിടിമുറുക്കുന്നൂ എന്നല്ലേ ഈ പ്രതികരണങ്ങളുടെ ഒക്കെ അർഥം???
ഭീകര വാദം മുളയിലേ നുള്ളണം. അല്ലെങ്കിൽ സൂചികൊണ്ട് എടുക്കേണ്ടത് തൂമ്പാ കൊണ്ട് എടുക്കേണ്ടി വരും. പ്രൊഫെസർ ടി. ജെ. ജോസെഫിൻറ്റെ കൈ വെട്ടിയപ്പോൾ സഭയും, വൈസ് ചാൻസലറും, സർക്കാരും മിണ്ടാതിരുന്നു. ഭീരുക്കളായ പുരോഹിതന്മാർ, മെത്രാന്മാർ നേതൃത്ത്വമാക്കട്ടെ മുസ്ലിം ഭീകരരെ പേടിച്ചു. ജോസെഫ് സാറിൻറ്റെ ഭാര്യയെ പട്ടിണിയിലേക്ക് തള്ളി വിടുകയും, അവരെ ആത്മഹത്യക്കു പ്രേരിപ്പിക്കുകയും ചെയ്തു. പിന്നീടായിരുന്നു കനക മലയിലെ ഐസിസ് ഗൂഡാലോചന. ഇപ്പോൾ സംസ്ഥാനത്തിൻറ്റെ വിവിധ ഭാഗങ്ങളിൽനിന്നായി ഐ.എസിൽ എഴുപതോളം പേർ ചേർന്നതായിട്ടാണ് മാധ്യമ റിപ്പോർട്ടുകൾ. പടന്ന-തൃക്കരിപ്പൂർ മേഖലയിൽനിന്ന് 21 പേർ ഐസിസ്-ൽ ചേർന്നത് ദേശീയ മാധ്യമങ്ങൾ പോലും വളരെ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തു. ഇപ്പോൾ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന പത്ത് പേരെങ്കിലും മരിച്ചതായി അനൗദ്യോദിക വിവരവുമുണ്ട്.
കുറെ നാൾ മുമ്പ് വരെ ഇസ്ലാമിക്ക് സ്റ്റേറ്റി(ഐഎസ്)ൻറ്റെ മലയാളം ബ്ലോഗ് സജീവമായി പ്രവർത്തിക്കുന്നുണ്ടായിരുന്നു എന്നാണു റിപ്പോർട്ടുകൾ. ബ്ലോഗ് നിരവധി പേരെ ആകർഷിക്കുകയും ഐഎസിലേക്ക് അടുപ്പിക്കുകയും ചെയ്തു എന്നാണ് മാധ്യമ റിപ്പോർട്ടുകൾ. ഇസ്ലാമിക രാഷ്ട്രം -ഇസ്ലാമിക ഖിലാഫത്തിൻറ്റെ പുനഃസ്ഥാപനം സാധ്യാമാക്കുന്നതിനായി ഖുർആൻ സൂക്തങ്ങളും ഹദീസ് വചനങ്ങളും തെറ്റായി വ്യാഖ്യാനിച്ചാണ് ബ്ലോഗിലൂടെ ഐഎസിലേക്ക് ആളുകളെ ആകൃഷ്ടരാക്കിയിരുന്നത്. ഐഎസ് അടക്കമുള്ള തീവ്രവാദ സംഘങ്ങളിലേക്ക് ഓൺലൈൻ വഴി റിക്രൂട്ട് നടത്തുന്നതായും ഓൺലൈൻ വഴി തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുന്നതായും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. 'ഇന്ത്യയിൽ ഇസ്‌ലാമിക രാഷ്ട്രം' എന്ന ആശയമൊക്കെ പല തീവ്ര വാദ സംഘടനകളും പ്രചരിപ്പിച്ചിരുന്നു. 'Salvation of India through ഇസ്ലാം' എന്ന് വേറൊരു കൂട്ടർ!!!!
കേരളത്തിലങ്ങോളമിങ്ങോളം ഇപ്പോൾ 'സലഫി സെൻറ്ററുകൾ' കാണാം. അവർ സ്ത്രീകളെ പർദ്ദ ഇടീക്കുന്നു; കേരളത്തിന് അന്യമായ മത ഭീകരത പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഐസിസ്-ൽ ചേരുന്നതും അല്ലെങ്കിൽ അതിനോട് ബന്ധപ്പെട്ടവരും എല്ലാം മുസ്ലീങ്ങളിലെ സലഫി വഹാബി ആശയക്കാർ മാത്രമാണെന്നത് ശ്രദ്ധേയം. അത് കൊണ്ട് തന്നെ വഹാബി സലഫി ആശയക്കാരെ കടുത്ത രീതിയിൽ നിയന്ദ്രിക്കാനും നിരീക്ഷിക്കാനും പോലീസ കടുത്ത നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. പാരീസിൽ ഭീകര പ്രവർത്തനം നടത്തിയാലും, കാശ്മീരിൽ ഭീകരർ കൊല്ലപ്പെട്ടാലും, അങ്ങ് സിറിയയിലും ഇറാക്കിലും വരെ ഭീകര പ്രവർത്തനത്തിൻറ്റെ അടിവേരുകൾ നമ്മുടെ കൊച്ചു കേരളത്തിൽ ഉണ്ടെന്നുള്ളത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്.
