കുറെ വർഷങ്ങൾക്ക് മുൻപാണ് ഇപ്പോൾ കോഴിക്കോട് ജില്ലയിൽ പോലീസ് ഡിപ്പാർട്മെൻറ്റിൽ പ്രവർത്തിക്കുന്ന ബാല്യ കാല സുഹൃത്തിനെ വീണ്ടും കണ്ടു മുട്ടിയത്. അദ്ദേഹം അപ്പോൾ കോഴിക്കോട് നിന്ന് ഒരാളെ പാകിസ്ഥാനിൽ കൊണ്ട് വിട്ടിട്ടു തിരിച്ചു വന്ന സമയമായിരുന്നു. ഇന്ത്യ പാക്കിസ്ഥാൻ വിഭജനത്തിനു ശേഷം ഇന്ത്യയിലുള്ള മുസ്ലീങ്ങൾക്ക് ഇൻഡ്യയിൽ തുടരാനോ അതല്ലെങ്കിൽ പാക്കിസ്ഥാനിൽ പോകാനോ അനുവാദം കൊടുത്തിരുന്നു. ബഹു ഭൂരിപക്ഷം മുസ്ലീങ്ങളും ഇന്ത്യയിൽ തന്നെ തുടർന്നും താമസിച്ചപ്പോൾ വർഗീയ ഭ്രാന്ത് തലയ്ക്കു പിടിച്ചവർ ഏതാണ്ട് 4000 കിലോമീറ്ററിനപ്പുറമുള്ള കേരളത്തിൽ നിന്ന് വരെ പാക്കിസ്ഥാനിൽ പോയി !!!! പാക്കിസ്ഥാനിൽ ചെന്ന് കഴിഞ്ഞപ്പോൾ ആണ് മത ഭ്രാന്തിൽ നിന്ന് മുക്തനായത് !!!! മോഹിപ്പിച്ചത് പോലെ സ്വർഗ്ഗ രാജ്യമൊന്നും അല്ല പാക്കിസ്ഥാൻ എന്ന് സ്വന്തം അനുഭവത്തിലൂടെ തന്നെ തിരിച്ചറിഞ്ഞു. ഇപ്പോൾ തിരിച്ചു വരുമ്പോൾ ആരെങ്കിലും ഒറ്റി കൊടുക്കും. പിന്നെ പൊലീസിന് പണിയാകുകയും ചെയ്യും.
ഇതൊക്കെ കേൾക്കുമ്പോൾ ചിലരെങ്കിലും ഓർക്കുന്നത് പി. കേശവദേവിൻറ്റെ പ്രസിദ്ധ നോവലായ 'ഭ്രാന്താലയ' - ത്തിലെ അബ്ദുവിനെയാണ്. അബ്ദുവിനു ലോകം മുഴുവൻ ഇസ്ലാം മയമായിരുന്നു. ചായ കടയിൽ രണ്ടാം ലോക മഹായുദ്ധത്തിൽ വാർത്തകൾ വായിച്ചു കൊടുക്കുമ്പോൾ ഹിറ്റ്ലറിൻറ്റെ പടയോട്ടങ്ങളെ കുറിച്ചുള്ള വാർത്തകളും വരും. അത് വായിച്ചിട്ടു അബ്ദു അട്ടഹസിക്കുന്നതു "അവൻ, അവൻ ഇസ്ലാമാണ്" - എന്നാണ്. അബ്ദുവും പിന്നീട് സ്വർഗ്ഗ രാജ്യമായ പാക്കിസ്ഥാനിൽ പോകുന്നതും, വഴിയിൽ വെച്ച് കൊല്ലപ്പെടുന്നതും ആണ് പി. കേശവദേവ് കാണിക്കുന്നത്.
1947-ലെ ഇന്ത്യ പാക്കിസ്ഥാൻ വിഭജനത്തിനു വേണ്ടിയുള്ള 'റാഡ്ക്ലിഫ് രേഖ' ഇന്ത്യയെ ഒരു കൊലക്കളമാക്കി. രാജ്യം സ്വാതന്ത്രം ആഘോഷിക്കുമ്പോൾ പഞ്ചാബിലെയും ബംഗാളിളെയും ജനങ്ങൾ തങ്ങൾ ഇന്ത്യയിലോ പാകിസ്ഥാനിലോ എന്ന ആശങ്കയിൽ ആയിരുന്നു. ഇന്ത്യൻ ഓഫീസിലെ അണ്ടർ സെക്രട്ടറിയായിരുന്ന സർ സിറിൽ റാഡ്ക്ലിഫിൻറ്റെ നേത്വത്തിൽ രൂപം കൊടുത്ത 'റാഡ്ക്ലിഫ് രേഖ' 1947 ആഗസ്റ്റ് 17 -നു പുറത്തു വന്നു. 'റാഡ്ക്ലിഫ് രേഖ' പഞ്ചാബിൽ അതിഭീകരമായ വർഗീയ കലാപത്തിനാണ് കളമൊരുക്കിയത്. പത്തുലക്ഷത്തിൽ കൂടുതൽ ആളുകൾ മരിക്കുകയും ഒന്നരകോടി ജനങ്ങൾക്ക് സർവതും നഷ്ടമാകുകയും ചെയ്ത ഇന്ത്യ പാക്കിസ്ഥാൻ വിഭജനത്തിന് ശേഷമുള്ള കലാപം ലോകം കണ്ട ഏറ്റവും വലിയ ഒരു അഭയാർത്ഥി പ്രവാഹത്തിനാണ് സാക്ഷ്യം വഹിച്ചത്.
