'സാഹിത്യവാരഫലം' പ്രൊഫെസ്സർ എം. കൃഷ്ണൻ നായർ എഴുതിയ ഒരു സംഭവമുണ്ട്. തിരുവിതാംകൂർ മഹാരാജാവായിരുന്ന ഒരാളും അന്നത്തെ ബ്രട്ടീഷ് റസിഡൻറ്റിൻറ്റെ ഭാര്യയും തമ്മിൽ അവിഹിത ബന്ധമുണ്ടായിരുന്നു. ഒരിക്കൽ ഈ 'അവിഹിതം' നേരിൽ കണ്ട ബ്രട്ടീഷ് റസിഡൻറ്റ് മഹാരാജാവിനെ രണ്ടാമത്തെ നിലയിൽ നിന്നു തൂക്കിഎടുത്ത് താഴോട്ടെറിഞ്ഞു. ഈ രാജാവ് പിന്നീടുള്ള കാലത്ത് ചട്ടുകാലനായി അറിയപ്പെട്ടു. തിരുവനന്തപുരത്ത് ദീർഘ നാൾ താമസിച്ചതിനാൽ കൃഷ്ണൻ നായർ സാറിന് ഇതുപോലുള്ള പല കഥകളും അറിയാമായിരുന്നു. തിരുവനന്തപുരത്തെ പഴമക്കാർക്കെല്ലാം ഇതുപോലെ രാജകുടുംബത്തിൻറ്റെ പല പെണ്ണുപിടുത്തങ്ങളുടേയും കഥകൾ അറിയാം.
ഇത് ഇപ്പോൾ പറയാനുള്ള കാരണം 'പത്മാവതി' എന്ന ചിത്രത്തിൻറ്റെ പേരിലുള്ള വിവാദങ്ങളാണ്. ഉത്തരേന്ത്യയിലെ രാജ കുടുംബങ്ങളെല്ലാം ഈ ചിത്രത്തിനെതിരെ രംഗത്തു വന്നിരിക്കുന്നു. ഈ രാജ കുടുംബങ്ങളെല്ലാം ഇന്ത്യയിലെ ജനത്തിനു വേണ്ടി ഭയങ്കര ത്യാഗം സഹിച്ചവരാണെന്നു വരുത്തി തീർക്കുവാനുള്ള അടവാണിത്. ബ്രട്ടീഷ് ഇന്ത്യയിലെ 600-ഓളം വന്നിരുന്ന രാജ കുടുംബങ്ങൾ സത്യത്തിൽ ഇന്ത്യയിലെ സാധാരണ ജനത്തിനു വേണ്ടി വലിയ ഉപകാരമൊന്നും ചെയ്തിട്ടില്ലെന്നുള്ളതാണ് ചരിത്ര സത്യം. ഉപദ്രവങ്ങൾ ഇഷ്ടം പോലെ ചെയ്തിട്ടുമുണ്ട്. രാജാക്കന്മാരുടെ അവകാശങ്ങളും, അധികാരവും, സൗഭാഗ്യങ്ങളും നിലനിർത്തുവാനാണ് ഈ രാജ വംശങ്ങൾ ചെയ്തിട്ടുള്ള മിക്ക യുദ്ധങ്ങളും. ഇവരുടെ ഒക്കെ പെണ്ണു പിടുത്തത്തിൻറ്റെ ചരിത്രം മാത്രം നോക്കിയാൽ മതി ഇവർ ജനങ്ങൾക്ക് ചെയ്ത ഉപദ്രവം മനസിലാക്കുവാൻ.
