കഴിഞ്ഞ ദിവസം ശ്രീ കെ.പി. സുകുമാരൻ ഇന്ത്യയിലെ ദാരിദ്ര്യത്തെ കുറിച്ച്; പ്രത്യേകിച്ചും ഉത്തരേന്ത്യയിലെ ദാരിദ്ര്യം വ്യക്തമാക്കുന്ന ഒരു ദീർഘമായ പോസ്റ്റിട്ടിരുന്നു (https://www.facebook.com/kpsukumaran/posts/10155532103937658?comment_id=10155532309417658¬if_t=like¬if_id=1499334665455409). സ്വന്തം അനുഭവത്തിലൂടെ സുകുമാരേട്ടൻ വ്യക്തമാക്കുന്ന ഹൃദയസ്പൃക്കായ ആ പോസ്റ്റ് ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയെ കുറിച്ച് വ്യാകുലപ്പെടുന്ന ആരും വായിക്കേണ്ടതാണ്. സുകുമാരേട്ടൻ ചെറുപ്പത്തിൽ കള്ളവണ്ടി കയറി മദ്രാസിൽ എത്തിയ കഥയും, എച്ചിൽ പാത്രങ്ങൾ കഴുകേണ്ടി വന്നതും, എച്ചിൽ പ്ലേറ്റുകളിൽ ശേഷിക്കുന്ന ഇറച്ചിക്കഷണങ്ങളും മീൻ വറുത്തതിൻറ്റെ ബാക്കി വരുന്നതും ആരും കാണാതെ തിന്നതിൻറ്റെ കഥയും യാതൊരു ലജ്ജയും കൂടാതെ ആ പോസ്റ്റിൽ വിവരിക്കുന്നുണ്ട്. സ്വന്തം അനുഭവത്തിലൂടെ തന്നെ ഇന്ത്യയുടെ ദാരിദ്ര്യം അദ്ദേഹം വിവരിക്കുമ്പോൾ സത്യസന്ധതയുള്ള ആർക്കും അതൊന്നും നിഷേധിക്കുവാൻ കഴിയില്ല. കാരണം അനുഭവമാണല്ലോ ഏറ്റവും വലിയ ഗുരു.
ദാരിദ്ര്യം സുകുമാരേട്ടനെ പോലെ സ്വയം അനുഭവിക്കേണ്ടി വന്നിട്ടില്ലെങ്കിലും രൂക്ഷമായ ദാരിദ്ര്യവും, വിശപ്പും 19 വർഷത്തെ എൻറ്റെ ദീർഘമായ സർവേ ജീവിതത്തിലൂടെ ഇന്ത്യയുടെ പല ഭാഗങ്ങളിലും എനിക്ക് നേരിട്ട് കാണുവാൻ സാധിച്ചിട്ടുണ്ട്. 24 വർഷങ്ങൾക്ക് മുമ്പ് ഞാൻ ഹൈദരാബാദിൽ ട്രെയിനിൽ ഉച്ച ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ ഒരു കുട്ടി വന്നെന്നോട് ഭക്ഷണത്തിനു വേണ്ടി കെഞ്ചി. ചോറിൻറ്റെ കൂടെ വന്ന പൂരിയിൽ എണ്ണമയം കൂടുതലായിരുന്നതിനാൽ ഞാൻ ആ പൂരി പാക്കറ്റ് ആ കുട്ടിക്കു കൊടുത്തു. ഞാൻ പൂരി പാക്കറ്റ് കുട്ടിക്കു കൊടുക്കുന്നത് കണ്ട് വലിയൊരു കൂട്ടം കുട്ടികൾ എന്നെ വളഞ്ഞു. വിശപ്പിൻറ്റെ വിളി ഒരു മറയുമില്ലാതെ എൻറ്റെ മുമ്പിൽ അനാവൃതമാകുകയായിരുന്നു. കേരളത്തിൽ നിന്ന് ഡൽഹിയിലേക്ക് ട്രെയിനിൽ പോകുമ്പോൾ ആന്ധ്രയിലെ ദാരിദ്ര്യം ആർക്കും കാണാം. 