ഇപ്പോൾ സോളാർ വിഷയം കത്തി കയറുകയാണ്. ചാനൽ ചർച്ചകളിൽ അതിനു മാത്രമേ സമയമുള്ളൂ. ഈ സമയത്ത് ഇതു പോലെ ചർച്ച ചെയ്യപ്പെട്ട മറ്റൊരു സ്ത്രീ പീഡന കേസിനെ കുറിച്ചും, അതിൽ പ്രതിയാക്കണം എന്ന് ഇടതു പക്ഷം വാശി പിടിച്ച മറ്റൊരു വ്യക്തിയെ കുറിച്ചും ഓർക്കുന്നത് നന്നായിരിക്കും. പ്രൊഫെസ്സർ പി.ജെ. കുര്യനായിരുന്നു ആ വ്യക്തി. കേസാവട്ടെ സൂര്യ നെല്ലി കേസും.
സൂര്യ നെല്ലി കേസിൽ വളരെ വിശദമായ അന്വേഷണങ്ങൾക്ക് ശേഷം പി. ജെ. കുര്യനെതിരെ ഒരു തെളിവും കണ്ടെത്താനായിട്ടില്ല എന്ന് മുഖ്യ മന്ത്രിയായിരുന്ന സഖാവ് ഇ.കെ. നയനാരുടെ മുമ്പിൽ അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യൂസ് പറഞ്ഞപ്പോൾ "എങ്ങനെയെങ്കിലും ഒന്ന് പ്രതി പട്ടികയിൽ കേറ്റിയാൽ മാത്രം മതി" എന്നാണ് ചില ഇടതു നേതാക്കൾ പറഞ്ഞെതെന്നാണ് സിബി മാത്യൂസ് സർവീസ് സ്റ്റോറിയായ 'നിർഭയത്തിൽ' പറയുന്നത്. മുഖ്യ മന്ത്രിയായ സഖാവ് ഇ.കെ. നയനാർ മാത്രം ഒന്നും മിണ്ടിയില്ല. "കോടതിയിൽ നിന്ന് പി. ജെ. കുര്യൻ രക്ഷപെട്ടോട്ടെ" - എന്നും പലരും പറഞ്ഞു. പ്രൊഫെസ്സർ പി. ജെ. കുര്യനെ പ്രതിയാക്കണം എന്ന കാര്യത്തിൽ പല ഇടതു നേതാക്കളും കനത്ത സമ്മർദം ചെലുത്തി എന്നും, അതിന് എത്ര വ്യാജ സാക്ഷികളെ വേണമെങ്കിലും തരാനും തയാറായിരുന്നു എന്നുമാണ് സിബി മാത്യൂസ് പറയുന്നത്. ഇതൊക്കെയാണല്ലോ എന്നും ഇടതു മുന്നണിയുടെ രാഷ്ട്രീയം!!! തങ്ങൾക്കു ഇഷ്ടമില്ലാത്ത മറ്റു പാർട്ടികളിലെ നേതാക്കളെ ലൈംഗിക അപവാദ പ്രചാരണങ്ങളിലൂടെ തറ പറ്റിക്കുക എന്നതാണല്ലോ അല്ലെങ്കിലും ഇടതു മുന്നണിയുടെ സ്ഥിരം രീതി. കിളിരൂർ, VIP, ശാരി, റജീന, തങ്കമണി അവസാനം സരിത.... ഇതാണല്ലോ കഴിഞ്ഞ 25 വർഷമായി ഇടതു മുന്നണി കളിക്കുന്ന രാഷ്ട്രീയം.
ഇന്നത്തെ NSS ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ മൊഴി, മറ്റനേകം പേരുടെ സാക്ഷി മൊഴികൾ, ഫോൺ കോൾ റെക്കോർഡുകൾ, പോലീസ് ഡ്രൈവറുടെ മൊഴി - ഇതെല്ലാം പി. ജെ. കുര്യന് അനുകൂലമായിരുന്നു. കുമളി പഞ്ചായത്ത് ഗസ്റ്റ് ഹൗസിൽ വെച്ച് പി.ജെ. കുര്യൻ പീഡിപ്പിച്ചതായി പറയപ്പെടുന്ന സമയത്ത് പ്രൊഫെസ്സർ പി.ജെ. കുര്യൻ ചങ്ങനാശേരിയിലുണ്ടായിരുന്നു എന്നതിന് സുവ്യക്തമായ തെളിവുകൾ കിട്ടിയതിനു ശേഷമായിരുന്നു പ്രൊഫെസ്സർ പി.ജെ. കുര്യനെ കുറ്റ വിമുക്തനാക്കാൻ സിബി മാത്യൂസ് തീരുമാനിച്ചത്. പി. ജെ. കുര്യനെ പ്രതിയാക്കുവാൻ സിബി മാത്യൂസ് തയാറാകാതിരുന്നത് കൊണ്ട് പി. ജെ. കുര്യനെതിരെ പ്രസംഗിച്ചു നടന്ന പല ഇടതു നേതാക്കളുടെയും അപ്രീതിക്ക് താൻ കാരണമായി എന്നും സിബി മാത്യൂസ് പറയുന്നുണ്ട്.
