ഏഷ്യാനെറ്റ് ചാനലിൽ ബി.ജെ.പി. റിപ്പോർട്ടിൻറ്റെ പകർപ്പ് പ്രസിദ്ധപ്പെടുത്തിയതിനാൽ കോഴ കൈപറ്റിയെന്നുള്ള ആരോപണം ഒരു രീതിയിലും നിഷേധിക്കാനാവാത്ത സ്ഥിതിയിലാണ് കേരളത്തിലെ ബി.ജെ.പി. ഘടകത്തിൻറ്റെ ഇപ്പോഴത്തെ അവസ്ഥ. കോഴ വിവാദത്തിൽ ആരോപണം ഉയർന്ന നേതാവ് ആർ.എസ്. വിനോദിനെ പുറത്താക്കി മുഖം സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. ഇപ്പോൾ. മെഡിക്കൽ കോളജിനു കേന്ദ്രാനുമതി കിട്ടാനായി 5.6 കോടി രൂപ കേരള ബി.ജെ.പി.-യിലെ നേതാക്കൾ വാങ്ങിയതായി ഇതേക്കുറിച്ച് അന്വേഷിച്ച കമ്മിഷൻ റിപ്പോർട്ട് നൽകുകയും ആ റിപ്പോർട് ഏഷ്യാനെറ്റ് പോലെയുള്ള മാധ്യമങ്ങളിലൂടെ പുറത്താവുകയും ചെയ്തതിനു ശേഷമാണ് ഈ പുറത്താക്കൽ നടപടി. സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജ് ആരംഭിക്കാനായി ഇന്ത്യൻ മെഡിക്കൽ കൗൺസിലിൻറ്റെ അനുമതി വാങ്ങിക്കൊടുക്കാൻ ബിജെപി നേതാവ് 5.6 കോടി രൂപ കൈപ്പറ്റിയെന്ന അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതോടെയാണ് വിനോദിനെതിരെ ആരോപണം ശക്തമാകുന്നത്. ബി.ജെ.പി. സംസ്ഥാന കമ്മിറ്റി നിയോഗിച്ച അന്വേഷണ കമീഷനാണ് കോഴ വാങ്ങിയതായി കണ്ടെത്തിയത്. കോളേജ് തുടങ്ങാൻ കോഴ വാങ്ങിയതിനു പുറമെ നേതാക്കൾ നടത്തുന്ന ഹവാല- കള്ളപ്പണ ഇടപാടുകളെ കുറിച്ചുള്ള കണ്ടെത്തലുകളും റിപ്പോർട്ടിലുണ്ട്.
വർക്കലയിലെ എസ്.ആർ. കോളേജ് ഉടമ ആർ. ഷാജിയിൽനിന്ന് ബി.ജെ.പി. സഹകരണ.സെൽ കൺവീനർ ആർ. എസ്. വിനോദ് 5.60 കോടി രൂപ കൈപ്പറ്റിയെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. പണം വാങ്ങിയെന്ന് വിനോദ് സമ്മതിച്ചതായും പണം നൽകിയതായി ഷാജി മൊഴി നൽകിയെന്നും റിപ്പോർട്ടിലുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കണമെന്ന് കമ്മിഷൻ ശുപാർശ ചെയ്തു. ബി.ജെ.പി. സംസ്ഥാന വൈസ്പ്രസിഡൻറ്റ് കെ. പി. ശ്രീശൻ, സംസ്ഥാന സെക്രട്ടറി എ. കെ. നസീർ എന്നിവരടങ്ങുന്ന അന്വേഷണ കമ്മിഷൻ വിശദമായ പരിശോധനക്കും തെളിവെടുപ്പിനും ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ആർ. ഷാജി ബി.ജെ.പി. സംസ്ഥാന കമ്മിറ്റിക്ക് രേഖാമൂലം പരാതി നൽകിയതോടെയാണ് സംഭവം വിവാദമായത്. ഷാജിയുടെ പരാതിയിലില്ലാത്ത എം. ടി. രമേശിൻറ്റെ പേരു കൂടി അന്വേഷണത്തിനിടെ കടന്നു വന്നതായി റിപ്പോർട്ടിൽ പറയുന്നു. പാലക്കാട് മെഡിക്കൽ കോളേജ് തുടങ്ങാൻ രമേശ് മുഖേന കാശ് നൽകിയെന്നായിരുന്നു പരാമർശം.
