തുടർച്ചയായ പല ക്വാർട്ടറുകളിലുംവളർച്ചാ നിരക്ക് താഴോട്ടായതിനാൽ പലരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട് - ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലേക്കാണോ പോകുന്നത്? ടെക്‌സ്റ്റൈൽ മേഖലയിൽ 67 വലിയ യൂണിറ്റുകളാണ് സമീപകാലത്ത് പ്രവർത്തനം അവസാനിപ്പിച്ചത്. 17,600 പേർക്കാണ് തൊഴിൽ നഷ്ടപ്പെട്ടതെന്ന് കേന്ദ്ര ടെക്‌സ്‌റ്റൈൽ മന്ത്രാലയത്തിൻറ്റെ കണക്കുകൾ വ്യക്തമാക്കുന്നു. ചെറുകിട മില്ലുകൾ കൂടി കണക്കിലെടുക്കുമ്പോൾ തൊഴിൽ നഷ്ടവും പ്രതിസന്ധിയും കൂടുതൽ രൂക്ഷമാണെന്ന് തന്നെ പറയാം. വിശ്വ പ്രസിദ്ധമായ ബനാറസ് സിൽക്ക് സാരി നെയ്യുന്ന നെയ്ത്തുകാരിൽ പലരും ദുരിതത്തിലാണെന്നു കാണിച്ചു കുറെ ദിവസം മുമ്പ് ടി.വി. റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പല സംസ്ഥാനങ്ങളിലും കുടിൽ വസ്ത്ര നിർമ്മാണ വ്യവസ്സായത്തിലേർപ്പെട്ടിരിക്കുന്ന ലക്ഷോപലക്ഷം പേരുടെ വീടുകൾ പട്ടിണിയിലാണ് എന്നും റിപ്പോർട്ടുകൾ ഉണ്ട്. കാരണം ഇവരൊക്കെ തുച്ഛ വരുമാനക്കാരാണല്ലോ. ഐ.ടി. രംഗത്തും തൊഴിൽ നിയന്ത്രണം പ്രകടമാണ്. ന്യൂജനറേഷൻ ബാങ്കുകളിലും ഈ പ്രതിസന്ധിയാണെന്ന് റിപ്പോർട്ടുകൾ ഉണ്ട്. സ്റ്റാർട്ടപ്പുകൾക്കും ഇത് നല്ല കാലമല്ല. നോട്ടു നിരോധനത്തിന് ശേഷം ലോണുകൾ കൊടുക്കേണ്ട ബാങ്കുകൾ എല്ലാം പഴയ നോട്ടുകൾ എടുക്കുന്ന പ്രക്രിയലിലാണല്ലോ ഏർപ്പെട്ടിരുന്നത്. സ്വോഭാവികമായും ബാങ്കുകളുടെ പ്രവർത്തനത്തിലൂടെ 'ബാങ്ക് ക്യാപ്പിറ്റൽ' ഉണ്ടാകുന്ന പ്രക്രിയ തടസപ്പെട്ടു. ബാങ്ക് ക്യാപ്പിറ്റലും, ഇൻഡസ്ട്രിയൽ ക്യാപ്പിറ്റലും ചേരുന്ന ഫിനാൻസ് ക്യാപ്പിറ്റലാണല്ലോ ഏതൊരു രാജ്യത്തിൻറ്റെയും സമ്പത് വ്യവസ്ഥയുടെ അടിത്തറ. നോട്ടു നിരോധനത്തെ തുടർന്ന് ബാങ്കുകളിലെ സ്വകാര്യ നിക്ഷേപത്തിലുണ്ടായ ഇടിവും കയറ്റുമതിയിലെ കുറവുമാണ് പല സ്ഥാപനങ്ങളെയും പ്രതിസന്ധിയിലാക്കുന്നത്. പിന്നീട് ജി.എസ്.ടി.-യും എത്തി.