'ബീഹാർ ഓഫ് ദ സൗത്ത്' അല്ലെങ്കിൽ തെക്കേ ഇന്ത്യയിലെ ബീഹാർ എന്നായിരുന്നല്ലോ കുറെ നാൾ മുമ്പ് വരെ ആന്ധ്രയെ വിളിച്ചിരുന്നത്. ഇന്ത്യ ലോക ശക്തിയാകാൻ പോകുന്നു എന്ന് രാഷ്ട്രീയക്കാരും, ഇന്ത്യയിലെ മധ്യ വർഗ്ഗവും കൂടെ കൂടെ പറയാറുണ്ടെങ്കിലും ആന്ധ്രയിലെ ദാരിദ്ര്യവും, മറ്റു സ്ഥലങ്ങളിലെ ദാരിദ്ര്യവും ആർക്കും നിഷേധിക്കുവാൻ സാധിക്കുകയില്ല. വടക്കേ ഇന്ത്യയിൽ ഇന്നും ദരിദ്രരായ ജനകോടികൾ ഉണ്ടെന്നുള്ള കാര്യവും ആർക്കും നിഷേധിക്കുവാൻ സാധിക്കുകയില്ല. തെക്കേ ഇന്ത്യയിൽ താരതമ്യേന മെച്ചപ്പെട്ട ജീവിത സാഹചര്യമാണെങ്കിലും കേരളമൊഴിച്ച് കർണ്ണാടക, ആന്ധ്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ ചെറുകിട കർഷകരുടേയും, അസംഘടിത മേഖലയിലെ തൊഴിലാളികളുടെയും ജീവിതം അത്ര മെച്ചപ്പെട്ടതല്ല എന്നുള്ളതാണ് വാസ്തവം. കേരളത്തിൻറ്റെ സമൃദ്ധി എന്ന് പറയുന്നത് വിദേശ മലയാളികൾ ഇവിടേക്ക് ഒഴുക്കുന്ന പണമാണ് (റെമിറ്റൻസെസ്). കേരളത്തിൽ ക്രിസ്ത്യൻ മിഷനറിമാരും, കമ്മ്യൂണിസ്റ്റുകാരും, സാമൂഹ്യ നവോന്ധാന പ്രസ്ഥാനങ്ങളും പ്രവർത്തിച്ചിരുന്നത് കൊണ്ട് കേരളത്തിന് സമ്പൽ സമൃദ്ധി ഉണ്ടായി എന്ന് ഇടതു പക്ഷ ബുദ്ധി ജീവികൾ ആവർത്തിച്ചാവർത്തിച്ച് കള്ളം പറയുന്നുണ്ട്. 1970-കളിൽ കേരളത്തിലും ദാരിദ്ര്യം വളരെയധികം ഉണ്ടായിരുന്നു എന്ന് ബി.എസ്. പ്രകാശിനെ പോലുള്ള സാമ്പത്തിക വിദഗ്ധർ കണക്കുകൾ ഉദ്ധരിച്ചു തന്നെ ചൂണ്ടി കാണിച്ചിട്ടുണ്ട്. മുപ്പതു-നാൽപതു വർഷം മുമ്പ് അത്താഴ പട്ടിണിക്കാർ വളരെയധികം ഉണ്ടായിരുന്ന സംസ്ഥാനമായിരുന്നു കേരളവും. ഗൾഫ് പണമാണ് കേരളത്തെ രക്ഷിച്ചത്.
