ഇന്നലെ ഷാനി പ്രഭാകരൻ നയിച്ച കൗണ്ടർ പോയിൻറ്റ് എന്ന മനോരമ ചാനൽ പ്രോഗ്രാമിലെ 'ന്യൂസ് ഡിബേറ്റിൽ' കേരളത്തിലെ അറിയപ്പെടുന്ന ദളിത് ബുദ്ധി ജീവികളിൽ ഒരാളായ സണ്ണി എം. കപിക്കാട് പറഞ്ഞത് ദളിതൻറ്റെ പൂജാരിപ്പണിയെ ഒരു സാമൂഹ്യ വിപ്ലവമായി കണക്കാക്കേണ്ടതില്ല എന്നാണ്. ദളിതരെ സംബന്ധിച്ച് ഭൂമിയാണ് ഏറ്റവും വലിയ പ്രശ്നം എന്ന് കൂടി അദ്ദേഹം പറഞ്ഞു. ഭൂമിക്കു വേണ്ടിയുള്ള അവകാശവാദം മിക്ക ദളിത് രചനകളിലും ഉണ്ട്. ഇത്തരത്തിൽ ഭൗതിക നേട്ടത്തിന് വേണ്ടി മാത്രം വാദിക്കുന്നവർ പലപ്പോഴും സാധാരണ ജനങ്ങളുടെ മതപരവും, ആധ്യാത്മികവുമായ ആവശ്യങ്ങളെ മറക്കുന്നു. സർവജ്ഞൻമാരായി ചമഞ്ഞു കൊണ്ടാണ് പലപ്പോഴും അവർ ഇത്തരത്തിൽ അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നത്.
കേരളത്തിലെയോ, ഇൻഡ്യാ മഹാരാജ്യത്തിലേയോ മഹാ ഭൂരിപക്ഷം വരുന്ന ജനത യുക്തിവാദികളോ, കമ്യുണിസ്റ്റുകാരോ, യാന്ത്രിക ഭൗതികവാദികളോ അല്ല. ഒരു കാലത്തും ആയിരുന്നില്ല താനും. ഭക്തിക്കും, ആധ്യാത്മികതക്കും വളരെയധികം പ്രാധാന്യമുള്ള ഒരു പൊതു സമൂഹമാണ് ഇന്ത്യയിലുള്ളത്. ഇന്ത്യയിൽ നിലവിലുള്ള അനവധി മതങ്ങളെയും, ആധ്യാത്മിക പാരമ്പര്യങ്ങളേയും ശരിയായി മനസ്സിലാക്കാതെ കമ്യൂണിസ്റ്റുകാർക്കോ, യുക്തിവാദികൾക്കോ, ദളിത് ബുദ്ധി ജീവികൾക്കോ ഇന്ത്യയെ കണ്ടെത്താനാവുകയില്ല. പ്രപഞ്ചത്തിൽ ഭൗതിക തലം പോലെ ഭക്തിയുടേയും, ആത്മീയതയുടേയും തലം കൂടി ഉണ്ടെന്ന് ഇവരൊക്കെ തിരിച്ചറിയണം.
ഭൗതിക 'പ്രോപ്പഗാണ്ട' നടത്തുന്നവർക്ക് എല്ലാം ഭൗതികതയുടെ കണ്ണിൽ കൂടി അല്ലെങ്കിൽ 'മോഡ് ഓഫ് പ്രൊഡക്ഷൻ' ആയി എല്ലാം നോക്കി കാണണം. മതത്തെയും, ആത്മീയതയെയും അവർക്കു കണ്ടു കൂടാ. ചരിത്രപരമായി ഭാഷയുടെയും, അക്ഷരജ്ഞാനത്തിൻറ്റെയും വളർച്ചയ്ക്ക് വളരെ മുമ്പ് നമുക്ക് വാമൊഴിയായി പകർന്നു കിട്ടിയ പല കഥകളും, അറിവുകളും ഉണ്ടെന്നുള്ളതാണ് ഇന്ത്യയുടെ പ്രത്യേകത. ഇതിഹാസങ്ങളും, പുരാണ കഥകളും, മറ്റനേകം കഥകളും ജന