ഇങ്ങനെ കേരളത്തെ എന്തുകൊണ്ട് ഇസ്ലാമിക തീവ്രവാദം പിടിമുറുക്കുന്നു എന്ന് ഗൗരവമായി ചിന്തിക്കേണ്ട സമയമാണിത്. പുരോഗമനം പറയുന്ന നമ്മുടെ ഇടതു പക്ഷവും, സ്ത്രീ വിമോചനത്തിന് ചുക്കാൻ പിടിക്കുന്ന ഫെമിനിസ്റ്റുകളും, ദളിത് ബുദ്ധിജീവികളും, ലിബറലുകളും പലപ്പോഴും അറിഞ്ഞോ അറിയാതയോ കേരളത്തിലെ ഇസ്ലാമിക തീവ്രവാദത്തേയും, മുസ്ലിം മത മൗലിക വാദത്തേയും പിന്തുണച്ചതാണ് കാരണം. "ഭൂരിപക്ഷ വർഗീയതയും, ന്യൂന പക്ഷ വർഗീയതയും ഒരു പോലെ ചെറുക്കപ്പെടേണ്ടതുണ്ട്" എന്നാണ് ഇ. എം. എസ്. നമ്പൂതിരിപ്പാട് പറഞ്ഞത്. പക്ഷെ ഫലത്തിൽ ഭൂരിപക്ഷ വർഗീയതയെ മാത്രം ചെറുക്കുന്നതിലേക്ക് കമ്യൂണിസ്റ്റുകാർ കേരളത്തിൽ കൂപ്പു കുത്തി. ഹിന്ദു ഭീകരത ചെറുത്ത കമ്യൂണിസ്റ്റുകാർ പ്രൊഫെസർ ടി. ജെ. ജോസെഫിൻറ്റെ കൈ വെട്ടിയതിനെതിരെ ഒരക്ഷരം പറഞ്ഞോ? ഹിന്ദു ഭീകരതയ്ക്കെതിരെ സംസാരിക്കുന്നതു പോലെ മുസ്ലിം മത മൗലിക വാദത്തിനും, കൈ വെട്ടിനും, ആട് മേയ്ക്കുന്നതിനും എതിരേ ഇടതു പക്ഷത്തിനും, ഫെമിനിസ്റ്റുകൾക്കും, ദളിത് ബുദ്ധിജീവിൾക്കും, ലിബറലുകൾക്കും നിലപാടെടുക്കാൻ സാധിച്ചില്ല. ഇസ്ലാമിക തീവ്രവാദവും, മുസ്ലിം മത മൗലികവാദവും കേരളത്തിൽ വളർന്നതിൻറ്റെ രഹസ്യം വേറെ ഒരിടത്തും അന്വേഷിക്കേണ്ടതില്ല.
കേരളത്തിലെ മാധ്യമങ്ങളുടെ കാര്യമാണ് ഏറെ കഷ്ടം. ഇന്നലെ തന്നെ വളപട്ടണത്ത് നിന്ന് ഐസിസ്-ൽ പോയവർ പൊലീസിൻറ്റെ പിടിയിലായപ്പോൾ ഏതെങ്കിലും ഒരു ചാനൽ ഡിബേറ്റ് സംഘടിപ്പിച്ചോ? സരിതയുടെ കാര്യത്തിലുള്ളതിൻറ്റെ ആയിരത്തിൽ ഒരു അംശം രാഷ്ട്ര സുരക്ഷയുടെ കാര്യത്തിൽ ഉണ്ടായിരുന്നുവെങ്കിൽ അവരൊക്കെ ഈ പ്രശ്നം ഗൗരവമായി ചർച്ച ചെയ്തേനേ. കേരളത്തിലെ ചാനലുകളുടെ ഡിബേറ്റിൽ വരുന്ന പലരും ഒളിഞ്ഞും, തെളിഞ്ഞും ഇസ്ലാമിക തീവ്രവാദവും, മുസ്ലിം മത മൗലികവാദവും പ്രോത്സാഹിപ്പിക്കുന്നവരാണ്; അതിനെയൊക്കെ സംരക്ഷിക്കുവാൻ വെമ്പുന്നവരാണ്. മുസ്ലിം മത മൗലിക വാദികളുടെ അങ്ങേയറ്റത്തെ സ്ത്രീ വിരുദ്ധതയും, യാഥാസ്ഥികത്വവും പുരോഗമനം നടിക്കുന്നവർ ചിലപ്പോഴെങ്കിലും പിന്തുണയ്ക്കുന്നതാണ് അത്ഭുതം. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ആധുനികതയെ പുൽകേണ്ടതിന് പകരം വാക്സിൻ വിരുദ്ധത ഒക്കെ ഉയർത്തി കൊണ്ട് വരുന്നവർ ആധുനിക ശാസ്ത്ര, സാങ്കേതിക നേട്ടങ്ങൾക്കെതിരെ പൃഷ്ഠം കാണിക്കുകയല്ലേ? എന്ത് കൊണ്ട് കേരളത്തിലെ മാധ്യമങ്ങൾ ഇതൊന്നും കാണുന്നില്ല??
