കേരളത്തിൽ ഇസ്‌ലാമിക തീവ്രവാദം എന്നൊന്നില്ല എന്നും കേരളത്തിലെ മുസ്ലീങ്ങളെ തീവ്രവാദവുമായി ബന്ധിപ്പിക്കുന്ന വാർത്തകൾ മുഴുവൻ വ്യാജമായി സംഘ പരിവാർ സൃഷ്ടിയാണെന്നാണല്ലോ പലരുടെയും ആക്ഷേപം. എന്നാൽ ഇപ്പോൾ കനകമലയിൽ കഴിഞ്ഞ വർഷം രഹസ്യയോഗം ചേർന്ന ഐ.എസ്. പ്രവർത്തകരുമായി അടുത്ത ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ചുപേർ വളപട്ടണം കേരളാ പൊലീസിൻറ്റെ പിടിയിലായി. ഇന്ന് പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നാണ് ലഭിക്കുന്ന വിവരം. കണ്ണൂർ വളപട്ടണത്തു നിന്നും സിറിയയിൽ പോയി ഐ.എസി.-ൽ ചേർന്ന അഞ്ച് യുവാക്കൾക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ഏറെക്കാലമായി നാട്ടിൽ വരാതെയുള്ള പലരും കാണാതായ ചിലരും ഐ.എസി.-ൽ എത്തിയിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട് എന്നാണു മാധ്യമ റിപ്പോർട്ടുകൾ.
2016 ഒക്ടോബറിൽ കനകമലയിൽ നടന്ന ഐ.എസ്.ഗുഢാലോചന ക്യാമ്പുമായി ഇപ്പോൾ അറസ്റ്റു ചെയ്തവർക്ക് നേരിട്ട് ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. കനകമലയിൽ കഴിഞ്ഞ ഒക്ടോബറിൽ ഐ.എസ്. രഹസ്യയോഗം ചേർന്നത്. രഹസ്യ വിവരത്തെ തുടർന്ന യോഗസ്ഥലത്തേക്ക് കടന്നെത്തിയ എൻ.ഐ.എ. സംഘം 15 പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കേരളത്തിലെ ഐ.എസ്. (ഇസ്ലാമിക് സ്റ്റേറ്റ്)കേസുകൾക്ക് തുമ്പുണ്ടാക്കിയ കനകമല അറസ്റ്റ് നടന്നിട്ട് ഒരു വർഷം തികയുന്നു. ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ)-യുടെ കൊച്ചി ടീം 2016 ഒക്ടോബർ രണ്ടിന് നടത്തിയ കനകമല ഓപ്പറേഷനിലൂടെയാണ് കേരളത്തിലെ ഐ.എസ് ബന്ധം സ്ഥിരീകരിക്കുന്ന ഏറെ നിർണായകമായ അറസ്റ്റ് ഉണ്ടായത്. ഐ.എസ്. എന്ന സംഘടന കേരളത്തിൽ ഉണ്ടെന്നതും അതിൻറ്റെ ആഴവും തീവ്രതയും ദേശീയ അന്വേഷണ ഏജൻസി തിരിച്ചറിഞ്ഞതും യഥാർത്ഥത്തിൽ കനകമല അറസ്റ്റോടെയാണ് എന്നാണു മാധ്യമ റിപ്പോർട്ടുകൾ.
ഇറാഖിലെ മൊസൂളിൽ ഐ.എസ് ക്യാമ്പിൽ ചേരുകയും ഇവിടെത്തെ യുദ്ധമുഖത്ത് പങ്കെടുക്കുകയും ചെയ്ത തൊടുപുഴ സ്വദേശി സുബ്ഹാനിയെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതും കനകമല അറസ്റ്റിനു ശേഷമുണ്ടായ അന്വേഷണമായിരുന്നു. 2015ൽ മൊസൂളിൽ പോയി തിരിച്ചെത്തിയ സുബ്ഹാനിയെ എൻ.ഐ.എ കഴിഞ്ഞ വർഷം അറസ്റ്റ് ചെയ്തു. 2015 -ലെ പാരീസ് ആക്രമണ പ്രതികളെ തനിക്ക് അറിയാമെന്ന് ചോദ്യം ചെയ്യലിൽ സുബ്ഹാനി സമ്മതിച്ചതോടെ ഫ്രാൻസിൽ നിന്നുള്ള അന്വേഷണ സംഘം സുബ്ഹാനിയെ ചോദ്യം ചെയ്യാനായി കേരളത്തിലെത്തിയിരുന്നു. പാരീസിലെ ഭീകര പ്രവർത്തനത്തിൻറ്റെ വരെ അടിവേരുകൾ കേരളത്തിൽ ഉണ്ടെന്നുള്ളത് ഞെട്ടലുണ്ടാക്കുന്ന കാര്യമാണ്. തീവ്രവാദവുമായി ബന്ധിപ്പിക്കുന്ന വാർത്തകൾ മുഴുവൻ വ്യാജമായി സംഘ പരിവാർ സൃഷ്ടിയാണെന്ന് പറയുന്നവർ ഇതൊക്കെ ഏങ്ങനെ ന്യായീകരിക്കും?
