ദിലീപിൻറ്റെ അറസ്റ്റുമായി ബന്ധപ്പെട്ടു പലരും കാണാതെ പോകുന്ന ഒരു വസ്തുതയുണ്ട്. അത് ബലാത്സംഗത്തിൻറ്റെ മനഃശാസ്ത്രമാണ്. പലരും കരുതുന്നത് പോലെ ബലാത്സംഗം ലൈംഗിക ചോദനകൾ കൊണ്ടോ, അമിതമായ ലൈംഗിക ആസക്തി കൊണ്ടോ അല്ല പലപ്പോഴും ഉണ്ടാകുന്നത്. സ്ത്രീയുടെ മുകളിൽ ആധിപത്യം സ്ഥാപിക്കണമെന്ന പുരുഷൻറ്റെ അധികാരമോഹം കൊണ്ടാണ് ബലാത്സംഗങ്ങൾ കൂടുതലും ഉണ്ടാവുന്നത്. ഇവിടെയും അത് തന്നെ സംഭവിച്ചു. ഒരു സഹ പ്രവർത്തകയോട് അഭിപ്രായ വിത്യാസം ഉണ്ടായപ്പോൾ ക്രിമിനൽ മനസ്ഥിതി അവളെ ശിക്ഷിക്കാൻ ബലാത്സംഗം തിരഞ്ഞെടുത്തു !!! സഹ പ്രവർത്തകയായ സ്ത്രീയെ ശിക്ഷിക്കാൻ കണ്ടെടുത്ത മാർഗം കൊള്ളാം !!!
കുറേ വർഷങ്ങൾക്കു മുൻപ് അമേരിക്കയിലെ ഒരു സീരിയൽ റയ്പ്പിസ്റ്റ്റ്റ് അല്ലെങ്കിൽ ബലാത്സംഗ വീരനെ അറസ്റ്റു ചെയ്ത കഥ വളരെ വിശദമായി ഒരു വനിതാ എഫ്. ബി. ഐ. ഓഫീസർ Readers Digest - ൽ എഴുതുകയുണ്ടായി. അറസ്റ്റു ചെയ്യുന്നതിനു മുൻപ് ആ ബലാത്സംഗ വീരൻറ്റെ ചരിത്രം തേടി പോകുകയാണ് അവർ ചെയ്തത്. അവർ ഊഹിച്ചത് പോലെ സ്ത്രീകളിൽ നിന്ന് വളരെ മോശമായ അനുഭവം ചെറു പ്രായത്തിൽ നേരിട്ട വ്യക്തിയായിരുന്നു പിന്നിട് സീരിയൽ റയ്പ്പിസ്റ്റ്റ്റ് ആയത്. ഈ സംഭവ കഥയിൽ നിന്ന് വനിതാ F .B .I . ഓഫീസർ തന്നെ പറയുന്നത് ആരോഗ്യ പരമായ സ്ത്രീ പുരുഷ ബന്ധങ്ങൾ ചെറുപ്പം മുതലേ വളർത്തി എടുക്കുന്നതിൽ പുരുഷന്മാരെ പോലെ തന്നെ സ്ത്രീകൾക്കും ഉത്തരവാദിത്വം ഉണ്ടെന്നാണ്.
സ്ത്രീകളിൽ നിന്ന് മോശമായ അനുഭവം മാത്രമല്ല; ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും, താലിബാനിസം മറ്റൊരു രൂപത്തിൽ പ്രത്യക്ഷപ്പെടുമ്പോഴും ഈ ബലാത്സംഗ ത്വര ഉണ്ടാകും. ഗ്രാമീണ രീതികൾക്ക് എതിരായിട്ടുള്ള കുടുംബങ്ങളിലെ സ്ത്രീകളെ കൂട്ട ബലാത്സംഗത്തിനിരയാക്കുന്ന കാട്ടു നീതി ഉത്തരേന്ത്യയിലെ വിദൂര ഗ്രാമങ്ങളിലുണ്ട്. അവിടെയും പുരുഷൻ സ്ത്രീയുടെ മുകളിൽ ബലാത്സംഗത്തിലൂടെ ആധിപത്യം സ്ഥാപിക്കുകയാണ്. 'ഫൂലൻ ദേവി' സിനിമ (ബണ്ടിറ്റ് ക്യൂൻ) ഈ കൂട്ട ബലാത്സംഗം കാണിക്കുന്നുണ്ട്.
എന്തായാലും ഇനി നമുക്ക് ഉത്തരേന്ത്യയിലേയും, പാക്കിസ്ഥാനിലേയും കാട്ടുനീതിയെ കുറ്റപ്പെടുത്തുവാൻ കഴിയില്ല. കാരണം നമ്മുടെ നാട്ടിലും ഇതൊക്കെ ആവർത്തിക്കുകയാണ്. ദിലീപിന് പിന്തുണ പ്രഖ്യാപിച്ച ഇന്നസെൻറ്റും, മുകേഷും, ഗണേഷ് കുമാറും, സിദ്ദിക്കുമൊന്നും അത്ര നിഷ്കളങ്കരാകാൻ വഴിയില്ല. ഇതുവരെ ഇക്കാര്യത്തിൽ ഒന്നും മിണ്ടാതിരുന്ന മോഹൻ ലാലും, മമ്മൂട്ടിയും ഒന്നും അറിയാത്തവരും ആകാൻ വഴിയില്ല. സിനിമകളിൽ വീര നായകന്മാരായി വിലസുന്ന ഈ 'ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കളെ' ഇവരഭിനയിച്ച വേഷങ്ങളുടെ പേരിൽ നാം ആരാധിക്കുന്നു. ദിലീപിൻറ്റെ കാര്യത്തിലെന്നതു പോലെ വേഷങ്ങൾ അഴിച്ചു വെച്ചാൽ ഉളുപ്പും മനസാക്ഷിയുമില്ലാത്ത പല ക്രിമിനലുകളുടെയും തനിസ്വരൂപം പുറത്തു വരും. ഇവരെ ഒക്കെ ജീവിതത്തിലും ആരാധിക്കുന്ന നമ്മൾ തനി കോത്താഴത്തുകാരാണോ? ഉത്തരം വായനക്കാർക്ക് വിടുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