1947 ജൂണിൽ ഇന്ത്യ സ്വാതന്ത്ര്യത്തിൻറ്റേ പടിവാതിൽക്കൽ നിന്നപ്പോൾ ബ്രട്ടീഷ് ഇന്ത്യയിലെ 600-ഓളം വന്നിരുന്ന രാജ കുടുംബങ്ങളുടെ പ്രതിനിധിയായിരുന്നു സർ കോൺറാഡ് കോർഫീൽഡ് ഇന്ത്യയിലെ രാജാക്കന്മാരുടെ ലൈംഗിക കേളികളുടെ ചരിത്രം നശിപ്പിക്കുവാൻ ഉത്തരവ് കൊടുത്തു. വരാനിരിക്കുന്ന കോൺഗ്രെസ്സ് സർക്കാർ രാജ കുടുംബങ്ങളെ അതുപയോഗിച്ച് നമ്മുടെ സരിത എസ്. നായർ ഇപ്പോൾ ചെയ്യുന്നതുപോലെ 'ബ്ളാക് മെയിൽ' ചെയ്യുമോ എന്ന് പേടിച്ചിട്ടാണ് രാജ കുടുംബങ്ങളോട് വിധേയത്വം പുലർത്തിയ സർ കോൺറാഡ് കോർഫീൽഡ് രതി ലീലയുടെ ചരിത്രം നശിപ്പിക്കുവാൻ ഉത്തരവ് കൊടുത്തത്. ഹൈദരാബാദിലും, ബറോഡയിലും, മൈസൂറിലും തൊട്ട് നമ്മുടെ കൊച്ചി വരെ ഇത്തരത്തിൽ രാജ കുടുംബങ്ങളുടെ രതി ലീലകളുടെ ചരിത്രം തീയിട്ടു നശിപ്പിച്ചു. മൊത്തം തീയിട്ട ചരിത്ര രേഖകൾ നാല് ടൺ വന്നിരുന്നു എന്ന് പറയുമ്പോഴാണ് നമ്മുടെ രാജാക്കന്മാർ ചെയ്തിരുന്ന ജന സേവനം മനസിലാക്കേണ്ടത്!!!!
ജഹാംഗീറും അനാർക്കലിയും തമ്മിലുള്ള പ്രണയവും, അക്‌ബറും ജോധ ബായിയും തമ്മിലുള്ള പ്രണയവും എല്ലാം സിനിമയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ നേരത്തേ എത്തിയതാണ്. അതൊന്നും യഥാർത്ഥത്തിലുള്ള ചരിത്രം ആയിരുന്നില്ല. അപ്പോഴൊന്നും ഇല്ലാത്ത രോഷം ഇപ്പോൾ ഉണ്ടാകേണ്ട ഒരു കാര്യവും ഇല്ല. പത്മാവതി ആരെന്ന് പോലും അറിയാതെയാണ് പലരും ഈ സിനിമയ്ക്കെതിരെ പ്രതിഷേധിക്കുന്നത്. സൂഫി കവി മാലിക് മുഹമ്മദ് ജയാസിയുടെ പത്മാവതി എന്ന സൃഷ്ടിയിലൂടെയാണ് പത്മാവതി പ്രസിദ്ധയാകുന്നത്. അതും അലാവുദ്ദീൻ ഖിൽജിയുടെ കാലശേഷം രണ്ട് നൂറ്റാണ്ടുകൾക്കും ഇപ്പുറം. ആ പത്മാവതി എങ്ങിനെയാണ് അലാവുദ്ദീൻ ഖിൽജിക്ക് പ്രിയപ്പെട്ടവളായി മാറുന്നത്??? മാത്രവുമല്ല അലാവുദ്ദീൻ ഖിൽജിയെ കുറിച്ചുള്ള ചരിത്രം പരിശോധിച്ചാൽ എവിടെയും പത്മാവതിയെ കുറിച്ച് പറയുന്നുമില്ല എന്നാണ് ചരിത്രകാരന്മാർ പറയുന്നത്.