പി. ജെ. കുര്യനെതിരെ പിന്നീട് പീരുമേട് കോടതിയിൽ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടു. കുര്യനെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയതിനെതിരെ അന്നത്തെ ഇടത് മുന്നണി സർക്കാർ സമർപ്പിച്ച ഹർജി 2007-ൽ മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻറ്റെ നേതൃത്വത്തിലുള്ള ബെഞ്ച് കേസിൻറ്റെ വിശദാംശങ്ങളിലേക്ക് പോലും കടക്കാതെ തള്ളി. പിന്നീട് ഇതു മൂലം മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ പോലും പലവിധ അപവാദ പ്രചാരണങ്ങൾക്ക് വിധേയനായി.
2013 ഫെബ്രുവരിയിൽ സൂര്യനെല്ലിക്കേസില്‍ ആരോപണ വിധേയനായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ ഉപാധ്യക്ഷനുമായ പി.ജെ. കുര്യന്‍ രാജിവച്ച് അന്വേഷണത്തെ നേരിടണമെന്ന് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗവും, പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. കുര്യനെ രക്ഷിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും അന്ന് കോടിയേരി കൂട്ടിച്ചേര്‍ത്തു. പി.ജെ കുര്യനെ രക്ഷിക്കാന്‍ അന്ന് മുഖ്യമന്ത്രി ആയിരുന്ന ഇ.കെ.നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയും ഇടതു സര്‍ക്കാരിൻറ്റെ കാലത്തെ അഡ്വക്കേറ്റ് ജനറലായിരുന്ന എം.കെ.ദാമോദരനും ശ്രമിച്ചതായി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും കോടിയേരിയുടെ പ്രസ്താവനക്ക് മുമ്പ് ആരോപിച്ചിരുന്നു.
പിന്നീട് പലപ്പോഴും പ്രൊഫെസ്സർ പി.ജെ. കുര്യൻറ്റെ പേര് ഉയർന്നു വന്നു. മുഖ്യമായും ഈ വിഷയം ഉയർത്തിയത് മുൻ മുഖ്യമന്ത്രിയായ വി. എസ്. അച്യുതാനന്ദനായിരുന്നു. പോലീസ് റിപ്പോർട്ടിലെ ഫോൺ കോൾ റെക്കോർഡുകൾ പി.ജെ. കുര്യൻ പീഡിപ്പിച്ചതായി പറയപ്പെടുന്ന സമയത്ത് കുര്യൻ ചങ്ങനാശേരിയിലുണ്ടായിരുന്നു എന്ന് കൃത്യമായി കാണിക്കുന്നണ്ടല്ലോ. ഇതൊക്കെ മുഖ്യ മന്ത്രിയായിരുന്ന സഖാവ് അച്യുതാനന്ദനും, ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരിക്കും അറിയാത്തതാണോ? നെറികെട്ട രാഷ്ട്രീയം കളിക്കാനായി ഇവരൊക്കെ വ്യക്തികളെ തേജോവധം ചെയ്യുന്നു; അവർക്കെതിരെ ലൈംഗികാരോപണങ്ങൾ സ്ഥിരമായി ഉയർത്തുന്നു. പ്രൊഫെസ്സർ പി.ജെ. കുര്യനെതിരേ നെടുനീളൻ ചാനൽ ചർച്ച സംഘടിപ്പിച്ച വീണാ ജോർജ് ഇടതു മുന്നണിയുടെ സ്ഥാനാർത്ഥിയായി; എം.എൽ.എ-യും ആയി മാറി. ഒരു സ്ത്രീ തന്നെ ഇങ്ങനത്തെ സ്ത്രീ പീഡന ചർച്ച നടത്തുമ്പോൾ വിശ്വാസ്യത കൂടുമല്ലോ. ഇടതു പക്ഷത്തിൻറ്റെ കുഴലൂത്തുകാരും, കൊട്ടി പാട്ടുകാരും ആയ കേരളത്തിലെ ഇപ്പോഴത്തെ മാധ്യമ പ്രവർത്തകരായ ഏഷ്യാനെറ്റിലെ വിനു വി. ജോൺ, ഷാജഹാൻ, മാതൃഭൂമി ചാനലിലെ വേണു ബാലകൃഷ്ണൻ, കൈരളി റിപ്പോർട്ടർമാർ, മീഡിയാ വണ്ണിലെ ഹർഷൻ - ഇവർക്കൊക്കെ ഭാവിയിൽ ഇടതു മുന്നണിയുടെ സ്ഥാനാർത്ഥിമാരാകാനും, എം.എൽ.എ. -മാർ ആകാനും ഭാഗ്യം കിട്ടട്ടെ എന്നേ ഇപ്പോഴത്തെ ചാനൽ ചർച്ചകൾ കാണുമ്പോൾ പറയാൻ സാധിക്കൂ.
