ഐ.എസ്.ആർ. ഓ. ചാരക്കേസ് ISRO-യെ 20 വർഷം പിന്നോട്ട് നയിച്ചു എന്നും, ചാരക്കേസ് ആസൂത്രണം ചെയ്തത് അമേരിക്കയുടെ സെൻട്രൽ ഇൻറ്റലിജൻസ് ഏജൻസിയായിരുന്നെന്നും (സി.ഐ.എ.), ചാരക്കേസ് ഉണ്ടായിരുന്നില്ലെങ്കിൽ ഇന്ത്യ ബഹിരാകാശ പരീക്ഷണങ്ങളിൽ നാസയെ കടത്തിവെട്ടിയേനെ എന്നുമാണ് ഏറെ വിവാദമുണ്ടാക്കിയ ISRO ചാര കേസിലെ പ്രതിയാക്കപ്പെട്ട ശാസ്ത്രജ്ഞൻ നമ്പി നാരായണൻ തൻറ്റെ ആത്മകഥയിൽ പറയുന്നത്. ഐ.എസ്.ആർ.ഓ.-യുടെ വളർച്ച തടയുക എന്ന ഉദ്ദേശ്യമായിരുന്നു ചാരക്കേസിന് പിന്നിലെന്നും അദ്ദേഹം വെളിപ്പെടുത്തി. ചാര കേസിലെ പ്രതിയാക്കപ്പെട്ട ശാസ്ത്രജ്ഞൻ നമ്പി നാരായണൻറ്റെ ആത്മകഥയായ 'ഓർമകളുടെ ഭ്രമണപഥം' ഞാൻ വായിച്ചിട്ടില്ല. മാധ്യമ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയാണ് ഇത് പറയുന്നത്.
ISRO ചാര കേസിൻറ്റെ തുടക്കം മറിയം റഷീദയയേയും ഫൗസിയ ഹസ്സനെയും വിസ കാലാവധി കഴിഞ്ഞു കേരളത്തിൽ തങ്ങി എന്ന കാരണം പറഞ്ഞു അറസ്റ്റ് ചെയ്തത് മുതലാണ്. അവരുടെ കസ്റ്റമേഴ്സ് ആയി ഐ.എസ്.ആർ. ഓ.- -യിലെ ഏതോ ജീവനക്കാരുടെ ഐ. ഡി. കാർഡ് കിട്ടിയത് മുതലാണ് ചാരകേസിൻറ്റെ തുടക്കം എന്നാണ് ISRO ചാര കേസിനെ പറ്റി എഴുതിയിട്ടുള്ള പലരും ചൂണ്ടി കാണിക്കുന്നത്. അതുകൊണ്ട് ISRO ചാര കേസിനെ പറ്റി എഴുതിയിട്ടുള്ള ചിലരൊക്കെ അടിസ്ഥാനപരമായി ഇതൊരു വ്യഭിചാര കഥയായിട്ടാണ് കണക്കാക്കുന്നത്. മലയാളത്തിലെ മഞ്ഞ പത്രങ്ങൾക്ക് കൊയ്ത്തുകാലം ആരംഭിച്ചതും ഇത് മൂലമാണ്. അന്ന് ചാനലുകൾ ഇല്ലാതിരുന്നത് മലയാളികളുടെ ഭാഗ്യം!!!!