സാമാന്യത്തിൻറ്റെ ഇടയിൽ പടർന്നതും, അതൊരു ജനതയുടെ സാംസ്കാരിക പാരമ്പര്യം ആയതും മഹത്തായ ഈ വാമൊഴി പാരമ്പര്യത്തിലൂടെയായിരുന്നു. ഹരി കഥയും, യക്ഷ ഗാനവും, കഥ കളിയും, ചവിട്ടു നാടകവും ഒക്കെയായി പല കലാ രൂപങ്ങൾ വഴി വാമൊഴി ആയിട്ടാണ് ഇന്ത്യയിൽ ഭക്തിയും, ആധ്യാത്മികതയും, വിശ്വാസവുമൊക്കെ വളർന്നത്. അക്ഷര ജ്ഞാനം വരുന്നതിനു മുൻപ് ഇതിഹാസങ്ങളും, പുരാണ കഥകളും ഇന്ത്യയിൽ വ്യാപിച്ചത് ഈ വാമൊഴി പാരമ്പര്യത്തിലൂടെയായിരുന്നു. നമ്മുടെ മിക്ക ഭൗതിക ചരിത്രകാരന്മാർക്കും ഈ മഹത്തായ വാമൊഴി പാരമ്പര്യത്തെ കുറിച്ച് ഒരു ധാരണയുമില്ല. കാരണം ലളിതം. അവരൊക്കെ ദന്ത ഗോപുരങ്ങളിൽ വസിക്കുന്നവരാണ്. "ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ്" എന്നാണ് മഹാത്മാ ഗാന്ധി പറഞ്ഞത്. പക്ഷെ നമ്മുടെ മിക്ക ഭൗതിക ചരിത്രകാരന്മാരും ദന്ത ഗോപുരങ്ങളിൽ വസിക്കുന്നവരും, ചാരു കസേര ബുദ്ധി ജീവികളുമാണ്. സാധാരണ ജനങ്ങളുടെ ജീവിത രീതികളും, വിശ്വാസങ്ങളും മനസിലാക്കാതെ വരേണ്യ വർഗത്തിലുള്ള ചരിത്രകാരന്മാരുടേയും, പണ്ഡിതരുടെയും വാദങ്ങൾ നിരത്തുകയാണ് പലപ്പോഴും നമ്മുടെ ഭൗതിക വാദികൾ ചെയ്യുന്നത്.
ഇന്ത്യയുടെ ആത്മീയ സംസ്കാരം എന്ന് പറയുന്നത് സിദ്ധ യോഗികളുടെയും, സപ്തർഷിമാരുടെയും പാരമ്പര്യമാണ്. ശ്രീ ബുദ്ധനും, ജൈനരും, സിക്ക് മതവും, ക്രിസ്ത്യാനിറ്റിയും, ഇസ്ലാമുമൊക്കെ പിന്നീട് വന്നു. അവരും സൂഫിസത്തിലൂടെയും, പല ധ്യാന മാർഗങ്ങളിലൂടെയും ഇന്ത്യയുടെ ആത്മീയ അടിത്തറക്ക് വലിയ സംഭാവനകൾ നൽകി. അഗസ്ത്യർ, ഭോഗ് നാതർ, പതാന്ജലി - ഇവരെല്ലാം സിദ്ധ യോഗികളുടെ പരമ്പരയിൽ വരുന്നവരാണ്. അതു പോലെ തന്നെ അത്രി, കശ്യപ മഹർഷി എന്നിവർ സപ്തർഷിമാരിൽ പെടുന്നു. ജാതി മത ഭേദമന്യേ എല്ലാവരും മനുഷ്യരാണെന്നതായിരുന്നു അടിസ്ഥാനപരമായി അവരുടെ സന്ദേശം. ജാതി മത ഭേദമന്യേ ആത്മീയ അന്വേഷണം നടത്താൻ പ്രേരിപ്പിച്ച സിദ്ധ യോഗികളുടെ ഗ്രന്ഥങ്ങൾ കത്തിക്കുകയാണ് പിന്നീട് ബ്രാഹ്മണർ ചെയ്തത്.
