കേരളത്തിലെ ഒരു നല്ല പോലീസ് മേധാവി എന്ന രീതിയിൽ ഓഫീസർമാർക്കുള്ള അംഗീകാരം ലഭിച്ചിട്ടുള്ള മുൻ DGP ടി.പി. സെൻ കുമാർ അദ്ദേഹത്തിൻറ്റെ സർവിസിൽ ഉണ്ടായിരുന്ന കാലത്തേ അന്വേഷണത്തിൻറ്റെയും അനുഭവത്തിൻറ്റെയും വെളിച്ചത്തിൽ പറഞ്ഞ കാര്യങ്ങളിൽ ആരോഗ്യപരമായ സംവാദം ആണ് കേരളത്തിൻറ്റെ പൊതു സമൂഹത്തിൽ ഉയരേണ്ടത്. അല്ലാതെ മുൻ DGP സെൻ കുമാറിനെ 'മുസ്ലിം വിരുദ്ധനാക്കി' ലേബൽ ചെയ്ത് ആക്രമിക്കാൻ ഒരുങ്ങുകയല്ല വേണ്ടത്. സംസ്ഥാന പോലീസ് മേധാവിയായിരുന്ന അദ്ദേഹത്തിൻറ്റെ വ്യക്തമായ അറിവാണ് അദ്ദേഹം ഈയിടെ പങ്കു വച്ചത്. സെൻകുമാർ മാത്രമല്ല മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ, DYSP സന്തോഷ്, മുൻ DGP ജേക്കബ് പുന്നൂസ്, ADGP അലക്സാണ്ടർ ജേക്കബ് - ഇവരൊക്കെ കേരളത്തിൽ വളർന്നു വരുന്ന മത തീവ്ര വാദത്തെ കുറിച്ച് ആശങ്ക പങ്കു വെച്ചിട്ടുണ്ട്. എൻറ്റെ അറിവ് ശരിയാണെങ്കിൽ ഇവരിൽ ചിലരൊക്കെ ഈ കാര്യം പറഞ്ഞു സർക്കാരിന് ഇത് സംബന്ധിച്ച റിപ്പോർട്ടും നൽകിയിട്ടുണ്ട്. ചിലർക്കൊക്കെ അത് തുറന്ന് പറഞ്ഞാൽ മതേതര മുഖം നഷ്ടപ്പെടുമെന്ന ഭീതിയാണ്. പലർക്കും മത തീവ്ര വാദത്തിനെ കുറിച്ചുള്ള തിരിച്ചറിവുകൾ ഉണ്ടാകുന്നത് നല്ലതാണ്. അമേരിക്കയും, യൂറോപ്പും ഈ മത തീവ്രവാദത്തിനെതിരേ ഉണർന്നു കഴിഞ്ഞു. പക്ഷെ നിർഭാഗ്യവശാൽ കേരളത്തിലേയും, ഇന്ത്യയിലേയും ഇടതു പക്ഷകാർക്കും, ലിബറലുകൾക്കും അങ്ങനെയൊരു തിരിച്ചറിവ് വന്നിട്ടില്ല. എല്ലാ മതങ്ങളിലും, മതം അടിസ്ഥാനമാക്കിയിട്ടുള്ള സംഘടനകളിലും ഉള്ള പുഴുക്കുത്തുകൾ ചിലരെങ്കിലും മനസിലാക്കണം. ഇന്ത്യയിൽ നിന്ന് ഐസിസിലേക്ക് വളരെ അധികം ആളുകളെ സംഭാവന ചെയ്ത സംസ്ഥാനം കേരളമാണെന്നുള്ള വസ്തുത നിഷേധിച്ചിട്ടു കാര്യമില്ല. ഇനിയും ചിലരൊക്കെ പോകാൻ തയ്യാറായി ഇവിടെ തന്നെ ഉണ്ടെന്നുള്ള വസ്തുത കൂടി കാണണം. മത തീവ്രവാദത്തിനെതിരേ തിരിച്ചറിവ് വരുമ്പോഴും നിരപരാധികൾ വേട്ടയാടപ്പെടാതിരിക്കാനുള്ള മുൻകരുതൽ കൂടി എടുക്കേണ്ടതുണ്ട്.