എന്തായാലും പ്രൊഫെസ്സർ പി. ജെ. കുര്യനെ പ്രതിയാക്കിയില്ലെങ്കിലും മുൻ മുഖ്യ മന്ത്രിയായ സഖാവ് ഇ.കെ. നയനാർ സിബി മാത്യൂസിൻറ്റെ കഴിവ് അംഗീകരിച്ചിരുന്നു എന്നതിൻറ്റെ തെളിവാണ് 35 പേരുടെ മരണത്തിനിടയാക്കുകയും, 500 -ലേറെ പേരുടെ കണ്ണും, കരളും വൃക്കയും തകർത്ത കല്ലുവാതുക്കൽ വിഷമദ്യ ദുരന്തം അന്വേഷിക്കുവാൻ സിബി മാത്യൂസിനെ പ്രത്യേകം ചുമതലപ്പെടുത്തിയത്. പി. ജെ. കുര്യനെ പ്രതിയാക്കിയില്ലെങ്കിലും മുൻ മുഖ്യ മന്ത്രിയായ അച്യുതാനന്ദനും സിബി മാത്യൂസിൻറ്റെ കഴിവിനെ അംഗീകരിച്ചിരുന്നു. അതു കൊണ്ടാണ് IAS ലോബിയുടെ സമ്മർദത്തെ മറി കടന്ന് അച്യുതാനന്ദൻറ്റെ നെത്ര്വത്തത്തിലുള്ള ഇടതു മുന്നണി സർക്കാർ സിബി മാത്യൂസിനെ മുഖ്യ വിവരാവകാശ കമ്മീഷണറായി നിയമിച്ചത്.
പ്രൊഫെസ്സർ പി. ജെ. കുര്യനാകട്ടെ ഒരഭിമുഖത്തിൽ പറഞ്ഞത് തൻറ്റെ സ്വൊകാര്യാ പ്രാർത്ഥനകളിൽ സൂര്യ നെല്ലി പെൺകുട്ടിയുടെ പേരെന്നും സ്മരിച്ചിരുന്നു എന്നാണ്. അല്ലാതെന്തു ചെയ്യും? വളരെ ആസൂത്രിതവും, സംഘടിതവും ആയി ഒരു വ്യക്തിയെ സി.പി.എം. പോലുള്ള ഒരു പാർട്ടി അവരുടെ സംഘടനാ സംവിധാനം മുഴുവൻ ഉപയോഗിച്ച് തേജോവധം ചെയ്യുമ്പോൾ ദൈവത്തിൽ ആശ്രയിക്കാതെ തരമുണ്ടോ? അത് കൂടാതെ സ്വന്തം പാർട്ടിയിൽ ഗ്രൂപ്പ് കളിക്കുന്നവരും സൂര്യ നെല്ലി കേസിൽ പ്രൊഫെസ്സർ പി. ജെ. കുര്യനെ പ്രതിയാക്കാൻ ആഗ്രഹിച്ചിരുന്നു. ക്രിസ്തു തൻറ്റെ മലയിലെ പ്രസംഗത്തിൽ "നീതിക്കു വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു തൃപ്തിവരും" എന്ന് പറഞ്ഞത് ഇങ്ങനെ നീതി നിഷേധിക്കപ്പെടുന്നവരെ കുറിച്ചാണെന്നു തോന്നുന്നു.
