1950 ഡിസംബർ പതിനഞ്ചാം തീയതി
ഹൃദയാഖാതം മൂലം മരിച്ച പട്ടേലും, സ്വാതന്ത്ര്യം കിട്ടിയ ഓഗസ്റ്റ് 15, 1947
മുതൽ 1964 മെയ് 27 വരെ തുടർച്ചയായി 17 വർഷം രാജ്യം ഭരിച്ച നെഹ്രുവുമായി ഒരു
താരതമ്യം എങ്ങനെ സാധിക്കും? ഇവിടെ ആരും പട്ടേലിൻറ്റെ സംഭാവനകളെ
നിരാകരിക്കുന്നില്ല. പക്ഷെ നെഹ്രുവിനോളം വരുമോ പട്ടേൽ? വിഭജനത്തെ തുടർന്ന്
ഒരു കോടിയിലേറെ അഭയാർഥികളെ സമാധാനമായി പുനരധിവസിപ്പിച്ച സർക്കാർ ആണ് നെഹ്റു
സർക്കാർ. അതിനോട് താരതമ്യപെടുത്തുമ്പോൾ ഇന്നത്തെ യൂറോപ്പ്യലെ രാജ്യങ്ങൾ
പോലും അഭയാർഥി പ്രശ്നം നേരിടുന്ന രീതി പോലും എത്രയൊ നിസ്സാരം. ഐ. ഐ. ടി.,
ഐ.ഐ. എം., ഐ. എസ്. ആർ. ഒ., സാഹിത്യ അക്കാഡമി, ആസൂത്രണ കമ്മീഷൻ - ഇതെല്ലാം
നെഹ്റു സർക്കാരിന്റ്റെ കാലത്തുണ്ടായതാണ്. അതും കൂടാതെ ഇന്ത്യൻ സമ്പത്ത്
വ്യവസ്ഥയെ മാറ്റി മറിച്ച ഭീലായ് സ്റ്റീൽ പ്ലാന്റ്റ്, ഭക്രാ നന്ഗൽ ഡാം -
ഇവയൊക്കെ നെഹ്റു യാധാർത്യമാക്കിയ ബ്രിഹത് പദ്ധതികളായിരുന്നു. അതും
കൂടാതെയാണ് ഒരു കോടി അഭയാർഥികൾ ഇന്ത്യൻ മണ്ണിൽ ഉണ്ടായിട്ട് ഒരു വലിയ വർഗീയ
കലാപം പോലും വരാതെ ഇന്ത്യയെ പരിപാലിച്ചു എന്ന നെഹ്രുവിന്റ്റെ ഉജ്ജ്വല
നേട്ടം. സംഘ പരിവാർ സംഘടനകളിൽ പെട്ടവർ കഴിഞ്ഞ കുറെ വർഷങ്ങളായി നെഹ്രുവിനെ
അവഹേളിക്കുന്നു: നേതാജിയെ പൊക്കി പിടിച്ചു കൊണ്ട് നടക്കുകയും ചെയ്യുന്നു.
ഇവർക്ക് ഒരു കാരണവുമില്ലാതെ നെഹ്രുവിനെ അവഹേളിക്കുന്നതിലും, രാഷ്ട്ര
പിതാവായ മഹാത്മാ ഗാന്ധിയെ കുറ്റം പറയുന്നതിലും എന്തോ ഗൂഡ ലക്ഷ്യമുണ്ട്.
"ഗാന്ധി ഒരു പ്രസ്ഥാനമല്ല, ഒരു തത്വചിന്തയാണ്. ഗാന്ധി ഏതെങ്കിലും ഒരു
നാടിൻറ്റേതല്ല. മുഴുവന്‍ ലോകത്തിൻറ്റേതുമാണ്" എന്ന് ഈ ലേഖനത്തിൽ
പറഞ്ഞിരിക്കുന്നത് വളരെ ശരി. വിഭജനത്തിൻറ്റെ സമയത്ത് പാക്കിസ്ഥാനിൽ എന്ത്
സംഭവിച്ചാലും ഇന്ത്യ മത സൌഹാർദം പുലർതണമെന്നും, ഇന്ത്യയിൽ മുസ്ലീങ്ങൾ
കൊല്ലപ്പെടരുതെന്നും നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധി ശക്തമായ
നിലപാടെടുത്തു. ഗാന്ധി അവസാനം ഹിന്ദു - മുസ്ലിം മത സൗഹാർദ്ദത്തിന് വേണ്ടി
നിരാഹാര സത്യാഗ്രഹം അനുഷ്ഠിച്ചപ്പോൾ അദ്ദേഹത്തിൻറ്റെ ജീവന് വേണ്ടി
മോസ്ക്കുകളിൽ പോലും പ്രത്യേക പ്രാർത്ഥനകൾ നടന്നു. പാക്കിസ്ഥാനിൽ ഗാന്ധിജി
കൊല്ലപ്പെട്ടതിന് ശേഷം ദുഃഖ സൂചകമായി സ്ത്രീകൾ വളകൾ പൊട്ടിച്ചു. ഇങ്ങനെ മത
ന്യൂന പക്ഷങ്ങളുടെ വിശ്വാസം ആർജിക്കലാണ് ഇന്നും നമുക്ക് ആവശ്യം.
മുസ്ലീമുകൾക്ക് ഹിന്ദു ഭൂരിപക്ഷ രാജ്യത്തു സുഖമായി ഉണ്ണാനും ഉറങ്ങാനും
പറ്റും എന്ന് തെളിയിച്ചു കൊടുക്കേണ്ടത് ഹിന്ദുക്കളുടെ കൂടെ ചുമതലയാണ്.
ഭൂരിപക്ഷം ന്യൂന പക്ഷത്തിൻറ്റെ വിശ്വാസം ആർജ്ജിച്ചു വേണം അവരോട് മത
സൗഹാർദ്ദത്തിനും, സമാധാനത്തിനും വേണ്ടി സംസാരിക്കാൻ എന്നതായിരുന്നു
ഗാന്ധിയൻ നിലപാട്. ഭൂരിപക്ഷം ന്യൂനപക്ഷത്തിൻറ്റെ വിശ്വാസം ആർജിക്കണം എന്ന
രാഷ്ട്ര പിതാവിൻറ്റെ തത്ത്വ സംഹിത എപ്പോഴും ഓർമിക്കപ്പെടേണ്ടതുണ്ട്.
അല്ലാതെ ഒരു തീവ്രവാദത്തിനു പരിഹാരമായി മറ്റൊരു തീവ്രവാദം വന്നാൽ അത് എല്ലാ
മനുഷ്യരെയും മതാന്ധരാക്കി മാറ്റും. മഹാത്മാ ഗാന്ധി കാണിച്ചു തന്ന ആ മത
സൗഹാർദത്തിൻറ്റെ പാതയാണ് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും നമുക്ക് ആവശ്യം.
ഗാന്ധിയെ കൂടുതൽ ആഴത്തിൽ മത സൗഹാർദം ആഗ്രഹിക്കുന്ന എല്ലാവരും പഠിക്കേണ്ടതും
ഈ സമയത്തിൻറ്റെ ആവശ്യകതയാണ്.
കൂടുതൽ ഈ ലിങ്കിൽ വായിക്കുക:
http://www.azhimukham.com/india-a-journey-to-sabarmati-ashram-gandhis-life/
കൂടുതൽ ഈ ലിങ്കിൽ വായിക്കുക:
http://www.azhimukham.com/india-a-journey-to-sabarmati-ashram-gandhis-life/
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