ക്രയോജനിക് എൻജിൻ സാങ്കേതിക വിദ്യ കൈമാറ്റം ചെയ്യുന്ന കാര്യത്തിൽ റഷ്യയടക്കമുള്ള രാജ്യങ്ങളെ തടഞ്ഞും, ഉപരോധമേർപ്പെടുത്തിയും ഇന്ത്യ സ്‌പേസ് ക്ലബ്ബിൽ കയറുന്നത് തടയാൻ അമേരിക്ക കളിച്ച കളികളാണ് ISRO ചാര കേസ് എന്നും പറയപ്പെടുന്നു. അതാണെന്ന് തോന്നുന്നു ശാസ്ത്രജ്ഞൻ നമ്പി നാരായണൻറ്റെ ആത്മകഥയായ 'ഓർമകളുടെ ഭ്രമണപഥത്തിലെ' പ്രധാന വാദം. 11 ആണവ ശാസ്ത്രഞ്ജന്മാർ കൊല്ലപ്പെട്ട ഇന്ത്യാ ഗവൺമെൻറ്റ് RTI പ്രകാരം പുറത്തു വിട്ട് കണക്കുമെല്ലാം ISRO ചാര കേസിൻറ്റെ കൂടെ വായിക്കണമോ??? ചോദിച്ചാൽ എനിക്കറിഞ്ഞു കൂടാ എന്ന് ഉത്തരം പറയാനേ കഴിയൂ. കാരണം സെക്യൂരിറ്റിയുടെ തലപ്പത്തും, ഭരണ സിരാ കേന്ദ്രങ്ങളുടെ തലപ്പത്തും നടക്കുന്ന എല്ലാ കാര്യങ്ങളും ആ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് തന്നെ പൂർണമായും അറിയില്ലല്ലോ.
കോൺഗ്രസിലെ ഒരു വിഭാഗം അവരുടെ രാഷ്ട്രീയ മുന്നേറ്റത്തിന് ഐ.എസ്.ആർ. ഓ. ചാരക്കേസ് ഉപയോഗിച്ചു എന്നുള്ളത് തർക്കമറ്റ കാര്യമാണ്. രമൺ ശ്രീവാസ്തവയെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തതിന് ശേഷം കോൺഗ്രസ്സിലെ ആൻറ്റണി ഗ്രൂപ്പു നേതാക്കളായ വി. എം. സുധീരൻ, ഉമ്മൻചാണ്ടി, ചെറിയാൻ ഫിലിപ്പ്, എം.ഐ. ഷാനവാസ് മുതലായവവരും കെ.എം. മാണി, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരും മറ്റും ഡൽഹിയിലെത്തി ഹൈക്കമാൻറ്റിനു മേൽ നേതൃമാറ്റം എന്ന ആശയം ശക്തിയായി അന്ന് ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഒടുവിൽ 1995 മാർച്ചിൽ കെ. കരുണാകരൻ രാജിവെച്ചു. ഐ.എസ്.ആർ. ഓ. ചാരക്കേസും, ഹൈക്കോടതിയുടെ രമൺ ശ്രീവാസ്തവയ്ക്കെതിരെയുള്ള പരാമർശത്തിനും, സസ്‌പെൻഷനും ശേഷമാണ് കെ. കരുണാകരന് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായത്. പിന്നാലെ എ.കെ. ആൻറ്റണി അധികാരത്തിൽ വന്നു. ആ നേതൃമാറ്റത്തിന് പിന്നിൽ തീർച്ചയായും ഐ.എസ്.ആർ. ഓ. ചാരക്കേസ് ഉണ്ടായിരുന്നു.