ഇതു കൂടാതെ ബി.ജെ.പി.-യെ വെട്ടിലാക്കാൻ പോന്ന നിരവധി അഴിമതി ആരോപണ കഥകൾ വരാനിരിക്കുന്നതായിട്ടാണ് പല മാധ്യമ റിപ്പോർട്ടുകളും. തിരുവനന്തപുരം ടെക്‌നോപാർക്കിലെ തേജസ്വിനി കെട്ടിടത്തിൻറ്റെ നികുതിയിളവുമായി ബന്ധപ്പെട്ട് 88 ലക്ഷം രൂപയുടെ അഴിമതി നടന്നതായി ഒരു ആരോപണമുണ്ട്. കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലെ നിയമനങ്ങൾ, സ്ഥലം മാറ്റങ്ങൾ ഗവർണർ പദവി - അങ്ങനെ പണം എറിഞ്ഞാൽ ഈ വിഷയങ്ങളൊക്കെ കേരള ബി.ജെ.പി. നേതൃത്ത്വം ഏറ്റെടുക്കുവാൻ തയാറായിരുന്നു എന്ന മട്ടിലാണ് ഇപ്പോൾ പല റിപ്പോർട്ടുകളും, ചാനൽ ചർച്ചകളും പുരോഗമിക്കുന്നത്. കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലെ നിയമനങ്ങൾ, സ്ഥലം മാറ്റങ്ങൾ, കേന്ദ്രപദ്ധതികളുടെ നടത്തിപ്പ് എന്നിവയുമായി ബന്ധപ്പെട്ടും കേരള ബി.ജെ.പി. നേതൃത്ത്വം പണം വാങ്ങുന്നു എന്നും ആരോപണങ്ങൾ ഉണ്ട്.
ഇന്ന് ഇന്ത്യയിലെ രാഷ്ട്രീയം അങ്ങേയറ്റം അഴിമതിയിൽ മുങ്ങി കുളിച്ചിരിക്കുന്നു എന്നു തന്നെയാണ് ഈ ആരോപണങ്ങളും ബി.ജെ.പി. അന്വേഷണ കമ്മീഷൻറ്റെ കണ്ടെത്തലുകളും തെളിയിക്കുന്നത്. രാഷ്ട്രീയം വഴി കുടുംബം പുലർത്തുന്നവരും, ബന്ധുക്കളെ സഹായിക്കുന്നവരും, സാമ്രാജ്യങ്ങൾ കെട്ടിപ്പടുത്തുന്നവരും എല്ലാ പാർട്ടികളിലും ഉണ്ട്. പക്ഷെ അഴിമതിക്കെതിരെ കേരളം മുഴുവന്‍ ജാഥ നടത്തിയ പാർട്ടിയാണ് ഇപ്പോൾ വമ്പൻ അഴിമതി നടത്തിയതായി തെളിയിക്കപ്പെട്ടിരിക്കുന്നത്. ദേശ സ്നേഹത്തിൻറ്റെ കുത്തക അവകാശപ്പെടുന്ന പാർട്ടിക്കാർ കള്ളനോട്ടടിക്കാനും ഹവാല നടത്താനും പോകുന്നത് പൊറുക്കാനാവാത്ത അപരാധമാണ്.