ഇപ്പോൾ സി.പി.എം. എന്ന പാർട്ടി ഒരു തട്ടിപ്പുകാരിയുടെ വാക്കുകൾ വെച്ച് രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുന്നത് കേരള രാഷ്ട്രീയത്തെ ഏറ്റവും മോശം നിലവാരത്തിൽ എത്തിച്ചിരിക്കുന്നു. മറ്റൊരാളുടെ നിർബന്ധത്തിനു വഴങ്ങി ഉമ്മൻ ചാണ്ടി പിതൃതുല്യനാണെന്നു പറയുന്ന സ്ത്രീ തന്നെ ഇപ്പോൾ അതേ ഉമ്മൻ ചാണ്ടിയെ പീഡകനായി ചിത്രീകരിക്കുന്നത് ആരുടെ നിർബന്ധത്തിനു വഴങ്ങിയാണെന്നു കുറച്ചു നാൾ കഴിഞ്ഞു വിളിച്ചു പറഞ്ഞാൽ എന്തു ചെയ്യും? അബ്ദുള്ളക്കുട്ടിക്കെതിരെ പരാതി കൊടുത്തതിനു ശേഷം മൊഴിയെടുക്കുവാൻ സരിതയെ പല തവണ വിളിച്ചിട്ടും സരിത ഹാജരായില്ല. അബ്ദുള്ള കുട്ടിക്കെതിരെ നേരത്തേ പീഡന പരാതി നൽകിയ തട്ടിപ്പുകാരി ഇപ്പോൾ പറയുന്നത് ആ പരാതി അസത്യമായിരുന്നു എന്നാണ്. വേറേ ആരുടെയോ നിർബന്ധത്തിനു വഴങ്ങി പരാതികൊടുത്തതായിരുന്നു എന്നാണ്. ചുരുക്കത്തിൽ സരിതാ എസ്. നായർക്ക് തോന്നുമ്പോ ഒരു പേനയും പേപ്പറും എടുക്കും, കുറെ പേര് എഴുതും. പീഡിപ്പിച്ചു എന്ന് നിലവിളിക്കും. കുറെ കഴിയുമ്പോ വേറെ പേപ്പർ എടുക്കും. വേറെ കുറെ പേര് എഴുതും. പീഡിപ്പിച്ചു എന്ന് നിലവിളിക്കും. പിന്നെ എഴുതിയവരിൽ ചിലർ സമ്മതത്തോടെയാണ് ബന്ധപ്പെട്ടത് എന്ന് പറയും. പിന്നെ അന്ന് പറഞ്ഞത്, അങ്ങനെ പറയാൻ പറഞ്ഞിട്ടാണ് എന്ന് പറയും. ഇതിനൊക്കെ കൂടെ തുള്ളാൻ സി.പി.എം. എന്ന പാർട്ടിയും, കുറെ ചാനലുകാരും, മാധ്യമ പ്രവർത്തകരും. മണിക്കൂറുകളോളം ചാനൽ ചർച്ച നടത്തുന്നവർ ഈ സ്ത്രീയുടെ ആരോപണങ്ങളുടെ 'ക്രെഡിബിലിറ്റിയെ' കുറിച്ചല്ലേ ആദ്യം ചർച്ച നടത്തേണ്ടത്?
സ്ഥിരം ഫാസിസത്തിനെതിരേ സംസാരിക്കുന്ന സി.പി.എം. എന്ന പാർട്ടി ഫാസിസത്തിൻറ്റെ ഏറ്റവും ഭീതിതമായ രൂപമാണ് കാഴ്ചവെയ്ക്കുന്നത്. പാർട്ടിക്കാരെ എന്ത് മാത്രം ആളുകൾ ഭയക്കുന്നു എന്നതിന് തെളിവാണ് പലരും സത്യസന്ധതയോടും, ആർജ്ജവത്തോടും കൂടി ഈ വിഷയത്തിൽ പ്രതികരിക്കാതിരിക്കുന്നത്. പോലീസും, നിയമവും സി.പി.എം. പോലുള്ള രാഷ്ട്രീയ പാർട്ടികളുടെ ഗുണ്ടാ ശക്തിക്കു മുന്നിൽ തോൽക്കുന്നു. എന്തായാലും പൊതു സമൂഹത്തിൻറ്റെ കയ്യടി പ്രതീക്ഷിച്ച് അവേശപൂർവ്വം സോളാർ വിഷയത്തിൽ നടപടി പ്രഖ്യാപിച്ച സി.പി.എം. എന്ന പാർട്ടി ജനങ്ങളുടെ മുമ്പിൽ കൂടുതൽ കൂടുതൽ അനാവൃതമാകുകയാണ്. അതുകൊണ്ടു തന്നെ ഇപ്പോൾ ഉത്തരവ് ഇറക്കാൻ പോലും മടിച്ച് ഉദ്യോഗസ്ഥർ നിൽക്കുകയാണ്. സോളാർ വിഷയത്തിൽ ആദ്യത്തെ ആവേശം നഷ്ടമായ സർക്കാരാണ് ഇപ്പോൾ നമ്മുടെ മുമ്പിൽ ഉള്ളത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