ഇന്ത്യയിൽ ഇപ്പോഴും ശിവനെ പ്രകാശ രൂപത്തിൽ (Light Form) ആരാധിക്കുന്ന 12 ജ്യോതിർ ലിംഗങ്ങളുണ്ട്. 52 ശക്തി പീഠങ്ങളുണ്ട്. കൃഷ്ണ സങ്കൽപ്പവും, ദേവീ സങ്കൽപ്പവും, ശിവ സങ്കൽപ്പവും ഇന്ത്യ മുഴുവനും ഉണ്ട്. തെക്കേ ഇന്ത്യയിൽ ഉള്ള മുരുക സങ്കൽപ്പത്തിനും, ഇന്ത്യ മുഴുവൻ ഉള്ള ശിവ സങ്കൽപ്പത്തിനും ചരിത്രാതീത കാലത്തോളം പഴക്കമുണ്ട്. അഗസ്ത്യർ, ഭോഗർ, കലങ്ക നാഥർ - ഇവരെയൊക്കെ തമിഴ്‌നാട്ടിൽ സാധാരണ ജനങ്ങൾ പോലും ആരാധിക്കുന്നു. പല ട്രക്കുകളിലും, വീടുകളിലും ഇവരുടെയൊക്കെ പടങ്ങൾ കാണാം. യാന്ത്രിക ഭൗതിക വാദം തലയ്ക്കു പിടിച്ച നമ്മുടെ പണ്ഡിതർക്കും, ചരിത്രകാരന്മാർക്കും ഇവരെ കുറിച്ച് വലിയ അറിവൊന്നുമില്ല. തമിഴ്നാട്ടിലെ പളനിയിൽ ഭോഗരുടെ സമാധി സ്ഥലമുണ്ട്. കേരളത്തിൽ നിന്ന് ഇഷ്ടം പോലെ ആളുകൾ തല മൊട്ടയടിച്ച് പളനിയിൽ ദർശനത്തിന് പോകുന്നു. ഇങ്ങനെ പോകുന്നവരിൽ എല്ലാ ജാതിയിലും ഉൾപ്പെട്ടവർ ഉണ്ട്. ദളിതരിലെ നിയോ ബുദ്ധിസ്റ്റ് പ്രോപ്പഗാണ്ട നടത്തുന്നവരും, യാന്ത്രിക ഭൗതിക വാദികളും അഗസ്ത്യരെ കുറിച്ചും, ഭോഗ് നാഥരെ കുറിച്ചും, മുരുക സങ്കൽപ്പത്തെ കുറിച്ചും, ശിവ സങ്കൽപ്പത്തെ കുറിച്ചും ഒന്നും പറയാറില്ല.
ആയർ, കുറവർ, വെള്ളാളർ, പരവർ എന്നിങ്ങനെയുള്ള അനേകം ജനവിഭാഗങ്ങൾ ആണ് സംഘ കാലത്ത് കേരളത്തിൽ ഉണ്ടായിരുന്നത്. എന്നാൽ ഇത് ജാതിയെ കുറിക്കുന്ന വിഭാഗീയതയല്ല; മറിച്ച് അവരവർ വസിക്കുന്ന സ്ഥലത്തിൻറ്റെയും, തോഴിലിനേയും അടിസ്ഥാനത്തിൽ അറിയപ്പെടുന്ന പേരായിരുന്നു. ഒരോ സംഘ കാല കൃതികളും അതാത് സ്ഥലത്തെ ജനങ്ങളെ പറ്റിയുള്ളവയാണ്. സംഘ കാലത്ത് പറയൻ (പറകൊട്ടുന്നവൻ) കടമ്പൻ (കർഷകൻ) തുടിയൻ (തുടികൊട്ടുന്നവൻ) പാണൻ (പാട്ടു പാടുന്നവൻ) എന്നീ വിഭാഗങ്ങൾ ഉണ്ട്. എന്നാൽ അത് ജാതികൾ അല്ല; തൊഴിൽ സംബന്ധമായ തിരിവുകൾ എന്നേ അർത്ഥമാക്കുന്നുള്ളൂ. പൊതുവേ പറഞ്ഞാൽ സംഘകാലത്തോ അതിനു മുമ്പോ തെക്കേ ഇന്ത്യയിൽ പിന്നീട് വന്ന മട്ടിലുള്ള ജാതി വ്യവസ്ഥ നിലനിന്നിരുന്നില്ല.
