സെൻസേഷണലിസം ഇപ്പോൾ മാധ്യമ പ്രവർത്തനത്തിൻറ്റെ അവിഭാജ്യ ഘടകമായി മാറുകയാണ് - അത് ഇന്ത്യയിലായാലും; ചൈനയിലായാലും. അത് കൊണ്ടാണ് ഇന്ത്യയെ ആക്രമിക്കാൻ സിക്കിം അതിർത്തിയിലേക്ക് വൻ സൈനിക നീക്കമെന്ന് ചൈനീസ് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. ഇന്ത്യയെ ആക്രമിക്കാൻ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി അഥവാ പി.എൽ.എ. സിക്കിം അതിർത്തിയിലേക്ക് വൻ സന്നാഹത്തോടെ നീങ്ങുന്നുവെന്ന തരത്തിലുള്ള വാർത്തകളാണ് ചൈനീസ് മാധ്യമങ്ങളിൽ സമീപ ദിവസങ്ങളിലായി നിറഞ്ഞിരുന്നതായി റിപ്പോർട്ടുകൾ ഉള്ളത്.
ദിനം പ്രതി പെരുകുന്ന മാധ്യമങ്ങളുടെ മത്സരയോട്ടത്തിൽ പിടിച്ചുനിൽക്കാൻ ഇങ്ങനെയൊക്കെ വാർത്ത കൊടുത്തില്ലെങ്കിൽ ശരിയാകില്ല. ഇപ്പോൾ ഈ ഇന്ത്യ- ചൈന അതിർത്തിയിലുള്ള നേരിയ സംഘർഷാവസ്ഥ സോഷ്യൽ മീഡിയയിലും വലിയ ചർച്ച ആകുകയാണ്. ഇന്ത്യ- ചൈന യുദ്ധം വരെ ഉണ്ടാകും എന്നാണു ചിലർ പ്രചരിപ്പിക്കുന്നത്. അങ്ങനെ യുദ്ധമുണ്ടായാൽ ആര് ജയിക്കും എന്ന് വരെ ചിലർ ആയുധശേഷിയും, സൈനികരുടെ എണ്ണവും പറഞ്ഞു കണക്കു കൂട്ടുന്നു.
ഇന്ത്യയും, ചൈനയും ആണവ ശക്തികൾ ആണ്. രണ്ട് ആണവ ശക്തികൾ തമ്മിൽ യുദ്ധം വന്നാൽ അത് രണ്ട് പേർക്കും വിനാശകരമായിരിക്കും എന്നത് ആർക്കാണ് അറിയാത്തത്? ഇനി അത് കൂടാതെ തന്നെ ചൈനയുടെ ഏറ്റവും ശക്തമായ വിപണികളിലൊന്നാണ് ഇന്ത്യ. ഇന്ത്യയിൽ വിറ്റഴിക്കപ്പെടുന്ന ഇലക്രോണിക് ഉൽപന്നങ്ങൾ, കളിപ്പാട്ടങ്ങൾ - ഇവയൊക്കെ ചൈനയിൽ നിന്നാണ്. ഇന്ത്യയിൽ ഏറ്റവും വിറ്റഴിക്കപ്പെടുന്ന മൊബയിൽ ഫോണുകളിൽ ഒന്ന് ചൈനീസ് ഉൽപ്പന്നമായ ഷവോമി റെഡ്മി ആണ്. ഷവോമിക്ക് ഇന്ത്യയിൽ ഫാക്റ്ററിയുമുണ്ട്. അത് കൂടാതെ ലെനോവോ, ഹയ്യർ - തുടങ്ങിയ വേറെയും ചൈനീസ് ഉൽപന്നങ്ങൾ ഇന്ത്യൻ വിപണിയിൽ സജീവമാണ്. ഇന്ത്യൻ മധ്യ വർഗത്തിന് വില കുറവുള്ളത് കൊണ്ട് ചൈനീസ് ഉൽപന്നങ്ങൾ വലിയ പഥ്യവുമാണ്. ഇതൊക്കെ അറിയാവുന്ന ചൈനീസ് സർക്കാർ തങ്ങളുടെ ഉൽപന്നങ്ങളുടെ ആ വമ്പൻ വിപണി വേണ്ടെന്നു വയ്ക്കുമോ? അറിഞ്ഞു കൊണ്ട് ചൈന തങ്ങളുടെ വരുമാന മാർഗം അടയ്ക്കുമോ? സ്വന്തം കഞ്ഞിയിൽ പാറ്റ ഇടുമോ?