സൂഫി കവി മാലിക് മുഹമ്മദ് ജയാസിയുടെ കെട്ടുകഥകൾ നിറഞ്ഞ കവിതയാണ് പത്മാവതിയെ കുറിച്ചുള്ള ഏറ്റവും ആദ്യത്തെ പരാമർശം. ശ്രീലങ്കയിലെ സിങ്കാൾ രാജാവിൻറ്റെ മകളായിരുന്നു പത്മാവതി. പത്മാവതിയുടെ പ്രിയപ്പെട്ട സുഹൃത്തായിരുന്നത് ഹിരാമൻ എന്ന തത്തയായിരുന്നു. നന്നായി സംസാരിക്കുന്ന ഹിരാമനും പത്മാവതിയും തമ്മിലുള്ള സൗഹൃദം പത്മാവതിയുടെ പിതാവിന് തീരെ ഇഷ്ടമായിരുന്നില്ല. ഇതോടെ ഈ തത്തയെ കൊല്ലാൻ പത്മാവതിയുടെ പിതാവ് തീരുമാനിക്കുകയും ചെയ്തു. ഇതോടെ കൊട്ടാരം വിട്ട് പറന്നു പോയ ഹിരാമൻ ഒരു തത്ത വിൽപ്പനക്കാരന് കിട്ടുകയും അതുവഴി ചിറ്റോർ കൊട്ടാരത്തിൽ എത്തുകയുമായിരുന്നു. കൊട്ടാരത്തിലെത്തിയ ഹിരാമൻ രജപുത്ര രാജാവായ രത്തൻ സെന്നിനോട് പത്മാവതിയുടെ സൗന്ദര്യത്തെ കുറിച്ച് മാത്രമേ വർണിച്ചു. ഹിരാമൻറ്റെ സൗന്ദര്യ വർണ്ണനയിലൂടെ പത്മാവതിയെ സ്‌നേഹിക്കുന്ന രത്തൻ സിങ് സിങ്കാൾ ആക്രമിച്ച് പത്മാവതിയെ സ്വന്തമാക്കാൻ പുറപ്പെടുകയും ചെയ്തു. ഇങ്ങനെയാണ് പത്മാവതിയുടെ കഥ തുടങ്ങുന്നത്.
പത്‌നി നാഗമതിയെ കൊട്ടാരത്തിൽ ഉപേക്ഷിച്ച് യോഗിയുടെ ഉത്തരീയമണിഞ്ഞ് അനുചരന്മാരോടൊപ്പം രത്തൻ സെൻ പുറപ്പെടുന്നു. പത്മാവതിക്കുവേണ്ടി ജീവത്യാഗം ചെയ്യാൻ സന്നദ്ധമായുള്ള ആ യാത്രയിൽ കഷ്ടപ്പാടുകൾ സഹിച്ചാണെങ്കിലും ലക്ഷ്യം നേടുകയും പത്മാവതിയുമായി ചിറ്റോറിലേക്ക് മടങ്ങുകയും ചെയ്തു. പത്മാവതി ചിറ്റോറിൽ രാജ്ഞിയായി വാഴ്‌ത്തപ്പെട്ട വിവരം അറിഞ്ഞ അലാവുദ്ദീൻ ഖിൽജിയും അറിഞ്ഞു. പത്മാവതിയുടെ സൗന്ദര്യത്തെ കുറിച്ച് കേട്ടറിഞ്ഞ അലാവുദ്ദീൻ ഖിൽജി വൻ സൈന്യവുമായി ഉടൻ പുറപ്പെട്ടു. ശക്തമായ പ്രതിരോധത്തിനിടയിൽ ചിറ്റോർ കോട്ട പിടിച്ചടക്കിയെങ്കിലും അലാവുദ്ദീൻ അകത്ത് പ്രവേശിക്കുകയാണെന്നും തന്നെ കൈക്കലാക്കുകയാണ് ഉദ്ദേശ്യമെന്നും മനസ്സിലാക്കിയ പത്മാവതി 16,000 സ്ത്രീകളോടൊപ്പം സ്വയം തീയിൽ ചാടി ആത്മാഹുതി നടത്തി എന്നാണ് കഥ. ശത്രുവിൻറ്റെ കൈയിൽ പെട്ട് മാനം പിച്ചിച്ചീന്തുന്നതിൽനിന്ന് രക്ഷപ്പെടാൻ നടത്തുന്ന ഈ ജീവബലിയെ 'ജൗഹർ' എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഇതാണ് സൂഫി കവി പറയുന്ന കഥ, പക്ഷെ ഈ കഥ ആധികാരിക ചരിത്രത്തിൽ എവിടെയും വായിക്കാൻ സാധിക്കില്ല.