ബ്രാഹ്മണർ അധികാരം കൈവശപെടുത്തിയതിനു ശേഷം വളരെ വലിയ മാറ്റങ്ങളാണ് മുഖ്യ ധാരാ സമൂഹത്തിൽ വന്നത്. ബ്രാഹ്മണർ രാജാക്കന്മാരെ കയ്യിലെടുത്തു. അതു വഴി അവർ നിർണായകമായ സാമൂഹ്യ ശക്തിയായി മാറി. ബ്രാഹ്മണർ പുരാതന ഭാരതത്തിൻറ്റെ ആത്മീയ ചൈതന്യത്തിനും, സംസ്കാരത്തിനും വലിയ അപചയങ്ങൾ വരുത്തി. സ്ത്രീ-പുരുഷ വിവചനം രൂപം കൊടുത്തതും, പൌരോഹിത്ത്യത്തിന് പ്രാധാന്യം കൊടുത്തതും, ജാതി വ്യവസ്ഥ അടിച്ചേൽപ്പിച്ചതും ബ്രാഹ്മണരാണ്. ഇതിഹാസങ്ങളിലും, പുരാണങ്ങളിലും, ഉപനിഷത്തുകളിലും ജാതി വ്യവസ്ഥിതിയെ സാധൂകരിക്കുന്ന പലതും പിന്നീട് കൂട്ടി ചേർത്തു. കറുപ്പും, വെളുപ്പും തമ്മിലുള്ള വിത്യാസം പിന്നീട് ഇന്ത്യയിൽ വളരെ വലുതായി.
പക്ഷെ ഭക്തിക്കും, ആത്മീയതക്കും ഇന്ത്യയിലെ ജനങ്ങളുടെ ഇടയിൽ ഒരു കാലത്തും വിഘ്‌നം ഉണ്ടായിട്ടില്ല. ആധുനിക കാലഘട്ടത്തിൽ തന്നെ നോക്കൂ. സാധാരണ ജനങ്ങൾ എല്ലാ മതങ്ങളിലെയും ആത്മീയാചാര്യൻമാരേയും, ചടങ്ങുകളെയും ബഹുമാനിക്കുന്നവരാണ്. ഹിന്ദുയിസത്തിലെ ദേവീ സങ്കൽപ്പം നിമിത്തം ഹിന്ദുക്കൾക്കും കന്യാ മറിയത്തെ ആരാധിക്കാൻ യാതൊരു ബുദ്ധിമുട്ടുമില്ല. വേളാങ്കണ്ണിയിലും, മുംബയിലെ മാഹി പള്ളിയിലും, ഡൽഹിയിലെ ഖാൻ മാർക്കെറ്റിൽ ഉള്ള മാതാവിൻറ്റെ പള്ളിയിലും ദിവസേന ഒഴുകിയെത്തുന്ന അന്യ മതക്കാർ ആയിരങ്ങളാണ്. അത് പോലെ തന്നെ ഫക്കീറായിരുന്ന ഷിർദി സായി ബാബയെയും, ക്വാജ മൊയ്നുദ്ദീൻ ചിഷ്ടിയെയും ആരാധിക്കുന്ന അന്യ മതക്കാർ ആയിട്ടുള്ളവർ ആയിരങ്ങളാണ്. കാശി വിശ്വനാഥ് ക്ഷേത്രത്തിനു ചുറ്റും വിശ്വ പ്രസിദ്ധമായ ബനാറസ് സിൽക്ക് സാരി നെയ്യുന്നത് മുസ്ലീങ്ങളാണ്. അത് പോലെ തന്നെ പല ക്ഷേത്രങ്ങളിനു ചുറ്റിലും പൂജാ ദ്രവ്യങ്ങളൊക്കെ വിൽക്കുന്നത് മുസ്ലീങ്ങളാണ്. രാമേശ്വരത്തെ ക്ഷേത്രത്തിനടുത്താണല്ലോ മുൻ പ്രെസിഡൻറ്റ് അബ്ദുൾ കലാം ജനിച്ചു വളർന്നത്. ഇങ്ങനെ നോക്കുമ്പോൾ സാധാരണ ജനങ്ങൾക്കിടയിൽ തികഞ്ഞ മത സൗഹാർദവും, സാഹോദര്യവും ഉണ്ടെന്നുള്ള കാര്യം ആർക്കും കാണാം.
