'പത്മാവതി' ചിത്രത്തിൻറ്റെ പേരിലുള്ള വിവാദങ്ങളും, ഉത്തരേന്ത്യയിലെ രാജ കുടുംബങ്ങളുടെ അവകാശ വാദങ്ങളെ പലരും പിന്തുണയ്ക്കുന്നതും നമ്മുടെ ചരിത്ര യാഥാർഥ്യങ്ങൾ മനസ്സിലാക്കാത്തതു കൊണ്ടാണ്. ലാറി കോളിൻസും, ഡൊമിനിക് ലാപ്പിയറും ചേർന്നെഴുതിയ 'ഫ്രീഡം അറ്റ് മിഡ്നയിറ്റ്' അല്ലെങ്കിൽ 'സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ' എന്ന പുസ്തകത്തിലെ 177 തൊട്ട് 180 വരെയുള്ള പേജുകൾ വായിച്ചാൽ മതി ഇന്ത്യയിലെ രാജ കുടുംബങ്ങളുടെ പെണ്ണു പിടുത്തത്തിൻറ്റെ ചരിത്രം മനസിലാക്കുവാൻ. 'ഫ്രീഡം അറ്റ് മിഡ്നയിറ്റിൽ' നിരത്തിയിരിക്കുന്ന വസ്തുതകൾ പരിശോധിച്ചാൽ പലരുടെയും ഇന്ത്യയിലെ രാജ കുടുംബങ്ങളെ കുറിച്ചുള്ള മിഥ്യാ ധാരണകളൊക്കെ മാറും. രാംപൂറിലെ ഒരു നവാബ് അടുത്തുള്ള രാജാക്കന്മാരുമായി ബെറ്റ് വെച്ച് പെണ്ണ് പിടിക്കുന്നതിൻറ്റെ സചിത്ര വിവരണമുണ്ട് ആ പുസ്തകത്തിൽ. 1947 ജൂണിൽ സർ കോൺറാഡ് കോർഫീൽഡിനാൽ നശിപ്പിക്കപ്പെട്ട നാട്ടു രാജാക്കൻമാരുടെ മദനോൽസവ ചരിത്രങ്ങൾ കുറച്ചൊക്കെ ഈ പുസ്തകത്തിലുണ്ട്. നവാബുമാരും, രാജാക്കന്മാരും, നമ്മുടെ ഫ്യുഡൽ പ്രഭുക്കന്മാരൊക്കെയും പെണ്ണ് പിടുത്തത്തിൽ മോശക്കാരല്ലായിരുന്നു. നോവലിസ്റ്റ് സക്കറിയ 'ഭാസ്കര പട്ടേലരും എൻറ്റെ ജീവിതവും' എന്ന കഥയിലൂടെ കാണിച്ചു തരുന്ന പട്ടേലരെ പോലെ കാണാൻ കൊള്ളാവുന്ന സ്ത്രീകൾക്ക് വഴി നടക്കാൻ പോലും പറ്റാതിരുന്ന രാജാക്കന്മാരുടെയും, ഭൂ പ്രഭുക്കന്മാരുടെയും, മാടമ്പികളുടെയും ചരിത്രം കൂടി ഇന്ത്യയിലുണ്ട് എന്ന് ചിലരൊക്കെ ഓർമ്മിക്കുന്നത് നന്നായിരിക്കും.
