അമൃതാനന്ദമയി മഠത്തെ കുറിച്ചുള്ള ഗെയിൽ ട്രെട്ദ്വെലിൻറ്റെ വെളിപെടുത്തലുകൾക്ക് ഒരു പാട് വിലയുണ്ട്. പക്ഷെ കമ്മ്യുണിസ്റ്റുകാരനായ മുൻ മുഖ്യമന്ത്രി സഖാവ് അച്യുതാനന്ദൻ വരെ ഗെയിലിൻറ്റെ വെളിപെടുത്തലുകൾക്ക് വില കൽപിച്ചില്ല. മദാമ്മ ആയതു കൊണ്ട് ഗെയിൽ ട്രെട്ദ്വെലിൻറ്റെ കണ്ണീരിനു വർഗീയ വാദികളുടെ കണ്ണിൽ വിലയില്ല. ഇന്ത്യൻ നിയമ വ്യവസ്ഥ ഒരു സ്ത്രീയുടെ മൊഴിക്ക് വളരെ അധികം വില കൽപിക്കുന്നു. എന്നിട്ടും 'HOLY HELL – A Memoir of Faith, Devotion and Pure Madness ' എന്ന പുസ്തകത്തിൽ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കുവാനോ, കേസെടുക്കുവാനോ ആരും തയാറാകുന്നില്ല. ഇതൊക്കെ മഠത്തെ കുറിച്ച് ദുരൂഹത വർധിപ്പിക്കുന്ന കാര്യങ്ങളാണ്. ഉന്നത ബന്ധങ്ങൾ തന്നെ ആയിരിക്കണം ഈ ആരോപണങ്ങളിൽ നിന്നൊക്കെ അവരെ രക്ഷിച്ചത്. ആമസോൺ തൊട്ട് പെട്ടിക്കടകളിൽ വരെ ആ ബുക്ക് കൊണ്ട് വെച്ചിട്ടും ഇന്ന് ഇന്ത്യൻ പ്രസിഡൻറ്റ് വരെ അവിടെ വരുന്നു. പിന്നെ അമൃതാനന്ദമയി മഠം ആരെ പേടിക്കണം?
ഗെയില് ട്രെഡ്വേലിൻറ്റെ വെളിപ്പെടുത്തലുകൾക്കു ശേഷവും അനേകം വെളിപ്പെടുത്തലുകളും ആരോപണങ്ങളും ഉണ്ടായി. പക്ഷെ മാറി മാറി വരുന്ന സർക്കാരുകൾ ഹിന്ദുവിന് എതിരാണെന്ന് ആണ് പ്രചാരണം മുഴുവൻ. അപ്പോൾ ജാതി-മത വോട്ടു ബാങ്കുകൾ ലക്ഷ്യം വെക്കുന്ന രാഷ്ട്രീയ പാർട്ടികൾ ഭരിക്കുന്ന സർക്കാരുകൾ എങ്ങനെ നടപടി എടുക്കും? ഗെയിൽ ട്രെട്ദ്വെലിൻറ്റെ ആരോപണങ്ങളെ പറ്റി അന്വേഷണം നടത്തേണ്ടതാണെന്ന് നീതിബോധമുള്ള ആർക്കും പുസ്തകം വായിച്ചാൽ ബോധ്യമാകും. ആ ഓസ്ട്രേലിയക്കാരി ഇനി കേരളത്തിൽ വന്നു കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ വന്നു കംപ്ലൈൻറ്റ് ചെയ്യണം എന്നാണ് പോലീസിൻറ്റെ വിചിത്രമായ അഭിപ്രായം. വളർന്നു വരുന്ന വർഗീയത എങ്ങനെ അനഭിലഷണീയമായ പ്രവണതെകളെ സംരക്ഷിക്കുന്നു എന്നതിന് ഉത്തമ ഉദാഹരണം ആണ് അമൃതാനന്ദമയി മഠത്തിനെതിരെ ഉള്ള ആരോപണങ്ങളിൽ നടപടി എടുക്കാതിരിക്കുന്നത്.