നേരത്തെ സുപ്രീം കോടതിയിലെ ശ്രദ്ധേയനായ മുൻ ന്യായാധിപനായിരുന്ന ജസ്റ്റീസ് മാർകണ്ഡേയ കട്ജുവും ലോകത്ത് രണ്ട് തരത്തിലെ ഇസ്ലാമുണ്ടെന്നും അതിൽ ഒന്ന് കിരാതവും ഭ്രാന്ത് പിടിച്ചതുമാണെന്നും പറഞ്ഞിരുന്നു. വഹാബി സലഫി ഇസ്ലാമിനെ ജസ്റ്റീസ് കട്ജു ആക്രമിച്ചപ്പോൾ തന്നെ മനുഷ്യത്വവും സഹിഷ്ണതയുമുള്ള സൂഫി ഇസ്ലാമിനെ തൻറ്റെ വാക്കുകളിലൂടെ പുകഴ്ത്താനും മറന്നില്ല. മുജാഹിദ്, സലഫി, ജമാഅത്തെ ഇസ്ലാമി, തബ്ലീഗ് എന്നിവരടങ്ങുന്ന വഹാബികളാണ് കേരളത്തിലും മുസ്ലീം യുവാക്കളെ തീവ്ര വാദത്തിലേക്ക് നയിക്കുന്നത്. സൂഫി പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ഇന്ത്യയിലെ മുസ്ലീങ്ങൾ എല്ലാ മതങ്ങളോടും സ്നേഹത്തിലും ഐക്യത്തിലും കഴിഞ്ഞു പോകുന്ന കാഴ്ചയായിരുന്നു നമ്മുടെ മുമ്പിൽ പണ്ട് ഉണ്ടായിരുന്നത്. ഇന്ത്യയിൽ സിക്ക് മതത്തിൽ സൂഫികൾ വമ്പൻ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഫക്കീറായിരുന്ന ഷിർദി സായി ബാബയും, അജ്മീറിലെ ക്വാജ മൊയ്നുദ്ദീൻ ചിഷ്ടിയും, ഉയർന്ന ദൈവാനുഭവം സിദ്ധിച്ച കബീറുമൊക്കെ സൂഫി പാരമ്പര്യത്തിൽ പെട്ടവർ ആണ്. ഇവരെയൊക്കെ ആരാധിക്കുന്ന അന്യ മതക്കാർ ആയിട്ടുള്ളവർ ആയിരങ്ങളാണ്. പല ഹിന്ദു കുടുംബങ്ങളിലെ പൂജാ മുറികളിലും ഫക്കീറായിരുന്ന ഷിർദി സായി ബാബയുടെ ചിത്രവും, പ്രതിമയുമൊക്കെ ഉണ്ട്. ഉന്നതമായ ദൈവാനുഭവം സിദ്ധിച്ച തുക്ലയിലെ അന്ധനായ പീർ മുഹമ്മദ് സാഹിബിനെ പോലെ അനേകം സൂഫി വര്യന്മാർ ഇന്ത്യയുടെ പല ഭാഗത്തും ഉണ്ടായിരുന്നു. ആദ്യ അമേരിക്കകാരനായ നാഗ സന്യാസി ബാബാ റാംപുരി (വില്യം എ. ഗാൻസ്) നാഗ സന്യാസിമാരും സൂഫികളുമായുള്ള ബന്ധം ചൂണ്ടി കാട്ടുന്നുണ്ട്. ഉജ്ജെയിനിലെ നാഗ സന്യാസിമാരുടെ 'ദത്ത് ആഖാരയിലെ' പീർ പദവി ഇന്ന് പാക്കിസ്ഥാനിലെ മൾട്ടണിലുള്ള സൂഫി ആചാര്യന്മാരുമായുള്ള ബന്ധത്തിൽ നിന്നു വന്നതാണ്. തൻറ്റെ ആത്മ കഥയായ 'Autobiography of a Sadhu: An Agrez Among Naga Babas’ ഇതു കൃത്യമായി വെളിവാക്കുന്നുണ്ട്.
പണ്ട് തികഞ്ഞ മത സൗഹാർദ്ദത്തിൽ കഴിഞ്ഞ ഒരു ജനതയിൽ വർഗീയ വിഷത്തിൻറ്റെ വിത്തുകൾ പാകിയത് ആരാണ്? അധികാര മോഹികളായ രാഷ്ട്രീയ നേതാക്കന്മാർ ആണെന്ന് ഒരു സംശയുവുമില്ലാതെ തന്നെ പറയാം. 1933-ൽ കേംബ്രിഡ്ജിൽ പഠിച്ചിരുന്ന ഒരു ഇന്ത്യൻ മുസ്ലിം വിദ്യാർത്ഥിയായ റഹ്മത് അലിക്ക് തോന്നിയ തലതിരിഞ്ഞ ആശയമായിരുന്നു പാകിസ്ഥാൻ. ആയിരത്തിത്തൊള്ളായിരത്തി നാൽപതുകളിൽ ജിന്നയും, മുസ്‌ലിം ലീഗും അവരുടെ അധികാര മോഹത്തിനായി ആ തലതിരിഞ്ഞ ആശയം ഏറ്റു പിടിച്ചു. വെറും അധികാര മോഹിയായിരുന്നു ജിന്ന. അതിനു വേണ്ടി മതത്തെ സമർത്ഥമായി ഉപയോഗപ്പെടുത്തി. ഒരു സാധാരണ മുസ്ലിം വിശ്വാസിക്ക് ആഴ്ച്ചയിലൊരിക്കലുള്ള പള്ളിയിലെ പ്രാർത്ഥനയിൽ പങ്കെടുക്കാതിരിക്കാനാവില്ല. എന്നാൽ ജിന്ന ഒരിക്കലും വെള്ളിയാഴ്ച പ്രാർത്ഥനകളിൽ പങ്കെടുത്തിരുന്ന ഒരു ശരാശരി വിശ്വാസി കൂടിയായിരുന്നില്ല. മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുറാനിൽ ജിന്നയുടെ അറിവ് വളരെ പരിമിതമായിരുന്നു. ജിന്നയുടെ എതിരാളിയായിരുന്ന ഗാന്ധിക്ക് ജിന്നക്ക് അറിയാവുന്നതിനേക്കാൾ വളരെ നന്നായി ഖുറാനിലെ പല ഉദ്ധരണികളും അറിയാമായിരുന്നു. തികച്ചും ആർഭാട രീതിയിലുള്ള വേഷവും, ഭക്ഷണവും, താമസവുമൊക്കെയായിരുന്നു ജിന്നയുടെത്. അന്നത്തേയോ, ഇന്നത്തേയോ ഒരു ശരാശരി ഇന്ത്യൻ മുസ്ലീമിൻറ്റെ ജീവിത രീതിയുമായി ജിന്നക്ക് പുല ബന്ധം കൂടി ഉണ്ടായിരുന്നില്ല.
