കുറെ വർഷങ്ങൾക്ക് മുമ്പ് ഡൽഹിയിലെ ഞങ്ങളുടെ ഫ്‌ളാറ്റിൽ മോഷണം നടന്നു. ഞങ്ങളുടെ ഫ്‌ളാറ്റിൻറ്റെ ശക്തമായ 'ഗ്രിൽ ഡോറിൻറ്റെ' പൂട്ട് പൊളിച്ചു അകത്തു കയറിയ കള്ളൻ ഭാര്യയുടെ സ്വർണം എടുത്തു കൊണ്ട് പോയി. അപ്പോൾ പലരും പല അഭിപ്രായങ്ങളും പറഞ്ഞു. ചിലർ പറഞ്ഞു "നിങ്ങളുടെ 'ഗ്രിൽ ഡോറിൻറ്റെ' വെൽഡിങ് ശരിയല്ല". മറ്റു ചിലർ കൂടുതൽ പൂട്ടുകൾ വേണമെന്നും പറഞ്ഞു. എന്തായാലും ഇപ്പോൾ നാല് പൂട്ടുണ്ട്. പക്ഷെ മോഷ്ടിക്കാനറിയാവുന്ന കള്ളന് ഇതൊന്നും പ്രശ്‌നമില്ലെന്ന് അറിയാം. ഡ്രില്ലിങ് ഒക്കെ പുരോഗമിച്ചിരിക്കുന്ന ഇക്കാലത്ത് ഏതു വലിയ പൂട്ടോ, സേയ്‌ഫോ തുറക്കാനോ, പൊളിക്കാനോ, ആർക്കും വിഷമമൊന്നുമില്ല. പ്രശസ്ത ഹോളിവുഡ് ചിത്രമായ 'ദ ഇറ്റാലിയൻ ജോബ്' അതൊക്കെ കാണിച്ചു തരുന്നുമുണ്ടല്ലോ. മിനിറ്റുകൾക്കുള്ളിലാണ് ആ ചിത്രത്തിൽ സേയ്‌ഫുകൾ ഒറിജിനൽ താക്കോലില്ലാതെ തുറക്കുന്നതായി കാണിക്കുന്നത്.
ഇതൊക്കെ പറയുന്നതിൻറ്റെ കാരണമെന്തെന്നുവെച്ചാൽ ഇപ്പോൾ തിരുവന്തോരം നഗരത്തിൽ നിന്ന് ഒരു പുതിയ വിവാദമുണ്ടായിരിക്കുന്നു !!! പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറയുടെ നിർമാണത്തെ കുറിച്ച് പലരും പലതും പറയുന്നു. ബി നിലവറയുടെ ആദ്യ വാതിൽ കടന്നാൽ പിന്നെ ഉരുക്ക് വാതിലാണുള്ളത്. ഏറെ ബലമുള്ള ഉരുക്ക് ഉപയോഗിച്ചാണ് ഇതുണ്ടാക്കിയിരിക്കുന്നത്. ഉരുക്ക് വാതിൽ സ്‌ഫോടനത്തിലൂടെ മാത്രമേ തകർത്ത് അകത്ത് കയറാൻ പറ്റൂ എന്നും പറയുന്നു !!!
തന്ത്രികൾ ഗരുഡ മന്ത്രം ആലപിച്ചു കൊണ്ട് വേണം ഈ നിലവറ തുറക്കാൻ എന്ന് അടുത്ത നമ്പർ. ബി നിലവറ പൂട്ടിയിരിക്കുന്നത് 'നവസ്വര' പാസ് വേർഡ് ഉപയോഗിച്ച്; പൂട്ടു തുറക്കാൻ വേണ്ട വാദ്യതാളങ്ങൾ ആർക്കുമറിയില്ല എന്നും പറയുന്നു. ഇക്കാലം വരെ സപ്തസ്വരങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഇനിയിപ്പോൾ സ്വരങ്ങൾ ഒൻപത് ആയി മാറി. പണ്ട് "ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം" എന്നാണല്ലോ യേശുദാസ് പാടിയത്. അത് പത്മനാഭ സ്വാമി ക്ഷേത്രത്തിലുള്ള നവസ്വരങ്ങളുടെ പശ്ചാത്തലത്തിൽ "നവസ്വരങ്ങളും തഴുകി വരുന്നൊരു ഗാനം" എന്ന് മാറ്റി പാടേണ്ടി വരുമോ?