പത്തൊൻപതാം നൂറ്റാണ്ടിൻറ്റെ അവസാന ദശകങ്ങളിൽ പോലും കേരളത്തിൽ ജീവിച്ചിരുന്ന മഹാ ഭൂരിപക്ഷം പേരും ഓടു മേഞ്ഞ വീടുകളിൽ താമസിച്ചിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. വളരെ ചുരുക്കം പ്രഭു കുടുംബങ്ങളെ മാറ്റി നിർത്തിയാൽ ബാക്കി എല്ലാവരും ഓല മേഞ്ഞ വീടുകളിൽ ആയിരുന്നു താമസം. ദളിതരും, ആദിവാസികളും, പാവപ്പെട്ടവരും കുടിലുകളിലും, പുല്ലു മേഞ്ഞ ചെറ്റ പുരകളിലും ആയിരിന്നു താമസം എന്നാണു സെൻസസ് റിപ്പോട്ടുകൾ വ്യക്തമായി പറയുന്നത്. ഇംഗ്ലീഷ് വിദ്യാഭ്യാസം ആയിരിന്നു ക്രിസ്ത്യാനികളുടെ ഉയർച്ചക്ക് ഒരു കാരണം. മത്സ്യ മാംസാദികൾ കഴിക്കുന്നവരാനെന്നുള്ള കാരണത്താൽ ഇംഗ്ലീഷുകാരുമായി കേരളത്തിലെ നമ്പൂതിരികൾ കൂട്ടു കൂടാൻ മടിച്ചു. വിദ്യാഭ്യാസവും, തൊഴിലും, കാർഷിക, വ്യാവസായിക മേഖലകളിലെ വളർച്ചയുമാണ് ഏതു സമുദായത്തിൻറ്റെയും ഉന്നതിക്ക് നിദാനം. കേരളത്തിൽ വന, തോട്ടം മേഖലകളിലേക്കുള്ള കുടിയേറ്റവും, റബർ, ഏലം, കാപ്പി - എന്നിങ്ങനെ നാണ്യ വിളകളിൽ നിന്നുള്ള സമ്പത്തുമാണ് ക്രിസ്ത്യാനികളെ സംബന്നരാക്കിയത്. കൂടാതെ സ്ത്രീ വിദ്യാഭ്യാസത്തിനു ഊന്നൽ നല്കിയിരുന്നത് കൊണ്ട് അനേകം ക്രിസ്ത്യൻ പെണ്കുട്ടികൾ നേഴ്സുമാർ ആയി കേരളത്തിലും, അന്യ സംസ്ഥാനങ്ങളിലും,ഗൾഫിലും, വിദേശ രാജ്യങ്ങളിലും ജോലി ചെയ്തു. സാമുദായികമായി ചിന്തിച്ചാൽ നായർ/മേനോൻ വിഭാഗങ്ങളിൽ ഉള്ള പലരും സിലോൺ, സിന്ഗപ്പൂർ മേഖലകളിലേക്ക് 1950 - നു ശേഷം പോയി ജോലി ചെയ്തു. പിന്നീടു ഡെൽഹി, ബോംബെ, മദ്രാസ്, ബാൻഗ്ലൂർ എന്നെ സ്ഥലങ്ങളിലേക്ക് വൻപിച്ച തോതിൽ ആളുകൾ ജോലിക്ക് പോയി. മുംബയിൽ പത്തു ലക്ഷത്തിലധികം മലയാളികൾ ഉണ്ട്. ഡൽഹിയിലും അതിനടുത്തുള്ള സംഖ്യ ഉണ്ട്. മുസ്ലീങ്ങളും കഴിഞ്ഞ കുറെ ദശകങ്ങളായി ഗൾഫിൽ നിന്നുള്ള വരുമാനം കൊണ്ട് അവരുടെ സാമ്പത്തിക, വിദ്യാഭ്യാസ നിലവാരം മെച്ച പെടുത്തി കൊണ്ടിരിക്കയാണ്. ചുരുക്കത്തിൽ പറഞ്ഞാൽ പുറത്തു നിന്നുള്ള വരുമാനമാണ് കേരളത്തിൻറ്റെ സാമ്പത്തിക അടിത്തറ. അതിനെ ആരും സാമുദായികമായി കാണേണ്ട ഒരു കാര്യവുമില്ല. "ചദ്രനിൽ പോയാലും നായരുടെ ചായ കട കാണാം" - എന്ന് തമാശ പറയാറുണ്ടെങ്കിലും, അതിൽ കാര്യമുണ്ട്. ഇന്ന് ലോകത്തിലെവിടെയും മലയാളികൾ ഉണ്ട്. അവർ അയക്കുന്ന പണം കൊണ്ടാണ് കേരളം പച്ച പിടിക്കുന്നത്.