1303 ജനുവരിയിലാണ് സുൽത്താൻ അലാവുദ്ദീൻ ഖിൽജിയുടെ നേതൃത്വത്തിൽ വൻ സൈനിക സന്നാഹം ചിറ്റോർ കോട്ടയിലേക്ക് നീങ്ങുന്നത്. രാജാ രത്തൻ സിങ്ങിൻറ്റെ നേതൃത്വത്തിൽ രജപുത്രർ ശക്തമായ പ്രതിരോധം തീർത്തെങ്കിലും പിടിച്ചുനിൽക്കാനായില്ല. ഓഗസ്റ്റ് അവസാന വാരത്തോടെ കോട്ടയിലേക്ക് കടന്ന അലാവുദ്ദീൻ ഖിൽജി രാജകുടുംബാംഗങ്ങളെ വെറുതെ വിട്ടെങ്കിലും ഗ്രാമത്തലവന്മാരുടെ തലയെടുത്തുവെന്നാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നത്. കൊട്ടാരഭരണം പുത്രൻ ഖിസ്ർ ഖാനെ ഏൽപിച്ച് ഡൽഹിയിലേക്ക് മടങ്ങുകയും ചെയ്തു. ദീപിക പദുക്കോണിന് മുന്നേ അനിതാ ഗുഹയും വൈജയന്തിമാലയും റാണി പത്മിനിയായി സിനിമയിൽ എത്തി മറഞ്ഞവരാണ്. ഓരോ സിനിമയും ഓരോ രീതിയിലാണ് പ്രേമത്തിൻറ്റെയും, യുദ്ധ വീര്യത്തിൻറ്റെയും ഒക്കെ കഥകൾ അവതരിപ്പിച്ചത്.
1296 മുതൽ 1316 വരെ ഡൽഹി മുതൽ ഡെക്കാൻ വരെ നീണ്ടുകിടക്കുന്ന അതിവിശാലമായൊരു സാമ്രാജ്യം ഭരിച്ച അലാവുദ്ദീൻ ഖിൽജിയുടെ സംഭവബഹുലമായ കാലഘട്ടത്തെക്കുറിച്ചും സൈനികാക്രമണങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന ചരിത്ര രേഖകളിലൊന്നിലും പത്മാവതിയെ കുറിച്ച് പരാമർശമില്ല. അപ്പോൾ തന്നെ നമ്മുടെ വടക്കൻ പാട്ടുകൾ പോലെ ഭാവനയും, യുദ്ധ വീര്യവും, പ്രേമത്തിൻറ്റെ കഥകളും ഒക്കെ ചാലിച്ച് സാധാരണക്കാരുടെ ഭാവനകൾക്കു നിറം പകരാൻ പിന്നീടെഴുതിയതാകാനേ സാധ്യതയുള്ളൂ. "ആണും, പെണ്ണുമല്ലാത്ത ചതിയൻ ചന്തു" എന്ന്പറഞ്ഞയിടത്തു നിന്നാണ് എം.ടി. "ചതിയൻ ചന്തുവിൻറ്റെ കൊടും ക്രൂരതകളെ കുറിച്ച് നിങ്ങൾക്കെന്തറിയാം" എന്ന് ചോദിച്ചു കൊണ്ട് നമ്മുടെ 'ഫോക് ലോർ' ആയ ചരിത്രം പുനഃ സൃഷ്ടിക്കുന്നത്. എഴുത്തുകാരന് ആ രീതിയിൽ ആവിഷ്കാര സ്വാതന്ത്ര്യമുണ്ട്. എം.ടി. അങ്ങനെ പുനഃസൃഷ്ടി നടത്തിയിട്ട് കേരളത്തിൽ ആരും പ്രതിഷേധിച്ചില്ല; അങ്ങനെ പ്രതിഷേധിക്കേണ്ട ഒരു കാര്യവുമില്ല. 'ഒരു വടക്കൻ വീരഗാഥ' അവാർഡുകൾ വാരി കൂട്ടുകയും ചെയ്തു.
