ഇന്നത്തെ ചൈനയുടെ GDP ഒരു കോടി മില്യൺ US ഡോളറാണ്. ഇന്ത്യയുടെയാകട്ടെ ഏകദേശം 20 ലക്ഷം മില്യൺ US ഡോളറിൻറ്റെ മുകളിലും. ഇന്ത്യയുടെ GDP-യുടെ ഏകദേശം അഞ്ചിരട്ടിയുടെ മുകളിലാണ് ചൈനയുടെ GDP. ഒരു വർഷത്തെ ചൈനയുടെ പ്രോഡക്ട് & സർവീസ് കയറ്റുമതി ശരാശരി 60 ബില്യൺ ഡോളറിലും കൂടുതൽ ആണ്. ഇന്ത്യയുടെ വെറും 11 ബില്യൺ ഡോളറിൻറ്റെ മാത്രം. ചൈനയുടെ ഉൽപാദന രംഗത്തെ വളർച്ച അറിയാൻ കേരളത്തിലെയോ, ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലെയോ ഏതെങ്കിലും ഇലക്രോണിക് കടയിലോ, കുട്ടികൾക്ക് കളിപ്പാട്ടം വിൽക്കുന്ന കടയിലോ പോയാൽ മതി. മറ്റൊരു കാര്യം ചൈനയുടെ വളർച്ച ഉൽപാദനം കൊണ്ടുള്ളതാണ് എന്നാണ്. ഇന്ത്യയുടേത് സർവീസസ് - അതായത് കൃഷിയും വ്യവസായവും കൂടാതെ സേവന മേഖലയിലെ കണക്കും കൂടെ കൂട്ടി ആണ്. തൊഴിൽ അന്വേഷിച്ച് ചൈനാക്കാരൻ അലഞ്ഞു നടക്കുന്നത് വരെ അവരുടെ നാട്ടിൽ ദാരിദ്ര്യം ഇല്ല. ഇന്ത്യയിലെ പോലെ ഹത ഭാഗ്യരായ ചെറുപ്പക്കക്കാർ സംവരണത്തിന് വേണ്ടി മുറവിളി കൂട്ടുന്നതുപോലുള്ള രാഷ്ട്രീയ നാടകമൊന്നും ചൈനയിൽ ഉൽപാദനം തകൃതിയായി നടക്കുമ്പോൾ സംഭവിക്കില്ല. ചൈനയിൽ ഗ്രാമങ്ങളിൽ നിന്ന് ആളുകൾ നഗരങ്ങളിലേക്കും, ഉൽപാദന മേഖലകളിലേക്കും കുടിയേറുന്നത് മെച്ചപ്പെട്ട വേതനം പ്രതീക്ഷിച്ചാണ്; അല്ലാതെ ഇന്ത്യയിലെ പോലെ ദാരിദ്ര്യം കൊണ്ടല്ല.
ഇപ്പോഴത്തെ സാഹചര്യത്തിൽ ഉൽപാദന മേഖലയിലെ ചിലവ് കുറച്ചുകൊണ്ടുള്ള നിർമ്മിതി ഇന്ത്യക്ക് സാധിക്കില്ല. പക്ഷെ ചൈനയിൽ അതിന് കഴിയുന്നതുകൊണ്ടാണ് ഒട്ടുമിക്ക കമ്പനികളും ചൈനയിലേക്ക് പോകുന്നത്. ഇന്ത്യയിൽ നിന്നും ഇരുമ്പയിര് ചൈനയിലേക്ക് കയറ്റുമതി ചെയ്ത് ചൈനയിൽ നിന്നും സ്റ്റീൽ ഇവിടെ ഇറക്കുമതി ചെയ്യുന്നു. ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്ക്കരിക്കണം എന്ന് സോഷ്യൽ മീഡിയയിലൂടെ മുറവിളി കൂട്ടുന്നത് വെറുതെയാണ്. ഒരു പക്ഷെ ചെറിയ രീതിയിൽ ബഹിഷ്‌കരിച്ചേക്കാം; അതിനപ്പുറം സാധിക്കില്ല. ചൈനീസ് ഉൽപന്നങ്ങളുടെ ഏറ്റവും ശക്തമായ വിപണികളിലൊന്നാണ് ഇന്ത്യ. ഇന്ത്യയിൽ വിറ്റഴിക്കപ്പെടുന്ന ഇലക്രോണിക് ഉൽപന്നങ്ങൾ, കളിപ്പാട്ടങ്ങൾ - ഇവയൊക്കെ ചൈനയിൽ നിന്നാണ് വരുന്നത്. ഇന്ത്യയിൽ ഏറ്റവും വിറ്റഴിക്കപ്പെടുന്ന മൊബയിൽ ഫോണുകളിൽ ഒന്ന് ചൈനീസ് ഉൽപ്പന്നമായ ഷവോമി റെഡ്മി ആണ്. ഷവോമിക്ക് ഇന്ത്യയിൽ ഫാക്റ്ററിയുമുണ്ട്. അത് കൂടാതെ ലെനോവോ, ഹയ്യർ - തുടങ്ങിയ വേറെയും ചൈനീസ് ഉൽപന്നങ്ങൾ ഇന്ത്യൻ വിപണിയിൽ സജീവമാണ്. ഇന്ത്യൻ മധ്യ വർഗത്തിന് വില കുറവുള്ളത് കൊണ്ട് ചൈനീസ് ഉൽപന്നങ്ങൾ വലിയ പഥ്യവുമാണ്.
രാജ്യ സ്നേഹം ഒക്കെ പറയുന്നത് നല്ലതാണ്. പക്ഷെ രാജ്യ സ്നേഹം പറയുമ്പോഴും യാതാർഥ്യ ബോധം എന്ന് പറയുന്നത് വേണം. എത്ര വലിയ രാജ്യസ്നേഹം പറഞ്ഞാലും ഇന്ത്യയിലെ മദ്ധ്യ വർഗം വില കുറവുള്ള ചൈനീസ് സാധനങ്ങൾ തന്നെയായിരിക്കും വാങ്ങുന്നത്. തീവ്ര രാജ്യസ്നേഹികൾ പോലും ഒരു കാർ വാങ്ങുമ്പോൾ ഇന്ത്യൻ ബ്രാൻഡ് അല്ലാ; ജർമൻ, ജപ്പാൻ ബ്രാൻഡുകളാണ് ഗുണ മേന്മയും, വിലകുറവും നോക്കി തിരഞ്ഞെടുക്കുന്നത്. ഇലക്ട്രോണിക് ഉൽപന്നങ്ങളും, കളിപ്പാട്ടങ്ങളും, മൊബൈൽ ഫോണുകളും മറ്റും മാത്രമല്ല ചൈനയിൽ നിന്നും വരുന്നത്. 2015 - 2016-ലെ കണക്കനുസരിച്ച് ഇലക്ട്രിക്കൽ മെഷിനറിയും, ജൈവ വളങ്ങളും, ഇരുമ്പും, സ്റ്റീലും, മറ്റു വസ്തുക്കളും ചൈനയിൽ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്യുന്നു. കൂടാതെ 'മെയ്ക്ക് ഇൻ ഇന്ത്യ' പദ്ധതി പ്രകാരം ചൈനീസ് കമ്പനികളായ വിവോ, ജിയോനി, ഷവോമി, എസ്യൂസ്, വൺ പ്ലസ് വൺ തുടങ്ങിയവയും ഇന്ത്യയിൽ ഉൽപാദനം തുടങ്ങിയിട്ടുണ്ട്. ഇന്ത്യൻ നിർമിത മൊബൈൽ ഫോണുകൾ മിക്കതും ചൈനീസ് നിർമ്മിതം മാത്രമാണ്. അത് വെറുതെ റീബ്രാൻഡ് ചെയ്ത് കാർബൺ, ലാവ, ജിയോനീ എന്ന പേരിൽ വരുന്നു എന്ന് മാത്രം. ചുരുക്കത്തിൽ നമ്മൾ ഉടുക്കുന്ന തുണിയിലും, ഉപയോഗിക്കുന്ന ഇന്ത്യൻ ഫോണിലും, കാറിലും, ബൈക്കിലും ഒക്കെ ചൈനയുടെ ഒരംശമുണ്ട്. അതൊക്കെ നമുക്ക് ബഹിഷ്കരിക്കാനാകുമോ?
ചൈനയുടെ ഉൽപാദന മികവിനെ കുറിച്ച് പറയുമ്പോഴും ഇതിനൊരു മറുവശവുമുണ്ട്. ചൈനയുടെ സാമ്പത്തിക വളർച്ചയിൽ ഒരു വലിയ ദൗർബല്യമുണ്ട്. ആഭ്യന്തര കമ്പോളത്തേക്കാൾ കയറ്റുമതി കമ്പോളത്തെ ആശ്രയിച്ചാണ് ചൈനയുടെ ഉൽപാദന മേഖലകളുടെ വളർച്ച. ചൈനയുടെ വരുമാനത്തിൻറ്റെ പകുതി സമ്പാദ്യവും നിക്ഷേപമാണ്. അപ്പോൾ ഇന്ത്യയിലും, യൂറോപ്പിലും, അമേരിക്കയിലുമൊക്കെ വളർച്ചാ നിരക്ക് കുറഞ്ഞാൽ അതല്ലെങ്കിൽ ജനത്തിൻറ്റെ ക്രയ വിക്രയ ശേഷി കുറഞ്ഞാൽ അത് ചൈനീസ് ഉൽപാദന മേഖലയെയും ബാധിക്കും. ചൈനയുടെ GDP വളർച്ചാ നിരക്കിനും ഒരു മറുവശമുണ്ട്. GDP മാത്രമല്ല ഒരു രാജ്യത്തിൻറെ ഭാവി അളക്കാനുള്ള അളവുകോൽ. ചൈനയിൽ ജോലി ചെയ്യാനാവുന്ന ചെറുപ്പക്കാരുടെ എണ്ണം കുറഞ്ഞു കൊണ്ടിരിക്കുന്നു, അവരുടെ ശരാശരി പ്രായം കൂടി കൊണ്ടിരിക്കുന്നു. നേരെ വിപരീതമാണ് ഇന്ത്യയിലെ അവസ്ഥ. ഇത് കൊണ്ട് തന്നെ നോട്ടു നിരോധനം, ജി.എസ.ടി. നടപ്പാക്കിയതിലെ അപാകത പോലുള്ള 'സെൽഫ് ഗോളുകൾ' ഇല്ലെങ്കിൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് വരും വർഷങ്ങളിൽ ചൈനയെ അപേക്ഷിച്ച് ഇനിയും കൂടും .
ഇപ്പോൾ ചൈന ഇന്ത്യയെക്കാളും ഉൽപാദന മേഖലയിൽ ബഹുദൂരം മുന്നിലാണ്. പക്ഷെ ദീർഘ വീക്ഷണത്തോടെ ചിന്തിച്ചാൽ ചൈനക്ക് ഇന്ത്യയെ അപേക്ഷിച്ച് വളരെയധികം പ്രശ്നങ്ങളും ഉണ്ട് എന്ന് കാണാം. ഒന്നാമത് ചൈനയിൽ പ്രതിപക്ഷമില്ല. ജനാധിപത്യം കിട്ടാക്കനിയാണ് ചൈനയിൽ. രണ്ടാമത് ചൈനയിൽ മത സ്വാതന്ത്ര്യമില്ല. കഴിഞ്ഞ പാർട്ടി കോൺഗ്രസിലെ പ്രഖ്യാപനം ശ്രദ്ധിച്ചു മനസിലാക്കണം. തങ്ങളുടെ 'എത്തീസ്റ്റ്' അല്ലെങ്കിൽ യുക്തിവാദമാണെന്ന് ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടി പ്രഖ്യാപിക്കുന്നു. ഈ യാന്ത്രിക ഭൗതികവാദം ചൈനക്ക് ഭാവിയിൽ വലിയ ദോഷം ചെയ്യും. ടിബറ്റിൽ അനേകം ബുദ്ധിസ്റ്റ് ആശ്രമങ്ങൾ ഡൈനാമിറ്റ് വെച്ച് തകർത്തു; ദലൈ ലാമയും, കർമപ്പയും ഇന്ത്യയിൽ അഭയം പ്രാപിച്ചു. ദലൈ ലാമയെ കൊല്ലാൻ സ്വന്തം സഹോദരനെ തന്നെ ചൈനീസ് ഭരണകൂടം പറഞ്ഞു വിട്ടു. ദേശീയതയോടുള്ള ഈ അടിച്ചമർത്തൽ നയം ഭാവിയിൽ ചൈനക്ക് ദോഷം ചെയ്യും. സോവിയറ്റ് യൂണിയനിൽ അത് നാം കണ്ടതുമാണല്ലോ. ഇനി ചൈനയിലെ മനുഷ്യാവകാശം - അത് പറയാതിരിക്കുന്നതാണ് നല്ലത്. ടിയാനെൻമെൻ സ്‌കൊയെറിൽ ടാങ്കുകൾ ആളുകളുടെ മുകളിൽ കൂടി ഉരുളുന്ന കാഴ്ച എല്ലാവരും കണ്ടതല്ലേ?? ഇന്നും ഓരോ വർഷവും 2000-ത്തോളം പേരെ ചൈന തൂക്കി കൊല്ലുന്നുണ്ടെന്നാണ് 'ആംനെസ്റ്റി ഇൻറ്റെർനാഷണൽ ' പോലുള്ള സംഘടനകൾ പറയുന്നത്. മാധ്യമ സ്വാതന്ത്ര്യവും ചൈനയിൽ ഇല്ലാ. ഇതിനെല്ലാത്തിനും എതിരേ ജനരോഷം പൊട്ടി പുറപ്പെട്ടാൽ അതൊക്കെ എവിടെ ചെന്ന് നിൽക്കും എന്ന് പറയുവാൻ ആർക്കും സാധിക്കില്ല. സോവിയറ്റ് യൂണിയനിലും, കിഴക്കൻ യൂറിപ്പിലും നാം ഇത് കണ്ടതല്ലേ?? ചൈനയിലെ ഇൻഫ്രാസ്ട്രക്ചറിനെ ആണ് പലരും വാഴ്ത്തുന്നത്. പക്ഷെ ഇതിനും ഒരു മറുവശവുമുണ്ട്. ഈ ഇൻഫ്രാസ്ട്രക്ചർ തന്നെ ചൈനക്ക് പാരയാകും എന്നും പറയുന്നവരും ഉണ്ട്. ഉപയോഗമില്ലാത്ത ഇൻഫ്രാസ്ട്രക്ചർ ചൈനീസ് ഭരണകൂടം കണ്ടമാനം നിർമിക്കുന്നുണ്ട്. ഇതിലൊക്കെ നിക്ഷേപിച്ചിരിക്കുന്ന വൻ തുക ചൈനക്ക് തിരിച്ചു പിടിക്കുവാൻ പറ്റാതെ ആകും.
ഇതൊക്കെ കൂടാതെയാണ് വൻ തോതിലുള്ള വ്യവസായിക ഉൽപാദനം മൂലമുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ. യാതൊരു വിധ മാനുഷിക പരിഗണന കൂടാതെയുള്ള മാനുഫാക്ചറിങ്ങ് ഇൻഡസ്ട്രി ആണ് ചൈനയുടെ മറ്റൊരു വലിയ ശാപം. ചൈനയിൽ ആത്മഹത്യ സ്ഥിരം കഥയായപ്പോൾ വലിയ കെട്ടിടങ്ങൾക് കീഴെ വലകൾ വിരിച്ചാണ് അവർ അതിന് തടയിട്ടത് എന്നാണ് ഒരു കഥ. അല്ലാതെ മാനുഫാക്ചറിങ്ങ് സെക്ടറിൽ നിന്ന് വരുന്ന 'പ്രഷർ' കുറച്ചില്ല. അത് പോലെ തന്നെ ചൈനയുടെ ഉൽപ്പന്നങ്ങളുടെ നിലവാരമില്ലായ്മ, ചൈനീസ് കമ്പനികൾ ഉണ്ടാക്കുന്ന പരിസ്ഥിതി മലിനീകരണം, തൊഴിൽ ഇടങ്ങളിലെ സുരക്ഷാ സംവിധാനങ്ങൾ തുടങ്ങിയവയും പ്രശ്നങ്ങളാണ്. ആഗോള നിയമങ്ങൾ പാലിക്കാത്ത അവസ്ഥ കാരണം വികസിത രാജ്യങ്ങൾ ചൈനീസ് ഉൽപ്പന്നങ്ങൾ പതുക്കെ ഒഴിവാക്കി കൊണ്ടിരിക്കുക ആണ്. ഇതിൻറ്റെ ഒക്കെ ബെനഫിഷ്യറിയും ഇന്ത്യയെ പോലുള്ള രാജ്യങ്ങളാണ്. നമ്മൾ നമ്മുടെ രാജ്യത്തെ ചൈനയുടെ പേര് പറഞ്ഞു എത്രയൊക്കെ കളിയാക്കിയാലും ഇവിടെ പണ്ട് മുതൽ ഉണ്ടാക്കിയ പ്രോഡക്ട്സ് എല്ലാം തന്നെ ചൈനീസ് ഉൽപന്നങ്ങളെ അപേക്ഷിച്ച് നല്ല ക്വാളിറ്റി ഉള്ളത് തന്നെയാണ് എന്ന വസ്തുത കാണാതിരിക്കരുത്.
ചൈനീസ് കമ്യുണിസ്റ്റ് പാർട്ടിയുടെ രക്ത പങ്കിലമായ കഥകൾ പുറത്തു വിടാൻ ഇന്നും ചൈനയെ അടക്കി ഭരിക്കുന്ന കമ്യുണിസ്റ്റ് പാർട്ടി തയാറല്ല. അമർത്യ സെന്നിൻറ്റെ കണക്കു പ്രകാരം മുപ്പതു ദശ ലക്ഷം തൊട്ടു നാൽപതു ദശ ലക്ഷം ആളുകളുടെ പട്ടിണി മരണത്തിനു കാരണമായി 1960-കളിൽ മാവോയിസ്റ്റ് സിദ്ധാന്തം. ധാന്യങ്ങൾ നശിപ്പിക്കുന്നത് കിളികളാണ് എന്ന മൂഢ സിദ്ധാന്തത്തിൽ അധിഷ്ഠിതമായി കിളികളെ കൂട്ടത്തോടെ കൊന്നൊടുക്കിയത് കൊണ്ടാണ് ചൈനയിൽ മുപ്പതു ദശ ലക്ഷം തൊട്ടു നാൽപതു ദശ ലക്ഷം ആളുകളുടെ പട്ടിണി മരണത്തിനു കാരണമായ രൂക്ഷമായ ഭക്ഷ്യ ക്ഷാമം സംഭവിച്ചത്. ഇത് പോലുള്ള പല ക്രൂരതയുടെയും യഥാർത്ഥ ചിത്രം പുറത്തു വന്നാൽ ജനം എങ്ങനെ പ്രതികരിക്കും എന്ന് പറയാൻ വയ്യാ.
ചൈനയെ അപേക്ഷിച്ചു നോക്കുമ്പോൾ ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി അടിസ്ഥാന സൗകര്യ വികസനത്തിലാണ്. പ്രാഥമിക വിദ്യാഭ്യാസം, പ്രാഥമിക ആരോഗ്യം, ജനങ്ങൾക്കിടയിലുള്ള ഭക്ഷ്യ സുരക്ഷാ - ഇക്കാര്യങ്ങളിൽ സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നമുക്ക് വലിയ വീഴ്ച സംഭവിച്ചു. ഭവന നിർമാണം, ടോയ്‍ലെറ്റുകൾ, സ്കൂളുകൾ, ആശുപത്രികൾ, കോളേജുകൾ - ഇവയുടെ നിർമിതിയാണ് ഇന്ത്യയിൽ വേണ്ടത്. സ്വാതന്ത്ര്യം കിട്ടി 70 വർഷങ്ങൾ കഴിഞ്ഞിട്ടും സുരക്ഷിതമായ കുടിവെള്ളം നമുക്ക് ഒരു വലിയ ശതമാനം ജനത്തിനു ലഭ്യമാക്കാൻ സാധിക്കുന്നില്ല. റോഡ്, ട്രാൻസ്‌പോർട്ട് തുടങ്ങിയ ഇൻഫ്രാസ്ട്രക്ചർ പ്രശ്നങ്ങളും നമുക്ക് ചൈനയെ അപേക്ഷിച്ച് വലിയ വെല്ലുവിളികളാണ്. ഇത്തരം വികസന പ്രശ്നങ്ങളുണ്ടെങ്കിലും ശക്തമായ നീതിന്യായ സംവിധാനം, എന്തിനെയും വിമർശിക്കുവാനുള്ള മാധ്യമ സ്വാതന്ത്ര്യം, ജനാധിപത്യ വ്യവസ്ഥിതി - ഇതൊക്കെ ഇന്ത്യയുടെ നേട്ടങ്ങളാണ്. ഇന്നിപ്പോൾ സോഷ്യൽ മീഡിയയിലൂടെ നമുക്ക് ആരെ വേണമെങ്കിലും വിമർശിക്കാം. ചൈനയിൽ അത് സ്വപ്നം കാണുവാൻ പോലും സാധിക്കില്ല. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആയ ജവഹർലാൽ നെഹ്‌റു മുതലുള്ള നമ്മുടെ ഭരണാധികാരികൾ പ്രോത്സാഹിപ്പിച്ച 'Freedom of Speech'-ൻറ്റെ ഫലമാണ് ഈ വിമർശന സ്വാതന്ത്ര്യം. ഇത്തരം പുരോഗമന ആശയങ്ങൾക്ക് ചൈനയിൽ ഒരു വിലയുമില്ല. ഈ പുരോഗമന മൂല്യങ്ങളാണ് ഇന്ത്യയുടെ കരുത്ത്.
ദക്ഷിണ കൊറിയ, ജപ്പാൻ, സിങ്ങപ്പൂർ, ദുബായ് - ഈ രാജ്യങ്ങളെ പോലെ വ്യവസായിക പുരോഗതി ഇന്ത്യ കൈവരിക്കാത്തതിന് പല കാരണങ്ങളും ഉണ്ട്. അതിൽ പ്രധാന കാരണം ഇന്ത്യയുടെ വൈവിധ്യവും, വലിപ്പവും തന്നെ. ചരിത്രകാരനായ ബിപൻ ചന്ദ്ര പറയുന്നത് ഒരു ജനാധിപത്യ രാജ്യത്ത് നയങ്ങൾ നടപ്പാക്കാൻ അത്ര എളുപ്പം അല്ല എന്നാണ്. അത് കുറെ ശരിയാണ് താനും. ചൈനയെ പോലെ ഏകാധിപത്യവും, അടിച്ചമർത്തലും ഇവിടെ സാധ്യമല്ല. അമർത്യ സെൻ തന്നെ ചൈനയുടെ ഒറ്റ കുട്ടി എന്ന നയം നടപ്പാക്കിയത്തിലെ ഭീകരത ചൂണ്ടി കാണിക്കുന്നുണ്ട്. കുട്ടികൾ ഒന്നിൽ കൂടുതൽ ആയാൽ കൊന്നൊടുക്കുവാൻ കൂടി മടിക്കാത്ത ആ ഭീകരത വിവരിക്കുവാൻ ഇതെഴുന്നയാൾക്ക് വയ്യാ. അത് കൊണ്ട് ചൈന മോഡലും, കൊറിയൻ മോഡലും പറയാൻ എളുപ്പമാണ്; പക്ഷെ പ്രാവർത്തികമാക്കാൻ ഇന്ത്യയെ പോലുള്ള വൈവിധ്യവും, വലിപ്പവും ഉള്ള രാജ്യത്ത് വളരെ ബുദ്ധിമുട്ടാണ്. ചുരുക്കത്തിൽ സ്വന്തം ജനങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ പോലും മടിയില്ലാത്ത ഭരണ സംവിധാനമുള്ള ചൈനയും ഇന്ത്യയും തമ്മിൽ ഒരു താരതമ്യവും സാധ്യമല്ല.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