കേരളം, ഗോവ, മിസോറാം പോലുള്ള സംസ്ഥാനങ്ങൾ മുന്നേറാനുള്ള കാരണം അടിസ്ഥാന വിദ്യാഭ്യാസവും, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനവുമായിരുന്നു. ഒപ്പം നമ്മുടെ പൊതു വിതരണ സമ്പ്രദായം വഴി റേഷൻ കടകളിൽ കൂടി അരിയും, മണ്ണെണ്ണയും, ഗോതമ്പു പൊടിയും ഒക്കെ ജന സാമാന്യത്തിലേക്ക് എത്തിക്കുവാൻ നമുക്ക് കഴിഞ്ഞു. ബീഹാർ പോലെയുള്ള സംസ്ഥാനങ്ങളിൽ രേഖകളിൽ എല്ലാം ജനങ്ങളുടെ കയ്യിൽ എത്തുന്നതായി കാണും; പക്ഷെ മുടിഞ്ഞ അഴിമതി കാരണം ശരിക്കും ഭക്ഷ്യ ധാന്യങ്ങൾ ജനങ്ങളുടെ കയ്യിൽ എത്തുകയുമില്ല. ഈ ഒരു കാര്യത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി വഹിച്ച പങ്കിനെ തീർച്ചയായും അഭിനന്ദിക്കുന്നു. പക്ഷെ ലക്ഷ കണക്കിന് പ്രവാസി മലയാളികളുടെ വിയർപ്പുണ്ട് ഇന്ന് കേരളം കാണുന്ന പുരോഗതിയിൽ എന്ന കാര്യം ആർക്കും നിഷേധിക്കുവാൻ സാധിക്കുകയില്ല. വിദ്യാഭാസവും, ആരോഗ്യവും കൂടുമ്പോൾ മികച്ച ജീവിത നിലവാരം വേണമെന്ന് ആഗ്രഹം വരും. പ്രവാസി ജീവിതത്തിലൂടെ മലയാളികൾ സാമ്പത്തിക സമൃദ്ധി ഉണ്ടാക്കിയതിന് കാരണവും മറ്റൊന്നല്ല. തൊഴിലവസരങ്ങൾ തേടി മലയാളി വിദേശ രാജ്യങ്ങളിലേക്ക് പോയപ്പോൾ അടിസ്ഥാന വിദ്യാഭ്യാസം മലയാളിക്ക് വലിയ മുതൽ കൂട്ടായി.
സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനിതനായ പ്രൊഫെസ്സർ അമർത്യ സെന്നും, കൊളംബിയ യൂണിവേഴ്‌സിറ്റി പ്രൊഫെസ്സർ ജഗദീഷ് ഭഗവതിയും രണ്ടു വ്യത്യസ്ത ധ്രുവങ്ങളിൽ നിന്ന് കൊണ്ട് വികസനത്തിന് വേണ്ടി വാദിക്കുന്നവരാണ്. പ്രൊഫെസ്സർ ഭഗവതി വ്യവസായ വൽക്കരണവും, തൊഴിലവസരങ്ങളും വികസനത്തിലേക്ക് നയിക്കും എന്ന് പറയുമ്പോൾ പ്രൊഫെസ്സർ അമർത്യ സെൻ അടിസ്ഥാന വിദ്യാഭ്യാസവും, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനവുമാണ് വികസനത്തിലേക്ക് നയിക്കുന്നത് എന്നാണു പറയുന്നത്. കേരളമാണ് ഈ രണ്ടു പ്രൊഫെസ്സർമാരുടെയും വാദഗതികൾ ഏറ്റു പിടിക്കുന്നവർ മാതൃകയായി ഉയർത്തി കാണിക്കുന്നത്. എൻറ്റെ അഭിപ്രായത്തിൽ ഇത് രണ്ടും വേണം. അടിസ്ഥാന വിദ്യാഭ്യാസവും, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനവും ഉള്ളപ്പോൾ തന്നെ വ്യവസായ വൽക്കരണവും, തൊഴിലവസരങ്ങളിലൂടെയും ഉള്ള വളർച്ച ഒരു സമൂഹത്തിനു കൂടിയേ തീരൂ. കാരണം കാർഷീക മേഖലയെ എന്നും ആശ്രയിച്ചു കഴിഞ്ഞാൽ ഒരു പ്രദേശവും രക്ഷപ്പെടില്ല. തൊഴിലും, ഉൽപാദനവും കാർഷീക മേഖലയിൽ പരിമിതമാണ് എന്നത് തന്നെ കാരണം. കാർഷീക മേഖലയിലെ ഉൽപാദനം വ്യവസായ മേഖലയിലേക്ക് പോയാൽ മാത്രമേ കൂടുതൽ തൊഴിലവസങ്ങളും, വികസനവും ഏതു സമൂഹവും കൈവരിക്കുകയുള്ളൂ.
