സമീപകാല ഇന്ത്യയിൽ വർഗീയതയുടെ കാര്യം പറയുമ്പോൾ ഏത് വിഭാഗമാണ് കൂടുതൽ അപകടകരം എന്ന ചോദ്യം ഉയരാറുണ്ട്. ഇന്ത്യയിൽ മൗദൂദി സ്ഥാപിച്ച ജമായത്തെ ഇസ്ലാമി എന്ന സംഘടനക്ക് ലോകത്തെല്ലായിടത്തുമുള്ള ഭരണകുടങ്ങളെ സായുധ ജീഹാദിലൂടെ കീഴ്‌പ്പെടുത്തി ഇസ്ലാമിക്ക് ഭരണം സ്ഥാപിക്കുക എന്ന ലക്ഷ്യമാണുള്ളത്. തൻറ്റെ ആയുഷ് കാലത്ത് യാഥാർഥ്യമാവുമെന്ന് ഒസാമ ബിൻ ലാദന് പോലും സ്വപ്നം കാണാത്ത അവകാശവാദങ്ങളുമായിട്ടാണ് അൽ ഖ്വെയ്ദയുടെ പിൻഗാമിയായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് അൽഷം (ഐ.എസ്.ഐ.എസ്.) ലോകത്തെല്ലായിടത്തും മുന്നേറുന്നത്. സൗദി അറേബ്യയിൻ നിന്ന് അമേരിക്ക പുറത്തുപോവുക, ഇസ്രായേലിനെ ഇല്ലാതാക്കുക തുടങ്ങിയ മിനിമം ലക്ഷ്യങ്ങളേ ലാദനും അൽ ഖ്വെയ്ദയ്ക്കുമുണ്ടായിരുന്നുള്ളൂ. എന്നാൽ, പാകിസ്താൻ മുതൽ പൂർവ യൂറോപ്പു വരെയും പശ്ചിമേഷ്യ മുതൽ വടക്കനാഫ്രിക്ക വരെയും പരന്നുകിടക്കുന്ന ഖിലാഫത്ത് രൂപവൽകരിക്കുകയും, അവിശ്വാസികളെ മുഴുവൻ കൊന്നൊടുക്കുകയുമാണ് ഇസ്ലാമിക് സ്റ്റേറ്റിൻറ്റെ ലക്ഷ്യം. 'ഇന്ത്യയിൽ ഇസ്ലാമിക രാഷ്ട്രം' എന്ന ആശയമൊക്കെ പല തീവ്ര വാദ സംഘടനകളും നേരത്തെ പ്രചരിപ്പിച്ചിരുന്നു. 'Salvation of India through ഇസ്ലാം' എന്ന് വേറൊരു കൂട്ടരും പ്രചരിപ്പിച്ചിരുന്നു.
മറുവശത്ത് ഇസ്‌ലാമിക തീവ്രവാദത്തെ നേരിടാൻ ഹിന്ദു മഹാ സഭ, ശ്രീ രാം സേന, ബജ്രങ്ങ് ദൾ, ആർ.എസ്. എസ്., വി.എച്. .പി. - എന്നിങ്ങനെ പലരുമുണ്ട്. സംഘ പരിവാറുകാർ രാഷ്ട്രീയത്തിൽ തുടക്കം മുതൽ തന്നെ തങ്ങളുടെ ആത്യന്തിക ലക്ഷ്യം ഹിന്ദു രാഷ്ട്രമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സ്വാഭാവികമായും അപ്പോഴൊരു ചോദ്യമുയരാം. ഏത് വിഭാഗമാണ് കൂടുതൽ അപകടകരം?