മതം എന്ന് പറയുമ്പോൾ തന്നെ ഓരോ മതത്തിലേയും ആദ്ധ്യാത്മികവും, ധാർമികവും ആയിട്ടുള്ള കാര്യങ്ങൾക്കാണ് മുൻഗണന കൊടുക്കേണ്ടത്. എളിമ, വിനയം, സത്യസന്ധത, ആത്മാർഥത, സാമൂഹ്യ സേവനം - ഇതൊക്കെയാണ് ഏതു മതത്തിൻറ്റെയും അന്ത സത്ത. പിന്നെ, ആരാധനയിലും, മത പുരോഹിതന്മാരുടെ ഭാഷയിലും വേഷത്തിലും ഒക്കെ വിത്യാസം കാണാം. അതിൽ വലിയ പ്രാധാന്യം ഒന്നുമില്ല. മതത്തിനുപരിയായി മനുഷ്യനെ കാണാൻ ആഗ്രഹിക്കുന്നവർ എല്ലാ ആത്മീയ ആചാര്യന്മാരെയും, മതങ്ങളെയും ബഹുമാനിക്കും. അവർ ഒരു മതത്തെയും നിന്ദിക്കയില്ല; മറിച്ച് എല്ലാ ആത്മീയ നേതാക്കളും, മതങ്ങളും മനുഷ്യരാശിക്ക് നൽകിയ സംഭാവനകൾ ആദരിക്കും. ഇന്ത്യയിൽ അങ്ങനെയുള്ള അനേകം ആത്മീയാചാര്യൻമാർ ഉണ്ടായിരുന്നു. ഊരു ചുറ്റുന്ന സന്യാസിമാരും, ബുദ്ധ ഭിക്ഷുക്കളും, സൂഫികളും ഇന്ത്യയിൽ ധാരാളമായി ഉണ്ടായിരുന്നു. അവർ കുട്ടികളോടും, സാധാരണക്കാരോടും സംവദിച്ചത് വഴി ഭക്തിയുടേയും, ആധ്യാത്മികതയുടെയും ഒരു വലിയ പാരമ്പര്യം എന്നും ഇന്ത്യയിൽ നിലനിന്നിരുന്നു.
ഇന്ത്യയിൽ പല പുണ്യ സ്ഥലങ്ങളിലേക്കും ഉള്ള തീർത്ഥാടനങ്ങളും ഒരു 'ലിവിങ് ട്രഡിഷൻ' ആണ്. ഇതൊക്കെ ആർക്കും നേരിട്ട് കാണുവാൻ സാധിക്കും. വേളാങ്കണ്ണി പള്ളിയിലെ തിരുനാളിനൊക്കെ റോഡ് മുഴുവൻ പള്ളിയിലേക്ക് ഒഴുകുന്ന രീതിയിലാണ് ആളുകൾ സഞ്ചരിക്കുന്നത്. കുംഭമേളകളിൽ ലക്ഷകണക്കിനാളുകൾ ആണ് വരുന്നത്. 'നാഷണൽ ജ്യോഗ്രഫിക്' കുംഭ മേളയെ കുറിച്ച് ഈയിടെ ഒരു ഡോക്കുമെൻറ്ററി സംപ്രേക്ഷണം ചെയ്യുകയുണ്ടായി. പഞ്ചാബിലെ സുവർണ ക്ഷേത്രം, ഷിർദിയിലെ സായി ബാബാ മന്ദിരം, അനന്ദ്പൂർ സാഹിബിലെ ഗുരുദ്വാരാ, ബാന്ഗ്ലൂരിലെ മഞ്ജുനാഥ് ക്ഷേത്രം - ഇവിടങ്ങളിലൊക്കെയുള്ള ഭക്ഷണ വിതരണം നൂറു കണക്കിനാളുകൾ സ്വോമേധയാ വന്നൊരുക്കുന്നതാണ്. ലക്ഷക്കണക്കിനാളുകൾ ആണ് ജാതി മത ഭേദമന്യേ ഇവിടുന്നൊക്കെ ഭക്ഷണം കഴിച്ചു സംതൃപ്തരായി പോകുന്നത്. ഇത്തരത്തിലുള്ള നിസ്വാർത്ഥമായ പ്രവൃത്തികളുടെ പിന്നിൽ പ്രവർത്തിക്കുന്ന ഭക്തിയുടേയും, ആദ്ധ്യാമികത്മികതയുടേയും ചൈതന്യം ആരും കാണാതിരിക്കരുത്.