നമ്മുടെ രാജ്യം ഭരിച്ച ഭരണാധികാരികളുടെ ദീർഘ വീക്ഷണകുറവും ദാരിദ്ര്യം പരിഹരിക്കപ്പെടാതിരുന്നതിലെ ഒരു പ്രധാന കാരണം തന്നെയാണ്. ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ 'ഗരീബി ഹഠാവോ' പിന്നീട് സഞ്ജയ് ഗാന്ധിയുടെ കുടിയൊഴിപ്പിക്കലും, നിർബന്ധിത വന്ധ്യംകരണവും ഒക്കെയായി 'ഗരീബിയോം കോ ഹഠാവോ' ആയി മാറി. കുറെ മൂഢ സങ്കൽപ്പങ്ങൾക്കുള്ളിൽ നിന്ന് നമ്മുടെ ഇടതു പക്ഷവും, വലതു പക്ഷവും വിദേശ നിക്ഷേപത്തെയും, വ്യവസായ വൽക്കരണത്തെയും എതിർത്തു. കഴിഞ്ഞ 20-30 വർഷം കൊണ്ടാണ് ചൈന അടിസ്ഥാന സൗകര്യങ്ങളിൽ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ മാറ്റിവെച്ച് വിദേശ നിക്ഷേപം സ്വീകരിച്ചാണ് വികസനം കൊണ്ടുവന്നത്. ഡെങ്ങിൻറ്റെ ആ 'പ്രായോഗികാ വാദം' കൊണ്ട് ദശ ലക്ഷങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കര കയറ്റാൻ ചൈനക്ക് സാധിച്ചു. ഡോക്ടർ മൻമോഹൻ സിങ് ഇടതു പക്ഷ തീവ്ര വാദത്തേയും, വലതു പക്ഷ തീവ്ര വാദത്തേയും ഒരു പോലെ എതിർത്തു കൊണ്ടാണ് ഇവിടെ സാമ്പത്തിക ഉദാരവൽക്കരണം കൊണ്ടു വന്നത്. ഞാൻ തന്നെ പങ്കെടുത്ത ഡോക്ടർ മൻമോഹൻ സിങ്ങിൻറ്റെ ഒരു പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞത് "ഉദാരവൽക്കരണത്തിൻറ്റെ ഒരു പ്രധാന ലക്‌ഷ്യം ശക്തമായ മധ്യ വർഗത്തെ ഇന്ത്യയിൽ സൃഷ്ടിക്കുകയാണ്" എന്നായിരുന്നു. സാമ്പത്തിക ഉദാരവൽക്കരണത്തിൻറ്റെ ഫലമായി ശക്തമായ മധ്യ വർഗം ഇന്ത്യയിൽ രൂപം കൊണ്ടു എന്നതും സമീപ കാല ചരിത്ര സത്യമാണ്.