പക്ഷെ ഓൺലെയിനിൽ അനേകം പേർ പൈസയൊന്നും കൊടുക്കാതെ 'വിശുദ്ധ നരകം' വായിച്ചിട്ടുള്ളതിനാൽ പലർക്കും ഇപ്പോൾ അവിടെ നടക്കുന്ന കാര്യങ്ങൾ അറിയാം. ഗെയിൽ ട്രെട്ദ്വൽ ഹിന്ദുവിന് എതിരാണെന്ന് പറയുന്നതിൽ യാതൊരു യുക്തിയുവുമില്ല. 'Holy Hell' (വിശുദ്ധ നരകം) എഴുതിയ ഗെയിൽ ട്രെട്ദ്വെൽ - നെ പണ്ട് കുറെ ഹൈന്ദവ സംഘടനകളും പ്രസങ്ങിപ്പിക്കാൻ കൊണ്ട് നടന്നതാണ്. ഗെയിൽ ട്രെട്ദ്വെൽ ഒരു വർഷം കഴിഞ്ഞ രമണ ആശ്രമ പരിസരങ്ങൾക്കെതിരെ ഒരു ആരോപണം പോലും ഉന്നയിക്കുന്നില്ല എന്നത് ശ്രദ്ധേയം. രമണ ആശ്രമത്തെ കുറിച്ച് നല്ലത് മാത്രമേ ഗെയിൽ ട്രെട്ദ്വെൽനു പറയാനുള്ളൂ. ഗെയിൽ ട്രെട്ദ്വെൽ ആരോപണം ഉന്നയിച്ച സ്വാമി ഇപ്പോഴും സ്മാർട്ട് ആയി T . V . - യിൽ പ്രത്യക്ഷപ്പെടുന്നു. സിസ്റ്റർ അഭയ കേസിൽ പതിമൂന്നു അന്വേഷണ സന്ഖങ്ങൾ അന്വേഷണം നടത്തി രണ്ടു വൈദികരെയും, ഒരു കന്യാ സ്ത്രീയെയും അറസ്റ്റു ചെയ്ത സംസ്ഥാനമാണ് കേരളം എന്ന് എല്ലാവരും ഓർക്കണം.
20 വർഷത്തോളം അന്ദേവാസി ആയിരുന്ന ഗായത്രി എഴുതിയ വിശുദ്ധ നരകം എന്ന ഗ്രന്ഥം പലതും വെളിപ്പെടുത്തുന്നു. ആത്മകഥയിൽ പറയുന്നത് ഉന്നതമായ ദൈവിക സ്പർശം ഉണ്ടായ കാലം മുതൽ അമ്മക്ക് ആർത്തവം ഉണ്ടാവാറില്ലാ എന്നാണ്. 'അശുദ്ധികൾ' തീണ്ടാത്ത പരിപൂർണ പരിശുദ്ധയെന്നാണ് ജീവചരിത്രത്തിലും പ്രഭാഷണങ്ങളിലും പറയുന്നത്. ദേവി തന്നെ ഇക്കാര്യം വെളിപ്പെടുത്തിയെന്നുമാണ് പറയുന്നത്. ഇന്ത്യൻ സമൂഹത്തിൽ; പ്രത്യേകിച്ച് ഹിന്ദു സമൂഹത്തിൽ സ്ത്രീകളുടെ ആർത്തവത്തെ കുറിച്ചുള്ള 'ശുദ്ധി-അശുദ്ധി സങ്കൽപത്തെ' ചുരുക്കത്തിൽ "ആർത്തവം നിന്നു" എന്ന് പറയുന്നതിലൂടെ മഠം വളരെ നന്നായി മുതലാക്കി.
പക്ഷെ ഗായത്രിയെന്ന ഗെയിൽ പറയുന്നത് ഇത് ശുദ്ധ അസംബന്ധമാണ് എന്നാണ്. അതിന് തെളിവായി പല സംഭവങ്ങളും പറയുന്നു. ആർത്തവമുള്ള നാളുകളിൽ ദർശനം കഴിഞ്ഞു എഴുന്നേൽക്കുമ്പോൾ തൊട്ട് പിറകിൽ തന്നെ നിൽക്കുവാൻ തന്നോട് അമ്മ പറയാറുണ്ട്. അബദ്ധത്തിൽ രക്തത്തിൻറ്റെ പാടുകളോ കറയോ തൂവെള്ള വിശുദ്ധ വസ്ത്രത്തിൽ കണ്ടാൽ ആളുകളിൽ നിന്ന് മറച്ച് പിടിക്കാനാണ് അത്. ഇനി അഥവാ ആരെങ്കിലും വല്ലതും കണ്ടാൽ പൈൽസിൻറ്റെ (Hemorrhoids) അസുഖമുണ്ടെന്ന് പറഞ്ഞാൽ മതിയെന്ന നിർദേശവും. ഇങ്ങനെയൊക്കെയാണെങ്കിലും പാരീസിൽ വെച്ച് ഒരിക്കൽ വേദനയെ തുടർന്ന് ഗൈനക്കോളജിസ്റ്റിനെ കാണേണ്ടി വന്നു. ആർത്തവത്തെ കുറിച്ചുള്ള ഗൈനക്കോളജിസ്റ്റിൻറ്റെ ചോദ്യങ്ങൾക്കു മുമ്പിൽ മഠത്തിലെ അന്ദേവാസികൾ പരുങ്ങി. കാരണം ആർത്തവമില്ലാത്ത പരിശുദ്ധയായ അമ്മയാണല്ലോ മുമ്പിൽ കിടക്കുന്നത്!!!! പക്ഷെ ഗായത്രിക്ക് സത്യമറിയാമായിരുന്നു.
പോലീസ് റെയിഡ് ഉണ്ടാകുമെന്ന ഒരഭ്യൂഹത്തെ തുടർന്ന് കിടക്ക മുറിയിൽ സൂക്ഷിച്ചു വെച്ച സ്വർണാഭരണങ്ങളും പണവും ഒളിപ്പിക്കുവാൻ അമ്മ ഓർഡർ കൊടുക്കുന്നത് ഗായത്രിയുടെ പുസ്തകത്തിലുണ്ട്. ഐസ് ബോക്സിൽ സ്വർണം ഇട്ടു സ്വന്തം വീട്ടു കാർക്ക് കൊണ്ട് കൊടുക്കുന്ന കാര്യവും പുസ്തകത്തിൽ ഉണ്ട്. അത് കൂടാതെ 'അമ്മയ്ക്കുള്ള' മീൻ കറി 'അമ്മയുടെ' വീട്ടിൽ പോയി ഗായത്രി സ്ഥിരം കൊണ്ട് വന്നിരുന്ന കാര്യവും പുസ്തകത്തിൽ ഉണ്ട്.സന്യാസിനിയും, ദൈവവുമാണെങ്കിലും ജനിച്ചു വളർന്ന സാഹചര്യം മൂലം മൽസ്യത്തോടുള്ള ആസക്തിയും, ഭക്ഷണ ശീലങ്ങളും ഉപേക്ഷിക്കുവാൻ വയ്യല്ലോ!!! അടുത്ത അനുയായികളുമായുള്ള അമ്മയുടെ ലൈംഗിക ബന്ധങ്ങൾ മുതൽ അവരിൽ നിന്ന് ലൈംഗിക രോഗം പിടിപെട്ടതായി ഒരാൾ പറയുന്ന രംഗങ്ങൾ വരെ പുസ്തകത്തിൽ ഉണ്ട്. മദാമ്മയായതു കൊണ്ട് ഇതൊക്കെ കൂളായി എഴുതും. പാശ്ചാത്യ ലോകത്ത് അവർക്കൊക്കെ ഇക്കാര്യങ്ങളിലൊക്കെ ഒരു തുറന്ന സമീപനമുണ്ടല്ലോ. ഇന്ത്യക്കാർക്ക് ഇത് പറ്റില്ലല്ലോ. ജോൺ ബ്രിട്ടാസ് കൈരളി ടി.വി.-ക്കു വേണ്ടി പിന്നീട് അഭിമുഖം നടത്തിയപ്പോൾ ഗേയിൽ ട്രെട്ദ്വൽ പറഞ്ഞത് അമ്മയുടെ ലൈംഗിക ബന്ധങ്ങൾ "ഞാൻ എൻറ്റെ കണ്ണ് കൊണ്ട് കണ്ടിട്ടുണ്ട്" എന്നാണ്.
ആശ്രമത്തിലെ സന്യാസിമാരിൽ ഒരാൾ തന്നെ ലൈംഗികമായി ഉപയോഗപ്പെടുത്തിയ സംഭവങ്ങൾ പുസ്തകത്തിൻറ്റെ മറ്റ് അദ്ധ്യായങ്ങളിൽ ഗെയിൽ ട്രെട്ദ്വെൽ വിവരിക്കുന്നുമുണ്ട്. സ്ഥിരമായി ടി. വി.-യിലെ ഒരു ചാനലിൽ ആത്മീയ പ്രഭാഷണം നടത്തുന്ന ആളാണ് ഗെയിലിനെ ഉപദ്രവിച്ചതെന്നും പുസ്തകം വായിച്ചാൽ വ്യക്തമാവും. ജോൺ ബ്രിട്ടാസ് അഭിമുഖം നടത്തിയപ്പോൾ ഗേയിൽ ട്രെട്ദ്വൽ ആ സംഭവത്തെ കുറിച്ചോർത്ത് വിങ്ങി കരഞ്ഞു. ആ സ്വാമിയുടെ കാടൻ രീതികൾ വരെ പുസ്തകത്തിൽ വിശദമാക്കിയിട്ടുണ്ട്. ഒരിക്കൽ രാത്രിയിൽ തന്നെ പ്രാപിക്കാൻ വന്നപ്പോൾ സകല ശക്തിയും ഉപയോഗിച്ച് തല്ലിയോടിച്ചത് വരെ വിവരിക്കുന്നു. എന്നിട്ടും നാണവും, മാനവുമില്ലാത്ത ആ സ്വാമി ഇപ്പോഴും സ്മാർട്ട് ആയി T. V. - യിൽ പ്രത്യക്ഷപ്പെടുന്നു. ഇതു കൊണ്ടെക്കെയാണ് ഇപ്പോൾ കലി കാലമാണ് എന്ന് പറയുന്നത്. ഹിന്ദു കോസ്മോളജിയിലെ കലികാലത്തിൽ സത്യത്തിനും, ധർമ്മത്തിനും ഒരു പ്രസക്തിയും ഇല്ലെന്നാണല്ലോ പണ്ടേ എഴുതി വെച്ചിരിക്കുന്നത്. കലി ഇപ്പോൾ മൂർദ്ധന്യത്തിൽ ആണെന്ന് തോന്നുന്നു!!!!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