GST എന്ന നികുതി സമ്പ്രദായം ലോകത്തിൽ പല രാജ്യങ്ങളിലും നിലവിലുണ്ട്. ലോകത്താദ്യമായി ജി.എസ്.ടി. നടപ്പാക്കിയ രാജ്യം ഫ്രാൻസാണ്. ഇന്ത്യയുൾപ്പെടെ 160 രാജ്യങ്ങളിൽ ഇപ്പോൾ ജി.എസ്. ടി. നടപ്പായി കഴിഞ്ഞു. രാജ്യത്തുള്ള എല്ലാ നികുതികളും ചുരുക്കി ഒരൊറ്റ നികുതി കൊടുക്കുന്നതിനെ ആണ് ജി.എസ്. ടി. എന്ന് പറയാം. നിലവിലുള്ള നികുതിയെ രണ്ടായി ഭാഗിക്കുന്നു. പകുതി കേന്ദ്രത്തിന്; ബാക്കി പകുതി സംസ്ഥാനത്തിന്. അവയ്ക്കു നാല് തട്ട് - 0%, 5% ,12%, 18%, 28% . ഏതൊക്കെ ഉൽപന്നങ്ങൾ ഏതൊക്കെ തട്ടിൽ വരണമെന്ന് കേന്ദ്രവും, സംസ്ഥാനങ്ങളും കൂടി തീരുമാനിക്കുന്നു - ഇതാണ് ചുരുങ്ങിയ ഭാഷയിൽ പറയുകയാണെങ്കിൽ ജി.എസ്.ടി. GST എന്നത് പാൻ കാർഡ് നമ്പർ വിപുലീകരിച്ചുണ്ടാക്കിയ ഒരു പതിനഞ്ചക്ക നമ്പർ ആണ്. GST എടുക്കാൻ പാൻകാർഡും ആധാർ കാർഡും കൂടിയേ തീരൂ.
നിയത്രണമില്ലാതെ ആരെയും കണക്കു ബോധിപ്പിക്കേണ്ടതില്ലാതെ പണം ചിലവഴിച്ചിരുന്ന സമൂഹത്തിൽ ചിലവാക്കുന്ന പണത്തിൻറ്റെ ഉറവിടം ചോദിക്കാൻ തുടങ്ങിയതോടെ കച്ചവടം ആകെ മാറിമറിഞ്ഞു. സമാന്തര കള്ളപ്പണത്തിൻറ്റെയും, പൂഴ്ത്തി വെയ്പ്പിൻറ്റെയും ശൃംഖല തകരുമ്പോൾ പ്രത്യാഘാതങ്ങൾ വലുതാണ്. അത് കൂടാതെയാണ് ജി.എസ്.ടി. നടപ്പാക്കിയതിലെ അപാകതകളും, ആശയ കുഴപ്പങ്ങളും. ജി.എസ്. ടി നടപ്പാക്കിയതിലെ ആശയ കുഴപ്പത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകളെ കുറ്റപ്പെടുത്തുക അല്ല വേണ്ടത്. വ്യാപാരികൾക്ക് ട്രെയിനിങ് കൊടുക്കാൻ ഉദ്യോഗസ്ഥരില്ല എന്നതാണ് കുഴപ്പം. ഓരോ മാസവും റിട്ടേൺ ഫയൽ അടക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. സാധാരണ നികുതിദായകർ ഓരോ മാസവും റിട്ടേൺ അടക്കണം. നിലവിൽ 1.5 കോടിയിലേറെ വിറ്റുവരവുള്ള സ്ഥാപനങ്ങൾക്ക് മാത്രമാണ് മൂന്ന് മാസത്തിലൊരിക്കൽ റിട്ടേൺ ഫയൽ ചെയ്യാനും നികുതിയടയ്ക്കാനുമുള്ള സൗകര്യമുള്ളത്. മൂന്നോ, അതിലധികമോ സംസ്ഥാനങ്ങളിൽ വ്യാപാരം ചെയ്യുന്നവർ നൂറിലധികം റിപ്പോർട്ടുകൾ ഫയൽ ചെയ്യേണ്ടി വരും. ഇങ്ങനെയുള്ള റിപ്പോർട്ടുകൾ പരിശോധിക്കേണ്ട ഉത്തരവാദിത്ത്വവും ഈ പുതിയ പദ്ധതിയിലൂടെ വരുന്നൂ. അറിവില്ലായ്മ കൊണ്ട് വ്യാപാരികൾ ഇപ്പോഴും പഴയ വാറ്റ് കാലഘട്ടത്തിലെ പോലെ ബില്ലുകൾ തയാറാക്കുന്നു, റിട്ടേൺ ഫയൽ ചെയ്യുന്നു. നഷ്ടം ഉപഭോക്താക്കൾക്ക്.
