ഇതെഴുതുന്നയാൾ വൈയ്ക്കം മുഹമ്മദ് ബഷീറിൻറ്റെ കഥാപാത്രങ്ങളായ തലയോലപ്പറമ്പിലുള്ളവരെ തലയോലപ്പറമ്പ് ചന്തയിൽ വെച്ച് ചെറുപ്പത്തിൽ ഇഷ്ടം പോലെ കണ്ടിട്ടുണ്ട്. അവിടെ ചാമ്പങ്ങയും, ബിസ്ക്കറ്റും ഒക്കെ വിറ്റു കൊണ്ടിരുന്ന മുസ്ലീം പെൺകുട്ടികൾ തലയിൽ വളരെ നേരിയ തട്ടമിട്ടു മാത്രമേ കണ്ടിട്ടുള്ളൂ. അവിടെ അടുത്തുള്ള സ്കൂളിലും, കോളേജിലും പോകുന്ന മുസ്ലീം പെൺകുട്ടികളും തലയിൽ വളരെ നേരിയ തട്ടം മാത്രമേ ഇടാറുണ്ടായിരുന്നുള്ളൂ. പക്ഷെ ഇപ്പോൾ മലയാളികളുടെ തനതു സംസ്കാരത്തെ മാറ്റി വെച്ച് അന്ധമായി അറബ് സംസ്കാരത്തെ പുൽകുന്ന കാഴ്ചയാണല്ലോ കാണുന്നത്. അതിൻറ്റെ ഫലമാണ് ആടിനെ മേയ്ക്കാൻ അറബ് നാടുകളിൽ പോകുന്നതും, പർദ്ദ നിർബന്ധമാക്കുന്നതും.
കോളേജിലും, യൂണിവേഴ്സിറ്റിയിലും ഇതെഴുതുന്നയാളുടെ കൂടെ ഇഷ്ടം പോലെ മുസ്ലിം പെൺകുട്ടികൾ പഠിച്ചിട്ടുണ്ട്. അവരാരും തലമുടി പോലും മറച്ചു കണ്ടിട്ടില്ല. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കേരളത്തിലെ തൃശൂർ ജില്ലയിലെ ചാവക്കാട്ടും ഇതെഴുതുന്നയാൾ 18 വർഷം മുമ്പ് വിപുലമായ സർവേ നടത്തിയിട്ടുണ്ട്. അവിടെയും ഒരു സ്ത്രീ പോലും കണ്ണുകൾ മാത്രം പുറത്തു കാണത്തക്ക രീതിയിൽ കറുത്ത വസ്ത്രം ധരിച്ചു കണ്ടതേയില്ല. അന്ന് അവിടാരും തലമുടി പോലും മറച്ചിട്ടില്ലായിരുന്നു. ഒരു പ്രായമായ ഉമ്മയെ മാത്രമാണ് തട്ടമിട്ടു കണ്ടത്. പിന്നെ രണ്ടു മൂന്നു സ്ത്രീകൾ ഞങ്ങളോട് സംസാരിച്ചപ്പോൾ ക്രിസ്ത്യൻ സ്ത്രീകളൊക്കെ പള്ളിയിൽ പോകുമ്പോൾ ചെയ്യാറുള്ളത് പോലെ സാരി കൊണ്ട് വെറുതെ തല ഭാഗികമായി മറച്ചിരുന്നു. പക്ഷെ 18 വർഷത്തിൽ കേരളത്തിൽ സംഭവിച്ചത് മത മൗലിക വാദത്തിൻറ്റെ വളർച്ച ആയിരുന്നല്ലോ. പിന്നെ എങ്ങനെ പർദ്ദ കടന്നു വരാതിരിക്കും?
മുഖവും, ദേഹവും കറുത്ത വസ്ത്രം കൊണ്ട് മൂടിപ്പുതച്ച് മേലാസകലം കരിമ്പടം ചുറ്റിയ പോലെയല്ല വിദ്യാർഥിനികൾ നടക്കേണ്ടത്. കറുപ്പിൻറ്റെ മേലങ്കി മൂടിപ്പുതച്ച് നടക്കുന്നത് ഒരിക്കലും സ്വാതന്ത്ര്യത്തിൻറ്റെ ലക്ഷണമല്ല. കോളേജിൽ പഠിക്കാൻ വരുന്നവർ സ്വാതന്ത്ര്യത്തിൻറ്റേയും, സമത്ത്വത്തിൻറ്റേയും വക്താക്കളായി മാറേണ്ടവരാണ്. ഭാവി തലമുറയുടെ വാഗ്ദാനങ്ങളാണവർ. അത് കൊണ്ട് തന്നെ വസ്ത്രത്തിൻറ്റെ കാര്യത്തിലും സ്വാതന്ത്ര്യം അനുഭവിച്ചാണ് അവർ കോളേജ് ജീവിതം നയിക്കേണ്ടതും. മത തീവ്ര വാദികൾ ഉടുപ്പിച്ച അടിമത്തത്തിൻറ്റെ ചങ്ങല അത് കൊണ്ട് തന്നെ അവർ അഴിച്ചു കളയുന്നതാണ് അഭികാമ്യം.