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറന്നാൽ തിരുവനന്തപുരം പ്രളയത്തിൽ മുങ്ങും..! നിധി കാക്കുന്ന ഭൂതത്താന്മാർ പുറത്തുചാടും! നാഗമാണിക്യം കഥയിലെ നാഗത്താന്മാർ ഒളിച്ചിരിപ്പുണ്ട്. - ഇങ്ങനെ പല അപസർപ്പക കഥകൾ !!! എന്തായാലും വാവ സുരേഷ് കേരളത്തിൽ ഉള്ളപ്പോൾ നാഗങ്ങളുടെ കാര്യത്തിൽ പേടിക്കേണ്ട. കുറെയേറെ ചാക്കുകൾ കരുതി വെച്ചാൽ മതി. ബാക്കി കാര്യം അങ്ങേര് നോക്കിക്കൊള്ളും.
ബി നിലവറയുടെ പ്രധാന വാതിൽ തുറക്കുന്നതിനൊപ്പം ശംഖുമുഖം കടപ്പുറത്തെ മറ്റൊരു വാതിലും തുറക്കപ്പെടുമെന്നാണ് രേഖകളിൽ കാണുന്നതെന്ന് വേറൊരു കൂട്ടർ. ഈ വാതിലിലൂടെ കടൽ വെള്ളം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിനുള്ളിലേയ്ക്കു കടന്നു വരും. ഇതു മാത്രമല്ല തിരുവനന്തപുരം നഗരത്തിലെ കനാലുകളെയും കുളങ്ങളെയും പരസ്പരം ബന്ധിക്കുന്ന വാതിലുകൾ കൂടിയുണ്ട്. ബി നിലവറയുടെ പ്രധാന വാതിൽ തുറന്നാൽ ഉടൻ തന്നെ ഈ കനാലുകളുടെയും കുളങ്ങളുടെയും വാതിലുകളും ക്രമേണ തുറക്കപ്പെടും. കടൽ വെള്ളം കുതിച്ചെത്തി ഈ കുളങ്ങളും കനാലുകളും നിറയും. ഇതോടെ തിരുവനന്തപുരം നഗരം തന്നെ വെള്ളത്തിൽ പോകുമെന്നും പറയപ്പെടുന്നു !!!
തിരുവന്തോരം മുഴുവൻ മുങ്ങി പോയാൽ ആളുകളെ മറ്റു ജില്ലകളിലേക്ക് മാറ്റി പാര്‍പ്പിക്കാന്‍ തുടങ്ങേണ്ടി വരില്ലേ എന്ന് ചിലർ ആശങ്കപ്പെടുന്നു !!! കൊല്ലത്തും , പത്തനംതിട്ടയിലും പ്രളയ ബാധിതര്‍ക്കായി ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി തുടങ്ങേണ്ടി വരില്ലേ എന്നും ചിലർ ചോദിക്കുന്നു !!! തിരുവന്തോരം മുഴുവൻ മുങ്ങി പോയാൽ കൊച്ചിയിലേക്കോ, കോയിക്കോട്ടേക്കോ, തലസ്ഥാനം മാറ്റേണ്ടി വരുമോ ????
ഒരു ഗ്യാസ് കട്ടര്‍ ഉണ്ടെങ്കില്‍ തീര്‍ക്കാവുന്ന കാര്യം. എന്തായാലും രാജ കുടുംബത്തിൻറ്റെയും, രാജ ഭക്തന്മാരുടെയും തള്ളൽ അപാര തള്ളൽ തന്നെ. പപ്പനാവ സ്വാമി ഇതു വല്ലതും കേൾക്കുന്നുണ്ടോ ആവോ !!!!

ആ പോസ്റ്റ് വീണ്ടും വന്നിട്ടുണ്ട് അച്ചായോ !!! എന്തൊരു തള്ള് ? ഉപ്പു തൊടാതെ ഇതൊക്കെ വിഴുങ്ങുന്ന സയൻസ് , എൻജിനിയറിങ് വിഷയങ്ങളിൽ ഡിഗ്രിയും പോസ്റ്റ് ഗ്രാഡുവേഷൻ കഴിഞ്ഞവർ വരെ ഇവിടെ ക്യു നിൽക്കുന്നുണ്ട് . ഇതിനെതിരെ പറഞ്ഞാൽ രാജ്യ ദ്രോഹിയാക്കും . അതാണ് ഇപ്പോഴത്തെ ഒരു ലൈൻ .PUTHIYA LINK :http://www.nairtoday.com/news_details?id=MzM5ODg1NDMwLjI4
മറുപടിഇല്ലാതാക്കൂ