ഇപ്പോൾ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ 'അച്ഛാ ദിൻ'-ൻറ്റെ കാലമാണ്. പക്ഷെ 'അച്ഛാ ദിൻ' എല്ലാവർക്കുമുണ്ടോ? 'നോട്ടു നിരോധനം' ഒക്കെ നല്ല ആശയമായിരുന്നെങ്കിലും നടപ്പാക്കിയതിലെ പാളിച്ചകൾ രാജ്യത്തെ പുറകോട്ടു നയിച്ചു. ഇനി GST-യും വഴി അങ്ങനെ വരാതിരുന്നാൽ മതിയായിരുന്നു. ഇന്ന് രാജ്യത്തു നടപ്പാക്കിക്കൊണ്ടിരിക്കുന്ന വൻ തോതിലുള്ള വർഗീയ വൽക്കരണവും ഈ രാജ്യത്തിൻറ്റെ പുരോഗതിയെ ഗണ്യമായി ബാധിക്കും എന്നത് സാമാന്യ യുക്തി മാത്രമാണ്. എപ്പോഴൊക്കെ ഈ രാജ്യം പുരോഗമനത്തിൻറ്റെ പാതയിലൂടെ മുന്നേറുന്നുവോ; അന്നൊക്കെ വർഗീയ വൽക്കരണം ആ പുരോഗതിക്കു തടസമായി നിന്നിട്ടുണ്ട്. വിഭജനത്തിൻറ്റെ സമയത്തു് മുഹമ്മദാലി ജിന്നയുടെ നേത്ര്വത്തത്തിൽ ആയിരുന്നു വർഗീയ വൽക്കരണം. ഇപ്പോൾ അത് സംഘ പരിവാറിൻറ്റെ നേത്ര്വത്തത്തിൽ ആണെന്നേയുള്ളൂ.
വികസനം എന്ന് പറഞ്ഞാൽ ബഹു നില കെട്ടിടങ്ങളും, വീതിയേറിയ റോഡുകളും, ഫ്ലൈ ഓവറുകളും മാത്രമല്ല. അത് സാധാരണ ജനങ്ങളുടെ ആരോഗ്യവും, വിദ്യാഭ്യാസ പരമായ പുരോഗതിയും കൂടിയാണ്. ഇന്ന് 90 ശതമാനത്തിലേറെ തൊഴിൽ ഇന്ത്യയിൽ സൃഷ്ടിക്കപ്പെടുന്നത് അസംഘടിത മേഖലയിലാണ്. 55 ശതമാനത്തോളം തൊഴിലാളികൾ കാർഷിക മേഖലയിൽ ഉണ്ട്. ജാതീയമായി അവശതിയിലും ദാരിദ്ര്യത്തിലുമായ ഇത്തരം മഹാഭൂരിപക്ഷത്തെ കര കയറ്റാൻ അവർക്ക് സ്ഥിര വരുമാനമുണ്ടാവുന്ന ഒരു തൊഴിൽ ലഭ്യമാക്കുകയാണ് വേണ്ടത്. തൊഴിലും, വിദ്യാഭ്യാസവുമാണ് ഏതു സമൂഹത്തിൻറ്റെയും ഉന്നതിയ്ക്കു നിദാനം. ദാരിദ്ര്യ നിർമാർജന പദ്ധതികളുടെ പരാജയവും, അഴിമതിയും കാരണം ഇന്നും ദാരിദ്ര്യം ഇന്ത്യയുടെ ഒരു വലിയ പ്രശ്നമായി അവശേഷിക്കുന്നു.
ഇന്ത്യയിൽ ദാരിദ്ര്യം ഏറെ ഉണ്ടെങ്കിലും സമീപ കാലത്ത് ദാരിദ്ര്യ നിർമാർജനത്തിൽ നാം വലിയ മുന്നേറ്റം നടത്തിയുട്ടെണ്ടെന്ന വസ്തുത ആരും കാണാതിരിക്കരുത്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 407 മില്യൺ എന്ന സംഖ്യയിൽ നിന്ന് 269 മില്യണിലേക്ക് 2004-05 കാലഘട്ടത്തിൽ നിന്ന് 2011-12-ൽ നമുക്ക് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരെ എത്തിക്കുവാൻ സാധിച്ചു എന്ന് നാഷണൽ സാമ്പിൾ സർവേകൾ വ്യക്തമാക്കുന്നത് ഒരു നിസാര നേട്ടം അല്ല. എല്ലാ അർത്ഥത്തിലും ഇത് മഹനീയമായ നേട്ടം തന്നെയാണ്. ഒരു വശത്ത് സാമ്പത്തിക വളർച്ചയും മറു വശത്ത് തൊഴിലുറപ്പു പദ്ധതികൾ പോലെയുള്ള ക്ഷേമ പ്രവർത്തനങ്ങളും വഴിയാണ് ഇത് സാധിച്ചത്. 138 ദശ ലക്ഷം ജനതയെയാണ് 2004-05 -നും 2011-12-നും ഇടയ്ക്കുള്ള കാലഘട്ടത്തിൽ നമുക്ക് ദാരിദ്ര്യ രേഖയ്ക്ക് മുകളിൽ എത്തിക്കുവാൻ സാധിച്ചത്. നാഷണൽ സാമ്പിൾ സർവേകൾ വ്യക്തമാക്കുന്നത് 2004-05 -നും 2011-12-നും ഇടയ്ക്കുള്ള കാലഘട്ടത്തിൽ നമുക്ക് 37 ശതമാനത്തിൽ നിന്ന് 22 ശതമാനമായി ദരിദ്രരുടെ എണ്ണം കുറക്കുവാൻ സാധിച്ചു എന്നതാണ്.