ലോകത്ത് ഏറ്റവും കൂടുതൽ മുസ്ലീങ്ങളുള്ള ഇന്തോനേഷ്യയിൽ യൂറോപ്പ്യന്മാർ വരുന്നതിനു മുൻപ് സ്ത്രീകൾ മാറ് മറച്ചിരുന്നില്ല. ഗൂഗിളിൽ പഴയ ബ്ളാക് ആൻഡ് വൈഡ് ഫോട്ടോകൾ ഇഷ്ടം പോലെയുണ്ട് - മുസ്ലീം സ്ത്രീകൾ കൂളായി യൂറോപ്പ്യന്മാരുടെ കൂടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത്. ഗൂഗിളിൽ തപ്പിയാൽ കാണാം. പർദ്ദ നിർബന്ധമാക്കിയ മലേഷ്യയിൽ നിന്നൊക്കെ ത്വക്ക് രോഗങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈർപ്പം കൂടിയ പ്രദേശങ്ങളിൽ പർദ്ദ ധരിച്ചാൽ അത് ത്വക് രോഗങ്ങളിലേക്കേ വഴി വെക്കൂ എന്നത് സാമാന്യ യുക്തി മാത്രമാണ്. കേരളത്തിലേതു പോലെ ഹ്യുമിഡിറ്റി അല്ലെങ്കിൽ ഈർപ്പമുള്ള പ്രദേശങ്ങളില ആളുകൾ പണ്ട് അരക്കു മുകളിലോട്ട് അധികം വസ്ത്രങ്ങൾ ധരിച്ചിരുന്നില്ല എന്നതാണ് യാതാർദ്ധ്യം.
ക്രിസ്ത്യൻ സഭയിലെ സന്യാസിനിമാരുടെ ഉടുപ്പിനെ കുറിച്ച് പരാമർശിച്ചു കൊണ്ട് അങ്ങേയറ്റം മത ഭ്രാന്തരായ കുറെ ആളുകൾ പർദ്ദ അടിച്ചേൽപ്പിക്കുന്നതിനെ ന്യായീകരിക്കുവാൻ ശ്രമിക്കുന്നുണ്ട്. ക്രിസ്ത്യൻ സഭയിലെ സന്യാസിനിമാരെ ഈ പർദ്ദ വിഷയത്തിലേക്ക് വലിച്ചിടേണ്ട ഒരു കാര്യവുമില്ല. സന്യാസിമാർക്കും, സന്യാസിനികൾക്കും എല്ലാ മതങ്ങളിലും വ്യത്യസ്ത വേഷങ്ങളാണ്. അതവരുടെ സന്യാസ വ്രതത്തിൻറ്റെ ഭാഗമാണ്. പൊതു ജനത്തെ ഒരിക്കലും സന്യാസിമാരും, സന്യാസിനിമാരുമായി ബന്ധിപ്പിക്കരുത്. ജെയിൻ സന്യാസിനിമാർക്ക് വായ് പോലും മറയ്ക്കണം. ബുദ്ധ സന്യാസിമാർക്കു തല മൊട്ടയടിക്കണം. അത് പോലെ കഠിനമായ സന്യാസ വ്രതങ്ങളുള്ള ഇഷ്ടം പോലെ സമൂഹങ്ങളുണ്ട്. മുടി പിഴുതെടുക്കുന്ന ജെയിൻ സന്യാസിനികൾ വരെയുണ്ട്. കയറ്റം വരെയുള്ള ബ്ളൗസുമായി വെള്ള സാരിയുടുക്കുന്ന 'ബ്രഹ്മ കുമാരികൾ' ഉണ്ട്. പല ക്രിസ്ത്യൻ സഭകളിലും സ്ത്രീകളെ പുരോഹിതരായി നിയമിക്കുന്നത് തുടങ്ങി കഴിഞ്ഞു. കഴിഞ്ഞ ഈസ്റ്റർ ദിനത്തിൻറ്റെ ഭാഗമായി ഫ്രാൻസീസ് മാർപാപ്പ സ്ത്രീകളുടെയും, അന്യ മതസ്തരുടെയും കാൽ കഴുകി ചുംബിച്ചു. കേരളത്തിലും പല പള്ളിയിലും ഇതു നടന്നു. അല്ലെങ്കിലും ക്രിസ്തു മതത്തിൽ സന്യാസിനികൾക്ക് ഉന്നതമായ പദവിയുണ്ട്. അനേകം കന്യാസ്ത്രീകൾ സാരി ഉടുക്കുകയും മുടി മറയ്ക്കാതിരിക്കയും ചെയ്യുന്നു. ഡോക്ടർമാരായും, വക്കീലന്മാരായും ജോലി ചെയ്യുന്നു. എത്രയോ സ്കൂളുകളുടെയും, കോളേജുകളെയും അവർ നയിക്കുന്നു. കണ്ണുകൾ മാത്രം പുറത്തു കാണത്തക്ക രീതിയിലുള്ള ഈ നെടുനീളൻ കറുപ്പൻ കുപ്പായം ആണോ ക്രിസ്ത്യൻ കന്യാസ്ത്രീകൾ ധരിക്കുന്നത്? ഇനി കണ്ണ് പോലും കാണിക്കാത്ത രീതിയിലുള്ള പർദ്ദ പോലും ഉണ്ട്. പിന്നെ ഇവിടെ എന്തിനാണ് കന്യാസ്ത്രീകളെ ഇതിലേക്ക് വലിച്ചിഴക്കുന്നത്? ക്രിസ്ത്യൻ കന്യാസ്ത്രീകളെ പർദ്ദ വിഷയത്തിലേക്ക് കൊണ്ട് വന്നു പർദ്ദയെ ന്യായീകരിക്കുവാനുള്ള മത മൗലിക വാദികളുടെ നീക്കം ഒട്ടും ശരിയല്ല.