മധ്യ കാലഘട്ടത്തിലെ പല രാജാക്കന്മാരുടെയും കഥ പോലെ തന്നെയാണ് അലാവുദ്ദീൻ ഖിൽജിയുടെ ചരിത്രവും. പിൽക്കാല എഴുത്തുകാർ ഇത്തരം രാജാക്കന്മാരുടെ യുദ്ധ വീര്യവും, പ്രേമങ്ങളും ഒക്കെ പറഞ്ഞു കഥകളും, കവിതകളും ഇഷ്ടം പോലെ ഉണ്ടാക്കി. അതൊക്കെ നമ്മുടെ 'ഫോക് ലോറിൻറ്റെ' ഭാഗമാവുകയും ചെയ്തു. ഇന്നത്തെ രാജ കുടുംബങ്ങൾ ആ പാരമ്പര്യം ഓർത്ത് അഭിമാനിക്കുമ്പോൾ രാജ കുടുംബങ്ങളൊക്കെ ചെയ്തു കൂട്ടിയ മോശം കാര്യങ്ങളെ കുറിച്ചും പറയേണ്ടതുണ്ട്. ബ്രട്ടീഷുകാർക്ക് ദാസ്യവൃത്തി ചെയ്തവരായിരുന്നു ഇന്ന് കാണുന്ന മിക്ക രാജ കുടുംബങ്ങളും. ബ്രട്ടീഷുകാർക്കു ദാസ്യവൃത്തി ചെയ്യാതിരുന്നവരുടെയൊക്കെ പണവും, അധികാരങ്ങളും, പ്രതാപവുമൊക്കെ നഷ്ടമായി. അവരുടെ പിന്മുറക്കാർ വളരെ ദരിദ്രമായ അവസ്ഥയിൽ ആരും അറിയപ്പെടാതെയാണ് ഇന്നും ജീവിക്കുന്നത്.
അലാവുദ്ദീൻ ഖിൽജിയെ തീർത്തും മോശക്കാരനാക്കി മുസ്‌ലിംവിരുദ്ധ വികാരം ഊതിക്കത്തിച്ച് വോട്ട് ബാങ്ക് ഉറപ്പിക്കുക എന്ന സംഘ പരിവാർ സംഘടനകളുടെ രാഷ്ട്രീയ ലക്ഷ്യമാണെന്ന് തോന്നുന്നു ഇപ്പോഴത്തെ വിവാദങ്ങൾക്കെല്ലാം പിന്നിൽ. 'പത്മാവതി'-ക്കെതിരെ സംഘപരിവാർ സംഘടനകൾ കൊലവിളികൾ നടത്തി വരികയാണ്. ദീപിക പദുക്കോണിൻറ്റെ തലവെട്ടുന്നവർക്ക് പത്തു കോടി രൂപ ഇനാം പ്രഖ്യാപിച്ച് ഒരു ബി.ജെ.പി. നേതാവ് രംഗത്ത് വന്നിരുന്നു. ചിത്രത്തിൻറ്റെ റിലീസ് നിശ്ചയിച്ചിരുന്ന ദിവസം ഭാരത് ബന്ദ് നടത്തും എന്നും പറഞ്ഞിരുന്നു. പുരാണത്തിലെ ശൂർപ്പണഖയോട് ചെയ്തതുപോലെ ദീപികയുടെ മൂക്ക് അരിയാനാണ് വേറൊരു ആഹ്വാനം. പ്രതിഷേധം ഇന്ത്യയിൽ മാത്രമായി ഒതുങ്ങുന്നില്ല. സിനിമ ഇംഗ്ലണ്ടിൽ പ്രദർശിപ്പിച്ചാൽ ബ്രിട്ടീഷ് തിയറ്ററുകൾ കത്തിക്കുമെന്ന് തീവ്ര ഹിന്ദു സംഘടനകൾ ഭീണഷി മുഴക്കി കഴിഞ്ഞു. ഇംഗ്ലണ്ടിലെ ഏതെങ്കിലും തിയറ്ററിൽ സിനിമ പ്രദർശിപ്പിച്ചാൽ ആ തിയറ്റർ ചാരമാക്കാനാണ് ഇന്ത്യയിൽ നിന്നും ബ്രിട്ടനിലുള്ള രജപുത് വിഭാഗങ്ങളോടുള്ള ചിലരുടെ ആഹ്വാനം.