എല്ലാ വർഗീയ വാദികളും ജിന്നയെ പോലെയാണ്. ഇത്തരം വർഗീയ വാദികളുടെ അടുത്തുകൂടെ പോലും ഭക്തിയോ, ആത്മീയതയോ പോവത്തില്ല. ഇതൊക്കെ തന്നെയാണ് ക്രിസ്ത്യൻ, ഹിന്ദു വർഗീയതയും പറയുന്നവരുടെയും കാര്യം. ഇവരൊക്കെ സാധാരണ ജനത്തിനു വേണ്ടി എന്താണ് ഉരുട്ടി കൊടുക്കുന്നത്? വെറുതെ മതത്തിൻറ്റെ പേരിൽ മനുഷ്യ മനസ്സുകളെ അകറ്റുന്നു. ബാബ്രി മസ്ജിദ് വിവാദം കൊടുമ്പിരി കൊണ്ടിരുന്നപ്പോൾ പ്രശസ്ത എഴുത്തുകാരനായ ആശിഷ് നന്ദി അയോധ്യയിലെ രാമ ക്ഷേത്രത്തിലെ പൂജാരിയുമായി ഒരു ഇൻറ്റർവ്യൂ നടത്തുകയുണ്ടായി. അപ്പോൾ ആ പൂജാരി ആശിഷ് നന്ദിയോട് പറഞ്ഞത് BJP - യിലെ ഒറ്റ നേതാക്കൾ പോലും ക്ഷേത്രത്തിൽ വന്നിട്ടില്ല എന്നാണ്. ആകെ വിജയ രാജാ സിന്ദ്യ മാത്രമാണ് വന്നത്. അവർ പോലും നേരിട്ട് വന്നില്ല. പുഷ്‌പാഞ്‌ജലി കഴിക്കാൻ ഒരാളുടെ കയ്യിൽ കാശ് കൊടുത്തു വിട്ടത് മാത്രം. പിന്നീട് രാമജന്മഭൂമി വിവാദത്തെ എതിർത്ത ആ പൂജാരി ദാരുണമായി കൊല ചെയ്യപ്പെട്ടു. ക്ഷേത്രപൂജാരിയെ കൊല ചെയ്തത് ആരാണ്? എന്താണ് അവരുടെയൊക്കെ ഭക്തിയും ആത്മീയതയും?
ജിന്നയുടേയും , മുസ്‌ലിം ലീഗിൻറ്റേയും പ്രേരണയാൽ 1947-ൽ പാക്കിസ്ഥാൻ വാദം ഏറ്റു പിടിച്ച ദരിദ്രരും നിരക്ഷരുമായ ഒരു കൂട്ടം മുസ്ലീങ്ങൾ വരും വരായ്കകൾ ചിന്തിച്ചില്ല. 1947-ലെ വിഭജനം ദൂര വ്യാപകമായ പ്രത്യാഖ്യാതങ്ങൾ ഉണ്ടാക്കും എന്ന് ഇൻഡ്യാക്കാരെ ഓർമപെടുത്താൻ അന്ന് ഒരു ഗാന്ധി മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ. ഇംഗ്ലീഷുകാർ അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കുവാൻ ഹിന്ദു-മുസ്‌ലിം വർഗീയ വാദികളെ പ്രോത്സാഹിപ്പിച്ചു. പിന്നീട് ലോകം കണ്ട ഏറ്റവും വലിയ കലാപവും വംശീയ ലഹളയുമായി ഇന്ത്യ-പാക്കിസ്ഥാൻ വിഭജനം മാറി. ലക്ഷക്കണക്കിന് മനുഷ്യർക്കു ജീവനും സ്വത്തും നഷ്ടമാകുന്ന മാനുഷിക ദുരന്തത്തിലേക്ക് വിഭജനം വഴിമാറി. മുസ്ലീങ്ങളെ രക്ഷിക്കാൻ ജിന്നയും, മുസ്‌ലിം ലീഗും നടത്തിയ കസർത്തുകൾ മുസ്ലീങ്ങളെ കൂടുതൽ അപകടത്തിലേക്കേ നയിച്ചുള്ളൂ. ഇന്നും പാക്കിസ്ഥാൻ പരസ്യമായി ഇന്ത്യക്കെതിരെ ഭീകര പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുമ്പോൾ അതിൻറ്റെ തിക്ത ഫലം അനുഭവിക്കേണ്ടി വരുന്നത് ഇതിലൊന്നും പങ്കാളികളല്ലാത്ത സാധാരണക്കാരായ ഇന്ത്യയിലെ മുസ്ലീങ്ങളാണ്.