ഇവിടെ ചോദിക്കേണ്ട ഒരു കാര്യവുമില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഇസ്‌ലാമിക തീവ്രവാദം തന്നെയാണ് ഏറ്റവും അപകടം. ഇന്ന് ലോകത്തിൻറ്റെ തന്നെ ഉറക്കം കെടുത്തുന്ന ഒരു പ്രശ്നമായിരിക്കുകയാണ് ഇസ്ലാമിക തീവ്രവാദത്തിൻറ്റെ ഏറ്റവും ഭീകര മുഖമായ ഇസ്ലാമിക് സ്റ്റേറ്റ് എന്ന സംഘടന. പെൺകുട്ടികളെ ലൈംഗിക അടിമകൾ ആയി വിൽക്കുന്ന രീതിയൊക്കെ വേറെ എവിടെയെങ്കിലും ഉണ്ടോ? ഇസ്ലാമിക് തീവ്ര വാദികളുടെ ചെയ്തികൾ മൂലം ഇന്തോനേഷ്യ, സിറിയ , ഇറാക്ക്, ഈജിപ്ത് ലെബോനാൻ, യെമൻ, നൈജീരിയ ഇവിടെ ഒക്കെ സമാധാനം പൂത്തു വിളയാടുന്നില്ല എന്ന് എല്ലാവരും ഓർക്കണം. നമ്മുടെ സഹോദര രാജ്യങ്ങളായ പാക്കിസ്ഥാൻറ്റേയും, ബംഗ്ളാദേശിൻറ്റേയും സ്ഥിതിയും വളരെ മോശമാണ്. ഇന്ത്യയിൽ ആകെ ഒരു ബാബ്റി മസ്ജിദേ തകർക്കപ്പെട്ടിട്ടുള്ളൂ. പക്ഷെ പാക്കിസ്ഥാനിലും, ബംഗ്ളാദേശിലും തകർക്കപ്പെട്ടിട്ടുള്ള ക്ഷേത്രങ്ങൾക്കും, ക്രിസ്ത്യൻ ദേവാലയങ്ങൾക്കും കണക്കില്ല. താലിബാൻ അധികാരത്തിലേറിയപ്പോൾ പരസ്യമായിട്ടാണല്ലോ വിശ്വ പ്രസിദ്ധമായ 'ബാമിയാൻ ബുദ്ധ പ്രതിമ' തകർത്തത്. താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരത്തിലേറിയപ്പോൾ പതിനായിരം സിക്കുകാർക്ക് സർവ്വതും ഉപേക്ഷിച്ചു ഓടി പോരേണ്ട സ്ഥിതി വിശേഷം വന്നു. നേരത്തെ മുജാഹിദിനുകൾ അഫ്ഗാനിസ്ഥാനിൽ കടന്നപ്പോൾ അവിടെ സ്കേർട്ട് ധരിച്ചിരുന്ന സ്ത്രീകളുടെ കാൽ വെട്ടി പ്രദർശിപ്പിക്കുക വരെ ഉണ്ടായി. ഈജിപ്റ്റിലുള്ള ക്രിസ്ത്യാനികളെ തീവ്ര വാദികൾ ബുൾഡോസർ കയറ്റിയാണ് കൊന്നതെന്നാണ് റിപ്പോർട്ടുകൾ. ബോക്കോ ഹറാം തട്ടിക്കൊണ്ടു പോയ 200 പെൺകുട്ടികളുടെ കാര്യത്തിലും ഇതുവരെ വലിയ അറിവൊന്നും ഇല്ല. ഇറാക്കിൽ ഐസിസ് യസീദി പെൺകുട്ടികളെ ലൈഗിക അടിമകളാക്കുകയും, വിൽക്കുകയും ചെയ്യുന്നത് പരസ്യമായിട്ടാണ്. ഇതിനെ എതിർക്കുന്ന പെൺകുട്ടികളെ പരസ്യമായി ഇരുമ്പു കൂട്ടിലിട്ട് കത്തിക്കുന്നതും വെടിവെച്ചു കൊല്ലുകയും ചെയ്യുന്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതും ഐസിസ് തന്നെ. ഇത്തരത്തിലുള്ള കണ്ണിൽ ചോരയില്ലാത്ത പ്രവർത്തികളെ ആർ.എസ്.എസ്സി-ൻറ്റെ ചെയ്തികളോട് എങ്ങനെ ഉപമിക്കുവാൻ സാധിക്കും? ബൊക്കോ ഹറാം, അൽ ഖൊയ്ദ, താലിബാൻ, ഇസ്‌ലാമിക് സ്റ്റേറ്റ് - ഈ സംഘടനകളൊക്കെ കാണിക്കുന്ന ഭീകരതയുമായി മറ്റേതെങ്കിലും മതങ്ങളുടെ പേരിലുള്ള സംഘനകളുമായി താരതമ്യം ചെയ്യുന്നത് തന്നെ ബുദ്ധി ശൂന്യമാണ്.
