രാഹുൽ ഗാന്ധി വളർന്നു കൊണ്ടിരിക്കുക തന്നെ ആണ്. അതുകൊണ്ടാണല്ലോ പുതിയ പ്രൊഫഷണൽ കോൺഗ്രസ്സ് തുടങ്ങാൻ തീരുമാനിച്ചതും അതിൻറെ കേരളാ ഘടകം പ്രെസിഡൻറ്റായി ഡോക്റ്റർ മാത്യു കുഴൽനാടനെ നിയമിച്ചതും. കോൺഗ്രസിനെ നയിക്കാൻ പ്രൊഫഷണൽ രംഗത്തുള്ള ചെറുപ്പക്കാരെ കണ്ടെത്തി നേതൃനിരയിലേക്ക് കൊണ്ടുവരിക എന്നതാണ് രാഹുൽ ഗാന്ധിയുടെ പുതിയ തന്ത്രം. ഇതിൻറ്റെ ഭാഗമായി തരൂരിനെ മുൻനിർത്തി രാഹുൽ ഗാന്ധി രൂപവൽക്കരിച്ച പ്രൊഫഷണൽ കോൺഗ്രസിന് സംസ്ഥാന പ്രസിഡണ്ടുമാരെ പ്രഖ്യാപിച്ച കൂട്ടത്തിലാണ് ഡോക്റ്റർ മാത്യു കുഴൽനാടൻറ്റെ പേരും വന്നത്. യുവാക്കളെ പാർട്ടിയുടെ നേതൃസ്ഥാനങ്ങളിലേക്കും പാർലമെൻറ്ററി പദവികളിലേക്കും ഇറക്കി പാർട്ടിയെ ശക്തമാക്കാൻ രാഹുൽ ഗാന്ധി തിരഞ്ഞെടുത്ത മാർഗമാണ് പ്രൊഫഷണൽ കോൺഗ്രസ്. പ്രൊഫഷണൽ വിദഗ്ദ്ധതയുള്ള വ്യക്തികളിലൂടെ രാഷ്രിയത്തിനു തന്നെ പുതിയ ശൈലി നൽകാനാണ് രാഹുൽ ലക്ഷ്യമിടുന്നത്. തൊഴിലുമായി നിൽക്കുന്നവരെ കോൺഗ്രസിനോട് അടുപ്പിക്കുന്ന പുതിയ രാഷ്ട്രീയ ചുവടുവെപ്പാണ് പ്രൊഫഷണൽ കോൺഗ്രെസ്സിലൂടെ ലക്ഷ്യമാക്കുന്നതെന്നാണ് മാധ്യമ റിപ്പോർട്ടുകൾ.
ഇന്നത്തെ ഇന്ത്യയിൽ ഇതു വളരെ ആവശ്യമുള്ള സംഗതിയാണ്. ഇനി സോഷ്യൽ മീഡിയയിലൂടെ അല്ലാതെ കോൺഗ്രസിന് പിടിച്ചു നിൽക്കുവാൻ ആവില്ല. കോൺഗ്രസിലെ വയസ്സന്മാരും പുതിയ കാലഘട്ടത്തിനനുസരിച്ചു വളരേണ്ടിയിരിക്കുന്നു. കേരളത്തിൽ നടക്കാൻ പോകുന്ന സംഘടനാ തിരഞ്ഞെടുപ്പ് ഒട്ടും ശരിയായ രീതിയിലുള്ളതല്ല. ബൂത്ത് തലം തൊട്ടു തികച്ചും ജനാധിപത്യ രീതിയിൽ തിരഞ്ഞെടുപ്പ് നടത്തിയായിരുന്നു പ്രതിനിധികളെ നിശ്ചയിക്കേണ്ടിയിരുന്നത്. സോഷ്യൽ മീഡിയയിൽ കോൺഗ്രസ് പാർട്ടി ശക്തമായ സാന്നിധ്യം അറിയിക്കുകയും വേണം. എന്നാൽ മാത്രമേ സോഷ്യൽ മീഡിയയിൽ വളരെ നാളായി ശക്തമായ പ്രകടനം കാഴ്ചവെയ്ക്കുന്ന ബി.ജെ.പി.-യെ നേരിടാനാവൂ. കാലത്തിനൊത്ത് വളരാത്ത വയസ്സന്മാർ കോൺഗ്രസ് പാർട്ടിയിൽ കണ്ടമാനം ഉണ്ട്. ഇൻഡ്യാ മഹാരാജ്യത്ത്യൻറെ ശാപം ആയി ഇത്തരം വയസ്സന്മാർ കോൺഗ്രസിൽ ശകുനപിഴ പോലെ ഉണ്ട്. ഔദാര്യങ്ങൾ നേടിയെടുക്കുക മാത്രമാണ് ഇവരുടെ ലക്‌ഷ്യം; അല്ലാതെ പാർട്ടിയെ ശക്തിപ്പെടുത്തുക അല്ല. ഇത്തരം വയസ്സന്മാരേയും, അവസര വാദികളേയും, സ്വജന പക്ഷപാതികളേയും തൂത്തെറിയുവാൻ ഉള്ള വിവേകം കാണിച്ചാൽ മാത്രമേ രാഹുൽ ഗാന്ധിക്ക് വിജയിക്കാനും, ഭാവിയിൽ രാജ്യത്തിന് എന്തെങ്കിലും സംഭാവന ചെയ്യുവാനും സാധിക്കുകയുള്ളൂ.
