"ദൈവം എന്നാൽ എന്താണ്" എന്ന് സോഷ്യൽ മീഡിയയിലെ പ്രമുഖ ആക്റ്റിവിസ്റ്റായ ജയന്ത് മാമൻ ചോദിച്ചപ്പോൾ പലരും തങ്ങളുടെ മത വിശ്വാസമനുസരിച്ച് പല ഉത്തരങ്ങളും കൊടുത്തു. സത്യത്തിൽ 'ദൈവം' എന്ന വിളിപ്പേരിൽ തന്നെ കാര്യമില്ല. ഓരോരുത്തരുടെയും വിശ്വാസവും യുക്തിയും അനുസരിച്ച് ദൈവം, ഈശ്വരൻ, പ്രജാപതി, അള്ളാഹു, കോസ്മിക് സ്പിരിറ്റ് - എന്നൊക്കെ പറയുന്നുണ്ട് എന്നേയുള്ളൂ. ദൈവം എന്തെന്ന് പറയാൻ ആർക്കും കഴിയില്ല എന്നതാണ് യാഥാർഥ്യം. വാക്കുകളിൽ ഒതുങ്ങാത്ത അപാര ശക്തിയെ, കാരുണ്യത്തെ, ആനന്ദാവസ്ഥയെ, ഒരു നിബന്ധനയും ഇല്ലാത്ത സ്നേഹത്തെ - ആർക്കാണ് നിർവചിക്കുവാനും, വാക്കുകളിൽ ഒതുക്കുവാനും കഴിയുന്നത്??? യഥാർത്ഥത്തിലുള്ള ദൈവത്തിന് അല്ലെങ്കിൽ വിശ്വം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ആ ചൈതന്യത്തിന് രൂപവും ഭാവവുമില്ല. കാലവും, ശബ്ദവും, വെളിച്ചവും, ഉണ്മയും, ഗ്യാലക്സികളും - എല്ലാം ദൈവത്തിൻറ്റെ സൃഷ്ടിയാണ്. കാലാതീതമായി നിലകൊള്ളുന്ന ആ ശക്തിയെ വളരെ എളുപ്പത്തിൽ കുറെ പുസ്തകങ്ങൾ വായിച്ചിട്ടുള്ളതുകൊണ്ട് ചിലരൊക്കെ നിർവചിക്കുവാൻ ശ്രമിക്കുന്നത് തന്നെ മൗഢ്യമാണ്.
പലരുടെയും ദൈവ സങ്കൽപം നീണ്ട വെള്ള താടിയും, വെള്ളി മുടിയോടും, തിളങ്ങുന്ന കണ്ണുകളോടും കൂടി മയൂര സിംഹാസനം പോലുള്ള ഒരു സിംഹാസനത്തിൽ ഇരിക്കുന്ന ചക്രവർത്തി ആയിട്ടാണ്. അദൃശ്യനായി ഒരിടത്തിരുന്നു എല്ലാവരെയും നിയന്ത്രിക്കുന്ന ഒരാളാണ് ദൈവമെന്ന് മറ്റു ചിലർ പറയുന്നു. ലോകത്തുള്ള എല്ലാവരെയും നിയന്ത്രിക്കുകയും, അവരുടെ ശരി തെറ്റുകൾ നോക്കി ശിക്ഷിക്കുകയും, ഭൗതികമായ സൗഭാഗ്യങ്ങൾ കൊടുക്കുന്ന ഒരു ശക്തി വിശേഷമായും പലരും ദൈവത്തെ കാണുന്നു.