ഭീകരതയല്ല സമാധാനമാണ് ഇസ്ലാമിൻറ്റെ സന്ദേശമെന്ന് ഇസ്ലാമിക മിതവാദികൾക്കു കഴിയണം. സ്ഫോടനം നടത്തേണ്ടത് സ്വന്തം മനസ്സുകളിലാണ്; അല്ലാതെ അന്യരുടെ ദേഹങ്ങളിലല്ല. 'ജിഹാദിൻറ്റെ' ശരിയായ അർത്ഥം സ്വന്തം മനസ്സിലുള്ള അഹങ്കാരത്തിനും, അത്യാഗ്രഹത്തിനും, മോഹങ്ങൾക്കും എതിരായുള്ള യുദ്ധമാണെന്നാണ് മലയാളിയായ ആത്മീയ ആചാര്യൻ ശ്രീ എം - ഉം (മുംതാസ് അലി ഖാൻ) പറയുന്നത്. അതൊക്കെ ഉച്ചത്തിൽ പറയാൻ ഇസ്ലാമിക മിതവാദികൾക്കു കഴിയണം. ക്രിസ്റ്റ്യാനിറ്റിയും, ഇസ്‌ലാമും ലോകത്തിലെ സംഘടിത മതങ്ങളാണ്. ഇവയുടെ പേരിലുള്ള രാഷ്ട്രീയ അധികാരത്തിന് വേണ്ടിയുള്ള പോരാട്ടമാണ് കുരിശു യുദ്ധങ്ങളിലേക്കും, കലീഫത്തിലേക്കും ഒക്കെ നയിച്ചത്. നേരെമറിച്ചു ഹിന്ദു സമൂഹത്തിന് ഒരു സംഘടിത രൂപമോ, ഒരു പ്രാമാണിക ഗ്രന്ഥമോ - ബൈബിളോ, ഖുറാനോ പോലെ ചൂണ്ടി കാട്ടുവാൻ ഇല്ലാ. അതുകൊണ്ടു തന്നെയാണ് ഹിന്ദു എന്നാൽ 'വേ ഓഫ് ലൈഫ്' ആണെന്ന് പറയുന്നത്. ഇന്ന് യൂറോപ്പിലും, അമേരിക്കയിലും ഉള്ളത് 'പോസ്റ്റ് ക്രിസ്ത്യൻ' സമൂഹങ്ങളാണ്. വ്യക്തി സ്വാതന്ത്ര്യത്തിന് പ്രാമുഖ്യം കൊടുക്കുന്നവർ. മതം അല്ല അവിടെ ഭരണ കൂടത്തിൻറ്റെ നയങ്ങൾ തീരുമാനിക്കുന്നത്. വികസിത രാജ്യങ്ങളിൽ മതവും, മത പരമായ ആചാരങ്ങളും ഒരു വ്യക്തിയുടെ തീർത്തും സ്വകാര്യതയുടെ ഭാഗമാണ്. അമേരിക്കയും, യൂറോപ്പുമൊക്കെ ആധുനികവൽകരിക്ക പെട്ടപ്പോൾ അവരൊക്കെ മതത്തെയും, മത പരമായ ആചാരങ്ങളെയും മാറ്റി നിർത്തുന്നതാണ് കാണാൻ സാധിച്ചത്. Renaissance, Reformation, Enlightenment - ഈ പ്രസ്ഥാനങ്ങൾ മതത്തിൻറ്റെ സർവാധിപത്യത്തെ എല്ലാ രീതിയിലും വെല്ലു വിളിച്ചു. ഈ ആധുനികത ഇസ്‌ലാമിക് രാഷ്ട്രങ്ങളിലോ, മുസ്‌ലിം സമൂഹങ്ങളിലോ പൂർണമായും സംഭവിച്ചിട്ടില്ല. ചേലാ കർമവും, പർദ്ദയുമൊക്കെ ആധുനിക സമൂഹത്തിനു ചേരുന്ന രീതികളാണോ? കേരളത്തിൽ ഒരു മുസ്ലിം വനിതാ അത്ലറ്റിനെ ചൂണ്ടി കാണിക്കുവാനുണ്ടോ? ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ആധുനികതയെ പുൽകേണ്ടതിന് പകരം വാക്സിൻ വിരുദ്ധത ഒക്കെ ഉയർത്തി കൊണ്ട് വരുന്നവർ ആധുനിക ശാസ്ത്ര, സാങ്കേതിക നേട്ടങ്ങൾക്കെതിരെ പൃഷ്ഠം കാണിക്കുകയല്ലേ?
ഹിന്ദു എന്നത് അനേകം സമ്പ്രദായങ്ങൾ ഒത്തു ചേരുന്നതാകയാൽ പൂർണമായ സംഘടിത രൂപം കൈവരിക്കാൻ ആർ.എസ്.എസ്സി-നോ, VHP -ക്കോ, മറ്റു ഹിന്ദു സംഘടനകൾക്കോ ഒരിക്കലും കഴിയില്ല. അതിൻറ്റെ ആവശ്യവുമില്ല. ഹിന്ദു എന്നത് അനേകം സമ്പ്രദായങ്ങൾ ഒത്തു ചേരുന്നതാണ് എന്നത് ഹിന്ദു സമൂഹത്തെ കുറിച്ച് ആഴത്തിൽ പഠിച്ച പലരും ചൂണ്ടി കാണിച്ചിട്ടുണ്ട്. ശ്രീ എം - ഉം, 40 വർഷത്തിലേറെ ഇന്ത്യയിൽ സഞ്ചരിച്ച ആദ്യ അമേരിക്കകാരനായ നാഗ സന്യാസി ബാബാ റാംപുരി (വില്യം എ. ഗാൻസ്) ഹിന്ദു സമൂഹത്തെ കുറിച്ച് പറയുമ്പോൾ ചൂണ്ടി കാട്ടുവാൻ സാധിക്കുന്നത് ഈ വൈവിധ്യമാണ്. 'ഗുരു സമക്ഷം - ഒരു ഹിമാലയൻ യോഗിയുടെ ആത്മ കഥ' എഴുതിയ ശ്രി എം. ഈയിടെ ഒരു ഇൻറ്റെർവ്യൂവിൽ ഇന്ത്യയുടെ വൈവിധ്യത്തെ ഓർമിപ്പിച്ചു. ഈ വൈവിധ്യമുള്ളതു കൊണ്ടുതന്നെ സംഘ പരിവാറുകാർക്ക് രാഷ്ട്രീയത്തിൽ ഹിന്ദുക്കളിലെ ഭൂരിപക്ഷത്തിനെ സ്വാധീനിക്കാനാകില്ല. കഴിഞ്ഞ തവണ തന്നെ ബി.ജെ.പി.-യ്ക്ക് 30 ശതമാനത്തിനടുത്തുള്ള വോട്ടുകൾ മാത്രമേ ലോക്സഭാ തിരഞ്ഞെടുപ്പിൽ കിട്ടിയുള്ളൂ. ഹിന്ദു രാഷ്ട്രം എന്ന സങ്കൽപം രൂപീകരിക്കണമെങ്കിൽ ഭരണഘടനാപരമായ പ്രശ്നങ്ങൾ വേറെ.