1948-ലെ മഹാത്മാ ഗാന്ധിയുടെ രക്ത സാക്ഷ്യത്തിനു ശേഷം ഇന്ത്യ ശാന്തമായെങ്കിലും കഴിഞ്ഞ കുറെ വർഷങ്ങളായി ഇന്ത്യയിലും കേരളത്തിലും മത തീവ്രവാദം വീണ്ടും തല പോക്കുകയാണ്. സുഫിസത്തോട് ചേർന്ന് നിൽക്കുന്ന കേരള സുന്നികളെ സൗദി വഹാബികളുടെ തൊഴുത്തിൽ കെട്ടാൻ ആരംഭിച്ചതോടെ ആണ് കേരളത്തിൽ ഇത്രയും മത വർഗീയതയും ഐസിസ് ആട്മേയ്ക്കലും ആയി കേരളത്തിലെ മുസ്ലിം ചെറുപ്പക്കാർ അറിയപ്പെടാൻ ആരംഭിച്ചത്. മലയാളികളുടെ ഐ.എസ്. ബന്ധമെന്ന ദുരവസ്ഥ ഇന്ന് ദേശീയ ചർച്ചയാണ് എന്നത് സമാധാന പ്രേമികളായ മുസ്ലീങ്ങൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഈ വിഷയത്തെ ലഘൂകരിക്കാനുള്ള ചില മുസ്ലിം സംഘടനകളുടെ ശ്രമവും, അതിനെ പിന്തുണയ്ക്കുന്ന മുഖ്യധാര മാധ്യമങ്ങളുടെ അപഹാസ്യമായ ശ്രമവും തീർച്ചയായും ലജ്ജാകരം തന്നെ. ഏതൊരു പ്രശ്നവും പരിഹരിക്കാനുള്ള ആദ്യപടി അങ്ങനെയൊരു പ്രശ്നമുണ്ടെന്ന് അംഗീകരിക്കലാണ്. അങ്ങനെ അംഗീകരിച്ചു പ്രശ്ന പരിഹാരം തേടിയില്ലെങ്കിൽ ഈ തീവ്രവാദത്തിലൊന്നും പെടാത്ത വെറും സാധാരണക്കാരായിരിക്കും ഏറ്റവും ദുരിതം അനുഭവിക്കേണ്ടി വരുന്നതും.
2011 മെയ് 2ന് ഒസാമ ബിൻ ലാദൻ വധിക്കപ്പെട്ടതോടെ അമേരിക്കയെയും പാശ്ചാത്യരാജ്യങ്ങളെയും ഭയത്തിലാഴ്ത്തിയ ഇസ്ലാമിക ഭീകരവാദം അവസാനിച്ചെന്നു കരുതിയവർക്കു തെറ്റി എന്നതാണ് ഇസ്ലാമിക് സ്റ്റേറ്റിൻറ്റെ ഉദയത്തോട് കൂടി കാണിക്കുന്നത്. തൻറ്റെ ആയുഷ് കാലത്ത് യാഥാർഥ്യമാവുമെന്ന് ലാദന് പോലും സ്വപ്നം കാണാത്ത അവകാശവാദങ്ങളുമായിട്ടാണ് അൽ ഖ്വെയ്ദയുടെ പിൻഗാമിയായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് അൽഷം (ഐ.എസ്.ഐ.എസ്.) മുന്നേറുന്നത്. സൗദി അറേബ്യയിൻ നിന്ന് അമേരിക്ക പുറത്തുപോവുക, ഇസ്രായേലിനെ ഇല്ലാതാക്കുക തുടങ്ങിയ മിനിമം ലക്ഷ്യങ്ങളേ ലാദനും അൽ ഖ്വെയ്ദയ്ക്കുമുണ്ടായിരുന്നുള്ളൂ. എന്നാൽ, പാകിസ്താൻ മുതൽ പൂർവ യൂറോപ്പു വരെയും പശ്ചിമേഷ്യ മുതൽ വടക്കനാഫ്രിക്ക വരെയും പരന്നുകിടക്കുന്ന ഖിലാഫത്ത് രൂപവൽകരിക്കുകയും, അവിശ്വാസികളെ മുഴുവൻ കൊന്നൊടുക്കുകയുമാണ് ഇസ്ലാമിക് സ്റ്റേറ്റിൻറ്റെ ലക്ഷ്യം.
ഇത്തരത്തിലുള്ള ഇസ്ലാമിക് സ്റ്റേറ്റ് തീവ്ര വാദവും, വഹാബി-സലഫിസവും തിന്മയെ പ്രതിനിധാനം ചെയ്യുന്നതാണ് എന്ന് സമാധാന പ്രേമികളായ മുസ്ലീങ്ങൾ ഇനിയെങ്കിലും മനസ്സിലാക്കേണ്ടിയിരിക്കുന്നു. കേരളത്തിലെ മത തീവ്രവാദത്തെ നിയന്ത്രിക്കാൻ മുസ്ലിം സമുദായത്തിനുള്ളിൽ നിന്നുതന്നെ ശ്രമങ്ങൾ ഉണ്ടാകണമെന്ന് സ്ഥാനമൊഴിഞ്ഞ പൊലീസ് മേധാവി ടി. പി. സെൻകുമാർ പറയുമ്പോൾ അത് കൊണ്ട് തന്നെ അതിലെന്ത് തെറ്റാണ് ഉള്ളത്? സെൻകുമാർ പറയുന്നത് പോലെ ഐ. എസ്സിനെ ആർ.എസ്.എസ്സിനോട് ഉപമിക്കുന്നതൊന്നും ഒരിക്കലും പ്രശ്ന പരിഹാരത്തിനുള്ള ഒരു ശ്രമമായി കാണുവാൻ വയ്യാ.