സിബി മാത്യൂസിൻറ്റെ 'നിർഭയം' എന്ന പുസ്തകത്തിൽ ഏറെ വിവാദമുണ്ടാക്കിയ ISRO ചാര കേസിലെ പ്രതിയാക്കപ്പെട്ട ശാസ്ത്രജ്ഞൻ നമ്പി നാരായണനെ കുറിച്ച് പറയുന്നത് ഇപ്രകാരമാണ്:
“നമ്പി നാരായണനെതിരെ അറസ്റ്റു ചെയ്യാനുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ട്. ബാംനഗ്ളൂരിൽ നിന്നും അറസ്റ്റു ചെയ്ത ചന്ദ്രശേഖരൻറ്റെ മൊഴി, നമ്പി നാരായണനെയും ഫൗസിയ ഹസനെയും ഹോട്ടൽ മുറിയിൽ വച്ച് കണ്ടുവെന്നും അവർ ഒരു ബിസിനസ് ഡീലാണ് സംസാരിക്കുന്നതെന്ന് ഫൗസിയ പറഞ്ഞതുമാണ്. ഇതിനു പുറമെ, നമ്പി നാരായണൻറ്റെ വീട്ടിൽ ഉപയോഗിച്ചിരുന്ന ഫോണിൽനിന്നും അനേകം കോളുകൾ അമേരിക്ക, റഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കാണ് വിളിച്ചിരിക്കുന്നത്. ഈ ടെലഫോണാകട്ടെ കുര്യൻ കളത്തിൽ എന്ന വൻകിട കോൺട്രാക്ടറുടെ പേരിൽ എടുത്തിരിക്കുന്നതാണ്. മറിയം റഷീദ് അറസ്റ്റു ചെയ്യപ്പെട്ട പത്താം ദിവസം നമ്പി നാരായണൻ ഐ.എസ്.ആർ.ഒ.-യിൽനിന്നും സ്വയം വിരമിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള അപേക്ഷ ഡയറക്ടറായിരുന്ന മുത്തുനായകത്തിന് നൽകി. അദ്ദേഹം അപേക്ഷ ശുപാർശ ചെയ്തതുകൊണ്ട് കേന്ദ്ര ഗവൺമെൻറ്റിലെ ഡിപ്പാർട്ട്മെൻറ്റ് ഓഫ് സ്പേസ് അധികൃതർക്ക് അയച്ചുകൊടുത്തു. സ്വാഭാവികമായും ആരോപണവിധേയനായ ഒരാൾ ഐ.എസ്.ആർ.ഒ. പോലുള്ള സ്ഥാപനത്തിൽനിന്നും ജോലി രാജിവെച്ചാൽ അയാൾ സിംഗപ്പൂരിലേക്കോ മറ്റോ കടന്നുകളയാനുള്ള സാധ്യതകൾ ഏറെയാണ്. ഇതിനു മുമ്പും പല ശാസ്ത്രജ്ഞരും, അവരുടെ സേവനത്തിന് മറ്റു രാജ്യങ്ങളിൽ കൂടുതൽ ശമ്പളവും സൗകര്യവും കിട്ടുമെന്നറിഞ്ഞു കൊണ്ട് നാടു കടന്നിട്ടുണ്ട്. ഇവരുടെ പേരിൽ എന്തെങ്കി ലും കേസുണ്ടാവുകയാണെങ്കിൽ പിന്നീടൊരിക്കലും അവരെ അറസ്റ്റു ചെയ്യുവാൻ പറ്റാത്തവിധം അവർ രക്ഷപ്പെട്ടിട്ടുണ്ട്. ഈ അവസ്ഥ ഉണ്ടാകരുത് എന്നു കാണിച്ച് നമ്പി നാരായണനെ അറസ്റ്റു ചെയ്യാം.......
യഥാർത്ഥത്തിൽ മറിയം റഷീദയും ഫൗസിയയും ഇന്ത്യയിൽ എന്തിനു വന്നു? അവരും ശാസ്ത്രജ്ഞന്മാരും ചാരവൃത്തി നടത്തിയതിനു തെളിവുണ്ടോ? കേരളാ പൊലീസിൻറ്റെ കണ്ടെത്തലുകൾ കണ്ടെത്തലുകൾ എത്രത്തോളം സത്യമായിരുന്നു? ഐ.ബി.യുടെ വിലയിരുത്തലുകൾ എന്തായിരുന്നു? റോയുടെ ഇടപെടലുകൾ എത്രത്തോളമുണ്ട്? ഇതൊന്നും സുപ്രീംകോടതി ചർച്ച ചെയ്തില്ല…."