കനകമല ഓപ്പറേഷനിലൂടെ അറസ്റ്റ് ചെയ്ത ആറ് പേരും തീവ്ര സലഫി ആശയക്കാരായിരുന്നു. ഇതിൽ രണ്ട് പേരിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുമായിരുന്നു. കേരളത്തിലങ്ങോളമിങ്ങോളം ഇപ്പോൾ 'സലഫി സെൻറ്ററുകൾ' കാണാം. അവർ സ്ത്രീകളെ പർദ്ദ ഇടീക്കുന്നു; കേരളത്തിന് അന്യമായ മത ഭീകരത പ്രചരിപ്പിക്കുകയും ചെയ്യുന്നു. പോപ്പുലർ ഫ്രണ്ടിൻറ്റെ പ്രവർത്തനത്തെ കുറിച്ച് പറയാതിരിക്കുകയായിരിക്കും നല്ലത്. ഹാദിയ കേസിന് വേണ്ടി കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് 80.22 ലക്ഷം രൂപാ പിരിച്ച കണക്കുകൾ അവർ തന്നെയല്ലേ പുറത്തു വിട്ടത്? ഇങ്ങനെ ആസൂത്രിതവും, സംഘടിതവുമായി മതം മാറ്റുന്ന ആളുകളെ പുരോഗമനം പറയുന്നവർ പിന്തുണയ്ക്കുന്നതാണ് അത്ഭുതം.
നൂറുകണക്കിന് സോഷ്യൽ മീഡിയ ഫെയ്ക് ഐഡികളാണ് ഇസ്‌ലാമിക തീവ്രവാദത്തിന് അനുകൂലമായ നിലപാടെടുക്കുന്നത്. ഓൺലൈനിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും ഐസിസ് ലോകമാകമാനം നിരവധി പേരെ തങ്ങളുടെ പ്രസ്ഥാനത്തിലേക്ക് തന്നെ ആകർഷിക്കുന്നു. കഴിഞ്ഞ വർഷം ജൂൺ, ജൂലൈ മാസത്തോടെയാണ് കേരളത്തിൽ നിന്നുള്ള കൂട്ടത്തോടെയുള്ള തിരോധാന കേസുകൾ ഉണ്ടാകുന്നത്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന 21 അംഗ സംഘം ഇസ്ലാമിക് സ്റ്റേറ്റിലേക്കാണ് പോയതെന്ന് ഇവർ തന്നെ സന്ദേശങ്ങളയച്ചു. മലയാളികളായ യുവതികളും ഐസിസ് ക്യാമ്പിൽ കഴിയുന്നു. എന്നിട്ടും കേരളത്തിലെ പലർക്കും തീവ്രവാദം സൃഷ്ടിക്കുന്ന ഭീകരത മനസിലായിട്ടില്ല. ഇതിനു മുമ്പും എത്രയോ ഇസ്‌ലാമിക തീവ്രവാദ പ്രവർത്തനങ്ങൾ കേരളത്തിൽ നടന്നിട്ടുണ്ട്. കാശ്മീരിൽ കേരളത്തിൽ നിന്ന് പോയവർ സൈന്യത്തിൻറ്റേ വെടിയേറ്റു നേരത്തേ കൊല്ലപ്പെട്ടിരുന്നു. ഭീകരതയ്ക്ക് മതമില്ല എന്ന് പറയുമെങ്കിലും ഇത് മത ഭീകരത തന്നെയാണ്.
സിറിയയിൽ പോയവരെ വ്യക്തമായ തെളിവുണ്ടെങ്കില്‍ പാസ്പോര്‍ട്ട് റദ്ദു ചെയ്ത്, ഇന്ത്യന്‍ പൗരത്വം ഇല്ലാതാക്കി നാട് കടത്തുകയാണ് വേണ്ടത്. പക്ഷെ ഇവിടുത്തെ മനുഷ്യാവകാശ പ്രവർത്തകരല്ലാതെ ലോകത്ത് വേറെ ഒരിടത്തും ഒരു രാജ്യങ്ങളും ഇവരെ സ്വീകരിക്കുകയില്ല. UAE ഒക്കെയാണെങ്കിൽ ഒരു ചെറിയ സംശയം ഉണ്ടായാൽ പോലും കർശന നടപടി എടുക്കും. സൗദിയും തീവ്രവാദ പ്രവർത്തനങ്ങളോട് ഒരു അലിവും കാണിക്കാറില്ല. പക്ഷെ കേരളത്തിൽ തീവ്രവാദം ചൂണ്ടി കാണിച്ചാൽ അവരെ ഹൈന്ദവ വർഗീയതയുടെ പേരിൽ സംഘടിതമായി ആക്രമിക്കുന്ന പ്രവണതയാണ് ഉള്ളത്. ഇത് ഒട്ടും ശരിയല്ല താനും. ഒരു പ്രശ്നം പരിഹരിക്കുന്നതിന് ആദ്യമായി അങ്ങനെ ഒരു പ്രശ്നമുണ്ടെന്ന് അംഗീകരിക്കലാണ് വേണ്ടത്. എന്തായാലും സിറിയയിൽ പോയി ഐ.എസി.-ൽ ചേർന്ന യുവാക്കളെയൊക്കെ സിറിയയിലേക്ക് തന്നെ തിരിച്ചു വിടാൻ എന്തെങ്കിലും മാർഗം ഉണ്ടോയെന്നാണ് ഇനി പോലീസ് ചിന്തിക്കേണ്ടത്. അല്ലാതെ ഇത് പറഞ്ഞു ഇവിടെയുള്ള മനുഷ്യരുടെ സമാധാനം കെടുത്തുകയല്ല വേണ്ടത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