'ഗുരു സമക്ഷം - ഒരു ഹിമാലയൻ യോഗിയുടെ ആത്മ കഥ' എഴുതിയ ശ്രീ എം - ൻറ്റെ 2016 -ൽ 7500 കിലോമീറ്റർ നടന്നുള്ള 'പ്രത്യാശയുടെ പദയാത്രയെ' കുറിച്ചുള്ള വിവരണങ്ങളിലും, ആദ്യ അമേരിക്കൻ നാഗ സന്യാസിയായ ബാബാ റാംപൂരിയുടെ ആത്മ കഥയും - (Autobiography of a Sadhu: An Agrez Among Naga ബാബാസ്) ഇന്ത്യയിലെ വൈവിധ്യങ്ങൾ കൃത്യമായി വെളിവാക്കുന്നുണ്ട്. ഹിന്ദുവിൽ തന്നെ താന്ത്രിക സമ്പ്രദായവും, മറ്റു പല സമ്പ്രദായങ്ങളിലും ഉള്ളവർ ഉണ്ട്. സന്യാസ രീതികൾ തന്നെ നോക്കൂ: യോഗികളെയും, സന്യാസിമാരെയും കൂടാതെ മാംസം പച്ചക്കു തിന്നുന്ന അഘോരികൾ; തുണിയൊന്നും ധരിക്കാത്ത നാഗ, ദിഗംബര സന്യാസിമാർ; ത്രിപുര സുന്ദരിയെ ഭജിക്കുന്ന താന്ത്രികർ, സംഗീതത്തിലൂടെ ഈശ്വര സാക്ഷാത്കാരം നേടാൻ ശ്രമിക്കുന്ന ബവൂളുകൾ, നാദ യോഗിമാർ - ഇത്രയധികം വൈവിധ്യങ്ങൾ ലോകത്തെവിടെയെങ്കിലും ഉണ്ടോ??? ഹിന്ദു എന്ന് പറയുമ്പോൾ അതിലെ വ്യത്യസ്തത പലരും മനസ്സിലാക്കുന്നില്ല. മത്സ്യ മാമ്സാദികളെ ഒഴിവാകുന്ന കേരളത്തിലെ നമ്പൂതിരിയും, വലിയ മീൻ പട്ടിൽ പൊതിഞ്ഞു വിവാഹ വാഗ്ദാനം കൊടുക്കുന്ന ബംഗാളി ബ്രാഹ്മണനും തമ്മിൽ എന്താണ് ഐക്യം? വൈവിധ്യമാണ് ഇന്ത്യയുടെ അടിസ്ഥാനം. അത് മനസ്സിലാക്കാൻ ഇന്ത്യയിൽ അങ്ങോളം ഇങ്ങോളം ഒന്ന് യാത്ര ചെയ്താൽ മാത്രം മതി. ഈ രാജ്യം ഒരു പ്രത്യേക ജാതിയുടെയോ, ഉപ ജാതിയുടെയോ, മതതിൻറ്റെയോ കുത്തക അല്ല.