ഇനി ആണവായുധം പ്രയോഗിച്ചില്ലെങ്കിൽ കൂടി ഇന്ത്യക്കെതിരെ ഒരു യുദ്ധം വിജയിക്കുന്നത് ചൈനയെ സംബന്ധിച്ചിടത്തോളം അസാധ്യമാണ്. ഇതിനു പ്രധാന കാരണം ഇന്ത്യ-ചൈന അതിർത്തിയായി നില കൊള്ളുന്ന ഹിമാലയ പർവതമാണ്. ഹിമാലയത്തിൽ ഏതു സമയത്തും മഞ്ഞും, മഴയും പെയ്യാം. അങ്ങനെ മഞ്ഞും, മഴയും പെയ്ത് അതിർത്തിയിലെ ചുരങ്ങൾ അടഞ്ഞു പോയാൽ ഹിമാലയം കടന്നു വരുന്ന ചൈനീസ് പട്ടാളം അക്ഷരാർഥത്തിൽ കെണിയിലാവും. പിന്നീട് അവരുടെ ജീവൻ ഇന്ത്യൻ പട്ടാളത്തിൻറ്റെ ദയയിലാവും. ഇന്ത്യൻ പട്ടാളം അവരെ വളഞ്ഞിട്ടു പിടിയ്ക്കും. 1962-ൽ ഒരു മുന്നറിയിപ്പും കൂടാതെ ചൈനീസ് പട്ടാളം പിന്മാറാനുള്ള കാരണവും ഇതാണ്.
1962-ൽ ഇന്ത്യ ദയനീയമായി തോറ്റു എന്നതും ശുദ്ധ വ്യാജ പ്രചാരണമാണ്. ചരിത്രകാരൻ രാമ ചന്ദ്ര ഗുഹായൊക്കെ പറയുന്നത് ഗൂർഖാ പട്ടാള യൂണിറ്റൊക്കെ വീറോടെ ചൈനീസ് പട്ടാളത്തിനെതിരെ പൊരുതി എന്നാണ്. അത് കൂടാതെ സിലിഗുരിയും, ഗോഹട്ടിയും, ഡാർജിലിങ്ങും ഒക്കെ കഴിഞ്ഞു ഇന്ത്യൻ സമതലങ്ങളിലേക്കു വന്നു കഴിഞ്ഞാൽ അവർ വല്ലാത്ത കെണിയിലേക്കായിരിക്കും വന്നു വീഴുക എന്നത് ചൈനീസ് പട്ടാളത്തിന് നല്ലതു പോലെ അറിയാമായിരുന്നു. ഹിമാലയത്തിൽ മഞ്ഞു പെയ്ത് ഹിമാലയ വഴികളും ബ്ലോക്കായാൽ പിന്നെ അവർ എങ്ങോട്ടു പോകും?
1962-ലേക്കാളും എത്രയോ ശക്തമായ നിലയിലാണ് ഇന്ത്യ ഇപ്പോൾ. ഇന്ത്യ ടിബറ്റൻ ബോർഡർ പോലീസും, ഗർവാൾ റെജിമെൻറ്റും, മറ്റു 'മൗൺട്ടെൻ റെജിമെൻറ്റുകളും' ഉള്ളപ്പോൾ വെറുതെ എന്തായാലും ചൈനക്ക് ഇന്ത്യക്കെതിരെ ഒരു യുദ്ധം ജയിക്കുവാൻ സാധിക്കുകയില്ല എന്നത് കൃത്യമായി പറയാം. പിന്നെ ഇന്ത്യ-ചൈന യുദ്ധമുണ്ടാകും എന്ന തരത്തിലുള്ള വാർത്തകൾ എങ്ങനെയുണ്ടാകുന്നു???? പത്രക്കാർക്ക് കഞ്ഞി കുടിക്കുവാനുള്ള ജീവനോപാധികളാണ് ഇത്തരം സെൻസേഷൻ സൃഷ്ടിക്കുന്ന വാർത്തകൾ. ഒരു രീതിയിൽ പറഞ്ഞാൽ ആത്യന്തികമായി എല്ലാ പ്രവർത്തികളും ആഹാരത്തിനു വേണ്ടിയാണല്ലോ.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