IB-യും, RAW -യും തുടങ്ങി വെച്ച കേസന്വേഷണം ഏറ്റെടുക്കുക മാത്രമാണ് കേരളാ പോലീസ് ചെയ്തത്. ചാരക്കേസ് കാലത്ത് പോലീസ് ഉദ്യോഗസ്ഥനായിരുന്ന രമൺ ശ്രീവാസ്തവയെ കേന്ദ്ര ഇൻറ്റലിജൻസ് ബ്യുറോ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും താനാണ് അറസ്റ്റ് ചെയാതിരുന്നതെന്ന് സിബി മാത്യുസ് ആത്മകഥയിൽ വെളിപ്പെടുത്തിയിട്ടുണ്ട്. രമൺ ശ്രീവാസ്തവയുടെ കാര്യത്തിൽ അന്വേഷണം നടത്താതിരുന്നതും, ISRO -യിലെ ഉന്നതനായ ഒരു ശാസ്ത്രഞ്ജൻറ്റെ വളരെ വിശദമായ മൊഴി കേസ് ഡയറിയിൽ അദ്ദേഹത്തിൻറ്റെ അഭ്യർത്ഥന പ്രകാരം ഉൾപെടുത്താതിരുന്നതും തനിക്കു സംഭവിച്ച വലിയ വീഴ്ചയായി സിബി മാത്യുസ് ആത്മകഥയിൽ സമ്മതിക്കുന്നു. ISRO ചാര കേസിൽ ഉൾപ്പെട്ടിരുന്നു എന്ന് കരുതപ്പെടുന്ന രമൺ ശ്രീവാസ്തവയെ പിന്നീട് ഇടതു മുന്നണി സർക്കാർ തന്നെ ഡി.ജി.പി. ആക്കി. കെ. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കുക എന്ന ഉദ്യമം വിജയിച്ചതിനാൽ എ.കെ. ആൻറ്റണിയും, ഉമ്മൻ ചാണ്ടിയും ഐ.എസ്.ആർ. ഓ. ചാരക്കേസിൽ പിന്നീട് വലിയ താൽപര്യമൊന്നും കാണിച്ചില്ല എന്നത് സമീപ കാല ചരിത്രം.
ഇതൊക്കെ ISRO ചാര കേസിനെ പ്രതികൂലമായി ബാധിച്ചോ? ബാധിച്ചു എന്ന് തന്നെയാണ് സിബി മാത്യുസ് സർവീസ് സ്റ്റോറിയായ 'നിർഭയത്തിൽ' പറയുന്നത്. ISRO ചാര കേസിൽ ഇടതു പക്ഷവും തികഞ്ഞ നിരുത്തരവാദിത്ത്വം ആണ് കാണിച്ചത്. CPI -യുടെ നോമിനിയായ ഇന്ദ്രജിത് ഗുപ്ത കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തെ സ്വാധീനിച്ചു വേണ്ട അന്വേഷണമൊന്നും ഇടതു മുന്നണി നടത്തിയില്ല. അഡ്വക്കേറ്റ് ജനറലായിരുന്ന എം.കെ. ദാമോദരനും, മുൻ മുഖ്യ മന്ത്രിയായിരുന്ന സഖാവ് ഇ.കെ. നയനാരും ചില ശ്രമങ്ങൾ നടത്താതിരുന്നില്ല. പക്ഷെ അതൊന്നും ഫലം കണ്ടില്ല. ഇടതു മുന്നണി സർക്കാരിനെ വിശ്വസിച്ചു അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ പിന്നീട് ബലിയാടായി. കേരളാ പോലീസ് ഈ കേസ് വളരെ കുറച്ചു ദിവസങ്ങൾ മാത്രമേ അന്വേഷിച്ചിരിന്നുള്ളൂ. അതൊക്കെ ഇൻറ്റെലിജെൻസ് ബ്യുറോയുടെയും, RAW-യുടെയും മേൽനോട്ടത്തിലും ആയിരുന്നു. പിന്നെങ്ങനെ നമ്പി നാരായണനും, മറ്റു പലരും ആരോപിക്കുന്നത് പോലെ സിബി മാത്യൂസ് മാത്രം കുറ്റക്കാരനാകും? അന്ന് ഐ.ബി.-യുടെ കേരളഘടകം തലവൻ, അതായത് അന്നത്തെ ജോയിൻറ്റ് ഡയറക്ടർ മാത്യു ജോണും, ഡെപ്യൂട്ടി ഡയറക്ടർ ആർ.ബി. ശ്രീകുമാറും ആയിരുന്നു. രണ്ടു പേരും ഐ.പി.എ .സ്.- കാരും സിബി മാത്യൂസിനെക്കാൾ സീനിയറുമായിരുന്നു. ഇവരൊക്കെ പ്രവർത്തിച്ചത് ഡൽഹിയിലെ മേലുദ്യോഗസ്ഥരുടെ അറിവോട് കൂടിയല്ലായിരുന്നുവോ?