മൊത്തത്തിൽ ജി.എസ്.ടി. വന്നതിനു ശേഷം വില കൂടിയതല്ലാതെ ഒന്നിനും കുറഞ്ഞിട്ടില്ല; കുറയാനും പോകുന്നില്ല എന്നും പറയാം. അച്ഛാ ദിൻ ഇപ്പ വരുമെന്ന് നമുക്ക് ആശ്വസിക്കാം. മാക്സിമം റീറ്റയിൽ പ്രൈസ് ഇങ്ക്ലൂസീവ് ഒഫ് ആൾ ടാക്സസ് (MRP) എന്ന് എഴുതി വച്ചിട്ട് അതിനു മുകളിൽ ജി. എസ്. ടി. ഏടുക്കുന്നത് തടയാൻ കൺസ്യുമർ അല്ലെങ്കിൽ ഉപഭോക്താക്കളാണ് യഥാർത്ഥത്തിൽ ഉണരേണ്ടത്. ഇന്ത്യാ മഹാരാജ്യത്തുള്ള സകല ലൊട്ടുലൊടുക്ക് ടാക്സുകളും കൂടിച്ചേർന്നതാണു ഈ പറയുന്ന എം. ആർ. പി. ചില്ലറവിൽപ്പനയിൽ എം.ആർ.പി. മുകളിൽ ഉൽപന്നം വിൽക്കേണ്ട. പരമാവധി വിലയാണ് എം. ആർ. പി. അതിനു മുകളിൽ അധിക തുക ഈടാക്കുന്നത് നിലവിലെ എം.ആർ.പി. നിയമപ്രകാരം കുറ്റകരമാണ്. റസ്റ്റോറന്റുകൾ, ലഘുഭക്ഷണശാലകൾ, മാളുകൾ എന്നിവിടങ്ങളിൽ കുപ്പിവെള്ളമുൾപ്പെടെയുള്ള പായ്ക്ക് ചെയ്ത ഉത്പന്നങ്ങൾക്ക് എം.ആർ.പി.യെക്കാൾ കൂടിയ വില ജി.എസ്.ടിയുടെ പേരിൽ ഈടാക്കുന്നുണ്ടെങ്കിൽ അത് കുറ്റകരമാണ്. ഉപഭോക്താവിന് നൽകുന്ന ബില്ലിൽ ചരക്ക്-സേവന നികുതിയുൾപ്പെട്ട എം.ആർ.പി.യായിരിക്കണം നൽകേണ്ടത്. സാധാരണക്കാരുടെ അജ്ഞതയെ ചൂഷണം ചെയ്യുകയും കൂടുതൽ വില ഈടാക്കുകയും ചെയ്യുന്ന കച്ചവടക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടു വരേണ്ടതുണ്ട്. അതിനു ഉപഭോക്താക്കളാണ് ശ്രമിക്കേണ്ടത്. ഉപഭോക്താക്കൾക്കുള്ള ബോധവൽക്കരണം ഇന്നത്തെ കാലത്ത് വളരെ പ്രധാനപ്പെട്ടതാണ്.
അത് പോലെ തന്നെയാണ് വ്യാപാരികൾ മനസിലാക്കേണ്ട വ്യത്യാസമുള്ള ടാക്സ് നിരക്കുകൾ. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വലിയ വ്യത്യാസമുള്ള ടാക്സ് നിരക്കുകൾ ആണ് നില നിൽക്കുന്നത്. ഇതൊക്കെ ആരുടെ കുഴപ്പമാണ് എന്ന് വേണമെങ്കിൽ ചോദിക്കാം. എഴുപത്തഞ്ചു ലക്ഷം രൂപ വിലയുള്ള ഒരു കാറ് കർണാടകത്തിൽ രജിസ്റ്റർ ചെയ്യുമ്പോൾ ടാക്സ് പതിനഞ്ചു ലക്ഷം രൂപ. പോണ്ടിച്ചേരിയിൽ ഒരു ലക്ഷം രൂപ.
എല്ലാ സ്റ്റേറ്റിലും എല്ലാ കാര്യങ്ങൾക്കും ഒരു നികുതി എന്നത് ടാക്സ് വെട്ടിപ്പ് സ്ഥിരം സ്വൊഭാവമാക്കിയ ഇൻഡ്യാക്കാരിൽ പലർക്കും ഇഷ്ടപ്പെടുകയില്ല. അതുകൊണ്ടു തന്നെ അവർ ജി.എസ്.ടി.-യെ കുറ്റം പറയും. ഇന്ത്യയിൽ അപൂർവം ചിലയിടങ്ങളിൽ ഒഴികെ എവിടെയും സ്ഥിരമായി താമസിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ആ നിലക്ക് ടാക്സ് കുറവുള്ളിടത്തു സ്ഥിരവാസം തുടങ്ങി രാജ്യത്തെ നിയമം പാലിക്കുന്നതാണ് കുറഞ്ഞ ടാക്സ് നിരക്കുള്ള സംസ്ഥാനങ്ങളിൽ രജിസ്ട്രേഷന് പോകുന്നവർക്ക് പറഞ്ഞിട്ടുള്ളത്. അങ്ങനെ താമസിക്കാനും ഇൻഡ്യാക്കാരെ കിട്ടില്ല. ഒരിന്ത്യ, ഒരു നികുതി എന്ന് പറയുന്ന ജി. എസ്. ടി. അതുകൊണ്ടു തന്നെ നികുതി വെട്ടിക്കുന്ന ആർക്കും ദഹിച്ചിട്ടില്ല.
കൊടുവള്ളിയിൽ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ജനജാഗ്രതാ യാത്രയ്ക്കിടെ കയറിയ മിനി കൂപ്പറിൻറ്റെ ഉടമ കാരാട്ട് ഫൈസൽ വാഹന നികുതിയിൽ പത്ത് ലക്ഷത്തോളവും, നടി അമലാ പോൾ ഇരുപതു ലക്ഷത്തോളം രൂപയും നികുതി വെട്ടിച്ചുവെന്നാണ് റിപ്പോർട്ടുകൾ. സിനിമാ താരവും എം.പി.-യുമായ സുരേഷ് ഗോപിയും ഇവർക്ക് കൂട്ടിനുണ്ട്. വ്യാജ വിലാസമുണ്ടാക്കി പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്ത് ലക്ഷങ്ങൾ നികുതി വെട്ടിക്കുന്നവരിൽ ഭൂരിപക്ഷവും സിനിമാ താരങ്ങൾ, ബിസിനസുകാർ, ബാറുടമകൾ, വിദേശ മലയാളികൾ, രാഷ്ട്രീയ നേതാക്കളുടെ ബന്ധുക്കൾ തുടങ്ങിയവരുടെ വാഹനങ്ങളാണെന്നതാണ് രസകരമായ കാര്യം. പൂത്ത കാശുണ്ടെങ്കിലും നികുതി അടയ്ക്കാൻ ഇവർക്കൊക്കെ വൈമുഖ്യമാണ്. ഇൻഡ്യാക്കാരുടെ പൊതു സ്വൊഭാവവുമാണിത്.
നികുതി ഏകീകരിച്ചാൽ ഉടൻ അമലാ പോളിനേയും, സുരേഷ് ഗോപിയേയും പോലുള്ള അനേകം പേർ മുറുമുറുത്ത് തുടങ്ങും. പോണ്ടിച്ചേരി രജിസ്റ്റർ ചെയ്യണമെങ്കിൽ അവിടുത്തെ സ്ഥിര താമസക്കാർ ആയിരിക്കണം. നടി അമലാ പോൾ വണ്ടി രജിസ്റ്റർ ചെയ്തിരിക്കുന്നത് ഏതോ എഞ്ചിനീയറിംഗ് സ്റ്റുഡൻറ്റിൻറ്റെ പേരിലാണ്. അതും ആ സ്റ്റുഡൻറ്റിന് ഇതിനെ പറ്റി അറിയുക കൂടിയില്ല. പോണ്ടിച്ചേരിയിലും, കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഒരു പാട് ഏജൻറ്റ്സ് ഉണ്ട് - ഇങ്ങനെ രജിസ്റ്റർ ചെയ്തു കൊടുക്കാൻ. ഇതു പോലുള്ള നികുതി വെട്ടിപ്പുകളാണ് ഇന്ത്യയിൽ എവിടെയും നടക്കുന്നത്.