മധ്യ കാല ഖട്ടത്തിൽ ഒരു വശത്ത് ആത്മീയതയും, ഭക്തിയും ഉള്ളപ്പോൾ തന്നെ മറുവശത്ത് നാട്ടു രാജാക്കന്മാരുടെ ധൂർത്തും, ഭൂ പ്രഭുക്കളുടെയും, മാടംബിമാരുടെയും അക്രമവും, ജാതീയമായ അടിച്ചമർത്തലും ഇന്ത്യയിൽ ധാരാളമായി നടന്നിട്ടുണ്ട്. 20-30 വർഷങ്ങൾക്കു മുൻപ് പോലും ദേവദാസി സമ്പ്രദായവും, പെൺകുട്ടികളെ യെല്ലമ്മ ദേവിക്ക് സമർപ്പിക്കുന്നതും, അത് വഴി പാവപ്പെട്ട സ്ത്രീകളെ വേശ്യ വൃത്തിയിലേക്ക് തള്ളി വിടുന്ന രീതിയും കർണാടക, ആന്ധ്ര, മഹാരാഷ്ട്ര - എന്നീ സംസ്ഥാനങ്ങളിൽ വ്യാപകമായി ഉണ്ടായിരുന്നു. പ്രത്യേക സ്ക്വാഡിനെ ഇറക്കിയാണ് മഹാരാഷ്ട്രയിൽ പോലീസ് ദേവദാസി സമ്പ്രദായം അമർച്ച ചെയ്തത്. ഈ പ്രത്യേക സ്ക്വാഡിനോട് പൊരുതാൻ ഗുണ്ടാ സംഘങ്ങളും, തൽപര കക്ഷികളും എത്തി. ഇതൊക്കെ ഈയടുത്ത് നടന്ന സംഭവങ്ങളാണ്. ഇപ്പോഴും ദേവദാസി സമ്പ്രദായത്തിലേക്ക് രഹസ്യമായി പാവപ്പെട്ട പെൺകുട്ടികളെ ചേർക്കുന്നുണ്ട്. 'ദാസി' സമ്പ്രദായം ആന്ധ്ര പോലുള്ള സംസ്ഥാനങ്ങളിൽ ഭൂവുടമകളുടെ ഇടയിൽ വ്യാപകമായി ഉണ്ടായിരുന്നു. നടി അർച്ചനയ്ക്ക് ദേശീയ വാർഡ് കിട്ടിയത് തന്നെ 'ദാസി' സിനിമയിൽ അഭിനയിച്ചതിനാണ്. 'ദാസി' - കളായ പെൺകുട്ടികളെ ബലാത്സംഘം ചെയ്യുന്നതും, അന്യർക്ക് കാഴ്ച വെയ്ക്കുന്നതും കുറെ വർഷങ്ങൾക്കു മുമ്പ് വരെ ഉണ്ടായിരുന്നു. ഒരു നൂറ്റാണ്ടു മുമ്പ് വരെ കേരളത്തിലും, ഇന്ത്യയിലും അടിമകളും, അടിമ ചന്തയും ഉണ്ടായിരുന്നു.
അതുപോലെ ഇപ്പോൾ ചരിത്രം പറഞ്ഞു അഭിമാനം കൊള്ളുന്നവർ ഇരുപതാം നൂറ്റാണ്ടിനു മുൻപ് സതി അനുഷ്ഠിച്ച സ്ത്രീകളെ കുറിച്ചും ഒന്ന് ഓർക്കുന്നത് നന്നായിരിക്കും. മനുഷ്യ സ്വാതത്ര്യത്തിൻറ്റെ അർഥം പ്രത്യേകിച്ച് ഭാരതത്തിൽ നില നിന്നിരുന്ന സ്ത്രീ സ്വാതന്ത്ര്യത്തിൻറ്റേ അർഥം സതി അനുഷ്ടിച്ചവരെ മുൻനിർത്തി മനസിലാക്കിയാൽ മനസാക്ഷി മരവിക്കാത്ത ആരും ഞെട്ടിപ്പോകും. ബംഗാൾ പ്രവിശ്യയിൽ കൊല്ലം 600 പേർ സതി അനുഷ്ടിച്ചതായി1835 സമയത്തു രേഖപെടുത്തുകയുണ്ടായി. ഇന്ത്യൻ ഉപഭൂഖണ്ഡം മുഴുവനായി 5000 പേർ ഒരു വർഷം സതി അനുഷ്ഠിച്ചെങ്കിൽ ആയിരം കൊല്ലം കൊണ്ട് അമ്പതു ലക്ഷം പേർ ഈ ദുരാചാരം കൊണ്ട് മരിച്ചു കാണും. മരണസംഖ്യ ഇതിലും പതിന്മടങ്ങു കൂടുവാനെ സാധ്യതയുള്ളൂ. അതിക്രൂരമായി വിധവകളെ എരിതീയിലേക്കെറിഞ്ഞു കഴിയുമ്പോൾ രക്ഷപ്പെടാൻ പല സ്ത്രീകളും ചിതയിൽ നിന്നും ചാടി ഓടിയിട്ടുണ്ട്. അവരെ ആചാര പ്രീയന്മാർ പിടിച്ചുകെട്ടി വീണ്ടും ചിതയിലിടുമായിരുന്നു. കൊട്ടും കുരവയും മന്ത്രോച്ചാരണങ്ങളും നിറഞ്ഞ അന്തരീക്ഷത്തിൽ അവരുടെ നിലവിളി ആരും കേട്ടിരുന്നില്ല. ഇതൊക്കെ ആ കാലഘട്ടത്തിൽ ഇന്ത്യ സന്ദർശിച്ച പലരും രേഖപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിലെ ശിക്ഷാ രീതികളും പല സഞ്ചാരികളും രേഖപ്പെടുത്തിയിട്ടുണ്ട്. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ശിക്ഷാ രീതികളാണ് പലതും. സ്വാതി തിരുനാൾ മഹാരാജാവിൻറ്റെ ഭരണ പരിഷ്‌കാരങ്ങൾ മാത്രം പഠിച്ചാൽ മതി കേരളത്തിൽ നില നിന്നിരുന്ന ശിക്ഷാ രീതികൾ മനസിലാക്കാൻ. തൂക്കിക്കൊല്ലപ്പെടുന്നവൻറ്റെ കുതികാൽ വെട്ടി രക്തം ഊറ്റുന്ന പ്രാകൃതമായ ശിക്ഷാരീതി ഇംഗ്ലീഷ് വര്‍ഷം 1863-ന് ശേഷമാണ് നിര്‍ത്തലാക്കിയത്. മുക്കാലിയിൽ കെട്ടി അടിക്കുക, കുന്തത്തിൽ കുത്തി നിറുത്തൽ, ആനയെ കൊണ്ട് ചവിട്ടിച്ചു കൊല്ലിക്കൽ, കുറ്റക്കാരുടെ തലവെട്ടുക, തൂക്കിലിടുക, അംഗഭംഗം വരുത്തുക, വിഷംനല്‍കി കൊല്ലുക, ദുഷ്ടമൃഗങ്ങളുടെ കൂട്ടിലിട്ടുകൊടുക്കുക, ഇരുമ്പില്‍ തീര്‍ത്ത ചട്ടക്കൂട്ടില്‍ അടച്ച് കാട്ടിനുള്ളില്‍ തള്ളുക - തുടങ്ങിയ പല ശിക്ഷാരീതികളും കേരളത്തില്‍ നിലനിന്നിരുന്നു. കുറ്റക്കാരെ കണ്ടുപിടിക്കാന്‍ ശുചീന്ദ്രം ക്ഷേത്രത്തിലെ തിളച്ച എണ്ണയില്‍ കൈമുക്കുന്ന രീതി സ്വാതിതിരുനാള്‍ മഹാരാജാവ് (18291846) ആണ് നിർത്തലാക്കിയത്. അതുപോലെ കുറ്റക്കാരെ തലമുണ്ഡനം ചെയ്ത് കല്ലെറിഞ്ഞ് ഓടിക്കുക പതിവായിരുന്നു. ലെനിൻ രാജേന്ദ്രൻറ്റെ 'സ്വാതി തിരുനാൾ' സിനിമ വേശ്യാവൃത്തി ആരോപിക്കപ്പെടുന്ന സ്ത്രീകളെ ചാണക വെള്ളമൊഴിച്ച് മുടി മുറിച്ച് ഒട്ടിപ്പിക്കുന്ന രീതി കാണിച്ചു തരുന്നുണ്ട്.
ഇരുമ്പുകൂട്ടിലടച്ച് മരത്തിൽ കെട്ടിത്തൂക്കിയിട്ട് പക്ഷികളെക്കൊണ്ട് കൊത്തിച്ചു കൊല്ലുന്ന രീതി - ‘ചിത്രവധം’ എന്നായിരുന്നു പേര്. (ചിത്രം എന്നാൽ പക്ഷി) നമ്മുടെ ചരിത്ര മ്യുസിയങ്ങളിൽ ‘ചിത്രവധ’ത്തിനുപയോഗിച്ചിരുന്ന കൂടുകൾ ഇപ്പോഴും പ്രദർശിപ്പിച്ചിട്ടുണ്ട്. സംശയമുള്ളവർക്ക് അത് പോയി നേരിട്ട് കാണാം. 'നമ്പൂതിരി സ്ത്രീകള്‍ക്ക് ചാരിത്ര്യഭംഗം വന്നാല്‍ കണ്ടുപിടിച്ച് ശിക്ഷിക്കുന്ന സ്മാര്‍ത്ത വിചാരം വളരെക്കാലം നിലനിന്നു. ഷൊർണ്ണൂരിനടുത്ത് കവളപ്പാറയിൽ 36 വർഷം നീണ്ടുനിന്ന സ്മാർത്ത വിചാരത്തിനുശേഷം കുറ്റക്കാരിയല്ലെന്നു കണ്ടെത്തിയ ചരിത്രമുണ്ട്. അത്രയും കാലം അഞ്ചാം പുരയിലെ ഇരുട്ടുമുറിയിൽ സാധനമായി നരകിച്ചതു മിച്ചം! കേരളത്തിൽ ഇതൊക്കെ നടന്നിട്ട് ഒരു നൂറ്റാണ്ടു പോലും കഴിഞ്ഞിട്ടില്ല. ചരിത്രം ചരിത്രമാണ്. അതൊക്കെ വികാര വിക്ഷോഭങ്ങൾക്ക് വിധേയമാകാതെ മനസിലാക്കുകയാണ് വേണ്ടത്. ഇനി വികാര വിക്ഷോഭങ്ങൾക്ക് വിധേയമായാൽ എന്ത് പ്രയോജനം? ഒരു പ്രയോജനവുമില്ല.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