സാധാരണ ജനങ്ങൾക്കിടയിലുള്ള ഈ ഭക്തിയുടേയും, ആധ്യാത്മികതയുടെയും വലിയ പാരമ്പര്യം സൂക്ഷ്മമായി കണ്ടറിഞ്ഞ വ്യക്തിയായിരുന്നു നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധി. അതുകൊണ്ട് തന്നെ കമ്യൂണിസ്റ്റുകാർ രാഷ്ട്രീയ വിശദീകരണ യോഗം സന്ഖടിപ്പിച്ചപ്പോൾ ഗാന്ധിജി പ്രാർഥനാ സമ്മേളനങ്ങളാണ് സന്ഖടിപ്പിച്ചത്. കാരണം ആധ്യാത്മികതക്ക് വളരെയേറെ പ്രാധാന്യം ഉള്ള രാജ്യമായിരുന്നു എന്നും ഇന്ത്യ. പാശ്ചാത്യ രാജ്യങ്ങളിലെ മത നിരപേക്ഷത അല്ല ഇന്ത്യയുടെ മത നിരപേക്ഷത. ഇന്ത്യയുടെ മത നിരപേക്ഷത എല്ലാ മതങ്ങളെയും ആദരിക്കുന്നതാണ്; അല്ലാതെ ഭക്തിയേയോ, ആത്മീയതയേയൊ, മത വിശ്വാസത്തേയോ തള്ളി പറയുന്നതല്ല. മഹാത്മാ ഗാന്ധി എല്ലാ വൈകുനേരവും പ്രാർഥനാ സമ്മേളനം വിളിക്കുമായിരുന്നു. ബൈബിളും, ഗീതയും, ഖുറാനും ഒക്കെ അവിടെ വായിക്കുമായിരുന്നു. നമ്മുടെ രാഷ്ട്ര പിതാവായിരുന്ന ഗാന്ധിജി “When I survey the wondrous Cross” എന്ന ഗാനം അവസാന നിരാഹാര സത്യാഗ്രഹത്തിന് മുൻപ് സുശീല നയ്യരെ കൊണ്ട് പാടിപ്പിച്ചിട്ടുണ്ട്. ഇതിൻറ്റെ ഒക്കെ അർത്ഥം അദ്ദേഹം എല്ലാ മതങ്ങളെയും ബഹുമാനിച്ചിരുന്നു എന്നതാണ്. ഇന്നത്തെ ഇന്ത്യൻ സമൂഹത്തിന് ആവശ്യം ഇത്തരത്തിൽ മനുഷ്യരെയും, മതങ്ങളെയും കൂട്ടിയിണക്കുന്ന പ്രത്യയ ശാസ്ത്രങ്ങളാണ്; അല്ലാതെ വിഘടിപ്പിക്കൽ പ്രത്യയ ശാസ്ത്രങ്ങളല്ല. മഹാത്മാ ഗാന്ധിയെ അംഗീകരിക്കാതെ നിയോ ബുദ്ധിസ്റ്റ് പ്രോപ്പഗാണ്ട നടത്തുന്നവർക്കും, മാർക്സിസ്റ്റ് പ്രോപ്പഗാണ്ട നടത്തുന്നവർക്കും, യാന്ത്രിക ഭൗതിക വാദികൾക്കും, മതത്തിൻറ്റെ കണ്ണിലൂടെ എല്ലാം കാണുന്ന ഹിന്ദു വാദികൾക്കും, മുസ്ലീം മത മൗലിക വാദികൾക്കും ഇന്ത്യയെ കണ്ടെത്താനാവില്ല. ഈ കൂട്ടരെല്ലാം ഗാന്ധിക്കെതിരാണ് എന്നത് തന്നെ ഇവരുടെ ഒക്കെ പാപ്പരത്ത്വം വെളിവാക്കുന്നു.
ദളിതരും, സ്ത്രീകളും ഒക്കെ പുരോഹിതരും പ്രാർത്ഥന നയിക്കുന്നവരും ഒക്കെ ആകുമ്പോൾ മതത്തിലും, ഭക്തിയിലും, ആത്മീയതയിലും ഒക്കെ അടിയുറച്ച ഒരു സമൂഹത്തിൽ അവർക്ക് വലിയ സ്വീകാര്യതയാണ് കിട്ടുന്നത്; സമത്വവും, സ്വാതന്ത്ര്യവും, സാഹോദര്യവും നിറഞ്ഞ ഒരു ലോകത്തേക്ക് അവർ സ്വാഗതം ചെയ്യപ്പെടുകയാണ്. ഇന്ത്യയെ മനസിലാക്കാത്ത ഭൗതിക വാദികൾ അതു കാണുന്നില്ല. ഇന്ത്യയെ പോലെ ജാതി ബോധമുള്ള ഒരു രാജ്യത്ത് ഒരു ദളിതനെ പൂജാരിയായി നിയമിക്കുക എന്ന ധീരമായ പ്രഖ്യാപനം ഭൗതിക വാദികളെ മാത്രം ആകർഷിക്കാതിരിക്കുന്നത് കാണിക്കുന്നത് ഇന്ത്യയുടെ 'സോഷ്യൽ റിയാലിറ്റി' ഇവരൊന്നും മനസിലാക്കുന്നില്ല എന്നത് തന്നെയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