മലോയ് കൃഷ്ണ ധർ എന്ന മുൻ ഇൻറ്റെലിജെൻസ് ഓഫീസർ എഴുതിയ 'ഓപ്പൺ സീക്രട്സ്' എന്ന പുസ്തകത്തിൽ മലോയ് കൃഷ്ണ ധർ പറയുന്നത് യാതൊരു ആവശ്യവുമില്ലാതെ IB -യിലെ ചിലരുടെ 'ഓവർ എന്തൂസിയാസം' മൂലം പ്രധാന മന്ത്രിയായിരുന്ന നരസിംഹ റാവുവിൻറ്റെ മകനായ പ്രഭാകര റാവുവിൻറ്റെ പേര് ഈ കേസിലേക്ക് വലിച്ചിട്ടത് കൊണ്ടാണ് CBI-യുടെ നെത്ര്വത്ത്വത്തിൽ ഈ കേസൊതുക്കിയത് എന്നാണ്. മലോയ് കൃഷ്ണ ധർ കേരളാ പോലീസ് തികഞ്ഞ പ്രൊഫെഷണലിസത്തോട് കൂടിയാണ് ഈ കേസ് അന്വേഷിച്ചതെന്നും 'ഓപ്പൺ സീക്രട്സ്' എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. രമൺ ശ്രീവാസ്തവയുടെ ഉന്നത ബന്ധങ്ങൾ, പ്രധാന മന്ത്രിയായിരുന്ന നരസിംഹ റാവുവിൻറ്റെ മകനായ പ്രഭാകര റാവുവിൻറ്റെ ബന്ധം IB കണ്ടെത്തിയത്, ISRO -യിലെ തന്നെ ഉന്നതരുടെ ഇടപെടൽ, തൻറ്റെ തന്നെ ചില ഗുരുതരമായ പാളിച്ചകൾ - ഇതെല്ലാം ആണ് ISRO ചാര കേസിൽ വലിയ തിരിച്ചടികൾ ഉണ്ടാക്കാൻ ഉള്ള കാരണമായി സിബി മാത്യൂസ് നിരത്തുന്നത്. ഇതിൽ പ്രധാന മന്ത്രിയായിരുന്ന നരസിംഹ റാവുവിൻറ്റെ മകനായ പ്രഭാകര റാവുവിൻറ്റെ ബന്ധം IB കണ്ടെത്തിയതിനെ കുറിച്ച് 'നിർഭയത്തിൽ' പറയുന്നില്ലെങ്കിലും മലോയ് കൃഷ്ണ ധർ എന്ന മുൻ intelligence ഓഫീസർ എഴുതിയ 'ഓപ്പൺ സീക്രട്സ്' എന്ന പുസ്തകം സമൃദ്ധമായി ഉദ്ധരിക്കുന്നുണ്ട്.