ഇപ്പോൾ ഇതൊക്കെ പറയുന്നത് മത ഭ്രാന്തു തലയ്ക്കു പിടിച്ച കുറെ പേർ വീണ്ടും കേരളത്തിൽ പൊങ്ങി വരുന്നത് കാണുന്നതിനാലാണ്. അബ്ദുവിനെ പോലുള്ള മത ഭ്രാന്തന്മാർ കേരളത്തിൽ വീണ്ടും മുളയ്‌ക്കുന്നു !!! കഴിഞ്ഞ ദിവസം ഐസിസിൽ ചേരാൻ പോയ കണ്ണൂർ സ്വദേശി വല്ലുക്കണ്ടി ഷാജഹാനെ സുരക്ഷാ ഏജൻസികൾ പിടികൂടി. രണ്ടാം തവണയാണ് ഷാജഹാൻ തുർക്കി വഴി സിറിയയിലെ ഐസിസ് ക്യാമ്പിലേക്ക് പോകാൻ ശ്രമിച്ചത്. ഇതിനിടെ പിടിയിലാകുകയായിരുന്നു എന്നാണു റിപ്പോർട്ടുകൾ. സിറിയലോ തുർക്കിലോ പോയി ഇവരൊക്കെ ആർമാദിച്ചു നടന്നാൽ കുഴപ്പമില്ലായിരുന്നു. ഇവിടെയുള്ളവർക്ക് സമാധാനക്കേട് ഉണ്ടാക്കുവാൻ വേണ്ടി മാത്രമാണ് ഇവരെപ്പോലെയുള്ളവരെയൊക്കെ ഇങ്ങോട്ടു തന്നെ വീണ്ടും കെട്ടിയെടുത്തു കൊണ്ട് വരുന്നത്.
പോപ്പുലർ ഫ്രണ്ടിൻറ്റെ പ്രവർത്തകനായിരിക്കേ സി.പി.എം. , ബി.ജെ.പി. എന്നീ പാർട്ടികളിൽ സംഘർഷമുണ്ടാക്കാൻ നേരിട്ട് പ്രവർത്തിച്ച ആളായിരുന്നു ഷാജഹാൻ എന്നും റിപ്പോർട്ടുകൾ ഉണ്ട്. അക്രമകാരിയെന്ന് മുദ്ര കുത്തപ്പെട്ടതോടെ ഓടിച്ചു വിടുകയായിരുന്നുവെന്ന് ഇയാളെ കുറിച്ചറിയാൻ ചെന്ന മാധ്യമ പ്രവർത്തകരോട് നാട്ടുകാർ പറഞ്ഞതായിട്ടാണ് റിപ്പോർട്ടുകൾ. അടുത്ത കാലത്തായി കേരളത്തിൽ നിന്നും ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ടവരെല്ലാം പോപ്പുലർ ഫ്രണ്ടിലോ, എസ്.ഡി.പി.ഐ., എൻ.ഡി.എ. ഫ്.- എന്നീ സംഘടനകളുമായി ബന്ധം ഉള്ളവരാണെന്നാണ് കാണുന്നത്. ഒളിഞ്ഞും തെളിഞ്ഞും തീവ്ര വഹാബി ആശയങ്ങൾ പ്രചരിപ്പിക്കുന്നവർ ഇക്കൂട്ടർക്ക് പിന്തുണയേകുന്നു. ഇതുവരെ തീവ്ര വാദ കേസുകളിൽ പിടിക്കപ്പെടുന്ന വ്യക്തികൾക്ക് തേജസ് പത്രവും ആയി ബന്ധം ഉണ്ട് എന്നതും സമാധാന പ്രിയരായ മലയാളികളെ ചിന്തിപ്പിക്കേണ്ടിയിരിക്കുന്നു. ഒസാമാ ബിൻ ലാഡനെ രക്ത സാക്ഷ്യയാക്കി അവതരിപ്പിച്ച പത്രമാണ് തേജസ്. ഈ പത്രം വരുത്തുന്ന വരിക്കാർ ആയ ആളുകൾ തങ്ങൾ കൊടുക്കുന്ന പണം എങ്ങോട്ടാണ് പോകുന്നതെന്നും ചിന്തിക്കേണ്ടതുണ്ട്. മാധ്യമങ്ങളും. സോഷ്യൽ മീഡിയയും അടുത്ത കാലത്തായി കേരളത്തിൽ കണ്ടമാനം വർഗീയ വിഷം ചീറ്റുന്നു. നമുക്ക് വേണ്ടത് സമാധാനവും മത സൗഹാർദ്ദവും കളിയാടുന്ന ഒരു നാടാണ്. ഒരു തരത്തിലുമുള്ള തീവ്രവാദി പ്രവർത്തനങ്ങളോട് സമാധാനവും, മത സൗഹാർദ്ദവും ആഗ്രഹിക്കുന്ന ആരും സന്ധി ചെയ്യരുത്. തീവ്ര വാദികളെ ഏതെങ്കിലും രീതിയിൽ മാധ്യമങ്ങളിലൂടെ പ്രോത്സാഹിപ്പിച്ചാൽ കേരളത്തിലെ നാളെയുടെ സമാധാനപരമായ ഭാവിയെ ആണ് അത്തരത്തിൽ പ്രോത്സാഹിപ്പിക്കുന്നവർ നശിപ്പിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