മുസ്ളിം പെൺകുട്ടികൾ തട്ടമിടാൻ പാടില്ല എന്നതല്ല ഇവിടെ പറയുന്നത്. മനുഷ്യൻറ്റെ വ്യക്തി സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്. നേരത്തെ കൊല്ലം കളക്ടർ ഷൈനമോളെ തട്ടമിടീക്കാൻ കുറെ പേർ ശ്രമിച്ചു. സാധാരണ ഒരു കുടുംബത്തിൽ നിന്ന് ഐ.എ.എസ്. നേടിയതിനെ അഭിനന്ദിക്കാനല്ല ചിലരുടെ ഉദ്യമം. ചുറ്റുമുള്ളവര്‍ എത്തിര്‍ത്തിട്ടും വെടിക്കെട്ട് നടത്താന്‍ അനുമതി നല്‍കാതെ അവസാന നിമിഷം വരെ പോരാടിയ പെണ്‍കരുത്തിനെയും അവർ ശ്രദ്ധിക്കുന്നില്ല. കൊല്ലം കളക്ടര്‍ ഷൈനമോള്‍ തട്ടമിടാത്തതായിരുന്നു അവരുടെ പരിദേവനം. ആസിഫ് അലിയുടെ ഭാര്യ തട്ടമിടാത്തതിന് ആസിഫ് അലിയുടെ ഫെയ്‌സ് ബുക്ക് വാളിൽ പോയി 'ദീനി ബോധത്തിൻറ്റെ' പേരിൽ ആസിഫ് അലിയെ പൂരേ തെറി വിളിച്ചു. ഇപ്പോൾ മുഹമ്മദ് ഷമിയുടെ ഭാര്യയെ തട്ടമിടീക്കാനും 'ദീനി ബോധമുള്ള' യുവാക്കൾ രംഗത്ത്!!!! ഡ്രസ് ഇടുക എന്നൊക്കെ പറഞ്ഞാൽ അത് വ്യകതി സ്വാതന്ത്ര്യം അല്ലേ? ഓരോരുത്തരുടെയും സ്വാതന്ത്ര്യം അല്ലേ അവരവർക്കിഷ്ടപ്പെട്ട വേഷങ്ങൾ തിരഞ്ഞെടുക്കുന്നത്? സ്വന്തം ദേഹത്തേക്ക് ഓരോ വ്യക്തിക്കും നോക്കിയാൽ പോരേ?
ഇനി അതിനേക്കാളെല്ലാം ഉപരിയായുള്ള മറ്റൊരു കാര്യമുണ്ട്. അത് പുരുഷ മേധാവിത്ത്വവുമായി ബന്ധപ്പെട്ടതാണ്. സ്വന്തം ഭർത്താവിന് മാത്രം ആസ്വദിക്കുവാൻ ഉള്ളതാണ് ഭാര്യയുടെ സൗന്ദര്യം എന്നതാണ് കണ്ണ് മാത്രം വെളിയിൽ കാണിച്ചു കൊണ്ട് കറുപ്പിൻറ്റെ മേലങ്കി മൂടിപ്പുതപ്പിക്കുമ്പോൾ ചില പുരുഷ കേസരിയുടെ വാദം. ഭാര്യക്കും ഇത് തിരിച്ചും പറയാമല്ലോ. സ്വന്തം ഭർത്താവിൻറ്റെ സൗന്ദര്യം ഭാര്യക്ക് മാത്രം ആസ്വദിക്കുവാൻ ഉള്ളതാണെന്ന് ഭാര്യമാർക്കും അവകാശ വാദം ഉന്നയിക്കാമല്ലോ. അത് കൊണ്ട് തന്നെ കണ്ണുകൾ മാത്രം വെളിയിൽ കാണിക്കുന്ന കറുപ്പിൻറ്റെ മേലങ്കി പർദ്ദ അടിച്ചേൽപ്പിക്കുന്ന പുരുഷ കേസരികളും ധരിക്കേണ്ടേ? അതല്ലേ ന്യായം? അതല്ലേ നീതി ബോധം? മറ്റൊരാളോട് ഒരു കാര്യം ചെയ്തു കാണിക്കുവാൻ പറയുന്നതിന് മുൻപ് അവനവൻ തന്നെ അത് ചെയ്തു കാണിച്ചു കൊടുക്കുന്നതല്ലേ നല്ലത്?

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