ഇത്തരത്തിൽ സംരഭകത്ത്വത്തിലൂടെ ഒരു വശത്ത് സാമ്പത്തിക വളർച്ചയും, മറു വശത്ത് ഭരണ കൂടത്തിൻറ്റെ ക്ഷേമ പ്രവർത്തനങ്ങളും തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചാൽ മാത്രമേ നമ്മുടെ ദാരിദ്ര്യം മാറുകയുള്ളൂ. ദാരിദ്ര്യം മാറ്റാനുള്ള വ്യക്തികളുടെ ഇച്ഛാശക്തിയും വളരെ പ്രധാനമാണ്. 1947-ലെ വിഭജനത്തിന് ശേഷം കടത്തിണ്ണയിൽ ഉറങ്ങേണ്ടി വന്ന അഭയാർഥികൾ സാമ്പത്തികമായും, സാമൂഹ്യമായും ഉയർന്നു വന്ന കഥകൾ ഓരോ ഇന്ത്യക്കാരനും പ്രചോദനം പകരേണ്ട ഒന്നാണ്. ചരിത്രം പറഞ്ഞും, ഭയപ്പെടുത്തിയും വോട്ടു ബാങ്ക് രാഷ്ട്രീയം കളിക്കുന്നതിനു പകരം വിദ്യാഭ്യാസം, തോഴിൽ, ആരോഗ്യം, പാർപ്പിടം, ഇൻഫ്രാസ്ട്രക്ചർ - ഇവ സാമൂഹ്യമായും, സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന ദളിത്-മുസ്ലീം-ആദിവാസി സമൂഹങ്ങൾക്ക് ലഭ്യമാക്കി അവരുടെ സാമൂഹ്യ സാമ്പത്തിക സ്ഥിതി മെച്ചപെടുത്താനാണ് എല്ലാ രാഷ്ട്രീയ പാർടികളും ശ്രദ്ധിക്കേണ്ടത്. ദളിത് ആദിവാസി വിഭാഗങ്ങളിൽ സമ്പാദ്യ ശീലം വളർത്തേണ്ടതും അവരുടെ സാമൂഹ്യ സാമ്പത്തിക ഉന്നമനത്തിന് വളരെ അത്യാവശ്യമാണ്. അത് പോലെ തന്നെ ഇപ്പോഴുള്ള കാർഷിക രീതികൾ മാറേണ്ടതുണ്ട്. കാർഷിക രീതികളിലെ ആധുനിക വൽക്കരണവും, യന്ത്രവൽക്കരണവും അത്യന്താപേക്ഷിതമാണ്. സംരംഭകത്വം ദളിത്-ആദിവാസി-മുസ്ലീം വിഭാഗങ്ങളിൽ എല്ലാ രീതിയിലും പ്രോത്സാഹിക്കപ്പെടേണ്ടതുണ്ട്. സമഭാവനയോടെ എല്ലാ വിഭാഗങ്ങളുടെയും പ്രശ്നങ്ങൾ നോക്കി കാണേണ്ട ഒരു സംസ്കാരവും, മനോഭാവവും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഇൻഡ്യാക്കാരായ നമുക്കെല്ലാവർക്കും ഉണ്ടാവേണ്ടതും ദാരിദ്ര്യം പരിഹരിക്കുന്നതിന് വളരെ അത്യന്താപേക്ഷിതമായ ഒന്നാണ്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