ദൈവികത എന്ന് പറഞ്ഞാൽ മറ്റു പലർക്കും അൽഭുങ്ങളാണ്. ദൈവാനുഭവം സിദ്ധിച്ചവർ എന്ന് പറഞ്ഞാലും അൽഭുങ്ങൾ ചെയ്യാൻ ശേഷിയുള്ളവർ എന്നാണ് പലരുടെയും സങ്കൽപം. പക്ഷെ ഈ അൽഭുതങ്ങളുടെ ഒക്കെ ആവശ്യമുണ്ടോ? പ്രകൃതി തന്നെ അൽഭുങ്ങളുടെ കലവറ അല്ലേ? സമുദ്രങ്ങളും, ഹിമാലയം പോലുള്ള പർവ്വതങ്ങളും, ജീവജാലങ്ങളും, മനുഷ്യൻ ജീവൻ തന്നെയും അൽഭുതങ്ങളുടെ ഒരു വലിയ വിസ്മയം ഒരുക്കുന്നില്ലേ? അൽഭുങ്ങളുടെ കലവറ ആയ പ്രകൃതിയുമായി ഐക്യപ്പെടാൻ മനുഷ്യന് പലപ്പോഴും തടസ്സം സൃഷ്ടിക്കുന്നത് അവനവനിലുള്ള 'ഈഗോ' ആണ്. പ്രകൃതിയിലേക്ക് നോക്കിയാൽ ഈശ്വരൻറ്റെ കയ്യൊപ്പ് എല്ലാ രീതിയിലും കാണാം. "ആകാശത്തിലെ പറവകളെ നോക്കുവിൻ; വയലിലെ ലില്ലി പുഷ്പങ്ങളെ നോക്കുവിൻ - സോളമൻറ്റെ കൊട്ടാരത്തേക്കാൾ മനോഹരമായിട്ടല്ലേ എൻറ്റെ സ്വർഗ്ഗസ്ഥനായ പിതാവ് അവയെ സൃഷ്ടിച്ചിരിക്കുന്നത്?" - എന്ന ക്രിസ്തുവിൻറ്റെ ചോദ്യം പ്രകൃതിയിലെ അൽഭുതങ്ങളെ കുറിച്ച് ഓർക്കുമ്പോൾ വളരെ പ്രസക്തമാണ്.
ഇതൊക്കെ കൂടാതെയാണ് പ്രകൃതി ശക്തികളുടെ താളം തെറ്റാതെ മിക്കപ്പോഴുമുള്ള പ്രകൃതം. ഇതിൻറ്റെ പിന്നിൽ ഒരു മഹാശക്തി അല്ലെങ്കിൽ ഒരു 'സുപ്രീം ഇൻറ്റെലിജെൻസ്' ഒളിച്ചിരിക്കുന്നില്ലേ?? സൂര്യനും, നക്ഷത്രങ്ങളും, ഗ്രഹങ്ങളും, ഉപഗ്രഹങ്ങളും, ഗ്യാലക്സികളും അണുവിട തെറ്റാതെ അവയുടെ പാതയിൽ സഞ്ചരിക്കുകയും കറങ്ങുകയും ഒരേ അകലം പാലിക്കുകയും ചെയ്യുന്നതെങ്ങിനെയൊന്ന് ആർക്കെങ്കിലും പറയുവാൻ സാധിക്കുമോ??? വിശ്രുത ശാസ്ത്രജ്ഞൻ സ്റ്റിഫൻ ഹോക്കിങ്ങിനോട് ഇത്രയധികം ഊർജങ്ങൾ എന്തിനു ഭൂമിയെ ഭരിക്കുന്നു; ഇവയൊക്കെ എവിടുന്നു വരുന്നു എന്ന് ചോദിച്ചപ്പോൾ "ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരമുണ്ടെങ്കിൽ - Then വി വിൽ കം റ്റു നോ ദി മൈൻഡ് ഓഫ് ഗോഡ്" എന്നാണ് അദ്ദേഹം പറഞ്ഞത്. അവസാനം അദ്ദേഹം പറഞ്ഞ "ദി മൈൻഡ് ഓഫ് ഗോഡ്" - വളരെ ശ്രദ്ധേയമായി മനസിലാക്കേണ്ട ഒന്നാണ്.