കേരളത്തിലെ മുസ്ലീങ്ങൾ കാശ്മീരിലേയോ, ഗുജറാത്തിലേയോ, ഇസ്രായേലിലേയോ കാര്യങ്ങളോർത്ത് വിഷമിക്കേണ്ട ഒരു കാര്യവുമില്ല. വടക്കേ ഇന്ത്യയിൽ 'വയലൻസ്' കണ്ടമാനം ഉണ്ട്. ഈ ഉത്തരേന്ത്യൻ സമൂഹങ്ങളിലെ 'വയലൻസ്' രാഷ്ട്രീയ ആയുധമാക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ പലപ്പോഴും ചെയ്യുന്നത്. കുറെ നാൾ മുമ്പ് അഞ്ചു ലക്ഷം രൂപ കൊടുത്താൽ വർഗീയ കലാപം നടത്തി തരാമെന്നു പറഞ്ഞു ഒരു അന്വേഷണ ഏജൻസിയുടെ ഒളി ക്യാമറയിൽ ചിലരൊക്കെ പെട്ടിരുന്നു. ഉത്തരേന്ത്യൻ സമൂഹങ്ങളിലെ യാഥാർഥ്യമാണത്. ഇതിൽ സ്ഥാപിത താൽപര്യക്കാരും, മാഫിയാ നേതാക്കളുമുണ്ട്. പശുവിൻറ്റേയും, പന്നിയുടേയും പേരിൽ കലാപമുണ്ടാക്കുന്നു. പെൺകുട്ടികളെ കമൻറ്റടിക്കുന്നതിനെ തുടർന്ന് കലാപമുണ്ടാക്കുന്നു. ബി. ജെ. പി. കേന്ദ്രത്തിൽ അധികാരത്തിൽ വരുന്നതിനു മുൻപും പശുവിൻറ്റെ പേരില് ഇഷ്ടം പോലെ കൊലപാതകങ്ങൾ വടക്കേ ഇന്ത്യയിൽ നടന്നിട്ടുണ്ട്. അന്നൊക്കെ 24 മണിക്കൂർ ചാനലുകളും, ഫെയ്സ്ബുക്കും, ഓൺലയിൻ പത്രങ്ങളുമില്ലായിരുന്നു. ഇൻറ്റെർനെറ്റ് സൗകര്യങ്ങൾ കാരണം വിദൂര ഗ്രാമ പ്രദേശങ്ങളിലും, ചെറു പട്ടണങ്ങളിലും നടക്കുന്ന കാര്യങ്ങളൊക്കെ അപ്പപ്പോൾ നമ്മൾ അറിയുന്നെന്നേ ഇപ്പോഴുള്ളൂ. അതൊക്കെ കേരളത്തിൽ പ്രചാരണത്തിന് ആയുധങ്ങൾ ആക്കേണ്ട ഒരു കാര്യവുമില്ല.
എന്തായാലും ഇപ്പോൾ കാര്യങ്ങൾ വളരെ വൈകിപ്പോയി. കൗൺസിലിങ് കൊണ്ട് മാറ്റേണ്ട അസുഖം ഇപ്പോൾ ഒരു മേജർ ഓപ്പറേഷൻ കൊണ്ട് മാറ്റേണ്ട അവസ്ഥയിലായിരിക്കുകയാണ്. തീവ്രവാദികൾക്കൊന്നും മാനസാന്തരം വരുമെന്ന് പ്രതീക്ഷിക്കുവാൻ വയ്യാ. SDPI, PDP, സോളിഡാരിറ്റി, പോപ്പുലർ ഫ്രണ്ട് എന്നീ പാർട്ടികൾ മത തീവ്രവാദത്തിലൂടെ കേരളത്തിൽ വലിയ ഒരു ദുരവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നത്. മിതവാദികളായ മുസ്ലീങ്ങൾ വൈകിയാണെങ്കിലും ഇവർക്കെതിരെ സംസാരിച്ചു തുടങ്ങി എന്നത് മാത്രമാണ് ഒരാശ്വാസം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