രാഹുൽ ഗാന്ധി ഇത്രയും നാൾ ഇന്ത്യയിലെ ജനങളുടെ ഇടയിൽ അവരുടെ പ്രശ്നങ്ങൾ നേരിൽ കണ്ട് ഇന്ത്യയെ പഠിക്കുകയായിരുന്നു. അങ്ങനെയാണ് ഓരോ നേതാവും ഉയർന്നു വരേണ്ടത്. ദക്ഷിണാഫ്രിക്കയിൽ ഐതിഹാസികമായ സമരം നടത്തി തിരിച്ചു വന്ന ഗാന്ധിയോട് തിലക് പറഞ്ഞത് ഇന്ത്യയിൽ നേത്വത്വം ഏറ്റെടുക്കുന്നതിന് മുമ്പ് ഇന്ത്യയെ കാണാനും, പഠിക്കാനുമാണ്. മഹാത്മാ ഗാന്ധി ഇന്ത്യ മുഴുവൻ ചുറ്റി സഞ്ചരിച്ചു. പിന്നീട് കോൺഗ്രെസ്സ് നെത്ര്വത്വം ഏറ്റെടുക്കാൻ പറഞ്ഞപ്പോൾ അദ്ദേഹം ആദ്യം പറഞ്ഞത് കോൺഗ്രെസ്സ് ഭാഷാടിസ്ഥാനത്തിൽ വിഭജിക്കണം എന്നായിരുന്നു. അത് കൊണ്ടാണ് കേരള സംസ്ഥാനം ഉണ്ടാകുന്നതിനു മുൻപ് കേരള പ്രദേശ് കോൺഗ്രെസ്സ് കമ്മിറ്റി നിലവിൽ വന്നത്. ഇന്ത്യയുടെ വൈവിധ്യം അല്ലെങ്കിൽ ഭാഷയിൽ അടിസ്ഥിതമായ പ്രാദേശികമായ വൈജാത്യങ്ങൾ സൂക്ഷ്മമായി കണ്ടറിഞ്ഞ വ്യക്തി ആയിരുന്നു നമ്മുടെ രാഷ്ട്ര പിതാവായിരുന്ന മഹാത്മാ ഗാന്ധി. തീവ്ര ദേശീയതയുടെ വക്താക്കളായ ബി.ജെ.പി. തീർത്തും പരാജയപ്പെടുന്നത് ആ പ്രാദേശികമായ വൈജാത്യങ്ങൾ മനസിലാക്കാതിരിക്കുമ്പോഴാണ്. അത് കൊണ്ടാണ് ഭക്ഷണ കാര്യത്തിലും, ഭാഷയുടെ കാര്യത്തിലും, ഇന്ത്യയിലെ വൈവിധ്യങ്ങളായ മതങ്ങളുടെ കാര്യത്തിലും അവർക്ക് ഒരു അഭിപ്രായ രൂപീകരണം നടത്തുവാൻ കഴിയാതെ പോകുന്നത്.
എന്തായാലും അമൂൽ ബേബി, പപ്പു മോൻ - തുടങ്ങിയ പ്രയോഗങ്ങളൊക്കെ രാഹുൽ ഗാന്ധിയുടെ കാര്യത്തിൽ ഔട്ട് ഡേറ്റഡായി. വിമർശകർ പുതിയ എന്തെങ്കിലും കിട്ടുമോന്ന് നോക്കുന്നതായിരിക്കും ഉത്തമം. രാഹൂലിനെ അമൂൽ ബേബിയെന്ന് കളിയാക്കിയവരെല്ലാം സ്വരം മാറ്റി തുടങ്ങിയിരിക്കുന്നു. സ്വരം മാറ്റിയവരിൽ ശിവസേനാനേതാവ് സഞ്ജയ് റാവത്ത് വരെയുണ്ട്. രാജ്യത്തെ നയിക്കാൻ കോൺഗ്രസ്സ് ഉപാധ്യക്ഷൻ പ്രാപ്തനാണ് എന്നായിരുന്നു ശിവസേനാനേതാവ് സഞ്ജയ് റാവത്ത് ഈയിടെ പറഞ്ഞത്. ജാപ്പനീസ് ആയോധന കലയായ 'ഐകിഡോയിൽ' രാഹുൽ ഗാന്ധി ബ്ലാക് ബെൽറ്റാണെന്ന കാര്യം ആരും മറക്കരുത്. നല്ല വായനാശീലവും ഉള്ള ആളാണ് രാഹുൽ ഗാന്ധി. ഡൽഹി ഖാൻ മാർക്കറ്റിലെ ബുക് സ്റ്റാൾ മാനേജർമാർ തന്നെ ഇക്കാര്യം സമ്മതിക്കുന്നു. പുതിയ പുസ്തകങ്ങൾ തേടി രാഹുൽ ഗാന്ധി പലപ്പോഴും ഡൽഹി ഖാൻ മാർക്കറ്റിലെ ബുക് സ്റ്റാളുകളിൽ വരുന്ന കാര്യം ചൂണ്ടി കാട്ടിയാണ് മാനേജർമാർ ഇത് പറയുന്നത്. രാഹുൽ ഗാന്ധി ലോക പ്രസിദ്ധമായ ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് പഠിച്ചിറങ്ങിയ ആളാണെന്ന് പലരും മറന്നു പോകുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