2014 ഒക്ടോബർ ഇരുപതാം തീയതിയിലെ (20-10-2014) കൗണ്ടർ പോയിൻറ്റ് എന്ന മനോരമ ചാനൽ പ്രോഗ്രാമിലെ 'ന്യൂസ് ഡിബേറ്റിൽ' വിശ്വംഭരൻ എന്ന ഒരു മുൻ ഇൻറ്റെലിജെൻസ് ബ്യുറോ ഉദ്യോഗസ്ഥൻ നമ്പി നാരായണന് തിരുനൽവേലിയിൽ 120 ഏക്കർ ഭൂമിയുണ്ടെന്നും അതിൻറ്റെ സ്രോതസ് എന്താണെന്ന് ആരും അന്വേഷിച്ചില്ലെന്നും, ISRO ചാര കേസ് യഥാർത്ഥ ചാര കേസ് തന്നെയായിരുന്നു എന്നും, അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന നരസിംഹ റാവുവിൻറ്റെ മകനെ രക്ഷിക്കാൻ വേണ്ടി സി.ബി.ഐ. കേസ് അട്ടിമറിച്ചതാണെന്നും പറഞ്ഞു. കേരളാ പോലീസ് തന്നെയാണ് രാജ്യാന്തര ബന്ധമുള്ള കേസായതിനാൽ സി.ബി.ഐ. -യെ കൊണ്ട് ഈ കേസ് അന്വേഷിപ്പിക്കണമെന്ന് ശുപാർശ ചെയ്തത്. മറിയം റഷീദയുടെ ഡയറിയിൽ നമ്പി നാരായണൻറ്റെ പേരുണ്ടായിരുന്നു എന്നും രാജ്‌മോഹൻ ഉണ്ണിത്താൻ ഒക്ടോബർ ഇരുപതാം തീയതിയിലെ (20-10-2014) കൗണ്ടർ പോയിൻറ്റ് ഡിബേറ്റിൽ പറഞ്ഞു. ഇതിൻറ്റെയൊക്കെ അർഥം എന്തൊക്കെയോ ISRO ചാര കേസിൽ ഇപ്പോഴും ചീഞ്ഞു നാറുന്നുണ്ട് എന്നല്ലേ???? ഉത്തരം വായനക്കാർക്ക് വിടുന്നു. നാൽപതിനായിരം രൂപാ പെൻഷൻ വാങ്ങുന്ന നമ്പി നാരായണൻ കോടതികളിൽ പലപ്പോഴും സമർപ്പിക്കുന്നത് സിബി മാത്യൂസ് 'നിർഭയത്തിൽ' പറയുന്നതുപോലെ വരുമാനമൊന്നുമില്ലാത്തവരെ പോലെ 'പാപ്പർ ഹർജിയാണ്'. ചുരുക്കത്തിൽ ISRO ചാര കേസിലെ പ്രതിയാക്കപ്പെട്ട ശാസ്ത്രജ്ഞൻ നമ്പി നാരായണൻ ചാനൽ ചർച്ചകളിലും, ലേഖനങ്ങളിലും, ഇപ്പോൾ ആത്മകഥയായ 'ഓർമകളുടെ ഭ്രമണപഥത്തിലും' അവകാശപ്പെടുന്നതു പോലെ അത്ര നിഷ്കളങ്കനാകുവാൻ സാധ്യതയില്ല. കണ്ണീർ കഥകളിൽ കൂടി നമ്പി നാരായണൻ വിശുദ്ധനാകുവാൻ ശ്രമിക്കുകയാണെന്നു തോന്നുന്നു. ഐ.എസ്.ആർ. ഓ. പോലുള്ള ഒരു ബ്രിഹത്തായ 'ഓർഗനയ്സേഷൻ' ശാസ്ത്രജ്ഞൻ നമ്പി നാരായണനെ മാത്രം ആശ്രയിച്ചാണോ നില നിന്നിരുന്നത്? ക്രയോജനിക് ഗവേഷണ പദ്ധതികൾ ചാര കേസ് കൊണ്ട് മുടങ്ങി പോയി എന്നൊക്കെ പറയുന്നത് വിശുദ്ധനാകുവാനുള്ള ഒരു ശ്രമം മാത്രമല്ലേ? ചാരക്കേസ് ഉണ്ടായിരുന്നില്ലെങ്കിൽ ഇന്ത്യബഹിരാകാശ പരീക്ഷണങ്ങളിൽ നാസയെ കടത്തിവെട്ടിയേനെ എന്നൊക്കെ പറയുന്നത് സുബോധമുള്ള ആരും വിശ്വസിക്കില്ല.