ഇസ്ലാമിക് തീവ്ര വാദികളുടെ ചെയ്തികൾ മൂലം ഇന്തോനേഷ്യ, സിറിയ , ഇറാക്ക്, ഈജിപ്ത് ലെബോനാൻ, യെമൻ, നൈജീരിയ ഇവിടെ ഒക്കെ സമാധാനം പൂത്തു വിളയാടുന്നില്ല എന്ന് എല്ലാവരും ഓർക്കണം. നമ്മുടെ സഹോദര രാജ്യങ്ങളായ പാക്കിസ്ഥാൻറ്റേയും, ബംഗ്ളാദേശിൻറ്റേയും സ്ഥിതിയും വളരെ മോശമാണ്. ഇന്ത്യയിൽ ആകെ ഒരു ബാബ്‌റി മസ്ജിദേ തകർക്കപ്പെട്ടിട്ടുള്ളൂ. പക്ഷെ പാക്കിസ്ഥാനിലും, ബംഗ്ളാദേശിലും തകർക്കപ്പെട്ടിട്ടുള്ള ക്ഷേത്രങ്ങൾക്കും, ക്രിസ്ത്യൻ ദേവാലയങ്ങൾക്കും കണക്കില്ല. താലിബാൻ അധികാരത്തിലേറിയപ്പോൾ പരസ്യമായിട്ടാണല്ലോ വിശ്വ പ്രസിദ്ധമായ 'ബാമിയാൻ ബുദ്ധ പ്രതിമ' തകർത്തത്. താലിബാൻ അഫ്‌ഗാനിസ്ഥാനിൽ അധികാരത്തിലേറിയപ്പോൾ പതിനായിരം സിക്കുകാർക്ക് സർവ്വതും ഉപേക്ഷിച്ചു ഓടി പോരേണ്ട സ്ഥിതി വിശേഷം വന്നു. നേരത്തെ മുജാഹിദിനുകൾ അഫ്ഗാനിസ്ഥാനിൽ കടന്നപ്പോൾ അവിടെ സ്കേർട്ട് ധരിച്ചിരുന്ന സ്ത്രീകളുടെ കാൽ വെട്ടി പ്രദർശിപ്പിക്കുക വരെ ഉണ്ടായി. ഈജിപ്റ്റിലുള്ള ക്രിസ്ത്യാനികളെ തീവ്ര വാദികൾ ബുൾഡോസർ കയറ്റിയാണ് കൊന്നതെന്നാണ് റിപ്പോർട്ടുകൾ. ബോക്കോ ഹറാം തട്ടിക്കൊണ്ടു പോയ 200 പെൺകുട്ടികളുടെ കാര്യത്തിലും ഇതുവരെ വലിയ അറിവൊന്നും ഇല്ല. ആഫ്രിക്കൻ രാജ്യമായ നൈജീരിയയുടെ വടക്ക്-കിഴക്കൻ സംസ്ഥാനമായ ബോർണോയിൽ ഇസ്ലാമിക് തീവ്രവാദികളായ ബോക്കോഹറാമിൻറ്റെ ഇരകളായി 500-ഓളം കത്തോലിക്കാ വൈദികർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ട്. ഏതാണ്ട് 80,000-ത്തോളം ക്രിസ്ത്യാനികൾ ഭവനരഹിതരാവുകയും, 64,000-ത്തോളം പേർ തങ്ങളുടെ സ്വദേശം വിട്ട് പലായനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ക്രൈസ്തവർക്ക് നേരെ തിരിയുന്ന സ്വാർത്ഥമതികളും, സ്വാധീനമുള്ളവരുമായ ചില നൈജീരിയക്കാരാണ് ബോക്കോഹറാമിൻറ്റെ പിറകിൽ ഉള്ളതെന്നാണ് റിപ്പോർട്ടുകൾ. ക്രൈസ്തവ വിശ്വാസികൾ ഒരാഴ്ച നീണ്ടുനിൽക്കുന്ന കൂട്ട ഉപവാസവും പ്രാർത്ഥനയും ഈ മത തീവ്രവാദത്തിനെതിരെ ആരംഭിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. ഇറാക്കിൽ ഐസിസ് യസീദി പെൺകുട്ടികളെ ലൈഗിക അടിമകളാക്കുകയും, വിൽക്കുകയും ചെയ്യുന്നത് പരസ്യമായിട്ടാണ്. ഇതിനെ എതിർക്കുന്ന പെൺകുട്ടികളെ പരസ്യമായി ഇരുമ്പു കൂട്ടിലിട്ട് കത്തിക്കുന്നതും വെടിവെച്ചു കൊല്ലുകയും ചെയ്യുന്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതും ഐസിസ് തന്നെ. ഇത്തരത്തിലുള്ള കണ്ണിൽ ചോരയില്ലാത്ത പ്രവർത്തികളെ ആർ.എസ്.എസ്സി-ൻറ്റെ ചെയ്തികളോട് എങ്ങനെ ഉപമിക്കുവാൻ സാധിക്കും?