നോട്ടു നിരോധനം പോലെ തന്നെ യാതൊരു വിധ മുൻകരുതൽ നടപടികളും സ്വീകരിക്കാതെ GST നടപ്പിലാക്കിയതിൻറ്റെ അനന്തര ഫലമാണ് ഇപ്പോഴുണ്ടായ വിലക്കയറ്റം. പ്രതിപക്ഷം ദുർബലമായതു കൊണ്ടാകാം കേന്ദ്ര സർക്കാർ വീണ്ടും ഇത്തരത്തിൽ ഒരു സാമ്പത്തിക നടപടിക്കു മുതിർന്നത്. ഈ വിലക്കയറ്റം താൽകാലിക പ്രതിഭാസമാണെന്നതൊക്കെ തോന്നൽ മാത്രമാണ്. മുകളിലേക്ക് പോയ വിലകളൊന്നും താഴേക്ക് വരാൻ പോകുന്നില്ല.
ചെറു കിട കച്ചവടക്കാർ പൊളിയുമെന്നും അതിലെ തൊഴിലാളികളൊക്കെ കുത്തു പാളയെടുക്കട്ടെയെന്നും ഒക്കെയുള്ള സ്ഥിരം പ്രചാരണം ജി.എസ്.ടി - ക്ക് എതിരെയും ഉണ്ട്. ഏകീകൃത നിയമം വരുന്നത് വഴി GST രാജ്യത്തിനു നല്ലതു തന്നെ. വേണ്ടത്ര മുൻകരുതലോടെ നടപ്പാക്കിയില്ല എന്നതാണ് പ്രശ്നം. പഴയ പോലെ എങ്ങനെ കള്ളത്തരം കാണിക്കാം എന്നല്ല വ്യാപാരികൾ ചിന്തിക്കേണ്ടത്. സത്യസന്ധതയോടെ, നിയമ വ്യവസ്ഥയ്ക്ക് കീഴ്പ്പെട്ട് മര്യാദയ്ക്ക് കച്ചവടം നടത്തി മാറ്റത്തിന് തയ്യാറെടുക്കുകയാണ് വ്യാപാരികൾ ചെയ്യേണ്ടത്.
ചുരുക്കം പറഞ്ഞാൽ ഉത്തരവാദിത്ത്വബോധത്തോടെ സംസ്ഥാന - കേന്ദ്ര സർക്കാരുകൾ പ്രവർത്തിച്ചാൽ ഇപ്പോഴത്തെ പ്രതിസന്ധി 2-3 വർഷം കൊണ്ട് തീരും. ഉത്തരവാദിത്ത്വബോധത്തോടെ പ്രവർത്തിക്കണമെന്ന് മാത്രം. കർഷകരുടെയും, അസംഘടിത മേഖലയിലും ഉണ്ടായ പ്രശ്നങ്ങൾ പെട്ടെന്ന് തീരുന്നവയല്ല. കാർഷിക മേഖലയിലെ പ്രശനങ്ങൾ പലതാണ്. അത് ഇന്നോ, ഇന്നലെയോ തുടങ്ങിയതല്ല. അസംഘടിത മേഖല ഇനി 'ഫോർമൽ സെക്റ്ററുമായി' ബന്ധപ്പെട്ടു പ്രവർത്തിക്കുന്നതായിരിക്കും അവരുടെ നിലനിൽപിന് നല്ലത്. പ്രശ്നങ്ങളുണ്ടെങ്കിലും ആത്യന്തികമായി ജി.എസ്.ടി. -യും, പുതിയ ടാക്സ് സമ്പ്രദായങ്ങളും നന്മയിലേക്കും,സത്യസന്ധതയിലേക്കും, സാമൂഹിക പുരോഗതിയിലേക്കുമുള്ള കാൽവയ്പ്പാണ് എന്ന കാര്യത്തിൽ സംശയമില്ല. സത്യസന്ധതയോടെ ബിസിനസ് ചെയ്യാനാണ് നമ്മുടെ കച്ചവടക്കാരും, വ്യവസായികളും, ഉൽപാദകരും ഇനി പഠിക്കേണ്ടത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