ISRO ചാര കേസ് വെറും ഒരു സാധാരണ കേസല്ലായിരുന്നു. പലതും ഇനിയും പുറത്തു വരാനുണ്ട്. മലോയ് കൃഷ്ണ ധർ എന്ന മുൻ intelligence ഓഫീസർ എഴുതിയ പുസ്തക പ്രകാരം സമഗ്രമായ അന്വേഷണം നടത്തുകയായിരുന്നു വേണ്ടത്. പക്ഷെ നമ്മുടെ രാഷ്ട്രീയകാർക്കും, മഞ്ഞ പതങ്ങൾക്കും അതിലൊന്നും താൽപര്യമില്ല. ISRO ചാര കേസിൽ ഏറ്റവും വൃത്തികെട്ട നിലപാട് എടുത്തത് ഇതൊരു പെണ്ണ് കേസാക്കി മാറ്റിയ കേരളത്തിലെ മഞ്ഞ പത്രങ്ങളാണ്. "മറിയം റഷീദയ്ക്ക് എയ്ഡ്സ്"; "മറിയം റഷീദ ഏഴ് കല്യാണം കഴിച്ചു"; "ട്യൂണ പോലെ പിടയ്ക്കുന്ന മറിയം റഷീദ"; "മറിയം റഷീദയുടെ അടങ്ങാത്ത തൃഷ്ണ" - എന്നൊക്കെ ഇങ്ങനെ തലസ്ഥാന നഗരിയിലെ ഓഫീസിലിരുന്ന് മാലിയിലെ തെരുവുകളുടെ കഥ പറയുകയായിരുന്നു മലയാളത്തിലെ പ്രമുഖ പത്രലേഖകർ. മറിയം റഷീദയുടെയും, ഫൗസിയാ ഹസൻറ്റെയും അറിയാക്കഥകളും, ഇക്കിളിക്കഥകളും ചികഞ്ഞെടുത്ത് ഈ കേസ് പത്രലേഖകർ ഒരു പൈങ്കിളി കഥയാക്കുകയായിരുന്നു. മാലി ദ്വീപിലെ രണ്ടു സ്ത്രീകളുടെ പൂർവകാല ചരിത്രം അറിയാനായിരുന്നു അവർകൊക്കെ താൽപര്യം. ഈ കേസ് വിശദമായി അന്വേഷിക്കാതിരുന്ന നമ്മുടെ രാഷ്ട്രീയക്കാർ കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ മാത്രമാണ് നോക്കിയത്. അവരുടെ താൽപര്യങ്ങൾ മാത്രം നോക്കിയ നമ്മുടെ രാഷ്ട്രീയക്കാർ രാജ്യ സുരക്ഷയെ അപ്രധാനമായി കണ്ടു. നമ്മുടെ രാഷ്ട്രീയത്തിലെ നിലവാരമില്ലായ്മയും, സെൻസേഷണലിസത്തിനും, ലൈംഗികതയ്ക്കും വേണ്ടി പരക്കം പായുന്ന മാധ്യമങ്ങളുടെ അടങ്ങാത്ത ത്വരയും, അന്വേഷണ ഏജൻസികളിലെ പ്രൊഫെഷണലിസത്തിൻറ്റെ അഭാവവും ആണ് ISRO ചാര കേസ് കാണിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