ഇന്ന് ലോകത്തിൻറ്റെ തന്നെ ഉറക്കം കെടുത്തുന്ന ഒരു പ്രശ്നമായിരിക്കുകയാണ് ഇസ്ലാമിക തീവ്രവാദത്തിൻറ്റെ ഏറ്റവും ഭീകര മുഖമായ ഇസ്ലാമിക് സ്റ്റേറ്റ് എന്ന സംഘടന. പെൺകുട്ടികളെ ലൈംഗിക അടിമകൾ ആയി വിൽക്കുന്നു. ഭാര്യക്ക് പുറമെ അടിമ സ്ത്രീകളെ വച്ചു പൊറുപ്പിക്കാനും ആവശ്യത്തിന് ഉപയോഗിക്കാനും, പിന്നീട് കൈമാറ്റം ചെയ്യാനും ഇസ്ലാമിക് സ്റ്റേറ്റ് അനുവാദം കൊടുത്തിട്ടുണ്ട്. മതഭ്രാന്ത് മൂലം ഈ പ്രവൃത്തി വരെ ദൈവത്തോട് അടുപ്പിക്കുന്നു എന്നാണ് ഇസ്ലാമിക് സ്റ്റേറ്റിൻറ്റെ വാദം. അവിശ്വാസിയെ കൊല്ലുന്നതും, മതം മാറ്റുന്നതും ഒരു വിശ്വാസിയുടെ മതപരമായ ചുമതലയാണ് എന്നു പറഞ്ഞു വിശ്വസിപ്പിക്കുന്ന രീതിയെ എങ്ങനെയാണ് മറ്റു മതങ്ങളിലെ യാഥാസ്ഥികത്വവുമായി താരതമ്യം ചെയ്യുക? ഐസിസ്- ന് വേണ്ടി കൊല്ലപ്പെടുമ്പോൾ അവനു സ്വർഗം ലഭിക്കുമെന്നും, അങ്ങനെ ലഭിക്കുന്ന സ്വർഗത്തിൽ സുന്ദരികളായ ഹൂറിമാർ തങ്ങൾക്കു വേണ്ടി കാത്തിരിക്കുന്നുവെന്നും സെക്സിന് അടിമപ്പെട്ടവരെയും, ഇന്നത്തെ ലോക, ദേശീയ, പ്രാദേശിക വ്യവസ്ഥിതികളിൽ വിശ്വാസം നഷ്ടപ്പെട്ട മത ഭ്രാന്തന്മാരെ പറഞ്ഞു വിശ്വസിപ്പിക്കുന്നതിൽ ഇസ്ലാമിക് സ്റ്റേറ്റ് കുറച്ചൊക്കെ വിജയിച്ചിട്ടുണ്ട്. സാമ്പത്തികമായും വിദ്യഭ്യാസപരമായും ഉന്നതിയിൽ എത്തിയ മുസ്ലിം ചെറുപ്പക്കാർ വരെ ഈ കെണിയിൽ അകപ്പെടുന്നത് രാഷ്ട്രീയ വ്യവസ്ഥിതികളിലെ പ്രശ്നങ്ങൾ കൊണ്ടു മാത്രമാണെന്ന് കരുതുന്നത് മൗഢ്യമാണ്. അടിച്ചമർത്തപ്പെട്ട ലൈംഗികതയാണോ മത തീവ്രവാദ സംഘടനകളുടെ ആൾബലം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മതപരമായി യാഥാസ്ഥികരായ പാകിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിലനിൽക്കുന്നത് വികൃതമായ ലൈഗികബോധം ആണ്. മതം എത്രത്തോളം കഠിനമാകുന്നോ വിശ്യാസികൾ അത്രത്തോളം വൈകൃതം ആകുന്ന കാഴ്ചയാണ് ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്.
പക്ഷെ 'ജിഹാദിനെ' കുറിച്ചുള്ള സെൻകുമാറിൻറ്റെ അഭിപ്രായത്തെ അനുകൂലിക്കുന്നില്ല. 'ജിഹാദിൻറ്റെ' ശരിയായ അർത്ഥം സ്വന്തം മനസ്സിലുള്ള അഹങ്കാരത്തിനും, അത്യാഗ്രഹത്തിനും, മോഹങ്ങൾക്കും എതിരായുള്ള യുദ്ധമാണെന്നാണ് മലയാളിയായ ആത്മീയ ആചാര്യൻ ശ്രീ എം - ഉം (മുംതാസ് അലി ഖാൻ) പറയുന്നത്. പക്ഷെ തീവ്ര വാദികളും, യാഥാസ്ഥിതികരും അത് മറ്റു മതങ്ങൾക്കും, മറ്റു മതസ്ഥർക്കെതിരെയും ഉള്ള യുദ്ധമാണെന്നു ദുർ വ്യാഖ്യാനം കൊടുത്തു. സ്ഫോടനം നടത്തേണ്ടത് സ്വന്തം മനസ്സുകളിലാണ്; അല്ലാതെ അന്യരുടെ ദേഹങ്ങളിലല്ല. സമാധാനമാണ് ഇസ്ലാമിൻറ്റെ സന്ദേശമെന്ന് അഭിപ്രായപ്പെടുന്ന ഇസ്ലാമിക പണ്ഡിതൻ അബ്ദുസ്സലാം മോങ്ങത്തെ പോലെയും, ശ്രീ എം (മുംതാസ് അലി ഖാൻ) - നെ പോലെയും കൂടുതൽ ആളുകൾ ഈ ലോകത്ത് ഉണ്ടായിരുന്നെങ്കിൽ ഇവിടെ സമാധാനവും, സഹിഷ്ണുതയും, സഹവർത്തിത്ത്വവും പുലർന്നേനെ. അത് കൊണ്ട് തന്നെ മിത വാദികളും 'സെക്കുലർ' ചിന്താഗതിക്കാരുമായി കാരിശ്ശേരി മാഷിനെയും, ഹമീദ് ചേന്ദമംഗലൂരിനേയും പോലുള്ളവരെ പ്രോത്സാഹിപ്പിക്കണം എന്ന് സെൻകുമാർ പറയുന്നതിനെയും സമാധാനം ആഗ്രഹിക്കുന്നവർ സ്വാഗതം ചെയ്യണം.