ഈ ദൈവിക ശക്തി വിശേഷം അനുഭവിച്ചു മാത്രമേ അറിയാനാകൂ. അതുകൊണ്ടു തന്നെ ദൈവാനുഭവം അതീന്ദ്രിയ തലത്തിൽ മാത്രം സംഭവിക്കുന്ന ഒന്നാണ്. അകക്കണ്ണ്, തൃക്കണ്ണ്, മൂന്നാം കണ്ണ് - എന്നൊക്കെ ഹിന്ദു വിശ്വാസത്തിൻറ്റെ ഭാഗമായി പറയുമ്പോൾ, 'നക്ഷത്രം' ആണ് ക്രിസ്ത്യൻ ദർശനത്തെ സൂചിപ്പിക്കുന്നത്. ദൈവത്തെ അറിയുവാൻ അനേകം ധ്യാന മാർഗങ്ങളുമുണ്ട്. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ അനേകം ആത്മീയാചാര്യന്മാർ ദൈവാനുഭവത്തിലേക്കുള്ള തങ്ങളുടെ പാതയെ കുറിച്ച് എഴുതിയിട്ടുണ്ട്. മലയാളികളായ ഗുരു നിത്യചൈതന്യയതിയും, ശ്രീ എം എന്ന മുംതാസ് അലി ഖാൻറ്റെയും പുസ്തകങ്ങളും, അഭിമുഖങ്ങളും ആധ്യാത്മികതയെ കുറിച്ച് ഇഷ്ടം പോലെ ഉണ്ട്. ആധ്യാത്മികതയിൽ താൽപര്യമുള്ള ആർക്കും ശ്രീ എം, പരമഹംസ യോഗാനന്ദ, സ്വാമി ശിവാനന്ദാ, പോൾ ബ്രണ്ടൻ, ഓം സ്വാമി - എന്നിവരുടെയൊക്കെ പുസ്തകങ്ങൾ വായിക്കാവുന്നതാണ്. പലതും 'ഫ്രീ' ആയി ഇൻറ്റെർനെറ്റിൽ കിട്ടും. പലതിൻറ്റെയും മലയാള വിവർത്തനങ്ങളും ലഭ്യമാണ്. പ്രത്യേകിച്ചും സ്വാമി പരമഹംസ യോഗാനന്ദയുടെയും, ശ്രീ എം -ൻറ്റെയും ( ശ്രീ മുംതാസ് അലി ഖാൻ) പുസ്തകങ്ങൾ. ബീഹാർ സ്‌കൂൾ ഓഫ് യോഗയുടെയും, സ്വാമി ശിവാനന്ദ സ്ഥാപിച്ച ഡിവയിൻ ലൈഫ് സൊസൈറ്റിയുടെയും മിക്ക പുസ്തകങ്ങളും 'ഫ്രീ' ആയി ഇൻറ്റെർനെറ്റിൽ ഉണ്ട്.
ദൈവത്തെ തപ്പി ലോകം മുഴുവൻ സഞ്ചരിക്കുവാനോ, ഡിബേറ്റ് നടത്തുവാനോ ആത്മീയാചാര്യന്മാർ ആരും പറഞ്ഞിട്ടില്ല എന്നതാണ് രസകരമായ ഒരു കാര്യം. നാരായണ ഗുരു കണ്ണാടി പൂജ നടത്തിയത് പോലെ ഉള്ളിലേക്ക് നോക്കുവാനാണ് എല്ലാവരും പറഞ്ഞിട്ടുള്ളത്. അതല്ലെങ്കിൽ പ്രകൃതിയിലേക്ക് നോക്കാം. ഉള്ളൂരിൻറ്റെ 'പ്രേമ സംഗീതം' എന്ന കവിതയിൽ ദൈവികമായ പല രഹസ്യങ്ങളുടെയും സൂചനകളുണ്ട്. ശകരാചാര്യരുടെ അഹം ബ്രഹ്മാസ്മി അല്ലെങ്കിൽ ക്രിസ്തുവിൻറ്റെ 'കിങ്ഡം ഓഫ് ഗോഡ് ഈസ് വിത്തിൻ യു' എന്ന അർഥം വരുന്ന വാക്കുകൾ ഉള്ളൂർ എസ്. പരമേശ്വരയ്യർ 'പ്രേമ സന്ദേശം' എന്ന കവിതയിലൂടെ വളരെ ലളിതമായി പറഞ്ഞിട്ടുണ്ട്. ഈശ്വരനും, മനുഷ്യനും, പ്രപഞ്ചത്തിലെ മറ്റു ജീവ ജാലങ്ങളും ഒന്നാണെന്ന് തന്നെയാണ് ഈ കവിതയുടെ ആത്യന്തികമായ സന്ദേശം. താഴെ പറയുന്ന 'പ്രേമ സന്ദേശത്തിലെ' വരികൾ നോക്കൂ:
"പരാപരാത്മൻ, ഭക്ത്യഭിഗമ്യൻ ഭവാനെയാർ കാണ്മൂ
ചരാചരപ്രേമാഞ്ജനമെഴുതിന ചക്ഷുസ്സില്ലാഞ്ഞാൽ?