ഇന്നത്തെ രാഷ്ട്രീയക്കാരിൽ മിക്കവരും കീശ വീർപ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തിൽ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവരാണെന്ന് സാമാന്യ ബോധം കുറച്ചൊക്കെ ഉള്ളവർക്ക് അറിയാം. ഈ ഇന്ത്യ മഹാരാജ്യത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും, നേതാക്കളും കമ്മീഷൻ പറ്റി തന്നെയാണ് ജീവിക്കുന്നത്. ഇന്നത്തെ രാഷ്ട്രീയത്തിൽ എല്ലാവരും കാശു വാങ്ങിക്കുന്നവരാണ്. കോൺഗ്രെസിലും, പ്രാദേശിക പാർട്ടികളിലും കമ്മീഷൻ പോകുന്നത് വ്യക്തികൾക്കാണ് എന്നേയുള്ളൂ. ബി.ജെ.പി., സിപിഎം - ഇവ കേഡർ സംവിധാനത്തിലുള്ള പാർട്ടികളായതു കൊണ്ട് കമ്മീഷൻ പോകുന്നത് പാർട്ടിക്കാണെന്നേയുള്ളൂ. പിന്നെ കൊടുക്കുന്നവരും, വാങ്ങിക്കുന്നവരും തമ്മിൽ ഒരു ധാരണയും, confidentiality -യും ഉള്ളതുകൊണ്ട് ഇതൊന്നും തെളിയിക്കുക മിക്കപ്പോഴും അസാധ്യമാണ്. പിന്നെ രാഷ്ട്രീയത്തിൽ പരസ്പരം ആരോപണം ഉന്നയിക്കുന്നതും, നാടകം കളിക്കുന്നതും സർവ സാധാരണം മാത്രം.
സാമ്പത്തിക ശാസ്ത്രത്തിൽ ഇങ്ങനെ കോഴ വാങ്ങിക്കുന്നതിനെ പറ്റി 'റെൻറ്റ് സീക്കിങ്' എന്ന തിയറി തന്നെ ഉണ്ട്. ബി.ജെ.പി.-യെ ശക്തമായി പിന്തുണയ്ക്കുന്ന കൊളംബിയ യൂണിവേഴ്സിറ്റി പ്രൊഫെസ്സർ ജഗദീഷ് ഭഗവതിയാണ് ഈ തിയറിയുടെ പ്രധാനപ്പെട്ട ഒരു ഉപജ്ഞാതാവ് എന്നത് വലിയൊരു വിരോധാഭാസം തന്നെയാണ്. ഭരണകൂടത്തെ നില നിർത്തുന്നതിൽ രാഷ്ട്രീയക്കാരുടെ പങ്കു നിർണായകമാണ്. സമൂഹത്തെയും, വ്യവസായികളെയും സമൂഹത്തിലെ പ്രബലരായ സാമ്പത്തിക ശക്തികളെയും കെട്ടുറപ്പോടെ മുന്നോട്ടു കൊണ്ടുപോകുമ്പോൾ രാഷ്ട്രീയക്കാരൻ അതിനുള്ള പ്രതിഫലം അല്ലെങ്കിൽ 'റെൻറ്റ്' ചോദിച്ചു വാങ്ങിക്കുകയാണ്. ഇത് ഇന്നത്തെ സാഹചര്യത്തിൽ പണമായും, റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപമായും, അല്ലെങ്കിൽ കമ്പനികളിൽ ഓഹരിയായും, വിദേശ ബാങ്കുകളിൽ നിക്ഷേപമായുമൊക്കെ വരും. ഇങ്ങനെ 'റെൻറ്റ്' രാഷ്ട്രീക്കാരൻറ്റെ പേരിൽ ജനങ്ങളറിയാതെ പല രീതിയിൽ വരുന്നു. ഇങ്ങനെയുള്ള 'റെൻറ്റ് സീക്കിങ്ങിൽ' നിന്ന് ഒരു രാഷ്ട്രീയ പാർട്ടിയും ഇന്നത്തെ ഇന്ത്യയിൽ മുക്തമല്ല.