ജനസംഖ്യയെ കുറിച്ചുള്ള സെൻകുമാറിൻറ്റെ അഭിപ്രായത്തെയും അത്ര കണ്ട് അനുകൂലിക്കുന്നില്ല. 2015-ലെ സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട് അനുസരിച്ച് 5,16,013 ജനനങ്ങളിൽ 42.87 ശതമാനം ഹിന്ദുക്കളും, 41.45 ശതമാനം മുസ്ലീങ്ങളും, 15.42 ശതമാനം ക്രിസ്ത്യാനികളും ആണെന്നാണ് കണക്കുകൾ. അതായത് 2006-ലെ 35-ൽ നിന്ന് മുസ്‌ലിം ജനസംഖ്യ 2015-ൽ 41.45 ആയി കൂടി. ഹിന്ദുക്കളിൽ ജനസംഖ്യാ നിരക്ക് 2006-ൽ 46 ശതമാനം എന്നത് പത്തു വർഷത്തിനുള്ളിൽ 42.87 ശതമാനം ആയി കുറഞ്ഞു. ക്രിസ്ത്യാനികളിൽ ആണ് ഏറ്റവും കുറവ് ഉണ്ടായത്. 2006-ൽ 17 ശതമാനം എന്നത് 2015 ആയപ്പോൾ 15.42 ശതമാനം ആയി കുറഞ്ഞു. മൊത്തത്തിൽ കേരളത്തിൻറ്റെ ജനസംഖ്യാ വർധന നിരക്ക് 1.7 ശതമാനം വർധന മാത്രം ആണ്. അതായതു ഒരു ദമ്പതികൾക്ക് രണ്ടു കുട്ടികൾ പോലും ഉണ്ടാകുന്നില്ല. ഇതിനെ സബ് റീപ്ലേസ്മെൻറ്റ് ഫെർട്ടിലിറ്റി റേറ്റ് എന്നാണ് പറയുക. അതായത് രണ്ടു പേർക്ക് പകരം രണ്ടു പുതിയ ജീവനുകൾ ഉണ്ടാകുന്നില്ല. പല വടക്കേ ഇന്ത്യൻ സംസ്ഥാങ്ങളിലും ഈ നിരക്ക് മൂന്നിന് മുകളിൽ ആണ്. കേരളത്തിലെ മുസ്ലിം ജനസംഘ്യാ വർധന നിരക്ക് മറ്റു സംസ്ഥാനങ്ങളിലെ ഹിന്ദു ജനസംഖ്യാ വർധന നിരക്കിനെകാൾ തുലോം കുറവാണ്. കേരളത്തിൻറ്റെ ജനസംഖ്യാ വളർച്ച ഇപ്രകാരം ആണ്. 1951-ലെ 1 .5 കോടിയിൽ നിന്ന് 1991-ൽ എത്തുമ്പോൾ 2 .9 കോടി ആയി വർധിച്ചു. 1991-ൽ നിന്ന് 2011 ആയപ്പോൾ ഇത് 3 .3 കോടി മാത്രമേ വർധിച്ചുള്ളു. 2016 ആവുമ്പോൾ ജനസംഖ്യ 3 .5 കൂടിയേ ആകുന്നുള്ളു. അതായത് കഴിഞ്ഞ അഞ്ചു വർഷം വെറും 15 ലക്ഷം ആണ് വർധന. ഇതിനർദ്ധം കേരളത്തിൽ മുസ്ലിമുകൾക്കിടയിലും മറ്റു മതങ്ങളിൽ എന്ന പോലെ നിരക്ക് കുത്തനെ താഴോട്ടാണ് എന്നാണ്. മുസ്‌ലിം സമൂഹം ആധുനികവൽക്കരിക്കപ്പെടുമ്പോൾ തീർച്ചയായും ജനസംഖ്യാ വർധന മറ്റു മത സമൂഹങ്ങളിലെന്നതു പോലെ കുറയും. അത് കൊണ്ടു തന്നെ സെൻകുമാർ പറയുന്നത് അംഗീകരിക്കുവാൻ ആവില്ല. ഇത് അത്ര വലിയ വിഷയമല്ല.