ഇന്ത്യയിൽ ഇന്ന് മൊത്തം ജനസംഖ്യയുടെ 14.2 ശതമാനം മുസ്ലീങ്ങൾ ഉണ്ട്. 2011-ലെ സെൻസസ് പ്രകാരം 172 ദശ ലക്ഷം വരുന്ന സംഖ്യ. ഈ 17 കോടിയിൽ ഒരു ശതമാനം തീവ്ര വാദ ആശയങ്ങൾക്ക് അടിമപ്പെട്ടാൽ ഇന്ത്യ വല്ലാത്ത ദുരിത കയത്തിലേക്കായിരിക്കും പോകുക എന്ന് നിസംശയം പറയാം. എന്തായാലും അത് ഇതുവരെ സംഭവിച്ചിട്ടില്ല. അത് ഭാവിയിലും സംഭവിക്കാതിരിക്കുവാൻ മുസ്ലീമുകൾക്ക് ഹിന്ദു ഭൂരിപക്ഷ രാജ്യത്തു സുഖമായി ഉണ്ണാനും ഉറങ്ങാനും പറ്റും എന്ന് തെളിയിച്ചു കൊടുക്കേണ്ടത് ഹിന്ദുക്കളുടെ കൂടെ ചുമതലയാണ്. ഭൂരിപക്ഷം ന്യൂന പക്ഷത്തിൻറ്റെ വിശ്വാസം ആർജ്ജിച്ചു വേണം അവരോട് മത സൗഹാർദ്ദത്തിനും, സമാധാനത്തിനും വേണ്ടി സംസാരിക്കാൻ എന്നതായിരുന്നു ഗാന്ധിയൻ നിലപാട്. ഭൂരിപക്ഷം ന്യൂനപക്ഷത്തിൻറ്റെ വിശ്വാസം ആർജിക്കണം എന്ന രാഷ്ട്ര പിതാവിൻറ്റെ തത്ത്വസംഹിത എപ്പോഴും ഓർമിക്കപ്പെടേണ്ടതുണ്ട്. ഒരു ചെറിയ കൂട്ടം ആളുകൾ ചെയ്യുന്ന പ്രവർത്തികൾക്ക് മുസ്ലിം സമുദായത്തെ മൊത്തം ഒന്നടക്കം അതുകൊണ്ട് തന്നെ സംശയിക്കരുത്; അവരെ അതിൻറ്റെ പേരിൽ ആക്ഷേപിക്കരുത്. വെറുതെ ആക്ഷേപിച്ച് ഒറ്റപ്പെടുത്തിയാൽ മിതവാദികൾ കൂടി ഭീകരവാദത്തെ പിന്തുണക്കുന്നവരാകും എന്ന ഒറ്റ പ്രയോജനമേ ഉള്ളൂ. മുസ്‌ലീം സമൂഹത്തിലെ ഉന്നത ബിരുദധാരികൾ ഇന്നത്തെ ഡിജിറ്റൽ ടെക്‌നോളജിയും, ഇലക്രോണിക് ടെക്‌നോളജിയും ഉപയോഗിച്ച് ഭീകരവാദത്തെ പിന്തുണച്ചാൽ ഇന്ത്യയിൽ സ്വര്യജീവിതം അസാധ്യമായി തീരും. മുസ്ലിം സമൂഹവും മത മൗലിക വാദത്തെയും, ഭീകര പ്രസ്ഥാനങ്ങളേയും അമേരിക്കയെയും, മറ്റു സമുദായങ്ങളെയും പഴി പറഞ്ഞു വെള്ള പൂശാൻ ശ്രമിക്കരുത്. നൃത്തം പഠിച്ചതിൻറ്റെ പേരിൽ നർത്തകിയായ മൻസിയക്കും കുടുംബത്തിനും വിലക്ക് ഏർപ്പെടുത്തുന്നതും, അറബി പഠിപ്പിച്ച ഗോപാലിക്കാ അന്തർജ്ജനത്തെ ജോലിയിൽ നിന്ന് പുറത്താക്കുന്നതും ഒരു രീതിയിലും പുരോഗമനപരമായ കാര്യങ്ങളല്ല. പർദ്ദ സ്വന്തം സമുദായത്തിലെ സ്ത്രീകൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നതും പുരോഗമനപരമായ കാര്യമല്ല. അതേ പോലെ തന്നെ ഉത്തരേന്ത്യയിലോ, ഇന്ത്യയുടെ മറ്റു പ്രദേശങ്ങളിലോ നടക്കുന്ന കാട്ടു നീതിയെ കുറിച്ചോർത്ത് കേരളത്തിലെ മുസ്ലീങ്ങൾ ആശങ്ക പെടേണ്ട ഒരു കാര്യവും ഇല്ല.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