'പത്മാവതി'-ക്കെതിരെ രാജ്യത്തെ യുവാക്കൾ മുന്നോട്ടിറങ്ങണമെന്നും പത്മാവതി പ്രദർശിപ്പിക്കുന്ന തീയേറ്ററുകൾ കത്തിക്കണമെന്നും ബി.ജെ.പി. നേതാക്കൾ പറയുമ്പോൾ അത് രാജ്യ ഭക്തിയല്ല; പ്രത്യുത രാജാക്കന്മാരോടുള്ള ഭക്തിയായിട്ടാണ് മാറുന്നത്. ഇങ്ങനെ രാജാക്കന്മാരോടുള്ള ഭക്തി പ്രകടിപ്പിക്കുമ്പോൾ ഇന്ത്യയിലെ രാജ കുടുംബങ്ങളൊക്കെ ഈ രാജ്യത്തെ സാധാരണക്കാർക്ക് വേണ്ടി എന്ത് സംഭാവനയാണ് നൽകിയിട്ടുള്ളതെന്നും ഓർമ്മിക്കുന്നത് നന്നായിരിക്കും. 1947 ജൂണിൽ സർ കോൺറാഡ് കോർഫീൽഡ് നശിപ്പിച്ച രതി ലീലകളുടെ ചരിത്രം നാല് ടൺ വന്നിരുന്നു എന്ന് ചിലരെങ്കിലും ഓർമിക്കണം. സക്കറിയയുടെ 'ഭാസ്കര പട്ടേലരും എൻറ്റെ ജീവിതവും' എന്ന കഥയിലെ പട്ടേലരെ പോലെ കാണാൻ കൊള്ളാവുന്ന സ്ത്രീകൾക്ക് വഴി നടക്കാൻ പോലും പറ്റാതിരുന്ന രാജാക്കന്മാരുടെയും, ഭൂ പ്രഭുക്കന്മാരുടെയും, മാടമ്പികളുടെയും ചരിത്രം കൂടി ഇന്ത്യയിലുണ്ടെന്ന കാര്യം ചരിത്രത്തിൽ അഭിമാനിക്കുന്നവർ ഓർക്കേണ്ടതുണ്ട്.
കേരളത്തിൽ ഇരുന്നു പോലും ചിലർ 'പത്മാവതി'-ക്കെതിരെ പ്രതിഷേധിക്കുന്നു. ഓണത്തിൻറ്റെ ചരിത്രം തിരുത്തുവാൻ ശ്രമിച്ചപ്പോൾ പോലും പ്രതികരിക്കാത്തവർ ആണ് കേരളത്തിൽ ഇന്ന് 'പത്മാവതി'-ക്കെതിരെ പ്രതിഷേധിക്കുന്നത് എന്ന് ഓർക്കുന്നത് രസകരമാണ്. ഓണം വാമന ജയന്തിയും കൂടി ആണെന്ന് പറഞ്ഞപ്പോൾ വർഷങ്ങളായി മഹാബലിയുടെ നാട് കാണാനുള്ള വരവായി ഓണം ആഘോഷിക്കുന്ന മലയാളികളുടെ ദേശീയ വികാരം വ്രണപ്പെടും എന്നുപോലും ചിലർക്ക് മനസിലായില്ല. അങ്ങനെ മനസിലാക്കാത്തവർ ആണ് ഇപ്പോൾ ഇല്ലാത്ത കഥയും ചുമന്ന് അതിൻറ്റെ പേരിൽ കലാപം ഉണ്ടാക്കുവാനും, പൊതുമുതൽ നശിപ്പിക്കുവാനുമുള്ള ആഹ്വാനങ്ങളെ പിന്തുണയ്ക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