പലപ്പോഴും രാഷ്ട്രീയക്കാർക്ക് പണം പറ്റുന്നതിനായി ഏതെങ്കിലും ഫെയ്ക്ക് കമ്പനികൾ ഉണ്ടാക്കും. എന്നിട്ട് ബാങ്ക് അക്കൌണ്ട് തുടങ്ങും. പണം കിട്ടി കഴിഞ്ഞാൽ ബാങ്ക് അക്കൌണ്ടും, കമ്പനിയും എല്ലാം അടച്ചു പൂട്ടും. കംബ്യൂട്ടറിൽ നിന്ന് പ്രത്യേക സോഫ്റ്റ് വെയർ ഉപയോഗിച്ച് എല്ലാ രേഖകളും നീക്കും. പിന്നെ അന്വേഷണ ഉദ്യോഗസ്ഥന്മാർ എങ്ങനെ കണ്ടു പിടിക്കാനാണ്? ഇന്ത്യയിൽ ഇപ്പോൾ പണത്തിൻറ്റെയും, കമ്മീഷൻറ്റെയും കാര്യത്തിൽ കുറച്ചെങ്കിലും ധാർമികത പാലിക്കുന്നത് ആം ആദ്മി പാർട്ടി മാതമാണ്. പക്ഷെ അവരും അവരുടെ സമ്മേളനങ്ങൾക്ക് നല്ല പോലെ പണം ചിലവഴിക്കുന്നുണ്ട്. അവരുടെ സമ്മേളനങ്ങൾ ഡൽഹിയിൽ കണ്ടിട്ടുള്ള ഒരു വ്യക്തി എന്ന നിലയിൽ ആം ആദ്മി പാർട്ടി ക്കാരും നല്ല പോലെ പണം ഒഴുക്കുന്നുണ്ട് എന്നത് ഇതെഴുതുന്ന ആൾക്ക് കൃത്യമായി പറയാൻ സാധിക്കും.
എല്ലാ രാഷ്ട്രീയ പാർടികളും കൊർപ്പെറെറ്റുകളിൽ നിന്നും, വ്യവസായ പ്രമുഖരിൽ നിന്നും, കള്ള പണക്കാരിൽ നിന്നും പിരിക്കും. നമ്മുടെ നില നിൽക്കുന്ന രാഷ്ട്രീയ വ്യവസ്ഥിതിയിൽ പണം ഇല്ലാതെ രാഷ്ട്രീയ പ്രവർത്തനം സാധ്യമല്ല. ഒരു MLA ആയി മത്സരിക്കാൻ കുറഞ്ഞത് 50-60 ലക്ഷം, ഒരു M .P . ആയി മത്സരിക്കാൻ കുറഞ്ഞത് ഒന്ന്, ഒന്നര കോടി - ഇതാണ് ചിലർ അവതരിപ്പിക്കുന്ന ഒരു ഏകദേശ കണക്ക്. ഈ കോടികളും, ലക്ഷങ്ങളും എവിടുന്നു വരുന്നു? ഏതെങ്കിലും രാഷ്ട്രീയ പാർട്ടി അവരുടെ കൃത്യമായ കണക്കുകൾ കാണിക്കാറുണ്ടോ? ഡൽഹിയിൽ 'സ്യൂട്കേസ് പൊളിറ്റിക്സ്' എന്ന പദ പ്രയോഗം തന്നെ ഉണ്ടായിരുന്നു. ഇന്ത്യയിൽ കള്ള പണം ഒഴുകുന്നതിൻറ്റെ പ്രധാന കാരണം ഈ രാഷ്ട്രീയ പാർട്ടികളുടെ 'പിരിക്കൽ ' ആണ്. ഇത് കള്ള പണത്തെ കുറിച്ച് പഠിച്ച പലരും ചൂണ്ടി കാണിച്ചിട്ടുമുണ്ട്.