അവസാനമായി ഹിന്ദുക്കളുടെ എല്ലാ കാര്യങ്ങളും ക്രിസ്ത്യാനികൾ പകർത്തുകയാണ് എന്ന് സെൻകുമാർ പറയുന്നതിനോട് ഒരു രീതിയിലും യോജിക്കുന്നില്ല. ക്രിസ്ത്യാനികൾ പൊതുവെ പ്രായോഗികതയുടെ വക്താക്കൾ ആണ്. അതാണ് പേരിടുന്നതിലും, ആചാരങ്ങളിലും പ്രതിഫലിക്കുന്നത്. ഇന്ന് മിക്ക ക്രിസ്ത്യൻ സെമിനാരികളിലും യോഗയൊക്കെ പഠിപ്പിക്കുന്നുണ്ട്. ഒരു ജെസ്യൂട് പുരോഹിതൻ എന്നോട് പറഞ്ഞത് ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ യോഗാ സ്കൂളായ 'ബീഹാർ സ്കൂൾ ഓഫ് യോഗ'-യിൽ തന്നെ അവർക്ക് സെമിനാരി പഠനത്തിൻറ്റെ ഭാഗമായി ട്രെയിനിങ്ങ് ഉണ്ടായിരുന്നു എന്നാണ്. അതൊക്കെ നല്ലതല്ലേ? അതിൽ എന്താണ് തെറ്റ്? സങ്കുചിതത്ത്വം മാറ്റി വെച്ച് ഇതൊക്കെ സ്വാഗതം ചെയ്യുകയാണ് ഹൃദയ വിശാലതയുള്ളവർ ചെയ്യേണ്ടത്.
ഇന്ത്യയിൽ ഇന്ന് മൊത്തം ജനസംഖ്യയുടെ 14.2 ശതമാനം മുസ്ലീങ്ങൾ ഉണ്ട്. 2011-ലെ സെൻസസ് പ്രകാരം 172 ദശ ലക്ഷം വരുന്ന സംഖ്യ. ഈ 17 കോടിയിൽ ഒരു ശതമാനം തീവ്ര വാദ ആശയങ്ങൾക്ക് അടിമപ്പെട്ടാൽ ഇന്ത്യ വല്ലാത്ത ദുരിത കയത്തിലേക്കായിരിക്കും പോകുക എന്ന് നിസംശയം പറയാം. എന്തായാലും അത് ഇതുവരെ സംഭവിച്ചിട്ടില്ല. അത് ഭാവിയിലും സംഭവിക്കാതിരിക്കുവാൻ മുസ്ലീമുകൾക്ക് ഹിന്ദു ഭൂരിപക്ഷ രാജ്യത്തു സുഖമായി ഉണ്ണാനും ഉറങ്ങാനും പറ്റും എന്ന് തെളിയിച്ചു കൊടുക്കേണ്ടത് ഹിന്ദുക്കളുടെ കൂടെ ചുമതലയാണ്. ഭൂരിപക്ഷം ന്യൂന പക്ഷത്തിൻറ്റെ വിശ്വാസം ആർജ്ജിച്ചു വേണം അവരോട് മത സൗഹാർദ്ദത്തിനും, സമാധാനത്തിനും വേണ്ടി സംസാരിക്കാൻ എന്നതായിരുന്നു ഗാന്ധിയൻ നിലപാട്. ഭൂരിപക്ഷം ന്യൂനപക്ഷത്തിൻറ്റെ വിശ്വാസം ആർജിക്കണം എന്ന രാഷ്ട്ര പിതാവിൻറ്റെ തത്ത്വ സംഹിത എപ്പോഴും ഓർമിക്കപ്പെടേണ്ടതുണ്ട്. ഒരു ചെറിയ കൂട്ടം ആളുകൾ ചെയ്യുന്ന പ്രവർത്തികൾക്ക് മുസ്ലിം സമുദായത്തെ മൊത്തം ഒന്നടക്കം അത് കൊണ്ട് തന്നെ സംശയിക്കരുത്; അവരെ അതിൻറ്റെ പേരിൽ ആക്ഷേപിക്കരുത്. മുസ്‌ലിം സമൂഹവും മത മൗലിക വാദത്തെയും, ഭീകര പ്രസ്ഥാനങ്ങളേയും അമേരിക്കയെയും, മറ്റു സമുദായങ്ങളെയും പഴി പറഞ്ഞു വെള്ള പൂശാൻ ശ്രമിക്കരുത്. നൃത്തം പഠിച്ചതിൻറ്റെ പേരിൽ നർത്തകിയായ മൻസിയക്കും കുടുംബത്തിനും വിലക്ക് ഏർപ്പെടുത്തുന്നതും, അറബി പഠിപ്പിച്ച ഗോപാലിക്കാ അന്തർജ്ജനത്തെ ജോലിയിൽ നിന്ന് പുറത്താക്കുന്നതും ഒരു രീതിയിലും പുരോഗമനപരമായ കാര്യങ്ങളല്ല. പർദ്ദ സ്വന്തം സമുദായത്തിലെ സ്ത്രീകൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നതും പുരോഗമനപരമായ കാര്യമല്ല. അതേ പോലെ തന്നെ ഉത്തരേന്ത്യയിലോ, ഇന്ത്യയുടെ മറ്റു പ്രദേശങ്ങളിലോ നടക്കുന്ന കാട്ടു നീതിയെ കുറിച്ചോർത്ത് കേരളത്തിലെ മുസ്ലീങ്ങൾ ആശങ്ക പെടേണ്ട ഒരു കാര്യവും ഇല്ല.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