പരസുഖമേ സുഖമെനിക്കു നിയതം പരദുഃഖം ദുഃഖം;
പരമാർത്ഥത്തിൽ പരനും ഞാനും ഭവാനുമൊന്നല്ലീ?
ഭവാനധീനം പരമെന്നുടലും പ്രാണനു, മവ രണ്ടും
പരാർത്ഥമാക്കുക പകലും രാവും: പ്രഭോ നമസ്കാരം!"
- പരനും, ഞാനും, ഭാവാനും ഒന്നാണെന്ന് പറയുമ്പോൾ ഈശ്വരാംശം പ്രപഞ്ചത്തിൽ എല്ലായിടത്തും എല്ലാ ജീവികളിലും ഉണ്ടെന്നു തന്നെയാണ് കവി അർത്ഥമാക്കുന്നത്. പരാർത്ഥമാക്കുക പകലും രാവും എന്ന് പറയുമ്പോൾ മാനവ സേവയാണ് ഈശ്വരനെ പ്രീതിപ്പെടുത്തുവാൻ ഏറ്റവും നല്ലത് എന്നും അർത്ഥമാക്കുന്നു. ഇത് ക്രിസ്തുവും ഒരു സംശയത്തിന് പോലും ഇടം നൽകാതെ വ്യക്തമാക്കിയിട്ടുള്ളതാണ്.
ദൈവികതയെ കുറിച്ച് ആർക്കും ഒരു പരിധി വരെ മാത്രമേ പറയാനാകൂ. 'യോഗവാസിഷ്ഠത്തിൽ' വിദേഹ രാജാവായ ജനകൻറ്റെ രാജ സദസിൽ ഈശ്വര ജ്ഞാനത്തെ കുറിച്ച് കിടിലൻ ഡിബേറ്റ് നടന്നതായി പ്രതിപാദിക്കുന്നു. യാജ്ഞവല്ക്യന്‍, അശ്വലന്‍, ആര്‍ത്തഭാഗന്‍, ഭുജ്യു, ഉഷസ്തന്‍, കഹോലന്‍, ഗാര്‍ഗ്ഗി, ഉദ്ദാലകന്‍, ശാകല്യന്‍ തുടങ്ങിയവരാണ് ആ ഡിബേറ്റിൽ പങ്കെടുത്തത്. അവിടെ 'സ്റ്റാർ പെർഫോർമൻസ്' നടത്തിയത് യാജ്ഞവൽക്യനാണ്. പ്രൊഫെസ്സർ സുകുമാർ അഴീക്കോടിൻറ്റെ 'തത്ത്വമസി' -യിലും യാജ്ഞവൽക്യനാണ് അദ്ദേഹം ഏറ്റവും അധികം ആദരവ് കൊടുക്കുന്നത്. പക്ഷെ യാജ്ഞവൽക്യൻ പറഞ്ഞ പല കാര്യങ്ങളും മനസ്സിലാക്കണമെങ്കിൽ 'ഉൾക്കണ്ണ്' തുറക്കേണ്ടതുണ്ട്. ഒരു മതഗ്രന്ഥവും 2 + 2 = 4 എന്ന രീതിയിൽ കാണാൻ പാടുള്ളതല്ല. ക്രിസ്തുവിൻറ്റേയും, ബുദ്ധൻറ്റേയും വാക്കുകൾക്ക് അതിവിപുലമായ അർത്ഥ തലങ്ങളാണ് ഉള്ളത്. അതൊന്നും മനസിലാവാത്തവർക്ക് കുരുടൻ ആനയെ കണ്ടതിനു ശേഷം പറയുന്നത് പോലെ ഓരോന്ന് പറയാം. ആദ്ധ്യാത്മിക രഹസ്യങ്ങൾ മനസിലാക്കാൻ കെൽപ്പില്ലാത്ത ആളുകൾക്ക് അവരുടെ മനോഗതി അനുസരിച്ച് ആത്മീയാചാര്യന്മാരുടെ വാക്കുകൾക്ക് എന്തർത്ഥം വേണമെങ്കിലും കൊടുക്കാം. പലപ്പോഴും അതാണ് ലോകത്തു സംഭവിക്കുന്നതും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