അഴിമതിക്കാരെ ഒക്കെ ശിക്ഷിക്കണമെങ്കിൽ സ്വതന്ത്ര ചുമതലയുള്ള പോലീസ് കമ്മീഷൻ വരണം. അങ്ങനെയുള്ള സ്വതന്ത്ര ചുമതല വഹിക്കുന്ന പോലീസ് കമ്മീഷന് നമ്മുടെ എല്ലാ രാഷ്ട്രീയ പാർട്ടികളും എതിരും ആണ്. കാരണം ഒരു രാഷ്ട്രീയ പാർട്ടിയുടെയും കൈകൾ ശുദ്ധമല്ല. വ്യാപം ആഴിമതി കേസിൽ നീളുന്ന കൊലപാതകങ്ങളും, കള്ളപണത്തിൻറ്റെ ആശാനായ ലളിത് മോഡിയുമായുള്ള ബന്ധവും നാം ദിവസവും നേരത്തെ പത്രങ്ങളിൽ വായിച്ചതായിരുന്നല്ലോ. ഈ അഴിമതി ആരോപണത്തോട് കൂടി അതുകൊണ്ടു തന്നെ സംശുദ്ധ രാഷ്ട്രീയം വാഗാദാനം ചെയ്ത BJP - യുടെ രാജാവും ഇപ്പോൾ നഗ്നനല്ലേ ? ഇതിലും പുതുമയൊന്നും ഇല്ല. ഓം പ്രകാശ് ചൌട്ടാലയുടെ വീട് റെയ്ഡു ചെയതപ്പോൾ CBI കണ്ടെടുത്തത് 3000 കോടി രൂപയാണ്. നമ്മുടെ എല്ലാ രാഷ്ട്രീയക്കാരും കള്ളപണത്തിൻറ്റേയും, പെണ്ണ് പിടിയുടെയും, എല്ലാത്തരം വൃത്തികേടുകളുടെയും ആശാന്മാർ ആണ്; അല്ലെങ്കിൽ അതിനു കൂട്ട് നിൽക്കുന്നവരാണ് എന്നതാണ് ഈ ആരോപണങ്ങളും റെയ്ഡുകളും തെളിയിക്കുന്നത്. അല്ലെങ്കിൽ അങ്ങേയറ്റം വിഷലിപ്തമായ ഇന്നത്തെ രാഷ്ട്രീയത്തിൽ അവർക്ക് നിലനിൽപ്പ് ഇല്ല. ഈ സത്യം ജനത്തിനും വളരെ നന്നായി അറിയാം.
പക്ഷെ ഇപ്പോഴത്തെ 'Institutional Corruption' ആരോഗ്യ രംഗത്തെ ബാധിച്ചിരിക്കുന്ന കാര്യം സ്വന്തം ആരോഗ്യത്തെ കുറിച്ച് ഉൽകണ്ഠയുള്ളവരെല്ലാം പ്രത്യേകം ശ്രദ്ധിക്കണം. മെഡിക്കൽ കൗൺസിലും ഈ അഴിമതി ആരോപണത്തിൻറ്റെ ഭാഗമാകുകയാണ്. ഈ അടുത്ത കാലത്ത് അംഗീകാരം കിട്ടിയ പല മെഡിക്കൽ കോളേജുകളും വലിയ കോഴ കൊടുത്താണ് അംഗീകാരം നേടിയതെന്ന വാർത്ത നമ്മുടെ ഡോക്ടർമാരുടെ കഴിവിനേയും, അവരുടെ ധാർമികതയേയും ചോദ്യം ചെയ്യുന്ന ഒന്നാണ്. ഇത്തരം മെഡിക്കൽ കോളേജുകളിൽ നിന്ന് പഠിച്ചിറങ്ങുന്ന ഡോക്ടർമാർ പണ്ടത്തെ 'ടോംസ് കോമിക്സിൽ' കാണിച്ചു തന്നത് പോലെ ശവപ്പെട്ടിക്കും കമ്മീഷൻ വാങ്ങിക്കുന്ന ഡോക്ടർമാരായിരിക്കുമോ? എന്തായാലും ഇനി വെല്ലോ പ്രൈവറ്റ് ആശുപത്രിയിൽ മയങ്ങി കിടന്നതിനു ശേഷം എല്ലാ രോഗികളും അവരുടെ കിഡ്നിയും, കരളും ഒക്കെ ദേഹത്തുണ്ടെന്ന് ഒന്ന് കൂടി ഉറപ്പു വരുത്തുന്നത് നന്നായിരിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