സാധാരണക്കാരിൽ സാധാരണക്കാരായ സ്ത്രീകളെ ഉൾക്കൊള്ളിച്ചു കൊണ്ട് മഹാരാഷ്ട്രയിൽ തുടങ്ങിയ പ്രസ്ഥാനമാണ് 'ലിജ്ജത് പപ്പട്' എന്നറിയപ്പെടുന്ന 'ശ്രി മഹിളാ ഗൃഹ ഉദ്യോഗ് ലിജ്ജത് പപ്പട്'. പപ്പടം നിർമാണത്തിൽ നിന്ന് തുടങ്ങി ഇന്ന് 40000 സ്ത്രീകൾക്ക് തൊഴിൽ നൽകുന്നു. ഇപ്പോൾ പപ്പടം മാത്രമല്ല; വിവിധയിനം കറി പൗഡറുകളും അടുക്കളയ്ക്കാവശ്യമുള്ള മറ്റു സാധനങ്ങളും നിർമിക്കുന്നു. വിദേശ രാജ്യങ്ങളിലേക്ക് വരെ ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നു. ഫാക്റ്ററിയിൽ ജോലി ചെയ്യുന്ന അനേകായിരം സ്ത്രീകളുടെ കുട്ടികൾക്ക് ഉന്നത പഠനത്തിന് സ്‌കോളർഷിപ്പും ആ സ്ഥാപനം നൽകുന്നു. നാഷണൽ ജ്യോഗ്രഫിക് ലിജ്ജത് പപ്പടിനെ കുറിച്ച് ഒരു ഡോക്കുമെൻറ്ററി നിർമ്മിച്ച് ആ സ്ത്രീകളെ ആദരിച്ചു.
ഇങ്ങനെ നോക്കുമ്പോൾ സംരഭകത്ത്വത്തിലൂടെയും, കഠിനാദ്ധ്വാനത്തിലൂടെയും ഉയർന്ന അനേകം സ്ത്രീകളെ ഇന്ത്യയിലെമ്പാടും കാണാം. മഹാരാഷ്ട്രയിൽ തന്നെ ആത്മഹത്യ ചെയ്ത കർഷകരുടെ ഭാര്യമാർ കൃഷിപ്പണി ഇപ്പോൾ സ്വയം ഏറ്റെടുത്തു ചെയ്യുന്നു; കുടുംബങ്ങളെ പട്ടിണിയിൽ നിന്ന് കര കയറ്റുന്നു. അത്തരത്തിലുള്ള സ്ത്രീകൾ ഇപ്പോൾ ഗ്രാമങ്ങളിൽ തങ്ങളുടെ വീടുകൾക്ക് മുമ്പിൽ 'നെയിം പ്ലെയിറ്റ്' വെച്ച് തങ്ങളുടെ പേരുകൾ അഭിമാനപൂർവം പ്രദർശിപ്പിക്കുന്നു.
കേരളത്തിൽ തന്നെ 'കുടുംബശ്രീ' നമ്മുടെ കൺമുന്നിൽ തന്നെ ഉണ്ട്. ഇതെഴുതുന്ന ആൾ സംരഭകരായ അനേകം കഠിനാദ്ധ്വാനികളായ സ്ത്രീകളെ സർവേ ജോലികൾക്കിടയിൽ ഇന്ത്യയിലെമ്പാടും കണ്ടിട്ടുണ്ട്; അവരിൽ ചിലരോടൊക്കെ സംസാരിച്ചിട്ടുമുണ്ട്. രാഷ്ട്രീയ-ഉദ്യോഗസ്ഥ മേലാളന്മാരെ അവർക്കൊക്കെ ഓരോരോ കാര്യങ്ങൾക്കു വേണ്ടി സമീപിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും അവരൊന്നും സരിതാ എസ്. നായരെ പോലെ ശരീരം കാഴ്ച വെച്ചിട്ടല്ല തങ്ങളുടെ പദ്ധതികൾ വിജയിപ്പിച്ചത്. "തനിക്കു ശരീരം കാഴ്ച വെക്കേണ്ടി വന്നു" എന്ന് വാർത്താ ചാനലുകളിലൂടെ പുലമ്പുന്ന ഈ സ്ത്രീയും, അതിനു കൂട്ട് നിൽക്കുന്ന സി.പി.എം. എന്ന പാർട്ടിയും, സി.പി.എം.-ൻറ്റെ കൊട്ടിപ്പാട്ടുകാരും, കുഴലൂത്തുകാരും ആയ മാധ്യമ-ചാനൽ പ്രവർത്തകരും യഥാർത്ഥ സംരഭകരായ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ? കഠിനാദ്ധ്വാനികളായ സ്ത്രീ സംരംഭകരെ സരിതാ എസ്. നായരെ പോലുള്ള ഒരു സ്ത്രീയെ ഉയർത്തി കാട്ടി അപമാനിക്കുകയല്ലേ സത്യത്തിൽ ഇവരൊക്കെ ചെയ്യുന്നത്? ഇത്തരം നിരന്തരമായ വാർത്താ പരിപാടികൾ കൊണ്ട് തീർത്തും മോശമായ ഒരു റോൾ മോഡലിനെ സൃഷ്ടിക്കുകയല്ലേ ഇവിടുത്തെ മാധ്യമങ്ങൾ? ഉത്തരം വായനക്കാർക്ക് വിടുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